കന്നി രാശി
മലയാളമാസത്തിൽ പുതുവർഷം കഴിഞ്ഞ് വരുന്ന രണ്ടാമത്തെ രാശിയാണ് കന്നി. രാശിചക്രത്തിന്റെ ആറാമത്തെ രാശിയാണിത്. ഓഗസ്റ്റ് 23 മുതൽ സെപ്റ്രംബർ 22 വരെ തിയതിക്കുള്ളിൽ ജനിച്ചവർ ഈ രാശിയിൽ ഉൾപ്പെടുന്നു.
വേദഗിരീശ്വർ ക്ഷേത്രം, തമിഴ്നാട്
കന്നി രാശിക്കാർ പോയിരിക്കേണ്ട ക്ഷേത്രമാണ് തമിഴ്നാട്ടിൽ കാഞ്ചീപുരത്തുള്ള തിരുക്കഴുക്കുണ്ട്രം. ശിവനെ വേദഗിരീശ്വരനായി ആരാധിക്കുന്ന ഈ ക്ഷേത്രം വളരെ പണ്ടുമുതൽ തന്നെ വിശ്വാസികൾക്കിടയിൽ പ്രസിദ്ധമാണ്. കഴുകു കോവിൽ അഥവാ ഈഗിൾ ടെംപിള് എന്നാണ് ഇതിനെ ആളുകൾ വിശേഷിപ്പിക്കുന്നത്. ക്ഷേത്രത്തിലെ കഴുകന്മാരുടെ സാന്നിധ്യം ആണ് ഇങ്ങനെയൊരു പേരിന് കാരണം. ക്ഷേത്രത്തിലെ പ്രസാദം അല്ലെങ്കിൽ മധുരം ചേർത്ത അരികൊണ്ടു തയ്യാറാക്കിയ ഭക്ഷണം കഴിക്കുവാൻ ഇവ വന്നിരിക്കാറുണ്ട്.
ശിവനും പാർവ്വതിക്കും
വേദഗിരീശ്വർ ക്ഷേത്രത്തിൽ രണ്ട് പ്രധാന ക്ഷേത്രങ്ങളുണ്ട്. വേദഗിരീശ്വരനായി ആരാധിക്കുന്ന ശിവനും ത്രിരുപസുന്ദരി അമ്മനായി ആരാധിക്കുന്ന പാർവ്വതിക്കുമ വേണ്ടിയുള്ളതാണ് ഈ ക്ഷേത്രങ്ങൾ. ഇതിൽ ശിവക്ഷേത്രം മലയുടെ മുകളിലായും പാർവ്വതിയുടെ ക്ഷേത്രം താഴ്വാരത്തിലുമാണുള്ളത്. രണ്ടിടത്തും ദർശനം നടത്താതെ വേദഗിരീശ്വർ ക്ഷേത്ര ദർശനം പൂർത്തിയാകില്ല. പാർവ്വതിയുടെ ക്ഷേത്രത്തിന് തിരുവണ്ണാമെല ക്ഷേത്രത്തിന്റെ രൂപവുമായി നല്ല സാൃശ്യമുണ്ട്. രണ്ട് ക്ഷേത്രങ്ങൾക്കും ഒരേ രീതിയിലുള്ള ഗോപുരങ്ങളാണ് കാണുവാൻ സാധിക്കുന്നത്. ഇവിടുത്തെ ദേവിയുടെ വിഗ്രഹത്തെ വർഷത്തിൽ മൂന്ന് പ്രാവശ്യം മാത്രമേ അഭിഷേകം നടത്താറുള്ളൂ.
ക്ഷേത്ര ചരിത്രം
വേദ പർവ്വതങ്ങളുടെ കർത്താവ് എന്നാണ് വേദഗിരീശ്വരൻ എന്ന വാക്കിനർത്ഥം. നേരത്തെ സൂചിപ്പിച്ചതുപോലെ ശിവനെയാണ് ഇവിടെ വേദഗിരീശ്വരനായി ആരാധിക്കുന്നത്. വേദങ്ങൾ പഠിക്കുവാനും സ്വായത്തമാക്കുവാനുമുളള ദീർഘായുസും അനുഗ്രഹം ലഭിക്കുന്നതിനായി ഭരദ്വാജ മഹർഷി ശിവനോട് പ്രാർത്ഥിച്ചതു മുതലാണ് ക്ഷേത്രത്തിന്റെയും പ്രദേശത്തിന്‍റെയും ചരിത്രം ആരംഭിക്കുന്നത്.
