Search
  • Follow NativePlanet
Share
» »ദക്ഷിണ കൈലാസം രാത്രിയിൽ കയറാം! പോകാം ഏഴു മലകൾ താണ്ടി വെള്ളിയാങ്കിരിയിലേക്ക്

ദക്ഷിണ കൈലാസം രാത്രിയിൽ കയറാം! പോകാം ഏഴു മലകൾ താണ്ടി വെള്ളിയാങ്കിരിയിലേക്ക്

ഏഴു മലകൾക്കപ്പുറം വാഴുന്ന ശിവൻ, കാടും മലയും മുള്ളും ചവിട്ടിക്കയറി ചെന്നെത്തുക എന്നത് എളുപ്പമേയല്ല. എന്നിരുന്നാലും ഓരോ വർഷവും നൂറുകണക്കിന് വിശ്വാസികളും സഞ്ചാരികളുമാണ് ഈ കൈലാസത്തിലെത്തുന്നത്. ഇത് ദക്ഷിണ കൈലാസം എന്നറിയപ്പെടുന്ന വെള്ളിയാങ്കിരി മലനിരകൾ. രാത്രികാല ട്രക്കിങ് അനുവദിക്കുന്ന അപൂർവ്വം ഇടങ്ങളിലൊന്ന്. വെള്ളിയാങ്കിരി യാത്രയുടെ സമയമാണിത്. എങ്ങനെ പോകണമെന്നും എന്തൊക്കെ ശ്രദ്ധിക്കണെമെന്നും നോക്കാം...

PC:Navi/Unsplash

വെള്ളിയാങ്കിരി മലനിരകൾ

വെള്ളിയാങ്കിരി മലനിരകൾ

തെങ്കൈലായം എന്നു തമിഴ്നാട്ടുകാർ വിശ്വാസപൂർവ്വം വിളിക്കുന്ന വെള്ളിയാങ്കിരി മലനിരകൾ (വെള്ളിയൻഗിരി ഹിൽസ്)ഒരു വിശ്വാസ സ്ഥാനവും അതോടൊപ്പം ഒരു ട്രക്കിങ് ഡെസ്റ്റിനേഷനുമാണ്. സമുദ്രനിരപ്പിൽ നിന്നും ഏഴായിരം അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന വെള്ളിയാങ്കിരി പശ്ചിമഘട്ടത്തിലെ നീലഗിരി സംരക്ഷിത വനപ്രദേശത്തിന്‍റെ ഭാഗം കൂടിയാണ്.

PC:Satheeshj

സ്വയംഭൂവായി ശിവനവതരിച്ചയിടം

സ്വയംഭൂവായി ശിവനവതരിച്ചയിടം

ഒരുപാട് വിശ്വാസങ്ങൾ വെള്ളിയാങ്കിരി മലനിരകൾക്കുണ്ട്. ഇവിടുത്തെ ഏഴാമത്തെ കൊടുമുടിയിൽ മൂന്നു വലിയ പാറകൾ ചേർന്ന് ഒരു ക്ഷേത്രത്തിന്റെ രൂപത്തിൽ കാണാമത്രെ. അതിന്റെ ഏറ്റവും ഉള്ളിലായി കാണപ്പെടുന്ന ശിവലിംഗം ആണ് ഇവിടുത്തെ ശക്തി എന്നാണ് വിശ്വാസം. പലപ്പോഴും വിശ്വാസികൾ വെള്ളിയാങ്കിരിയെ അമർനാഥ് യാത്രയായി കാണാറുണ്ട്. ഗുഹയ്ക്കുള്ളിലെ സ്വയംഭൂ ശിവൻ എന്ന വിശ്വാസമാണ് രണ്ടിടങ്ങൾക്കും പൊതുവായുള്ളത്.

PC:Sar1zxy

 വെല്ലുവിളി നിറഞ്ഞ യാത്ര- ഏഴുമലകൾ

വെല്ലുവിളി നിറഞ്ഞ യാത്ര- ഏഴുമലകൾ

തീർത്തും വെല്ലുവിളി നിറഞ്ഞതും ക്ഷീണിപ്പിക്കുന്നതുമായ യാത്രയാണ് വെള്ളിയാങ്കിരി മലമുകളിലേക്കുള്ളത്. മലകയറ്റത്തിൽ ആനയെയും മറ്റു മൃഗങ്ങളെയും കാണാൻ കഴിഞ്ഞേക്കും. ആദ്യത്തെ നാലു മലകളും കയറുവാൻ പടികളുണ്ട്. അഞ്ചും ആറും മലകൾ പരന്നു കിടക്കുന്നതിനാൽ ബുദ്ധിമുട്ടില്ലാതെ കയറാം. ഏറ്റവും സാഹസികമായ യാത്ര ഏഴാമത്തെ മലയിലേക്കാണ്. ഒരു മണിക്കൂര്‌ സമയം വേണ്ടിവരും ഇത് കയറുവാൻ പാറക്കെട്ടുകളിലൂടെയാണ് ഈ യാത്ര. മൂലധാര, സ്വദിഷ്​ടനം, മണിപൂരകം, അനചാത്തം, വിശുദ്ധി, ആഗ്ന, സഹസ്രാരം എന്നിങ്ങനെയാണ് ഈ ഏഴു മലകളുടെ പേര്. പണ്ടുകാലത്ത് ഋഷിമാരും മറ്റും ഇവിടെ തസ്സനുഷ്ഠിച്ചിരുന്നു എന്നാണ് വിശ്വാസം.

