Search
  • Follow NativePlanet
Share
» »മൂന്നാറും തേക്കടിയും കാണാൻ റോഡ് ട്രിപ്പ്, കെട്ടുവള്ളത്തിൽ ഒരു രാത്രി.. വമ്പൻ പാക്കേജുമായി ഐആർസിടിസി

മൂന്നാറും തേക്കടിയും കാണാൻ റോഡ് ട്രിപ്പ്, കെട്ടുവള്ളത്തിൽ ഒരു രാത്രി.. വമ്പൻ പാക്കേജുമായി ഐആർസിടിസി

മൂന്നാറിന്‍റെ കുളിരും തേക്കടിയുടെ കാനനഭംഗിയും കണ്ട് കുമരകത്തിന്‌‍റെ സൗന്ദര്യം ആസ്വദിച്ച് പോയാൽ എങ്ങനെയുണ്ടാകും?ഇത്രയും നാളായിട്ടും മൂന്നാറും ആലപ്പുഴയും കുമരകവും കാണാൻ ഒരു ചാൻസ് കിട്ടിയില്ലെങ്കിൽ ഇനി അതോർത്ത് വിഷമിക്കേണ്ട. ഐആർസിടിസി ഇതാ കേരളം കാണാൻ ഒരു കിടിലന് പാക്കേജ് അവതരിപ്പിച്ചിട്ടുണ്ട്.

മലയാളികൾക്കു കേരളം പരിചയപ്പെടാന്‍ ആഗ്രഹിക്കുന്നവർക്കും ശ്രമിക്കാവുന്ന ഒരു പാക്കേജാണിത്. കേരളാ ടൂറിസത്തിലെ തന്നെ ഏറ്റവും പ്രത്യേതക നിറഞ്ഞ, ലോകസഞ്ചാരികൾ ഏറ്റവും കൂടുതൽ വരുന്ന കൊച്ചി, മൂന്നാർ, തേക്കടി, ആലപ്പുഴ, കുമരകം എന്നീ സ്ഥലങ്ങളാണ് പാക്കേജിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

Kerala Tour Package

അഞ്ച് രാത്രിയും ആറ് പകലും കേരളത്തിന്‌‍റെ ഏറ്റവും മനോഹരമായ കാഴ്ചകൾ ആസ്വദിക്കാൻ അനുവദിക്കുന്ന ഈ പാക്കേജ് എപ്പോൾ വേണമെങ്കിലും ബുക്ക് ചെയ്യാം എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഇത് കൂടാതെ കേരളാ ടൂറിസത്തിന്റെ തന്നെ ഏറ്റവും വലിയ ആകർഷണമായ ഹൗസ് ബോട്ടില്‍ ഒരു രാത്രി ചെലവഴിക്കുകയും ചെയ്യാം. കൂടാതെ മൂന്നാറില്‌ രണ്ട് രാത്രിയും കൊച്ചി, ആലപ്പുഴ, തേക്കടി എന്നിവിടങ്ങളിൽ ഒരു ദിവസം വീതവും താമസിക്കുകയും ചെയ്യാം.

റാവിഷിങ് കേരളാ വിത്ത് ഹൗസ് ബോട്ട് സ്റ്റേ (Ravishing Kerala with Houseboat stay)എന്ന ഈ പാക്കേജ്
ഒന്നാമത്തെ ദിവസം നിങ്ങളെ കൊച്ചിയിൽ നിന്ന് കൂട്ടുന്നതു മുതൽ ആരംഭിക്കും. ഡച്ച് പാലസ്, സിനഗോഗ്, ഫോർട്ട് കൊച്ചി എന്നിവിടങ്ങൾ കണ്ട ശേഷം അന്ന് രാത്രി കൊച്ചിയിൽ താമസിച്ച് പിറ്റേന്ന് രാരിലെ മൂന്നാറിലേക്ക് പോകും. ചീയപ്പാറ വെള്ളച്ചാട്ടം, ടീ മ്യൂസിയം,പുനർജനി എന്നിവിടങ്ങൾ അന്ന് കാണും. ഇരവികുളം ദേശീയോദ്യാനം, കുണ്ടള ഡാം. എക്കോ പോയിന്‍റ്, മാട്ടുപ്പെട്ടി, എന്നീ സ്ഥലങ്ങൾ കണ്ട് രാത്രി മൂന്നാറിൽ തന്നെ ചെലവഴിക്കും.

irctc kerala package

നാലാം ദിവസം തേക്കടിയാണ് സന്ദർശിക്കുന്നത്. ഹോട്ടലിൽ ചെക്ക് ഇൻ ചെയ്ത് പെരിയാൽ വന്യജീവി സങ്കേത്തിലെ ബോട്ടിങ് അല്ലെങ്കിൽ സ്പൈസ് പ്ലാന്‍റേഷൻ കാണാം. പിറ്റേന്ന് മുൻകൂട്ടി പ്ലാൻ ചെയ്തപോലെ കുമരകം അല്ലെങ്കിൽ ആലപ്പുഴയിലേക്ക പോകും. ഹൗസ് ബോട്ടിലേക്കാണ് പോകുന്നത്. ഉച്ചഭക്ഷണം, പുരവഞ്ചി യാത്ര എന്നിവയും രാത്രി അതിൽതന്നെ താമസവും ആണ് ഒരുക്കിയിരിക്കുന്നത്. പിറ്റേദിവസം കൊച്ചിയിൽ എത്തിക്കുന്നതോടെ യാത്ര കഴിയും.

റോഡ് ട്രിപ്പായി ഒരുക്കിയിരിക്കുന്ന ഈ യാത്ര ഏതു സമയത്തും ബുക്ക് ചെയ്യാം. സിംഗിൾ ഒക്യുപൻസിയിൽ 54,110/- രൂപ, ഡബിൾ ഒക്യുപന്‍സിയിൽ 27,760/-രൂപ, ട്രിപ്പിൾ ഒക്യുപന്‍സിയിൽ 20,880/- രൂപ, 5-11 പ്രായത്തിൽ ബെഡ് ആവശ്യമുള്ള കുട്ടികൾക്ക് 8,795/- രൂപ , ബെഡ് വേണ്ടാത്ത കുട്ടികൾക്ക് 4,960/- രൂപ എന്നിങ്ങനെയാണ് പാക്കേജ്.

യാത്രയെക്കുറിച്ച് കൂടുതൽ അറിയാൻ IRCRC https://www.irctctourism.com/pacakage_description?packageCode=SEH030 യിലോ അല്ലെങ്കിൽ ഐആർസിടിസി മാർക്കറ്റിങ് കോർഡിനേറ്റർമാരുടെ 8287931934,8287931959 , 8287932117 എന്നീ നമ്പറുകളിലോ ബന്ധപ്പെടാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+