തപസ്സിൽ സംപ്രീതനായ ശിവൻ പ്രത്യക്ഷപ്പെടുകയും ഋഗ്, യജുർ, സാമവേദം എന്നീ 3 വേദങ്ങളെ പ്രതിനിധീകരിക്കുന്ന 3 കുന്നുകൾ സൃഷ്ടിച്ച്, അതുവരെ താൻ ആ മൂന്നിൽ നിന്ന് ഒരുപിടി മാത്രമേ പഠിച്ചിട്ടുള്ളൂവെന്നും അത് ഒരിക്കലും അവസാനിക്കുന്നില്ലെന്നും മാത്രമല്ല , ഇത് അത് മോക്ഷത്തിലേക്കുള്ള വഴിയല്ലെന്നും മഹർഷി ശിവന് വിശദീകരിച്ചുവത്രെ.
ഈ കുന്നിലാണ് ശിവക്ഷേത്രം നിർമ്മിക്കപ്പെട്ടിരിക്കുന്നത് എന്നാണ് വിശ്വാസം. വേദത്തെ പ്രതിനിധീകരിക്കുന്ന കുന്നിൽ അദ്ദേഹം വസിക്കുന്നതിനാൽ വേദഗിരിശ്വരർ എന്ന് ശിവനെ വിളിക്കുന്നു.
എന്തുകൊണ്ട് കന്നിരാശിക്കാർ സന്ദർശിക്കണം
കന്നി രാശിയിൽ ജനിച്ചവരുടെ ദോഷങ്ങൾ മാറുവാൻ വേദഗിരീശ്വര ക്ഷേദ്ര ദർശനം നല്ലതാണ് എന്നാണ് വിശ്വാസം. ക്ഷേത്രത്തിൽ നടത്തുന്ന പ്രത്യേക പരിഹാര പൂജയില്‍ പങ്കെടക്കുന്നതോ, പൂജ നടത്തിക്കുന്നതോ ഗുണപരമാണെന്ന് വിശ്വസിക്കപ്പെടുന്നു. ജന്മദോഷങ്ങളും മറ്റു ദോഷങ്ങളും ഈ പൂജ നീക്കുമത്രെ.
ശംഖ് തീർത്ഥം എന്നറിയപ്പെടുന്ന ക്ഷേത്രക്കുളത്തിൽ മുങ്ങിക്കുളിച്ചാൽ രോഗങ്ങളിൽ നിന്നു സൗഖ്യം ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. പുരോഹിതന്മാർ ഈ വെള്ളം അഭിഷേകത്തിന് ഉപയോഗിക്കുന്നു.
എത്തിച്ചേരുവാൻ
ചെന്നൈയിൽ നിന്നു വളരെ എളുപ്പത്തിൽ തിരുക്കഴുക്കുണ്ട്രം വേദഗിരീശ്വര ക്ഷേത്രത്തിൽ എത്തിച്ചേരാം. ചെന്നൈയിൽ നിന്ന് 70 കിലോമീറ്ററും മഹാബലിപുരത്ത് നിന്ന് 15 കിലോമീറ്ററും മാത്രമേ ഇവിടേക്ക് ദൂരമുള്ളൂ. പഴയ മഹാബലിപുരം റോഡിൽ നിന്ന് 10 കിലോമീറ്റർ അകലെയും ഈസ്റ്റ് കോസ്റ്റ് റോഡിൽ നിന്ന് 10 കിലോമീറ്റർ അകലെയും ജിഎസ്ടി റോഡിൽ നിന്ന് 15 കിലോമീറ്റർ അകലെയുമാണ് സമീപ റോഡ് ലിങ്കുകൾ. സംസ്ഥാന പാത 58 ൽ ആണ് ക്ഷേത്രമുള്ളത്.
ചിത്രങ്ങൾക്ക് കടപ്പാട് :Wikipedia