Search
  • Follow NativePlanet
Share
» »ചെന്നൈയില്‍ നിന്ന് പോകാം കാഞ്ചിപുരത്തേക്ക്

ചെന്നൈയില്‍ നിന്ന് പോകാം കാഞ്ചിപുരത്തേക്ക്

By Maneesh

തമിഴ്നാട്ടില്‍ എന്നല്ല ഇന്ത്യയിലെ തന്നെ പഴക്കം ചെ‌ന്ന നഗരങ്ങളില്‍ ഒന്നാണ് കാഞ്ചിപുരം. പൂര്‍വ പ്രതാപം കൈമോശം വന്നിട്ടില്ലാത്ത ഈ നഗരം സഞ്ചാരികളുടെ ഇഷ്ട സ്ഥലമാണ്. ആയിരക്കണക്കിന് ക്ഷേത്രങ്ങള്‍ സ്ഥിതി ചെയ്യുന്ന ഈ നഗരം ആയിരം ക്ഷേത്ര‌ങ്ങളുടെ നഗരം എന്നും അറിയപ്പെടുന്നുണ്ട്.

പല്ലവവംശ രാജാക്കന്മാരുടെ തലസ്ഥാന നഗര‌മായിരുന്ന ഈ നഗരം ആ സുവര്‍ണ്ണ കാലത്തെ അനുസ്മരിച്ച് കാഞ്ചിയാവതി, കോഞ്ചീവരം എന്നീ പേരുകളില്‍ ഇന്നും അറിയപ്പെടുന്നു. തമിഴ്നാടിന്റെ തലസ്ഥാനമായ ചെന്നൈയില്‍ നിന്ന് 72 കിലോമീറ്റര്‍ മാത്രം ദൂരെയായതിനാല്‍ യാത്രക്കാര്‍ക്ക് എളുപ്പത്തില്‍ ഇവിടെ ചെന്നെത്താം.

ഏഴ് പുണ്യ നഗരങ്ങളില്‍ ഒന്ന്

ഏഴ് പുണ്യ നഗരങ്ങളില്‍ ഒന്ന്

ഹിന്ദുമത വിശ്വാസപ്രകാരം ജീവിത മോക്ഷത്തിനായ് നിര്‍ബന്ധമായും സന്ദര്‍ശിച്ചിരിക്കേണ്ട ഏഴ് പുണ്യനഗരങ്ങളിലൊന്നാണ് കാഞ്ചീപുരം. വൈഷ്ണവവിശ്വാസികള്‍ക്കും ശൈവവിശ്വാസികള്‍ക്കും ഒരുപോലെ പ്രിയങ്കരമാണ്‌ ഈ പുണ്യഭൂമി. ഈ രണ്ട് ദൈവങ്ങളുടെയും പേരില്‍ ഒരുപാട് ക്ഷേത്രങ്ങളും ഇവിടെയുണ്ട്.
Photo Courtesy: McKay Savage

ശിവനും വിഷ്ണുവും

ശിവനും വിഷ്ണുവും

ഇവയില്‍ ഏറ്റവും ഭക്തജനപ്രീതി നേടിയവ വിഷ്ണുക്ഷേത്രമായ വരദരാജ പെരുമാള്‍ ക്ഷേത്രവും ഏകാംബരനാഥ ക്ഷേത്രവുമാണ്. പ്രകൃതിയുടെ അഞ്ച് മൂലധാതുക്കളെ പ്രതിനിധാനം ചെയ്യുന്ന ശിവന്റെ അഞ്ച് ക്ഷേത്രങ്ങളിലൊന്നാണ്‌ രണ്ടാമത്തേത്.
Photo Courtesy: Nithi Anand

പേരിന് പിന്നി‌ല്‍

പേരിന് പിന്നി‌ല്‍

കാഞ്ചീപുരം എന്ന പേരിലെ 'ക' ബ്രഹ്മാവിനെയാണ് സൂചിപ്പിക്കുന്നത്. 'ആഞ്ചി' എന്നത് വിഷ്ണുഭഗവാനോടുള്ള അദ്ദേഹത്തിന്റെ ആരാധനയേയും കുറിക്കുന്നു. ഈ നഗരപരിധിക്കുള്ളിലെ എണ്ണമറ്റ വിഷ്ണുക്ഷേത്രങ്ങള്‍ തന്നെയാണ് നഗരത്തിന് ഈ പേര് സമ്മാനിച്ചതെന്ന് ഇതിഹാസങ്ങള്‍ വ്യക്തമാക്കുന്നു.

