രാജമാണിക്യം സിനിമയിലെ മമ്മൂട്ടി അവതരിപ്പിച്ച ബെല്ലാരി രാജ എന്ന കഥാപാത്രത്തിലൂടെയാണ് ബെല്ലാരിയെന്ന സ്ഥലപ്പേര് മലയാളത്തില്‍ ഹിറ്റായത്. പിന്നീട് ബെല്ലാരിയിലെ ഖനികളെ സംബന്ധിച്ചുള്ള രാഷ്ട്രീയ വിവാദങ്ങള്‍, കര്‍ണാടകയിലെ ബെല്ലാരി എന്ന നഗരത്തെ കൂടുതല്‍ പ്രശസ്തമാക്കി.
വാലന്റൈന്‍ ദിന ഓഫര്‍, ഫ്‌ളൈറ്റ് ബുക്ക് ചെയ്യുമ്പോള്‍ 8000 രൂപവരെ ലാഭം നേടാം
ബെല്ലാരി എന്ന പേരിന് പിന്നില്‍
ബെല്ലാരിക്ക് ആ പേര് ലഭിച്ചതുമായി ബന്ധപ്പെട്ട് നിരവധി കഥകള്‍ പ്രചരിക്കുന്നുണ്ട്. അവയില്‍ ഒന്ന് ഒരു ശിവ വിഗ്രഹവുമായി ബന്ധപ്പെട്ടതാണ്. സഞ്ചാരികളായിരുന്ന കുറച്ച് കച്ചവടക്കാര്‍ ഒരു ദിവസം ബെല്ലാരിയില്‍ തങ്ങാന്‍ ഇടയായി. അവരുടെ കയ്യില്‍ ഉണ്ടായിരുന്ന ഒരു പറ (ബല്ല) മണ്ണില്‍ തിരിച്ച് സ്ഥാപിച്ച് ശിവ ലിംഗമായി ആരധിച്ചു. ഇവിടെ പിന്നീട് ഒരു ക്ഷേത്രം നിര്‍മ്മിക്കുകയും ഈ ക്ഷേത്രം ബല്ലേശ്വര ക്ഷേത്രം എന്ന് അറിയപ്പെടുകയും. അതിലൂടെ ഈ സ്ഥലത്തിന് ബെല്ലാരിയെന്ന പേര് കിട്ടി എന്നുമാണ് ഐതീഹ്യം പറയുന്നത്.
ഇന്ദ്രന്റെ കഥ
ദേവന്‍മാരുടെ രാജാവായ ഇന്ദ്രനുമായി ബന്ധപ്പെട്ട ഒരു ഐതീഹ്യമാണ് മറ്റൊന്ന്. ബെല്ലാരിക്ക് സമീപം താമസിച്ചിരുന്ന ബല്ലാ എന്ന ഒരു രാക്ഷസനെ ഇന്ദ്രന്‍ കൊലപ്പെടുത്തിയെന്നും അതില്‍ നിന്നാണ് ബല്ലന്റെ ശത്രു എന്ന അര്‍ത്ഥത്തില്‍ ബെല്ലാരി എന്ന പേര് ഉണ്ടായത്. അരി എന്ന സംസ്‌കൃത വാക്കിന്റെ അര്‍ത്ഥം ശത്രു എന്നാണ്.
ബെല്ലാരിക്കോട്ട
ബെല്ലാരി ഗുഡ എന്നറിയപ്പെടുന്ന കുന്നിന് മുകളിലാണ് ബെല്ലാരിക്കോട്ട സ്ഥിതി ചെയ്യുന്നത്. ഈ കോട്ടയ്ക്ക് അപ്പര്‍ കോട്ടയെന്നും ലോവര്‍ കോട്ടെയെന്നും രണ്ട് ഭാഗങ്ങള്‍ ഉണ്ട്. വിജയനഗര സാമ്രജ്യകാലത്തെ സാമന്തരാജവായിരുന്ന ഹനുമപ്പ നായകാണ് ഈ കോട്ട നിര്‍മ്മിച്ചത്. എന്നാല്‍ ലോവെര്‍ കോട്ട നിര്‍മ്മിച്ചത് പതിനെട്ടാം നൂറ്റാണ്ടില്‍ ഹൈദര്‍ അലിയായിരുന്നു.
ഫ്രഞ്ച് ബന്ധം
ലോവേര്‍ കോട്ടയുടെ ശില്‍പ്പി ഒരു ഫ്രഞ്ച് കാരനായിരുന്നു. അപ്പര്‍കോട്ടയിലും അദ്ദേഹം ചില കരവിരുതുകള്‍ ഒരുക്കിയിട്ടുണ്ട്. എന്നാല്‍ കോട്ട നിര്‍മ്മാണത്തില്‍ ഉണ്ടായ ഒരു ന്യൂതയുടെ പുറത്ത് ഹൈദര്‍ അലി ഫ്രഞ്ചുകാരനെ തൂക്കിലേറ്റുകയായിരുന്നു. കൊല്ലപ്പെട്ട ഫ്രഞ്ചുകാരന്റെ കുഴിമാടം കോട്ടയുടെ കിഴക്കന്‍ കവാടത്തില്‍ കാണാം. ഒരു മുസ്ലീം സന്യാസിവര്യന്റെ കുഴിമാടം എന്ന നിലയില്‍ ഇത് ഇപ്പോഴും സംരക്ഷിക്കപ്പെടുന്നുണ്ട്.
ബെല്ലാരിയിലെ കാഴ്ചകള്‍ കാണം
ബെല്ലാരിയിലെ കാഴ്ചകള്‍
ബെല്ലാരിയിലെ കാഴ്ചകള്‍
Photo Courtesy: Marc Roberts
ബെല്ലാരിയിലെ കാഴ്ചകള്‍
ബെല്ലാരിയിലെ കാഴ്ചകള്‍
Photo Courtesy: Ravibhalli
ബെല്ലാരിയിലെ കാഴ്ചകള്‍
ബെല്ലാരിയില്‍ നിന്നുള്ള കാഴ്ചകളില്‍ ഒന്ന്
Photo Courtesy: Vjvikram
ബെല്ലാരിയിലെ കാഴ്ചകള്‍
Photo Courtesy: Vikashegde
ബെല്ലാരിയിലെ കാഴ്ചകള്‍
Photo Courtesy: Vikashegde
ബെല്ലാരിയിലെ കാഴ്ചകള്‍
Photo Courtesy: Venubannigol
ബെല്ലാരിയിലെ കാഴ്ചകള്‍
Photo Courtesy: Venubannigol
ബെല്ലാരിയിലെ കാഴ്ചകള്‍
Photo Courtesy: Venubannigol



Click it and Unblock the Notifications














