Search
  • Follow NativePlanet
Share
» »മലയാളികളേക്കാൾ പ്രിയം കർണ്ണാടകക്കാർക്ക്, കടലിനു നടുവിലെ കുളം!

മലയാളികളേക്കാൾ പ്രിയം കർണ്ണാടകക്കാർക്ക്, കടലിനു നടുവിലെ കുളം!

മലയാളികളേക്കാൾ കൂടുതൽ അന്യ സംസ്ഥാനക്കാർ സന്ദർശിക്കുന്ന ഒരു സ്ഥലം.. ഈ സ്ഥലത്തിന് തൊട്ടടുത്തു വരെ മലയാളികൾ എത്തുമെങ്കിലും ഇവിടേക്ക് എത്തുന്നവര്‍ വളരെ കുറവാണ്. എന്താണിതിന് പിന്നിലെ കാരണമെന്ന് അറിയണമെങ്കിൽ കന്‍വതീർത്ഥ എന്ന മനോഹര ബീച്ച് പരിചയപ്പെടണം. കാസർകോഡ് ജില്ലയിലെ മറഞ്ഞിരിക്കുന്ന ലക്ഷ്യസ്ഥാനങ്ങളിലൊന്നായ, മലയാളികൾ തിരിച്ചറിയാത്ത കൻവതീർത്ഥയെ പരിചയപ്പെട്ടാലോ..

ബീച്ചുകളുടെ കാര്യത്തിൽ മറ്റുപല സംസ്ഥാനങ്ങളെയും കടത്തിവെട്ടാൻ മാത്രം ഇടങ്ങൾ കേരളത്തിലുണ്ടെങ്കിലും അതില്‍ ചുരുക്കം ഇടങ്ങൾ മാത്രമേ സഞ്ചാരികളുടെ യാത്രാ പട്ടികയിൽ ഇടം നേടിയിട്ടുള്ളൂ. വർക്കലയും കോവളവും ചെറായിയും ഫോർട്ട് കൊച്ചിയും കോഴിക്കോട് ബീച്ചും കാപ്പാടും ബേക്കലും പയ്യാമ്പലവും പോലുള്ള ചില ഇടങ്ങൾ മാറ്റിനിർത്തിയാൽ പല ഇടങ്ങളും പ്രദേശിക വിനോദസഞ്ചാരികളുടെ ഇടയിൽ മാത്രം ഒതുങ്ങുകയാണ്.

Kanwatheertha Beach Manjeswaram

അത്തരത്തിൽ ഒരിടമാണ് കാസര്‍കോഡ് മഞ്ചേശ്വരത്തുള്ള കന്‍വതീർത്ഥ ബീച്ച്. കാസർകോഡ് ജില്ലയിൽ നിന്നുള്ള സഞ്ചാരികളേക്കാൾ കർണ്ണാടകക്കാർക്ക് എത്തിപ്പെടാനും എക്സ്പ്ലോർ ചെയ്യാനും എളുപ്പമുള്ള ഇടമാണ് കന്‍വതീർത്ഥ. വിശാലമായ കടല്‍ത്തീരവും സുരക്ഷിതമായി കടലിലിറങ്ങുവാനുള്ള സാധ്യതകളുമാണ് ആളുകളെ ഇവിടേക്ക് എത്തിക്കുന്നത്. കുടുംബമായി എത്തിച്ചേരാം എന്നതും കർണ്ണാടകയിൽ നിന്നുള്ള ആളുകളെ ഇവിടേക്ക് എത്തിക്കുന്നു.

എന്നാൽ എത്തിച്ചേരാനുള്ള എളുപ്പം മാത്രമല്ല, കൻവതീര്‍ത്ഥ എന്ന ബീച്ചിലേക്ക് സന്ദർശകരെ ആകർഷിക്കുന്ന വേറെയും കാര്യങ്ങളുണ്ട്. വൈകുന്നേരങ്ങള്‍ ചെലവഴിക്കുവാനാണ് ഇവിടേക്ക് വരേണ്ടത്. ഇവിടെ എത്തിച്ചേര്‍ന്നാൽ പിന്നെ നടന്നും ഇരുന്നും കടൽ കാണാം. കടലിനു നടുവിൽ ഒരു വലിയ കുളം പോലെ തോന്നിപ്പിക്കുന്ന ഒന്നാണ് കൻവതീർത്ഥ കാണപ്പെടുന്നത്.

തീർത്തും ശാന്തമായ കടലാണ് ഇവിടെ കാണാനുള്ളത്. ഇതിനു കാരണം ഇവിടുത്തെ കടലിലെ പവിഴപ്പുറ്റുകളാണ് എന്നാണ് കരുതുന്നത്. ശാന്തമായ കടലിൽ ഇറങ്ങുവാനും കുളിക്കുവാനും അവസരം തേടിയാണ് കൂടുതലും ആളുകൾ ഇവിടെ എത്തുന്നത്. കടലും ബീച്ചും കണ്ടിരിക്കുവാനും സമീപ്തെ പച്ചപ്പ് ആസ്വദിക്കാനും ഒരു മനസ്സുണ്ടെങ്കിൽ ധൈര്യമായി ഇവിടേക്ക് വരാം.

കാര്യങ്ങളിങ്ങനെയാണെങ്കിലും വേനൽക്കാലത്ത് ഇവിടേക്ക് വരണമോ എന്നൊരു ചോദ്യം പലർക്കും ഉണ്ടായേക്കാം. എന്നാൽ കൻവതീർത്ഥ ബീച്ച് സന്ദര്‍ശിക്കാന് പറ്റിയ സമയം വേനൽക്കാലമാണ്. വേനലിലെ വൈകുന്നേരങ്ങളിലാണ് ഏറ്റവും കൂടുതൽ ആളുകൾ ഇവിടേക്ക് വരുന്നത്. മാർച്ച് മുതൽ മേയ് വരെ ഇവിടെ പൊതുവേ ചൂടേറിയ വേനലും ജൂൺ മുതൽ സെപ്റ്റംബർ വരെ മഴും ഡിസംബർ മുതൽ ഫെബ്രുവരി വരെ തണുപ്പും നിറഞ്ഞ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്.

കാലാവസ്ഥ നോക്കിയാണ് ഇവിടേക്ക് വരുന്നതെങ്കിൽ ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള സമയമാണ് കന്‍വതീർത്ഥ സന്ദർശിക്കാൻ പറ്റിയ സമയം.

കന്‍വതീർത്ഥ യാത്രയിൽ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ഇവിടേക്ക് മാത്രമായി വരരുത് എന്നതാണ്. കാസർകോഡ് ജില്ലയിലെ മറ്റിടങ്ങൾ കൂടി സന്ദര്‍ശിച്ച് മടങ്ങാൻ കഴിയുന്ന വിധത്തില്‍ വേണം ഇവിടം സന്ദർശിക്കാൻ വരാൻ.

കാസർകോഡ് യാത്രയിൽ ഉള്‍പ്പെടുത്താൻ പറ്റിയ സ്ഥലങ്ങൾ

ബേക്കൽ കോട്ട
റാണിപുരം
മാലിക് ദിനാർ ജുമാ മസ്ജിദ്,
അനന്തപത്മനാഭ സ്വാമി ക്ഷേത്രം,
കാസർകോഡ് ബീച്ച്
ചന്ദ്രഹഗിരി കോട്ട
ആനന്ദാശ്രമം
മാലോം തുടങ്ങിയ സ്ഥലങ്ങളും കൻവതീർത്ഥ കാണാനായി വരുന്ന യാത്രയിൽ ഉൾപ്പെടുത്താൻ ശ്രമിക്കാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+