Search
  • Follow NativePlanet
Share
» » ജീവിതത്തിൽ ഒരിക്കലെങ്കിലും ദർശനം നടത്തിയിരിക്കേണ്ട ഭാരതത്തിലെ ക്ഷേത്രങ്ങൾ

ജീവിതത്തിൽ ഒരിക്കലെങ്കിലും ദർശനം നടത്തിയിരിക്കേണ്ട ഭാരതത്തിലെ ക്ഷേത്രങ്ങൾ

ക്ഷേത്രദർശനങ്ങൾക്കും പ്രാർത്ഥനകൾക്കും വളരെ പ്രാധാന്യം നല്കുന്ന വിശ്വാസങ്ങളാണ് ഭാരതത്തിനുള്ളത്. നൂറുകണക്കിന് വർഷങ്ങളായി നിലനിൽക്കുന്നതാണ് ക്ഷേത്രങ്ങളുമായുള്ള ബന്ധം. എന്നാൽ ഇതിൽ ചില ക്ഷേത്രങ്ങൾക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ല സാഹചര്യങ്ങൾ അസൗകര്യങ്ങളായി വരുമ്പോഴും അവയെ തരണം ചെയ്ത് ജീവിതത്തിൽ ഒരിക്കലെങ്കിലും സന്ദർശിക്കണം എന്നാഗ്രഹിക്കുന്ന ക്ഷേത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം..

 Temples You Must Visit Once In Your Life Time

ഗുരുവായൂർ ക്ഷേത്രം
കേരളത്തിലെ വിശ്വാസികളെ സംബന്ധിച്ച് ജീവിതത്തിൽ ഒരിക്കലെങ്കിലും ദർശനം നടത്തിയിരിക്കണം എന്നാഗ്രഹിക്കുന്ന ക്ഷേത്രങ്ങളിലൊന്നാണ് ഗുരുവായൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം. ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ വിശ്വാസികളെത്തുന്ന ഈ ക്ഷേത്രത്തിൽ മഹാവിഷ്ണു പൂജിച്ചിരുന്ന, ശ്രീകൃഷ്ണൻ ആരാധിച്ചിരുന്ന വിഗ്രഹമാണ് പ്രതിഷ്ഠിച്ചിരിക്കുന്നതെന്നാണ് വിശ്വാസം.

ശിവന്‍റെ നിർദ്ദേശപ്രകാരം ദേവ ഗുരുവായ ബൃഹസ്പതിയും വായൂ ദേവനും ചേര്‍ന്നാണത്രെ ഇവിടുത്തെ പ്രതിഷ്ഠ നടത്തിയത്. അങ്ങനെയാണ് ഗുരുവായൂർ എന്ന പേരു വന്നത്. ക്ഷേത്രം നിർമ്മിച്ചതാവട്ടെ, ദേവശില്പിയായ വിശ്വകർമ്മാവും. ഭൂലോകവൈകുണ്ഡം എന്നും ഗുരുവായൂർ ക്ഷേത്രം അറിയപ്പെടുന്നു. ശ്രീകൃഷ്ണൻ തന്റെ അവതാര സമയത്ത് കാരാഗൃഹത്തിൽവെച്ച് വസുദേവർക്കും ദേവകിക്കും ദർശനം നല്കിയ അതേ രൂപത്തിലാണ് ഇവിടുത്തെ പ്രതിഷ്ഠയുമുള്ളത്.

Temples You Must Visit Once In Your Life Time

കേദാർനാഥ് ക്ഷേത്രം

തീരത്ഥാടനം ഇന്നും വെല്ലുവിളിയായി നിൽക്കുന്ന ക്ഷേത്രങ്ങളിലൊന്നാണ് ചാർ ധാം ക്ഷേത്രമാണ് കേദാർനാഥ് ക്ഷേത്രം. ഉത്തരാഖൻണ്ഡിൽ രുദ്രപ്രയാഗ് ജില്ലയിൽ മന്ദാകിനി നദിയുടെ തീരത്തായാണ് ഈ ക്ഷേത്രമുള്ളത്. പഞ്ചപാണ്ഡവർ ചേർന്നു നിർമ്മിച്ച ഈ ക്ഷേത്രം ഇന്നു കാണുന്ന രൂപത്തില്‍ പുനർനിർമ്മിച്ചത് ശങ്കരാചാര്യർ ആണെന്നാണ് വിശ്വാസം. വർഷത്തില്‍ ആറുമാസക്കാലവും അടഞ്ഞു കിടക്കുന്ന ക്ഷേത്രത്തിൽ ബാക്കിയുള്ള ആറുമാസക്കാലമാണ് പൂജകൾ നടക്കുന്നത്. ഈ സമയത്ത് ലക്ഷക്കണക്കിന് വിശ്വാസികളാണ് തീര്‍ത്ഥാനത്തിനായി വരുന്നത്.

