Search
  • Follow NativePlanet
Share
» » ആനപ്പുറത്തേറി യാത്രയില്ല, ഒറ്റക്കൊമ്പന്മാരെ കണ്ട് മടങ്ങാം! കാസിരംഗയിലെ ആനസഫാരി നിർത്തലാക്കി, കാരണം

ആനപ്പുറത്തേറി യാത്രയില്ല, ഒറ്റക്കൊമ്പന്മാരെ കണ്ട് മടങ്ങാം! കാസിരംഗയിലെ ആനസഫാരി നിർത്തലാക്കി, കാരണം

അസമിലെ കാസിരംഗ ദേശീയോദ്യാനം.. ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളുടെ ഇടം. പ്രകൃതി ഒളിപ്പിച്ചിരിക്കുന്ന അത്ഭുതങ്ങളും ജൈവവൈവിധ്യത്തിന്‍റെ അമ്പരപ്പിക്കുന്ന കാഴ്ചകളുമുള്ള ഇടം. ആനപ്പുറത്തേറി ദേശീയോദ്യാനം കാണുന്ന ആന സഫാരി ഇവിടുത്തെ ഏറ്റവും ജനപ്രിയ പാക്കേജ് കൂടിയാണ്. എന്നാലിതാ കാസിരംഗ നാഷണല്‍ പാർക്കിലെ ആനസഫാരി താത്കാലികമായി നിർത്തലാക്കിയിരിക്കുകയാണ്.

ഡിസംബർ 24 ഞായറാഴ്ച മുതൽ ആണ് കാസിരംഗയിലെ ആന സഫാരി അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മാത്രമായി ഓരോ ആനയിലും ഒരു സീറ്റ് വീതം സംവരണം ചെയ്യണമെന്ന വനംവകുപ്പിന്‍റെ നിർദ്ദേശത്തിനോട് വിയോജിച്ചാണ് കാസിരംഗ നാഷണൽ പാർക്ക് അനിശ്ചിത കാലത്തേയ്ക്ക് സഫാരി നിര്‍ത്തിവെച്ചതെന്ന് ടൈംസ് ട്രാവൽ റിപ്പോർട്ട് ചെയ്തു.

Kaziranga National Park

വനംവകുപ്പിന്‍റെ നിർദ്ദേശത്തോട് ദേശീയ പാർക്ക് അധികാരികൾ ശക്തമായി വിയോജിപ്പ് പ്രകടിപ്പിക്കുകയും അതിന്‍റെ അപ്രായോഗികത ചൂണ്ടിക്കാട്ടുകയും ചെയ്താണ് പ്രസിദ്ധമായ സഫാരി നിർത്തലാക്കിയത്.

ദേശീയോദ്യാനത്തിലെ ആന സഫാരിയിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് പ്രത്യേക ഇരിപ്പിടം ഉറപ്പാക്കുക എന്ന ഉദ്ദേശത്തോടെ അസം വനംവകുപ്പ് പുറപ്പെടുവിച്ച നിർദ്ദേശം കാസിരംഗ നാഷണൽ പാർക്ക് അധികൃതരിൽ അതൃപ്തിക്ക് കാരണമായി. ഇത്തരമൊരു സംവരണം നടപ്പിലാക്കുന്നത് പ്രായോഗികമായി അസാധ്യമാണെന്നും, പരസ്പര യോജിപ്പില്‍ എത്തുന്നതു വരെ ആന സഫാരി നിർത്തിവയ്ക്കാൻ തീരുമാനിച്ചതായും അധികൃതർ പറയുന്നു.

അതേസമയം സുരക്ഷാ കാരണങ്ങളാൽ ആനകളുടെ പുറകിൽ പ്രത്യേക ഇരിപ്പിടത്തിന്റെ പ്രാധാന്യം ആണ് വനംവകുപ്പ് വിശദീകരിക്കുന്നത്. എന്നാൽ നാഷണൽ പാർക്ക് അധികൃതർ ഇതിന്‍റെ അപ്രായോഗികത ചൂണ്ടിക്കാണിച്ചു. ഇത് ആന സഫാരിയുടെ സാധാരണ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുമെന്നും വിനോദസഞ്ചാരികൾക്ക് ഉ മൊത്തത്തിലുള്ള യാത്രാ അനുഭവത്തിൽ വിട്ടുവീഴ്ച ചെയ്യുമെന്നും ആണ് ഇവരുടെ വാദം.

ഇതുസംബന്ധിച്ചുള്ള ചർച്ചായോഗത്തിനിടെ ഇരുവകുപ്പുകളും മോശമായി പെരുമാറിയെന്നും ആരോപണമുണ്ട്. എന്തായാലും ഇത് പാർക്ക് അധികൃതരും വനം വകുപ്പും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാക്കി.

കാസിരംസ ദേശീയോദ്യാനത്തിലെ ആനസഫാരി

ഇവിടുത്തെ ഏറ്റവും ജനപ്രിയ ആകർഷണങ്ങളിലൊന്നാണ് ആനസഫാരി. ആനപ്പുറത്തേറി ദേശീയോദ്യാനത്തിലെ തിരഞ്ഞെടുത്ത ഭാഗങ്ങൾ സന്ദർശിക്കുകയാണ് ഇതിൽ ചെയ്യുന്നത്. നല്ല രീതിയിൽ സൈറ്റ് സീയിങ് ലഭ്യമായ ഇടങ്ങളിലാണ് സഫാരി നടത്തുന്നത്. നേരത്തെ 1500 രൂപയായിരുന്നു സഫാരിക്ക് ഒരാൾക്കുള്ള നിരക്ക്. ബഗോരി സഫാരി സോണിലാണ് ആന സഫാരി നടത്തുന്നത്. അതേ സമയം വിദേശികൾക്ക് ഖോര സെൻട്രൽ റേഞ്ചിലാണ് ആന സഫാരി നടത്തുക.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+