പാതി മുങ്ങിയ നരസിംഹ പ്രതിഷ്ഠ, മൂവായിരത്തിലധികം വര്‍ഷം പഴക്കമുള്ള ഗുഹാ ക്ഷേത്രം, ആകാശത്തോളം ഉയര്‍ന്നു നില്‍ക്കുന്ന മുരുഡേശ്വര്‍ ക്ഷേത്രം, നിലയ്ക്കാതെ ശിവന് ജലധാര നടത്തുന്ന നന്ദിയുള്ള ക്ഷേത്രം അങ്ങനെ എത്ര പറഞ്ഞാലും തീരാത്ത വിസ്മയങ്ങളാണ് കര്‍ണ്ണാടകയിലെ ക്ഷേത്രങ്ങള്‍ക്കുള്ളത്. ഇവിടുത്തെ ഓരോ പ്രദേശത്തും ഇത്തരത്തിലൊരു ക്ഷേത്രമെങ്കിലും കാണാതിരിക്കില്ല. കര്‍ണ്ണാടകയുടെ കാശ്മീര്‍ എന്നറിയപ്പെടുന്ന ചിക്കമഗളൂരിലും ഇത്തരത്തിലൊരു ക്ഷേത്രമുണ്ട്, കമണ്ഡല ഗണപതി ക്ഷേത്രം. കോപ്പ കമണ്ഡല ഗണപതി എന്നാണ് ഇവിടം വിശ്വാസികള്‍ക്കിടയില്‍ അറിയപ്പെടുന്നത്. വിശ്വാസികളെ ഇവിടേക്ക് ആകര്‍ഷിക്കുന്ന നിരവധി പ്രത്യേകതകള്‍ ഈ ക്ഷേത്രത്തിനുണ്ട്.
കോപ്പ കമണ്ഡല ഗണപതി ക്ഷേത്രം
ആയിരത്തലധികം വര്‍ഷം പഴക്കം
കമണ്ഡല തീര്‍ഥം
കമണ്ഡല ഗണപതിയെ പ്രസിദ്ധമാക്കുന്നതെന്താണ് എന്ന ചോദ്യത്തിനുത്തരമാണ് ഇവിടുത്തെ കമണ്ഡല തീര്‍ഥം. അതിശയിപ്പിക്കുന്ന, ഒരിക്കലും നില്ക്കാത്ത ഒരു ജലധാരയാണ് ഇവിടുത്തെ പ്രത്യേകത. ഇവിടുത്തെ ഗണപതിയുടെ മുന്നില്‍ നിന്നാണ് ബ്രഹ്മി നദി ഉത്ഭവിക്കുന്നത് എന്നാണ് വിശ്വാസം. ഇവിടെ എത്തുന്നതും പ്രാര്‍ഥിക്കുന്നതും ഏറെ വിശിഷ്ടമാണ് എന്നാണ് വിശ്വാസം. ഈ ജലധാരയില്‍ അല്ലെങ്കില്‍ ഉറവയില്‍ മുങ്ങി നിവര്‍ന്നാല്‍ എല്ലാ ദോഷങ്ങളില്‍ നിന്നും പ്രത്യേകിച്ച് ശനി ദോഷങ്ങളില്‍ നിന്നും മുക്തി ലഭിക്കുമെന്നൊരു വിശ്വാസവും ഇവിടെയുണ്ട്.
പഠനത്തില്‍ മുന്നേറുവാന്‍
കഥകള്‍ ഇങ്ങനെ
കമണ്ഡല ഗണപതിയുടെ ഈ ക്ഷേത്രത്തിനു പിന്നില്‍ നിരവധി ഐതിഹ്യങ്ങളും പുരാണങ്ങളും ഉണ്ട്. ഇവിടുത്തെ വിശ്വാസങ്ങള്‍ അനുസരിച്ച് പാര്‍വ്വതി ദേവിയാണ് ഗണപതിയെ പ്രതിഷ്ഠിച്ചത് എന്നാണ് വിശ്വാസം. സുഖാസനത്തില്‍ ഇരിക്കുന്ന ഗണപതിയുടെ ഒരു കയ്യില്‍ മോദകവും മറുകൈ അഭയഹസ്തയുമാണ് കാണിക്കുന്നത്.
പ്രതിഷ്ഠ വന്ന വഴി
ബ്രഹ്മി നദി
വര്‍ഷം മുഴുവനും
ഒരിക്കലും വറ്റാതെ വര്‍ഷം മുഴുവനും ഈ ഉറവില്‍ വെള്ളം കാണുവാന്‍ സാധിക്കും. ഇത് ഒരു അത്ഭുതമായാണ് വിശ്വാസികള്‍ കണക്കാക്കുന്നത്.
നവംബര്‍ അല്ലെങ്കില്‍ ഡിസംബര്‍ മാസത്തിലെ അമാവാസി നാളില്‍ ഇവിടെ എത്തി പ്രാര്‍ഥിച്ചാല്‍ ഏറെ പുണ്യമാണെന്നാണ് വിശ്വാസം. അന്നേ ദിവസം ഒരുപാട് ആളുകള്‍ ഇവിടെ എത്താറുണ്ട്. സ്ത്രീകള്‍ അന്നിവിടെ എത്തി പ്രാര്‍ത്ഥിച്ചാല്‍ കൂടുതല്‍ ഫലം ഉണ്ടാകുമെന്നാണ് വിശ്വാസം.



Click it and Unblock the Notifications













