പരീക്ഷാച്ചൂടും വേനൽച്ചൂടും കഴിഞ്ഞ് കാത്തിരുന്ന എസ് എസ് എൽ സി പരീക്ഷാഫല പ്രഖ്യാപനത്തിന് ഇനി മണിക്കൂറുകൾ മാത്രമേയുള്ളൂ. റിസൽട്ട് വന്നു കഴിഞ്ഞാൽ പിന്നെ എന്താണ് പരിപാടി... ആശ്വാസത്തോടെ എവിടേക്കെങ്കിലും ഒരു യാത്ര പോകണം. നാട്ടിലെ ചൂടും റിസൽട്ടിന്‍റെ ചൂടും ഒന്നും ഏശാത്ത ഏതെങ്കിലും അടിപൊളി സ്ഥലത്തേയ്ക്ക് പോയി ഒന്നടിച്ചുപൊളിക്കണം അല്ലേ..
മഴയും ചൂടും മാറിമാറി വരുന്ന, അപ്രതീക്ഷിതമായി കാലാവസ്ഥ എപ്പോൾ വേണമെങ്കിലും മാറാവുന്ന ഈ സീസണിൽ എങ്ങോട്ടോയ്ക്ക് പോകാനാണ് നല്ലത്? എന്താണെങ്കിലും ഒരു നീണ്ട യാത്രയ്ക്ക് പറ്റിയ സമയം ഇതുതന്നെയാണ്. ഇതാ ഇപ്പോൾ എസ്എസ്എൽസി പരീക്ഷാഫലം വന്നുകഴിഞ്ഞ് കൂട്ടുകാർ ഒക്കെയായി പോകാൻ പറ്റിയ സ്ഥലങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

വന്ദേ ഭാരതിൽ കുടജാദ്രിക്ക് പോകാം
ഈ സീസണിൽ കേരളത്തിൽ നിന്നും യാത്ര പ്ലാൻ ചെയ്യുമ്പോൾ പോകാൻ പറ്റിയ സ്ഥലങ്ങളിലൊന്ന് കൊല്ലൂരും കുടജാദ്രിയുമാണ്. കാര്യം കർണ്ണാടകയിൽ ചൂട് ആണെങ്കിലും മഴക്കാടുകളും വെള്ളച്ചാട്ടങ്ങളും ഉള്ള കുടജാദ്രിയിൽ ഇപ്പോഴും ഒരു തണുപ്പുണ്ട്. കൊല്ലൂർ മൂകാംബിക ക്ഷേത്രവും കുടജാദ്രി ട്രെക്കിങ്ങ് നടത്തി സര്‍വജ്ഞ പീഠവും ഒക്കെ കണ്ട് വരാൻ സാധിക്കുന്ന യാത്ര രസകരമായ ഒരുഭവമായിരിക്കും.
ആഴ്ചയിൽ എല്ലാ ദിവസവും തിരുവനന്തപുരത്ത് നിന്ന് വൈകിട്ട് 4.05 ന് എടുക്കുന്ന തിരുവനന്തപുരം- മംഗലാപുരം വന്ദേ ഭാരത് എക്സ്പ്രസ് 20632 രാത്രി 12.40 ന് മംഗളുരു സെൻട്രൽ റെയിലവേ സ്റ്റേഷനിലെത്തും. അവിടുന്ന് ബസ് സ്റ്റാൻഡിൽ പോയാൽ കൊല്ലൂരിനുള്ള ബസ് കിട്ടും. പൂലർച്ചെ മൂന്ന് മണിയോടെ കൊല്ലൂരിലെത്തി റൂം എടുത്ത് ഒന്നുറങ്ങിയെണീറ്റ് ഫ്രഷ് ആയി ക്ഷേത്ര ദർശനം നടത്തി കൊല്ലൂരിലേക്ക് ജീപ്പ് ട്രെക്കിങ്ങിന് പോകാം. ഇതിന് 450 രൂപയോളം ചെലവ് വരും ഒരാൾക്ക്. തിരികെ കൊല്ലൂരിൽ നിന്നും കേരളത്തിലേക്ക് കെഎസ്ആർടിസി ബസുകൾ ലഭിക്കും.
