കൈലാസവും മാനസസരോവറും... ഹൈന്ദവ വിശ്വാസങ്ങളനുസരിച്ച് ഏറ്റവും പുണ്യമായ ഇടങ്ങൾ. ശിവന്‍റെ വാസസ്ഥലമെന്ന് വിശ്വസിക്കുന്ന സ്ഥാനം. ജീവിതത്തിൽ ഒരിക്കലെങ്കിലും ഇവിടം സന്ദർശിക്കണമെന്ന് ആഗ്രഹിക്കുന്ന ഇവിടേക്ക് അത്ര എളുപ്പത്തിൽ പോകാൻ സാധിക്കില്ല. ഇപ്പോഴിതാ വിമാനയാത്രയിൽ കൈലാസപർവ്വതവും മാനസസരോവറും കാണാൻ അവസരമൊരുങ്ങുകയാണ്.
കൈലാസ പർവ്വതവും മാനസസരോവറും ആകാശത്ത് നിന്ന് കൺനിറയെ കണ്ട് മടങ്ങുന്ന കൈലാസ മാനസരോവർ ദര്‍ശൻ ഫ്ലൈറ്റ് പാക്കേജ് ആദ്യ യാത്ര പൂർത്തിയാക്കി. ഈ രണ്ട് ഇടങ്ങളുടെയും ഏറ്റവും മനോഹരമായ ആകാശ കാഴ്ച ഏറ്റവും അടുത്ത്നിന്ന് കണ്ട് 38 പേരാണ് ആദ്യ യാത്രയിൽ പങ്കെടുത്തത്.

PC:Jean-Marie Hullot
നേപ്പാളിലെ ബാങ്കെ ജില്ലയുടെ ഭാഗമായ നേപ്പാൾഗഞ്ചിൽ നിന്നാണ് യാത്ര ആരംഭിച്ചത്. സമുദ്ര നിരപ്പിൽ നിന്നും 27,000 അടി ഉയരത്തി ആണ് ഇവിടം സ്ഥിതി ചെയ്യുന്നത്. ഇന്ത്യയില്‍ നിന്നും നേപ്പാൾഗുഞ്ചിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാം എന്നതാണ് ഇന്ത്യക്കാരെ സംബന്ധിച്ചെടുത്തോളം ഈ വിമാനയാത്രെ കൂടുതൽ ആകർഷകമാക്കുന്നത്. ലക്നൗവില്‍ നിന്നും റോഡ് മാര്‍ഗം വെറും 200 കിലോമീറ്റര്‍ ദൂരം മാത്രമേ നേപ്പാള്‍ഗുഞ്ചിലേക്കുള്ളൂ. സാധാരണ കൈലൈസ യാത്ര നേപ്പാള്‍ വഴിയുള്ള കൈലാഷ്-മാനസരോവര്‍ തീര്‍ത്ഥാടനം കാഠ്മണ്ഡുവഴിയാണ് പോകുക.
സാധാരണ കൈലാസ മാനസരോവർ യാത്ര പൊതുവേ ചെലേറിയതും ദുർഘടം നിറഞ്ഞതുമാണ്. എന്നാൽ വിമാനത്തിൽ ഈ ദര്‍ശന് പാക്കേജ് മറ്റു യാത്രകളെ അപേക്ഷിച്ച് ചെലവു കുറഞ്ഞതും സുരക്ഷിതവുമാണ്. നിലവിൽ ചൈനയുടെ അധീനതയിലുള്ള ടിബറ്റിന്‍റെ സ്വയംഭരണ മേഖലയിലെ നഗാരി എന്ന സ്ഥലത്താണ് കൈലാസം സ്ഥിതി ചെയ്യുന്നത്. കൊവിഡ് കാലത്ത് നിർത്തിവെച്ചിരുന്ന യാത്ര 2023 ലാണ് ചൈന പുനരാരംഭിച്ചത്. എന്നാല് ഇന്ത്യക്കാർക്ക് ഈ യാത്ര നടത്തുന്നതിന് കർശനമായ നിയന്ത്രണങ്ങൾ നിലനിൽക്കുന്നുമുണ്ട്.
