കാസർകോഡിനെയും കണ്ണൂരിനെയും ഉൾപ്പെടുത്തി മലയോര മേഖലകളിലേക്ക് കെ എസ് ആർ ടിസി നിരവധി ബസ് സർവീസുകളാണ് ദിവസവും നടത്തുന്നത്. തൃശൂർ, കോഴിക്കോട്, കണ്ണൂർ ഡിപ്പോകളിൽ നിന്നുള്ള ഈ സർവീസുകൾ ബസുകൾ മാറിക്കയറാതെ, ഒറ്റ ബസിൽ കണ്ണൂരും കോഴിക്കോടും മലപ്പുറവും തൃശൂരും ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്കെത്തുവാൻ യാത്രക്കാരെ സഹായിക്കുന്നു.
പുതിയതായി കെ എസ് ആർ ടി സി തൃശൂരിൽ നിന്നും കാസർകോഡിന് ഒരു സർവീസ് ആരംഭിച്ചിട്ടുണ്ട്. തൃശൂരിൽ നിന്ന് വാടാനപ്പള്ളി, ഗുരുവായൂർ പൊന്നാനി, തിരൂർ, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂർ, തളിപ്പറമ്പ്, പയ്യന്നൂർ, നീലേശ്വരം, കാഞ്ഞങ്ങാട് വഴി കാസർഗോഡ് വരെ സർവീസ് നടത്തുന്ന സൂപ്പർ ഫാസ്റ്റ് ബസ് സർവീസാണിത്. പെരിന്തൽമണ്ണ, മഞ്ചേരി, അരീക്കോട് വഴി പുതിയതായി ഓടിയിരുന്ന കാസർഗോഡ് സൂപ്പർ ഫാസ്റ്റ് സർവീസാണ് കോഴിക്കോട്-കണ്ണൂർ റൂട്ട് വഴി മാറ്റി സർവീസ് ആരംഭിച്ചിരിക്കുന്നത്.

കോഴിക്കോടും കണ്ണൂരും പോലുള്ള നഗരങ്ങളിൽ കയറാതെ ഷൊർണൂർ, പട്ടാമ്പി, പെരിന്തൽമണ്ണ, മഞ്ചേരി, അരീക്കോട്, മുക്കം, താമരശ്ശേരി, ബാലുശ്ശേരി, ഉള്ളിയേരി, പേരാമ്പ്ര, കുറ്റ്യാടി, നാദാപുരം, പാനൂർ, കൂത്തുപറമ്പ്, മട്ടന്നൂർ, ഇരിട്ടി, പയ്യാവൂർ, ആലക്കോട്, ചെറുപുഴ, വെള്ളരിക്കുണ്ട്, പരപ്പ, മുള്ളേരിയ, ബോവിക്കാനം വഴി കാസർകോഡ് സര്‍സീസ് നടത്തിയിരുന്ന റൂട്ട് ഒഴിവാക്കിയാണ് കെ എസ് ആർ ടി സിയുടെ പുതിയ ബസ് വന്നിരിക്കുന്നത്.
റൂട്ട് നിശ്ചയിച്ചതിലെ അപാകതയും പ്രതീക്ഷിച്ചത്ര കളക്ഷൻ ഇല്ലാത്തതുമാണ് പഴയ റൂട്ട് ഒഴിവാക്കി ഗുരുവായൂർ- തിരൂർ- കോഴിക്കോട്- , തലശ്ശേരി, കണ്ണൂർ- പയ്യന്നൂർ- നീലേശ്വരം- കാഞ്ഞങ്ങാട് വഴിയുള്ള സർവീസിലേക്ക് നയിച്ചത്. പ്രധാന റോഡുകളിലൂടെ പോകുന്നതിനാൽ കൂടുതൽ ആളുകൾക്ക് പ്രയോജനകരമാകുമെന്നാണ് കരുതുന്നത്.
തൃശൂരിൽ നിന്ന് വൈകീട്ട് 06:15 പുറപ്പെടുന്ന ബസ് പുലർച്ചെ 3.25ന് കാസർഗോഡ് എത്തും. തുടർന്ന് കാസർഗോഡ് നിന്ന് രാവിലെ 9.00 മണിക്ക് ആരംഭിക്കുന്ന സർവീസ് വൈകിട്ട് 6.30ന് തൃശൂരിലെത്തും. സൂപ്പര്‍ ഫാസ്റ്റ് ബസ് സർവീസാണിത്.

തൃശ്ശൂർ -കാസർഗോഡ് സൂപ്പർഫാസ്റ്റ് സമയം
6.15 pm- തൃശ്ശൂർ
7.10 pm - ഗുരുവായൂർ
7.55 pm- പൊന്നാനി
10.10 pm- കോഴിക്കോട്
0.00 am- തലശ്ശേരി
0.40 am- കണ്ണൂർ
02.05 am- പയ്യന്നൂർ
03.00 am- കാഞ്ഞങ്ങാട്
03:25 am-കാസർഗോഡ്.
കാസർഗോഡ്- തൃശൂർ സൂപ്പർഫാസ്റ്റ് സമയം
09.00 am -കാസർഗോഡ്
09.45 am- കാഞ്ഞങ്ങാട്
10.50 am - പയ്യന്നൂർ
12.15 pm - കണ്ണൂർ
1.00 pm - തലശ്ശേരി
3.20 pm - കോഴിക്കോട്
5.20 pm -പൊന്നാനി
6:30 pm -തൃശ്ശൂർ.
ബസിനെക്കുറിച്ചും സർവീസ് സമയം, സ്റ്റോപ്പ്, ടിക്കറ്റ് നിരക്ക് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് വിശദമായി അറിയുന്നതിന് കാസർകോഡ്, തൃശൂർ കെ എസ് ആർ ടി സി ഡിപ്പോകളുമായി ബന്ധപ്പെടാം. ഫോൺ നമ്പർ- തൃശൂർ - 0487-2421150,
കാസർഗോഡ് - 0499-4230677.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