Photo Courtesy: Nithi Anand

ശിവകാഞ്ചിയും വിഷ്ണുകാഞ്ചിയും

ശിവകാഞ്ചിയും വിഷ്ണുകാഞ്ചിയും

കാഞ്ചീപുരത്തിന്റെ പടിഞ്ഞാറ് ഭാഗം ശിവക്ഷേത്രങ്ങള്‍ ധാരാളം ഉള്ള പ്രദേശമാണ്. അതിനാല്‍ ആ മേഖലയെ ശിവകാഞ്ചി എന്നും വിഷ്ണുക്ഷേത്രങ്ങള്‍ അധികമുള്ള കിഴക്ക് ഭാഗം വിഷ്ണുകാഞ്ചി എന്നും അറിയപ്പെടുന്നു.
Photo Courtesy: McKay Savage

മറ്റു ക്ഷേത്രങ്ങള്‍

മറ്റു ക്ഷേത്രങ്ങള്‍

ഇവയ്ക്ക് പുറമെ ഏറെ പ്രശസ്തമായ വേറെയും ക്ഷേത്രങ്ങള്‍ കാഞ്ചീപുരത്തുണ്ട്. കൈലാസനാഥര്‍ ക്ഷേത്രം, കാമാക്ഷി അമ്മന്‍ ക്ഷേത്രം, കച്ചപേശ്വരര്‍ ക്ഷേത്രം, കുമാരകൊട്ടം ക്ഷേത്രം എന്നിവ അവയില്‍ ചിലതാണ്.
Photo Courtesy: McKay Savage

പല്ലവന്മാരുടെ കാലം

പല്ലവന്മാരുടെ കാലം

ചരിത്രകുതുകികളുടെ ഇഷ്ടസങ്കേതമാണ് കാഞ്ചീപുരം. പല്ലവന്മാരുടെ ഭരണത്തിന്‍ കീഴിലാണ് കാഞ്ചീപുരം ചരിത്രത്തില്‍ അവഗണിക്കാനാവാത്ത പെരുമ നേടിയെടുത്തത്. ഭരണത്തിന്റെ ഐശ്വര്യ സമൃദ്ധിയെ വിളിച്ചോതുന്ന വിധത്തില്‍ കാഞ്ചീപുരം എന്ന തലസ്ഥാന നഗരിയെ ധനവും പ്രയത്നവും വിനിയോഗിച്ച് ആവുന്നത്ര മോടിപിടിപ്പിച്ചു.
Photo Courtesy: Girish Gopi

ചൈന ബന്ധം

ചൈന ബന്ധം

ചൈനയുമായി സുദൃഢമായ വാണിജ്യബന്ധം നിലനിന്നിരുന്നുവെന്ന് ചരിത്രരേഖകളില്‍ കാണാം. ചൈനീസ് സഞ്ചാരിയായ ഹുയാന്‍ സാങ് ഏഴാം നൂറ്റാണ്ടില്‍ എപ്പോഴൊ കാഞ്ചീപുരം സന്ദര്‍ശിച്ചിരുന്നു. അദ്ദേഹത്തിന്റെ യാത്രാവിവരണത്തില്‍ കാഞ്ചീപുരത്തെക്കുറിച്ചുള്ള പരാമര്‍ശമുണ്ട്.
Photo Courtesy: Girish Gopi

