Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» കെയ്‌മൂര്‍

കെയ്‌മൂര്‍- ആനന്ദത്തിന്റെ നഗരം

30

മഹത്തായ പാരമ്പര്യമുള്ള ബീഹാറിലെ ആകര്‍ഷകമായ നഗരമാണ്‌ കെയ്‌മൂര്‍. ബീഹാറിന്റെ പടിഞ്ഞാറന്‍ ഭാഗത്ത്‌ സ്ഥിതി ചെയ്യുന്ന കെയ്‌മൂറിന്റെ ജില്ലാ ആസ്ഥാനം ഭാബുവയിലാണ്‌. സമതലങ്ങള്‍ സമൃദ്ധമായി വിളവ്‌ തരുന്ന എക്കല്‍ ഭൂമിയാണ്‌ . അതേസമയം,  പീഠഭൂമികള്‍ പാറകള്‍ നിറഞ്ഞതാണ്‌. കര്‍മനാശ , ദുര്‍ഗാവതി, കുദ്ര നദികളാണ്‌ നഗരത്തിന്റെ അതിര്‍ത്തികള്‍.

കെയ്‌മൂറിന്റെ ചരിത്രം

ബിസി ആറും അഞ്ചും നൂറ്റാണ്ടുകളില്‍ ആദ്യകാല മൗര്യന്‍മാര്‍ ഭരിച്ചിരുന്ന മഗധ സാമ്രാജ്യത്തിന്റെ വളരെ പ്രധാനപ്പെട്ട ഭാഗമായിരുന്നു കെയ്‌മൂര്‍. മഗധഭരിച്ചിരുന്ന അവസാന ഗുപ്‌തരാജാക്കന്‍മാരുടെയും പ്രധാന നഗരമായിരുന്നു ഇവിടം. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്‌ നിരവധി സംഭാവനകള്‍ ഈ നഗരം നല്‍കിയിട്ടുണ്ട്‌.

കെയ്‌മൂറിന്‌ ചുറ്റുമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങള്‍

കെയ്‌മൂര്‍ വന്യജീവി സങ്കേതം, ബൈദ്യനാഥ്‌, മാ മുണ്ടേശ്വരി ക്ഷേത്രം, ചോര്‍ഗാതിയ , കര്‍മനാശ നദി, സിദ്ധനാഥ ക്ഷേത്രം തുടങ്ങിയവയാണ്‌ കെയ്‌മൂറിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍. കെയ്‌മൂര്‍ ഒരിക്കലും സന്ദര്‍ശകരെ നിരാശപ്പെടുത്തില്ല. ക്ഷേത്രങ്ങള്‍, കോട്ടകള്‍, മലകള്‍, വനങ്ങള്‍, വെള്ളച്ചാട്ടങ്ങള്‍, പ്രകൃതി ദൃശ്യങ്ങള്‍ എന്നിവയാല്‍ അനുഗൃഹീതമായ വിവിധ ഭാവങ്ങളോടു കൂടിയ പ്രദേശമാണിവിടം. കെയ്‌മൂറിലെ ബിടി റോഡിന്‌ സമീപം സ്ഥിതി ചെയ്യുന്ന അതി മനോഹരമായ വെള്ളച്ചാട്ടമാണ്‌ തെല്‍ഹാര്‍.

കെയ്‌മൂര്‍ നിരവധി ഹിന്ദു ഉത്സവങ്ങള്‍ക്കും മേളകള്‍ക്കും വേദിയാകാറുണ്ട്‌. നിരവധി സന്ദര്‍ശകരും തീര്‍ത്ഥാടകരും കെയ്‌മൂറിന്റെ ശാന്തത അടുത്തറിയാന്‍ എത്താറുണ്ട്‌.

കെയ്‌മൂറിലെ കാലാവസ്ഥ

വിവിധ കാലഘട്ടങ്ങളില്‍ വ്യത്യസ്‌ത കാലാവസ്ഥകളാണ്‌ കെയ്‌മൂറില്‍ അനുഭവപ്പെടുക. വേനലില്‍ കഠിനമായ ചൂടും ശൈത്യകാലത്ത്‌ കനത്ത തണുപ്പും ആണ്‌ ഇവിടെ അനുഭവപ്പെടുക. ഒക്‌ടോബര്‍ മുതല്‍ മാര്‍ച്ച്‌ വരെയുള്ള കാലയളവാണ്‌ സന്ദര്‍ശനത്തിന്‌ അനുയോജ്യമായ കാലയളവ്‌.

എങ്ങനെ എത്തിച്ചേരാം

കെയ്‌മൂര്‍ റെയില്‍ റോഡ്‌ മാര്‍ഗം വളരെ നല്ല രീതിയില്‍ ബന്ധപ്പെട്ട്‌ കിടക്കുന്നു. വാരണാസി, ഗയ, പാട്‌ന എന്നിവയാണ്‌ വിമാനമാര്‍ഗം എത്താവുന്ന അടുത്തുള്ള നഗരങ്ങള്‍.

കെയ്‌മൂര്‍ പ്രശസ്തമാക്കുന്നത്

കെയ്‌മൂര്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം കെയ്‌മൂര്‍

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം കെയ്‌മൂര്‍

  • റോഡ് മാര്‍ഗം
    കെയ്‌മൂര്‍ പാട്‌നയില്‍ നിന്നും 200 കിലോമീറ്ററും വാരണാസിയില്‍ നിന്നും 100 കിലോമീറ്ററും ദൂരെയാണ്‌. ദേശീയപാത 30 കെയ്‌മൂറിനെ അറാഹ്‌ വഴി പാട്‌നയുമായി ബന്ധിപ്പിക്കുന്നു. ഇതിന്‌ പുറമെ നിരവധി സംസ്ഥാന പാതകളും നഗരത്തിലുണ്ട്‌.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ജില്ലയിലെ ഏക പ്രധാന റെയില്‍വെ സ്റ്റേഷന്‍ മൊഹാനിയ ആണ്‌. മുഘല്‍സാരായി മേഖലയില്‍ ഹൗറ - ന്യൂഡല്‍ഹി പാതയില്‍ സ്ഥിതി ചെയ്യുന്ന സ്റ്റേഷന്‍ പൊതുവെ ഭാബുവ റോഡെന്നാണ്‌ അറിയപ്പെടുന്നത്‌. രാജ്യത്തെ പ്രധാന നഗരങ്ങളിലേയക്ക്‌ ഇവിടെ നിന്നും ട്രയിന്‍ സര്‍വീസുണ്ട്‌.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    കെയ്‌മൂറില്‍ വിമാനത്താവളങ്ങളില്ല. വാരണാസി വിമാനത്താവളമാണ്‌ അടുത്തുള്ളത്‌. കെയ്‌മൂറില്‍ നിന്നും 60 കിലോമീറ്റര്‍ അകലെയാണ്‌ വാരണാസി.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed