Search
  • Follow NativePlanet
Share
» »കമ്പള - തുളുനാട്ടിലെ പോത്തോട്ട മത്സരം

കമ്പള - തുളുനാട്ടിലെ പോത്തോട്ട മത്സരം

By Maneesh

കമ്പള എന്നവാക്ക് കേട്ടിട്ടുണ്ടോ? കര്‍ണാടകയിലെ തുളുനാട് പ്രദേശത്ത് എല്ലാവര്‍ഷവു നടക്കാറുള്ള പോത്തോട്ട മത്സരമാണ് ഇത്. കമ്പള എന്ന തുളുവാക്കിന്റെ അര്‍ത്ഥം പോത്തോട്ട മത്സരം എന്നാണ്. മുന്‍കാലങ്ങളില്‍ ഒരു വിനോദ പരിപാടിയായിട്ടാണ് കമ്പള നടത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ തുളുനാട്ടിലെ ആളുകളുടെ ഇടയില്‍ ഇതൊരു അഭിമാന പ്രശ്‌നമായി മാറിയിരിക്കുകയാണ്.

Goibibo.comൽ ആശ്ചര്യപ്പെടുത്തുന്ന ഓഫറുകൾ

മത്സരത്തിൽ ജയിക്കുന്ന പോത്തുകൾക്ക് മുൻകാലങ്ങളിൽ നാളികേരവും വാഴപ്പഴവുമൊക്കെയായിരുന്നു സമ്മാനിച്ചിരുന്നത്. എന്നാൽ ഇപ്പോൾ സ്വർണമെഡലുകളും സർട്ടിഫിക്കറ്റുകളുമാണ് വിജയികളെ കാത്തിരിക്കുന്നത്. ആയിരക്കണക്കിന് ആളുകളാണ് ഈ മത്സരം കാണാൻ എത്തിച്ചേരാറുള്ളത്.

തുളുനാട്ടിലെ പല ഗ്രാമങ്ങളിലും പോത്തോട്ട മത്സരം നടക്കാറുണ്ടെങ്കിലും മംഗലാപുരത്തിന് സമീപത്തെ കദ്രിയിൽ നടക്കാറുള്ള പോത്തോട്ട മത്സരമാണ് ഏറ്റവും പ്രശസ്തം. ഇവിടുത്തെ പോത്തോട്ടമത്സരത്തിന് നൂറ് വർഷക്കാലത്തെ ചരിത്രമുണ്ട്. മംഗലാപുരത്തിന് വളരെ അടുത്ത സ്ഥലമായതിനാൽ കദ്രിയിലേക്ക് വിനോദ സഞ്ചാരികളും എത്താറുണ്ട്.

പോത്തോട്ടത്തിന്റെ ചിത്രങ്ങളും വിശേഷങ്ങളും സ്ലൈഡുകളിൽ

പിലിക്കുള

പിലിക്കുള

മംഗാലപുരത്തിന് സമീപത്തുള്ള ഒരു ഗ്രാമമാണ് പിലിക്കുള എല്ലാ വർഷവും ഡിസംബർ മാസത്തിലാണ് ഇവിടെ പോത്തോട്ട മത്സരം നടക്കാറുള്ളത്. മംഗലാപുരത്ത് നിന്ന് പത്ത് കിലോമീറ്റർ അകലെയായാണ് പിലിക്കുള സ്ഥിതി ചെയ്യുന്നത്.

Photo Courtesy: Anoop Kumar
https://www.flickr.com/photos/anoopkumar/5449316980

ആവേശം

ആവേശം

പിലിക്കുളയിൽ നടക്കാറുള്ള പോത്തോട്ട മത്സരത്തിന്റെ ആവേശ കാഴ്ചയാണ് ചിത്രത്തിൽ
Photo Courtesy: Anoop Kumar

ട്രാക്കുകൾ

ട്രാക്കുകൾ

ഓരോ ജോഡി കാളകൾക്കും പ്രത്യേകം പ്രത്യേകം ട്രക്കുകൾ ഒരുക്കിയിരിക്കും. പിലിക്കുളയിൽ നിന്നുള്ള ഒരു കാഴ്ചയാണ് ചിത്രത്തിൽ.

Photo Courtesy: Hari Prasad Nadig

അടിയോടടി

അടിയോടടി

ട്രക്കിലൂടെ പോത്തുകളെ അടിച്ച് ഓടിക്കുകയാണ് ചെയ്യുന്നത്. ഇതിനാൽ തന്നെ മൃഗസ്നേഹികളിൽ നിന്ന് ഏറേ എതിർപ്പുകൾ ഈ മത്സരത്തിന് നേരിട്ടിട്ടുണ്ട്.

Photo Courtesy: Arun Keerthi K. Barboza

കദ്രി

കദ്രി

മംഗലാപുരത്തിനടുത്തുള്ള കദ്രിയാണ് പോത്തോട്ടത്തിന് പേര് കേട്ട സ്ഥലം. മംഗലാപുരം നഗരത്തിന് സമീപത്തായതിനാൽ ധാരളം സഞ്ചാരികൾ ഈ പോത്തോട്ടം കാണാൻ എത്താറുണ്ട്. പോത്തോട്ടം നടക്കുന്ന സ്ഥലത്തിന്റേ പേരിലുള്ള തർക്കം നിലനിൽക്കുന്നതിനാൽ ഇപ്രാവിശ്യം പോത്തോട്ടം കാണാൻ വഴിയില്ല.
Photo Courtesy: Karunakar Rayker

പരിപാലനം

പരിപാലനം

മത്സരത്തിന് വേണ്ടി പോത്തുകളെ ഒരുക്കുന്നു. മത്സരത്തിന് മുൻപ് പോത്തുകളെ അലങ്കരിക്കാറുണ്ട്.

Photo Courtesy: Hari Prasad Nadig

തയ്യാറെടുപ്പ്

തയ്യാറെടുപ്പ്

കദ്രിയിൽ മത്സരിക്കാൻ തയ്യാറെടുത്ത് നിർത്തുന്ന പോത്തുകൾ. കദ്രിയിൽ നിന്ന് ഒരു കാഴ്ച. പ്രത്യേകം പരിശീലനം നൽകിയാണ് ഇത്തരം പോത്തുകളെ വളർത്തുന്നത്.
Photo Courtesy: Karunakar Rayker

വിസിൽ വിളി കാത്ത്

വിസിൽ വിളി കാത്ത്

വിസിൽ മുഴങ്ങുന്നതിന് മുൻപ് മുന്നോട്ട് കുതിക്കാൻ തുടങ്ങുന്ന പോത്തുകളെ പിടിച്ച് നിർത്താൻ ശ്രമിക്കുന്നവർ

Photo Courtesy: Karunakar Rayker

കുതിപ്പ്

കുതിപ്പ്

വിസിൽ വിളി കേട്ട ഉടനെ മുന്നോട്ട് കുതിക്കുന്ന പോത്തുകൾ.

Photo Courtesy: Karunakar Rayker

ആശ്വാസം

ആശ്വാസം

ഓടി തളർന്ന പോത്തുകളെ വെള്ളം ഒഴിച്ച് ആശ്വസിപ്പിക്കുന്നു.
Photo Courtesy: Arun Keerthi K. Barboza

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: karnataka kambala buffalo race
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+