ഇന്ത്യയില്‍ നിന്നും ആയിരക്കണക്കിനു കിലോമീറ്ററുകള്‍ അകലെ ഒരു സ്വകാര്യ ദ്വീപില്‍ ഒരു രാജ്യം തന്നെ സ്ഥാപിച്ചിരിക്കുന്ന വിവാദ ആള്‍ദൈവമായ നിത്യാനന്ദയെ പരിചയമില്ലെ? ഇന്ത്യയില്‍ നിന്നും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായി രാജ്യം വിട്ടുപോയ സ്വാമി നിത്യാനന്ദയെന്ന സ്വയംപ്രഖ്യാപിത ആള്‍ ദൈവത്തിന്‍റെ സ്വന്തം രാജ്യമായ റിപ്പബ്ലിക് ഓഫ് കൈലാസ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ്. ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് കൊവിഡ് സാഹചര്യത്തില്‍ തന്റെ കൈലാസയില്‍ പ്രവേശനം വിലക്കിയ നടപടിയെ തുടര്‍ന്നായിരുന്നു ഇത്.
കേള്‍ക്കുമ്പോള്‍ എന്താണ് ചെയ്യേണ്ടത് എന്നു പോലും മനസ്സിലാകാത്ത തരത്തിലുള്ള പ്രഖ്യാപനങ്ങളുളള എന്തിനധികം സ്വന്തമായി റിസര്‍വ്വ് ബാങ്ക് വരെയുളള കൈലാസ എന്ന രാജ്യത്തിന്‍റെ രസകരമായ വിശേഷങ്ങള്‍!!
ആരാണ് സ്വാമി നിത്യാനന്ദ
ഇന്ത്യയില്‍ കുറ്റകൃത്യങ്ങള്‍ക്ക് വിചാരണ നേരിടുന്നതിനിടെ രാജ്യത്തു നിന്നും രക്ഷപെട്ട് പോവുകയായിരുന്നു ഇയാള്‍. 2019 അവസാനത്തോടെയായിരുന്നു ഇയാള്‍ ഇന്ത്യയില്‍ നിന്നും കടന്നത്. നേപ്പാള്‍ വഴി ഇക്വഡോര്‍ എന്ന രാജ്യത്തേയ്ക്കായിരുന്നു ഇയാള്‍ കടന്നത്.
എവിടെയാണ് ആശ്രമം
റിപ്പബ്ലിക് ഓഫ് കൈലാസ
ഒരു രാജ്യത്തിനു എന്തൊക്കെ കാര്യങ്ങള്‍ ആവശ്യമാണോ അതെല്ലാം ഇവിടെയുണ്ട് എന്നാണ് നിത്യാനന്ദ അവകാശപ്പെടുന്നത്. കൈലാസ എന്നും റിപ്പബ്ലിക് ഓഫ് കൈലാസ എന്നും അറിയപ്പെടുന്ന ഈ ദ്വീപ് ഒരു ഹിന്ദു രാഷ്ട്രമായും ഇയാള്‍ വിഭാവനം ചെയ്തിട്ടുണ്ട്. സ്വന്തം രാജ്യത്ത് ഹിന്ദു മതം ആചരിക്കുവാനുള്ള അവകാശം നഷ്ടപ്പെട്ടവരാണ് ഇത് സ്ഥാപിച്ചതെന്നാണ് രാജ്യത്തിന്റെ വെബ്സൈറ്റ് അവകാശപ്പെടുന്നത്.
ഒരു രാജ്യം
റിസര്‍വ്വ് ബാങ്ക് ഓഫ് കൈലാസ
തമിഴില്‍ പൊന്‍ കാസ് എന്നും സംസ്കൃത്തില്‍ സ്വര്‍ണ്ണ പുഷ്പ എന്നും സ്വര്‍ണ്ണ മുദ്ര എന്നും ഇതിനു പേരുണ്ട്. കൈലാഷിയന്‍ ഡോളര്‍ പുറത്തിറക്കിയതിനൊപ്പം തന്നെ രാജ്യത്തിന്റെ സാമ്പത്തിക നയ പുറത്തിറക്കിയതായും ബാങ്ക് പ്രവര്‍ത്തനത്തിനായി മറ്റൊരു രാജ്യവുമായി ധാരണാപത്രം ഒപ്പിട്ടതായും നിത്യാനന്ദ നേരത്തെ അവകാശപ്പെട്ടിരുന്നു.



Click it and Unblock the Notifications