ചോള രാജക്കന്മാരുടെ കാലം

ചോള രാജക്കന്മാരുടെ കാലം

പതിനൊന്നാം നൂറ്റാണ്ടില്‍ അധിനിവേശം നടത്തിയ ചോളരാജാക്കന്‍മാര്‍ കാഞ്ചീപുരത്തിന്റെ ഭരണം ഏറ്റെടുത്തു. പതിനാലാം നൂറ്റാണ്ട് വരെ തുടര്‍ന്ന ഇവരുടെ ഭരണകാലത്ത് കാഞ്ചീപുരം തലസ്ഥാനനഗരമായിരുന്നില്ല. പക്ഷെ, അവര്‍ ഈ നഗരത്തെ അവഗണിച്ചില്ല. ധാരാളം നിര്‍മ്മാണ പ്രക്രിയകള്‍ നടത്തുകയും നഗരത്തെ കിഴക്ക് ഭാഗത്തേക്ക് കൂടുതല്‍ വികസിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു.
Photo Courtesy: Senthil Kumar

വിജയ നഗര സാമ്രാജ്യം

വിജയ നഗര സാമ്രാജ്യം

14 മുതല്‍ 17 വരെയുള്ള നൂറ്റാണ്ടുകളില്‍ വിജയനഗര സാമ്രാജ്യത്തിനായിരുന്നു കാഞ്ചീപുരത്തിനുമേല്‍ രാഷ്ട്രീയ അധീശത്വം. പതിനേഴാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ഭരണം മറാഠികളുടെ കൈകളില്‍ വന്നെങ്കിലും ഒട്ടും വൈകാതെ മുഗള്‍ ചക്രവര്‍ത്തിയായ ഔറംഗസീബിന് കാഞ്ചീപുരം നഗരിയെ വിട്ടുകൊടുക്കേണ്ടിവന്നു.
Photo Courtesy: Senthil Kumar

ചരിത്രത്തിലൂടെ

ചരിത്രത്തിലൂടെ

ഫ്രഞ്ച്, ബ്രിട്ടീഷ് കച്ചവടക്കാരുടെ ആവിര്‍ഭാവത്തോടെ നഗരം സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യത്തിന് കീഴിലാവുകയും ബ്രിട്ടീഷ് ജനറലായ റോബര്‍ട്ട് ക്ലൈവ് ഈ നഗരത്തിന്റെ ഭരണം കയ്യാളുകയും ചെയ്തു.
Photo Courtesy: Senthil Kumar

പട്ടുസാരികള്‍

പട്ടുസാരികള്‍

സ്വര്‍ണ്ണനൂലിഴകളാല്‍ നെയ്ത കാഞ്ചീപുരം പട്ടുസാരികള്‍ ലോകം പ്രശസ്തമാണ്‌. പ്രാചീന കാലങ്ങളിലെന്ന പോലെ ആധുനിക കാലത്തും കാഞ്ചിപുരം പട്ട് പ്രിയങ്കരമാണ്‌. ഇന്ത്യയിലെ, പ്രത്യേകിച്ച് ദക്ഷിണേന്ത്യയിലെ മാന്യമായ വസ്ത്രധാരണത്തിന്റെ ഉദാത്ത ഭാവം എന്നതിലുപരി തമിഴ് ജനതയുടെ പാരമ്പര്യത്തെയും സംസ്ക്കാരത്തെയും പ്രതിഫലിപ്പിക്കുന്നതാണ് ഈ സാരികള്‍.
Photo Courtesy: McKay Savage

ട്രാവല്‍ ടിപ്സ്

ട്രാവല്‍ ടിപ്സ്

റോഡുകള്‍ വഴിയും റെയിലുകള്‍ വഴിയും കാഞ്ചീപുരത്തിന് രാജ്യത്തെ മറ്റു പ്രദേശങ്ങളുമായി സുദൃഢമായ ബന്ധമാണുള്ളത്. ചെന്നൈ ആണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം. ചൂടുള്ള വേനല്‍ കാലവും സുഖദായകമായ ശൈത്യകാലവും കാഞ്ചീപുരം വാഗ്ദാനം ചെയുന്നു.
Photo Courtesy: Giles Clark

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: chennai tamil nadu
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+