നേപ്പാൾ ആസ്ഥാനമായി പ്രവർത്തിക്കുന്ന സിദ്ധാർത്ഥ ബിസിനസ് ഗ്രൂപ്പ് തുടക്കമിട്ട സർവീസ് , ശ്രീ എയര്‍ലൈന്‍സിന്‍റെ ചാര്‍ട്ടേഡ് ഫ്‌ളൈറ്റാണ് യാത്ര നടത്തിയത്. നേപ്പാള്‍ ടൂറിസം ബോര്‍ഡിന്‍റെ പിന്തുണയും
കൈലാസ മാനസരോവർ ദർശൻ പാക്കേജിനുണ്ട്. അടുത്ത യാത്ര ഫെബ്രുവരി ആദ്യവാരം ഉണ്ടാകും. ആളുകളുടെ ആവശ്യമനുസരിച്ച് കൂടുതൽ സർവീസ് നടത്തുവാനാണ് പദ്ധതി.
കൈലാസ പർവ്വതം
ഹിന്ദു ബുദ്ധ ജൈന മത വിശ്വാസികള്‍ക്കൊപ്പം ടിബറ്റിലെ ബോൺപ വിശ്വാസികളുടെയും പുണ്യ ഇടമാണ് കൈലാസ പർവ്വതം. ശിവന്‍റെ വാസസ്ഥലമെന്ന വിശ്വാസത്തിന് പുറമേ വിശുദ്ധ ഇടമായും കൈലാസത്തെ പരിഗണിക്കുന്നു, ബുദ്ധവിശ്വാസികളെ സംബന്ധിച്ചെടുത്തോളം ഇവിടെ ബുദ്ധന്റെ വാസകേന്ദ്രവും ജൈനമതര്‍ക്ക് ഇവിടം തീര്‍ഥങ്കരന് ബോധോധയം ഉണ്ടായ സ്ഥലവുമാണ്. ലോകത്തിന്‍റെ അച്ചുതണ്ട് കൈലാസ പർവ്വതമാണെന്നും വിശ്വാസമുണ്ട്.
കൈലാസത്തെ പരിക്രമണം നടത്തിയാൽ മോക്ഷഭാഗ്യം ലഭിക്കുമെന്നും വിശ്വാസമുണ്ട്. കൈലാസപര്‍വ്വതത്തിന്റെ പ്രദക്ഷിണവഴിയുടെ നീളം ഏതാണ്ട് 52 കി.മി ആണ്. ഹിന്ദു, ബുദ്ധമതങ്ങളിൽ വിശ്വസിക്കുന്നവര്‍ കൈലാസത്തെ ഇടത്തുനിന്നും വലത്തോട്ടും ,ജൈനമതക്കാര്‍ കൈലാസത്തെ വലതുനിന്നും ഇടത്തോട്ടു പ്രദക്ഷിണം വയ്ക്കുന്നു. എല്ലായ്പ്പോഴും കൈലാസത്തിന് സ്ഥാനമാറ്റം സംഭവിക്കുന്നു എന്നാണ് വിശ്വാസം.
അതേസമയം, ഹൈന്ദവ മതവുമായി ബന്ധപ്പെട്ട് കൈലാസത്തെ പറയുന്നത് ഭൂമിയേയും സ്വര്‍ഗ്ഗത്തെയും ബന്ധിപ്പിക്കുന്ന ഇടമാണെന്നാണ്. സ്വര്‍ഗ്ഗത്തിലേക്കുള്ള പ്രവേശന കവാടമായ ഇവിടെ വെച്ചാണ് പഞ്ചപാണ്ഡവരും ദ്രൗപതിയും മോക്ഷം പ്രാപിച്ചതത്രെ,
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