മധുരെ മീനാക്ഷി ക്ഷേത്രം
വിശ്വാസികളെയും ചരിത്രകാരന്മാരെയും സഞ്ചാരികളെയും ഒരുപോലെ ആകര്‍ഷിക്കുന്ന ക്ഷേത്രങ്ങളിലൊന്നാണ് തമിഴ്നാട്ടിലെ മധുരെ മീനാക്ഷി ക്ഷേത്രം. പ്രധാന പ്രതിഷ്ഠ ശിവനാണ് എങ്കിലും പാർവ്വതി ദേവിയുടെ പേരിലാണ് ക്ഷേത്രം കൂടുതലും അറിയപ്പെടുന്നത്. മൂവായിരത്തിയഞ്ഞൂറോളം വർഷം പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്രം അതിന്‍റെ നിർമ്മിതിക്കും പ്രസിദ്ധമാണ്.12 ഗോപുരങ്ങളും നാലായിരത്തി അഞ്ഞൂറോളം തൂണുകളുമാണ് ക്ഷേത്രത്തിനുള്ളത്. ഇത് കൂടാതെ ധാരാളം കൊത്തുപണികളും ചിത്രപ്പണികളും ഇവിടെ കാണാം. ആയിരം കാൽമണ്ഡപം, വിഗ്രഹങ്ങൾ തുടങ്ങിയവയും ഇവിടെ കാണാം.

https://en.wikipedia.org/wiki/Meenakshi_Temple#/media/File:Temple_de_M%C3%AEn%C3%A2ksh%C3%AE01.jpg
PC:Bernard Gagnon

പത്മനാഭസ്വാമി ക്ഷേത്രം
കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ ക്ഷേത്രങ്ങളിലൊന്നാണ് തിരുവനന്തപുരത്തെ പത്മനാഭസ്വാമി ക്ഷേത്രം. സമ്പത്തിന്റെ പേരിലാണ് ഈ ക്ഷേത്രത്തെ ലോകം അറിയുന്നതെങ്കിലും കേരളത്തിൻറെ ചരിത്രത്തിൽ സുപ്രധാനമായ ഒരു സ്ഥാനം പത്മനാഭ സ്വാമി ക്ഷേത്രത്തിനുണ്ട്. ജീവിതത്തിൽ ഒരിക്കലെങ്കിലും സന്ദർശിക്കണം എന്നു വിശ്വാസികൾ ആഗ്രഹിക്കുന്ന ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ അനന്തനാഗത്തിന്റെ പുറത്ത് ശയിക്കുന്ന മഹാവിഷ്ണുവാണ്. സാളഗ്രാമങ്ങൾ കൊണ്ടാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഒറ്റ ശ്രീ കോവിലിനുള്ളിൽ ത്രീമൂർത്തികളെ കാണുന്ന അപൂർവ്വതയും ഇവിടെയുണ്ട്.

https://en.wikipedia.org/wiki/Meenakshi_Temple#/media/File:Temple_de_M%C3%AEn%C3%A2ksh%C3%AE01.jpg

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സമ്പത്ത് വളരെ പ്രസിദ്ധമാണ്. ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രമാണിത്. അറകളിലായാണ് ഈ സമ്പത്ത് സൂക്ഷിച്ചിരിക്കുന്നത്. ആറാമത്തെ അറയെ രഹസ്യ അറയിലാണ് ഏറ്റവും കൂടുതൽ സ്വത്തുള്ളതെന്നാണ് വിശ്വാസം. ഒരു ട്രില്യൺ ഡോളറിൽ കൂടുതൽ മൂല്യമുണ്ട് ഇവിടുത്തെ നിധിശേഖരത്തിനെന്നാണ് കണക്ക്.

ബദ്രിനാഥ് ക്ഷേത്രം

മറ്റൊരു ചാർധാം തീർത്ഥാടന കേന്ദ്രമായ ബദ്രിനാഥും വർഷത്തിൽ ആറുമാസക്കാലയളവിൽ മാത്രമേ വിശ്വാസികൾക്കായി തുറക്കാറുള്ളൂ. അളകാ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ഏറ്റവും പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രം കൂടിയാണ്. അളകനന്ദാ നദിയിലെ ഒഴുക്കിൽ നിന്നും കിട്ടിയ വിഷ്ണുവാണ് ഇവിടുത്തെ പ്രതിഷ്ഠ. ശങ്കരാചാര്യരാണ് ഹിമലായത്തിൽ ഈ ക്ഷേത്രം സ്ഥാപിച്ചതെന്നും വിശ്വസിക്കപ്പെടുന്നു. ചാർ ധാം തീർത്ഥാടനം ഒരിക്കലെങ്കിലും നടത്തണമെന്നാഗ്രഹിക്കാത്ത വിശ്വാസികൾ കാണില്ല. അതിൽത്തന്നെ പ്രധാനപ്പെട്ടതാണ് ബദ്രിനാഥ് ക്ഷേത്രം

must visit temples in india

വൈഷ്ണോ ദേവി ക്ഷേത്രം
ഇന്ത്യയിലെ പ്രസിദ്ധമാ മറ്റൊരു തീർത്ഥാടന കേന്ദ്രമാണ് കാശ്മീരിലെ വൈഷ്ണോ ദേവി ക്ഷേത്രം. ത്രികുട കുന്നുകൾക്കു മുകളില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിൽ ഒരു കോടിയോളം വിശ്വാസികൾ ഓരോ വർഷവും എത്തിച്ചേരാറുണ്ട്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+