ഭക്തിയുടെയും വിശുദ്ധിയുടെയും സംഗമസ്ഥാനമായ തീർത്ഥാടന കേന്ദ്രം. നിഗൂഢതകളും രഹസ്യങ്ങളും ഒളിഞ്ഞിരിക്കുന്ന പുണ്യഭൂമി. അപ്രത്യക്ഷനായ ശിവനെ തേടി പാണ്ഡവരെത്തിയ ഇടം. വിശ്വാസങ്ങളുടെ കാലത്തേയ്ക്ക് പിന്തിരിഞ്ഞു നോക്കിയാൽ ഒരുപാട് കഥകളുണ്ട് കേദാർനാഥ് ക്ഷേത്രത്തിന്. ഹൈന്ദവ വിശ്വാസങ്ങളിലെ പുണ്യഭൂമിയായ ഹിമാലയത്തിൽ സ്ഥിതി ചെയ്യുന്ന കേദാർനാഥ് വിശ്വാസികളുടെ മാത്രമല്ല, സാഹസിക സഞ്ചാരികളുടെയും ഹിമാലയ യാത്രകൾ ഇഷ്ടപ്പെടുന്നവരുടെയും കേന്ദ്രമാണ്.

PC:Akshay syal
ഛോട്ടാ ചാർധാം
ചാർധാം തീർത്ഥാടനം പോലെ തന്നെ വിശ്വസികൾ മഹത്തരമായി കണക്കാക്കുന്നതാണ് ഛോട്ടാ ചാർധാം തീർത്ഥാടനവും. ഉത്തരാഖണ്ഡിലെ ബദ്രിനാഥ് ക്ഷേത്രം. ഉത്തർപ്രദേശിലെ ദ്വാരക, തമിഴ്നാട്ടിലെ രാമേശ്വരം, ഒഡീഷയിലെ പുരി ജഗനാഥ ക്ഷേത്രം എന്നിവിടങ്ങളാണ് ചാർധാം ക്ഷേത്രങ്ങളായി അറിയപ്പെടുന്നത്. ഈ ക്ഷേത്രങ്ങളിൽ തങ്ങൾ ജീവിച്ചിരിക്കുന്ന കാലത്ത് ഒരിക്കലെങ്കിലും തീർത്ഥാടനം നടത്തണമെന്നാണ് വിശ്വാസം.
ഉത്തരാഖണ്ഡിലെ ബദ്രിനാഥ്, കേദാർനാഥ്, ഗംഗോത്രി, യമുനോത്രി, എന്നീ ക്ഷേത്രങ്ങളാണ് ഛോട്ടാ ചാർധാമുകൾ എന്നറിയപ്പെടുന്നത്.

PC:Shikhar Sharma
പൂജ നടത്തുന്ന നാരദ മഹർഷി
കേദാർനാഥനായി ശിവനെ ആരാധിക്കുന്ന ഈ ക്ഷേത്രത്തിൽ വർഷത്തിൽ ആറുമാസക്കാലം മാത്രമേ പ്രവേശനമുള്ളൂ. ബാക്കി സമയങ്ങളിൽ ഇവിടുത്തെ കനത്തമഞ്ഞുവീഴ്ച മൂലം ക്ഷേത്രം അടഞ്ഞുകിടക്കുകയാണ്. ഏപ്രിൽ അവസാനം മുതൽ കാർത്തിക പൂർണ്ണിമ ദിവസം വരെ മാത്രമാണ് വിശ്വാസികൾക്ക് സന്ദർശിക്കുവാൻ കഴിയുന്നത്. ബാക്കിയുള്ള സമയം ഇവിടുത്തെ ബിംബം ഉഖീമഠ് എന്ന ക്ഷേത്രത്തിലേക്ക് കൊണ്ടുപോവുകയും ഇവിടെ പൂജകൾ നടത്തുകയും ചെയ്യും. അതേ സമയം അടഞ്ഞു കിടക്കുന്ന ക്ഷേത്രത്തിൽ ഭഗവാന് നിത്യപൂജകൾ അർപ്പിക്കുന്നത് നാരദമഹർഷി ആണെന്നാണ് വിശ്വാസം. ശൈത്യകാലത്ത് ക്ഷേത്രം അടയ്ക്കുമ്പോൾ കത്തിച്ചുവെക്കുന്ന ദീപം വീണ്ടും ആറു മാസങ്ങൾക്കു ശേഷം ക്ഷേത്രം തുറക്കുമ്പോൾ അതേപോലെ ജ്വലിച്ചു നിൽക്കുന്നത് കാണാമത്രെ. ഇവിടുത്തെ ശിവലിംഗത്തിനുമുണ്ട് പ്രത്യേകത. കൊമ്പ് അല്ലെങ്കിൽ കോണിന്‍റെ ആകൃതിയിലാണ് ഇവിടെ ശിവലിംഗം പ്രതിഷ്ഠിച്ചിരിക്കുന്നത്.