കോടമഞ്ഞുള്ള നെല്ലിയാമ്പതി
ഒരുപാട് ദൂരേയ്ക്കൊന്നും പോകാൻ താല്പര്യമില്ലെങ്കിൽ പാവങ്ങളുടെ ഊട്ടിയായ നെല്ലിയാമ്പതിയിൽ കോടമഞ്ഞ് കാണാൻ പോയാലോ... പാലക്കാട് മാത്രമല്ല, കേരളത്തിലെ മിക്കയിടങ്ങളിലും ചൂട് ആണെങ്കിലും പാലക്കാട് നെല്ലിയാമ്പതിയിൽ സമതലപ്രദേശങ്ങളെക്കാൾ 6 മുതൽ 10 ഡിഗ്രി വരെ കുറവ് ചൂടാണ് അനുഭവപ്പെടുന്നത്. അത് മാത്രമല്ല, രാവിലെകളിൽ ചെറിയ കോടമഞ്ഞും ഇവിടെ കാണാൻ സാധിക്കും.
സീതാർകുണ്ട് വ്യൂ പോയിന്‍റ്, കേശവൻ പാറ, കാരപ്പാറ വഴിയുള്ള ഡ്രൈവ്, മിന്നാംപാറ ഓഫ് റോഡ് ഡ്രൈവ് എന്നിങ്ങനെ ആസ്വദിക്കാൻ ഒരുപാട് കാര്യങ്ങൾ ഇവിടെയുണ്ട്. ഇവിടേക്കുള്ള വളവും തിരിവുമുള്ള റോഡും കാപ്പിത്തോട്ടങ്ങളും ഓറഞ്ച് തോട്ടങ്ങളും ഉൾപ്പെടുന്ന സ്ഥലവും എല്ലാം ചേരുമ്പോൾ വ്യത്യസ്തമായ ഒരനുഭവമായിരിക്കും ഇത്.
വാഗമൺ
വാഗമണ്ണിൽ ഗ്ലാസ് ബ്രിഡ്ജ് വന്നപ്പോൾ പത്താം ക്ലാസിന്‍റെ തിരക്കിൽ പോകാൻ പറ്റാത്തവർക്ക് ഒരു യാത്ര ഇവിടേക്കാകാം. വാഗമൺ അഡ്വഞ്ചർ പാർക്കും ഗ്ലാസ് ചില്ലുപാലവും പിന്നെ പൈൻ ഫോറസ്റ്റും വാഗമൺ ലേക്കും ഒക്കെ കണ്ട് ഒരു പകൽ മുഴുവൻ ഇവിടെ ചെലവഴിക്കാം.
വട്ടവട
കൂട്ടുകാരെല്ലാവരും കൂടി ഒന്നാഘോഷമായി ഒരു യാത്ര. വട്ടവടയുടെ തണുപ്പും കാഴ്ചകളും സഞ്ചാരികൾക്കിടയിൽ പണ്ടേ പ്രസിദ്ധം ആണല്ലോ. മൂന്നാറിൽ നിന്ന് 45 കിലോമീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന
മൂന്നാറിന്കാകൾ തണുപ്പ് അനുഭവപ്പെടുന്ന കാർഷിക ഗ്രാമമായ വട്ടവട അതിന്‍റെ പഴ പച്ചക്കറി കൃഷികൾക്കാണ് പ്രസിദ്ധം. സമുദ്രനിരപ്പിൽ നിന്ന് 6500 അടി ഉയരത്തിലാണ് വട്ടവടയുള്ളത്. ഇവിടെ ക്യാംപിങ് ചെയ്യാനാണ് അധികമാളുകളും എത്തുന്നത്.
ഈ സ്ഥലങ്ങളിലേക്കെല്ലാം പൊതുഗതാഗത സൗകര്യങ്ങൾ ഉപയോഗിച്ച് എത്തിച്ചേരാം. വട്ടവടയിലും കൊടചാദ്രിയിലും വാഗമണ്ണിലും ഓഫ്റോഡ് ഇടങ്ങൾ ധാരാളമുണ്ട്. പരിചയ സമ്പന്നരായ ഡ്രൈവർമാരുടെ നേതൃ്വത്തിൽ ഉള്ള ഓഫ്റോഡ് യാത്രകൾ ഇവിടെ ആസ്വദിക്കാം,
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