PC:Kksens85

വെള്ളിയാങ്കിരി ട്രക്കിങ്

വെള്ളിയാങ്കിരി ട്രക്കിങ്

വെള്ളിയാങ്കിരിയിലെ ആറു മലകളും താണ്ടി പുല്ലുമാത്രം വളരുന്ന ഏഴാമത്തെ മലയിലേക്കും ശിവക്ഷേത്രത്തിലേക്കുമുള്ള യാത്ര വിശ്വാസികളുടെ മാത്രമല്ല, ഒട്ടേറെ ട്രക്കിങ് പ്രേമികളുടെയും സ്വപ്ന യാത്രയാണ്, വർഷത്തിൽ നിശ്ചിത ദിവസം മാത്രമേ ഇവിടേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ. ഇത് മുൻകൂട്ടി കണ്ടുവേണം യാത്ര പ്ലാൻ ചെയ്യുവാൻ. സാധാരണ പോലെ നടന്നു കയറിയാൽ ആറു മണിക്കൂർ വേണം മലമുകളിലെത്തുവാൻ. ഏറ്റവും ബുദ്ധിമുട്ട് ആദ്യത്തെ മല കയറുന്നതിനാണ്. എന്നാൽ തിരിച്ചിറങ്ങുമ്പോൾ ഇതിന്‍റെ പകുതി സമയം മതിയാവും,
സ്ത്രീകൾക്ക് പ്രവേശനമില്ല
സ്ത്രീകൾക്ക് ഇവിടെ പ്രവേശനം അനുവദിക്കാറില്ല.

PC:Silvershocky

വെള്ളിയാങ്കിരി ട്രക്കിങ് 2023

വെള്ളിയാങ്കിരി ട്രക്കിങ് 2023

ശിവരാത്രി മുതൽ അടുത്ത ബുദ്ധപൗർണ്ണമി വരെയുള്ള ദിവസങ്ങളിലാണ് ഇവിടേക്ക് . 2023 മേയ് അഞ്ച് വരെയാണ് ഈ വർഷം ഇവിടേക്ക് പോകുവാൻ സാധിക്കുന്നത്. രാത്രി കാലങ്ങളിൽ ട്രക്കിങ് അനുവദിക്കുന്ന ചുരുക്കം ചില സ്ഥലങ്ങളിൽ ഒന്നുകൂടിയാണിത്. ഒരു വശത്തേയ്ക്കുള്ള യാത്ര 9 കിലോമീറ്റർ ദൂരമാണ്. കുത്തനെയുള്ള പാതയാണ് ഏഴു മലകളിലുമുള്ളത്. ഏഴാമത്തെ മല ഒഴികെയുള്ള മലകളിലേക്ക് കയറുവാനും തിരിച്ചിറങ്ങുവാനും ഒറ്റ വഴി മാത്രമേയുള്ളൂ.

PC:Mahadurai

ശ്രദ്ധിക്കുവാൻ

ശ്രദ്ധിക്കുവാൻ

കർശനമായ പല നിയന്ത്രണങ്ങളും ഇവിടെ
ട്രക്കിങ് നടത്തുന്നതിനുണ്ട്. പ്ലാസ്റ്റിക് വസ്തുക്കൾ, ടെന്‍റ് തുടങ്ങിയ സാധനങ്ങളൊന്നും യാത്രയിൽ കടത്തിവിടില്ല. എന്നാൽ വാട്ടർ ബോട്ടിൽ, സ്ലീപ്പിങ് ബാഗ്, തുടങ്ങിയ സാധനങ്ങൾ കരുതാം. പഴങ്ങൾ. ചോക്ലേറ്റ്, തുടങ്ങിയ കാര്യങ്ങൾ ബാഗിൽ കരുതുന്നത് നല്ലതായിരിക്കും.

PC:Kksens85

എങ്ങനെ എത്തിച്ചേരാം

എങ്ങനെ എത്തിച്ചേരാം

മലയാളികൾക്ക് പാലക്കാട് വഴി കോയമ്പത്തൂരിൽ എത്തി അവിടെ നിന്നും വെള്ളിയാങ്കിരിയിലേക്ക് പോകുന്നതാണ് എളുപ്പം. കോയമ്പത്തൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ഗാന്ധിപുരം ബസ് സ്റ്റാൻഡിലേക്ക് പോകാം. ഗാന്ധിപുരം ബസ്റ്റാൻഡിൽ നിന്നോ റെയിൽവേ സ്റ്റേഷനിൽ നിന്നോ 14D ബസ് കയറി ഇഷ ആദിയോഗിയുടെ അവിടെ ഇറങ്ങാം. ഇവിടെ നിന്നും ഓട്ടോയിൽ പൂണ്ടി വെള്ളെ വിനായക ക്ഷേത്രത്തിലെത്തണം. ട്രക്കിങ് ആരംഭിക്കുന്നത് ഈ ക്ഷേത്രത്തിനു മുന്നിൽ നിന്നാണ്. ചില ബസുകൾ ക്ഷേത്രം വഴി നേരിട്ട് സർവീസ് നടത്തുന്നു.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+