പാണ്ഡവരും ശങ്കരാചാര്യരും
പാണ്ഡവർ സ്ഥാപിച്ചതെന്നു കരുതുന്ന പഞ്ച കേദാർ ക്ഷേത്രങ്ങളിലൊന്നും കൂടിയാണ് കേദാർനാഥ് ക്ഷേത്രം. മോക്ഷഭാഗ്യത്തിന് ശിവന്‍റെ സഹായം തേടി വന്നപ്പോൾ ശിവൻ അവരെ കാണാതെ പോയി. അങ്ങനെ ശിവനെ തേടിയിറങ്ങിയ പാണ്ഡവർ അദ്ദേഹത്തെ ഹിമാലയത്തിൽ അലഞ്ഞു നടക്കുന്ന ഗോക്കളുടെ കൂട്ടത്തിൽ കണ്ടെത്തി. എന്നാൽ പാണ്ഡവർ അടുത്തെത്തിയപ്പോഴേയ്ക്കും കാളയുടെ രൂപത്തിൽ തന്നെ ഭൂമിയുടെ അടിയിലേക്ക് പോകുവാനൊരുങ്ങിയ ശിവനെ ഭീമൻ അതിന്‍റെ മുതുകിലെ മുഴയിൽ പിടിച്ചു നിർത്തിയെന്നും തുടർന്ന് ആ ഭാഗം പാറയായി മാറിയെന്നുമാണ് വിശ്വാസം. തുടർന്ന് പാണ്ഡവർ അവിടെ ക്ഷേത്രം പണിയുടെയും കാലങ്ങളേറെക്കഴിഞ്ഞ് ശങ്കരാചാര്യര്‍ ക്ഷേത്രം പുതുക്കിപ്പണിയുകയും ചെയ്തുവെന്നാണ് വിശ്വാസം.

ജ്യോതിർലിംഗ ക്ഷേത്രം
കേദാർനാഥ ക്ഷേത്രത്തെ സംബന്ധിച്ചെടുത്തോളം പ്രധാനപ്പെട്ട മറ്റൊരു കാര്യം ഇത് ജ്യോതിർലിംഗ ക്ഷേത്രമാണ് എന്നതാണ്. ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ജ്യോതിർലിംഗ ക്ഷേത്രമായ ഇവിടം ശിവന്‍റെ ശക്തിയുടെ സ്രോതസ്സുകളിലൊന്നും കൂടിയാണ്.
കേദാർധാമിലെത്തി പ്രാർത്ഥിച്ചാൽ പാപങ്ങളിൽ നിന്നെല്ലാം മോചനം ലഭിക്കുമെന്നും ജീവിതത്തിലെ കഷ്ടപ്പാടുകൾ മാറുമെന്നുമാണ് വിശ്വസിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ തീർത്ഥാടന കാലത്ത് എത്ര കഷ്ടപാടുകൾ സഹിച്ചും വിശ്വാസികൾ ഇവിടേക്കെത്തുവാൻ തയ്യാറാണ്.

PC:Naresh Balakrishnan
അത്ഭുതകരമായി നിലനിൽക്കുന്ന ക്ഷേത്രം
2013 ലെ ഉത്തരാഖണ്ഡ് പ്രളയം ഓർമ്മയില്ലേ. ഒരുപ്രദേശം മുഴുവൻ തച്ചുടച്ചു കൊണ്ടുപോയ പ്രളയം ക്ഷേത്രത്തിനടുത്തുള്ള ഇടങ്ങളെല്ലാം തകർത്തുപോയെങ്കിലും കേദാർനാഥ് ക്ഷേത്രം മാത്രം ഇന്നും അത്ഭുതകരമായി നിലനിൽക്കുന്നു. ഇനിടെ നടന്ന ഏറ്റവും വലിയ ദുരന്തത്തെപ്പോലും ഇതെങ്ങനെ അതിജീവിച്ചുവെന്നല്ലേ. കൂറ്റനൊരു ശിലയാണ് ക്ഷേത്രത്തിന്റെ രക്ഷകനായി മാറിയത്. ഒഴുകിവന്ന ഈ കൂറ്റൻപാറ ക്ഷേത്രത്തിന് ഒരു കവചം പോലം വർത്തിക്കുകയും ഒലിച്ചുവന്ന ജലപ്രഹാവം മുഴുവൻ രണ്ടുഭാഗത്തുകൂടി ഒഴുകിപ്പോവുകയും ചെയ്തുവത്രെ. ക്ഷേത്രത്തിന്റെ അത്രയും തന്നെ വീതിയിലാണ് ഈ ശിലയുമുള്ളത്. സമീപത്തെ കെട്ടിടങ്ങളും കടകളും ഉൾപ്പെടെയുള്ളവയെല്ലാം ഒലിച്ചുപോയെങ്കിലും ക്ഷേത്രം ഒരുകേടുപാടും കൂടിയാണ് നിന്നത്. ഇന്ന് വിശ്വാസികൾ ഈ പാറയെയും വിശുദ്ധമായി കണക്കാക്കുന്നു. ക്ഷേത്രം നശിക്കാതിരിക്കുവാൻ മഹാദേവൻ തന്നെയാണ് ഈ പാറ അയച്ചതെന്നാണ് വിശ്വാസികൾ പറയുന്നത്.

PC:Kiranmadhu.e
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












