Search
  • Follow NativePlanet
Share
» »കൊച്ചി യാത്രകൾ ഇനി കുറഞ്ഞ ചെലവിൽ, വെറും 20 രൂപയ്ക്ക് ഒരു ദിവസം മുഴുവൻ കറങ്ങാം.. കയറി വാ..

കൊച്ചി യാത്രകൾ ഇനി കുറഞ്ഞ ചെലവിൽ, വെറും 20 രൂപയ്ക്ക് ഒരു ദിവസം മുഴുവൻ കറങ്ങാം.. കയറി വാ..

യാത്രയെന്നു പറഞ്ഞിറങ്ങിയാൽ പോക്കറ്റ് കാലിയാകുന്ന വഴി കാണില്ല. വണ്ടിക്കൂലി, ഭക്ഷണം, വെള്ളം, ഹോട്ടൽ, ടാക്സി പിന്നെ അല്ലറചില്ലറ ചെലവുകൾ വേറെയും. അതിൽതന്നെ ഏറ്റവും കത്തിയെന്ന് തോന്നുന്നത് ടാക്സി ചാർജുകളാണ്. ലക്ഷ്യസ്ഥാനത്തേയ്ക്ക് പോകാൻ ചോദിക്കുന്ന തുക കൊടുക്കേണ്ടി വരും.അവസാനം മറ്റൊരു മാർഗ്ഗമില്ലാതെ, ചോദിക്കുന്ന തുക കൊടുത്തുപോവുകയും ചെയ്യും. എന്നാൽ ഇനി കൊച്ചിയിലേക്കാണ് യാത്രയെങ്കിൽ ഈ ചിലവ് നിങ്ങൾക്ക് കുറയ്ക്കാം. എങ്ങനെയന്നല്ലേ..

കൊച്ചിയിലുള്ള യാത്രകള്‍ക്ക് ഇനി സൈക്കിൾ ഉപയോഗിക്കാം. ചെലവ് കുറവ് എന്നു മാത്രമല്ല ആരോഗ്യം സംരക്ഷിക്കാൻ ഒരു വഴിയും കൂടിയാണിത്. കൊച്ചി കറങ്ങാൻ വരുന്നവർക്ക് മാത്രമല്ല, നഗരത്തിനുള്ളിലൂടെ സ്ഥിരം യാത്രകൾ വേണ്ടി വരുന്നവർക്കും സൈക്കിൾ എടുത്തുകറങ്ങാം. സഞ്ചാരികൾക്കാവട്ടെ, കൊച്ചിയുടെ സൗന്ദര്യവും ഫോർട്ട് കൊച്ചിയും മറൈൻ ഡ്രൈവും ഉൾപ്പെടെയുള്ള സ്ഥലങ്ങളും കൊച്ചിയുടെ നൈറ്റ് ലൈഫും സൈക്കിളിൽ കറങ്ങി അനുഭവിക്കാം.

കൊച്ചി മെട്രോയുമായി ചേർന്ന് മൈ ബൈക്ക് ആണ് കൊച്ചിക്കാർക്ക് സൈക്കിളിങ്ങിന്‍റെ പുതിയ ശീലങ്ങൾ പഠിപ്പിക്കുന്നത്. മെട്രോ റെയിലിന്റെ ലാസ്റ്റ് മൈൽ കണക്ടിവിറ്റിയായി അവതരിപ്പിച്ച സൈക്കിളുകൾ വളരെ വേഗത്തിലാണ് കൊച്ചിക്കാർ ഏറ്റെടുത്തത്. വളരെ കുറഞ്ഞ നിരക്കാണ് ഇതിനുള്ളത് എന്നതും കൂടുതൽ ആളുകളെ നഗരത്തിനുള്ളിൽ സൈക്കിളെടുത്തു പോകാൻ പ്രേരിപ്പിക്കുന്നു. മാത്രമല്ല, മെട്രോ സ്റ്റേഷനുകളിൽ നിന്നും ഈ സൈക്കിളുകൾ എടുക്കാന്‍ പറ്റുന്നതിനാൽ കൂടുതൽ ആളുകൾക്ക് ഉപകാരപ്രദവുമാണ്.

950 സൈക്കിളുകൾ മെട്രോ സ്റ്റേഷനുകൾ ഉൾപ്പെടെ വിവിധ സ്ഥലങ്ങളിലായി ലഭ്യമാണ്. നിലവിൽ ആലുവ, തൃപ്പൂണിത്തുറ സ്റ്റേഷനുകളിൽ സ്‌റ്റേഷനുകളിലും സൈക്കിൾ ലഭ്യല്ല. എന്നാൽ തൃപ്പൂണിത്തുറ സ്റ്റേഷനിൽ അധികം വൈകാതെ സൈക്കിളുകൾ എത്തുമെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്. മെട്രോ സ്റ്റേഷനുകളിൽ ഏറ്റവും കൂടുതൽ ആളുകൾ സൈക്കിൾ ഉപയോഗിക്കുന്നത് ഇടപ്പള്ളിയിൽ നിന്നാണ്. കൂടാതെ, ഫോർട്ട് കൊച്ചി, മറൈൻ ഡ്രൈവ് എന്നിവിടങ്ങളിൽ നിന്നുളളവരും സൈക്കിൾ എടുക്കാൻ താല്പര്യം കാണിക്കുന്നു.

കൊച്ചിയിൽ മൈബൈക്ക് എടുക്കാൻ mybike എന്ന ആപ്പ് ഉപയോഗിച്ചാൽ മതി. ആപ്പ് ഡൗൺലോഡ് ചെയ്ത് സൈക്കിൾ നമ്പർ തിരഞ്ഞെടുത്തതിന് പാസ്‌വേർഡ് നല്കി യാത്ര ആരംഭിക്കാം. 500 രൂപ ഡെപ്പോസിറ്റായി നല്കണം. 20 രൂപ മുടക്കിയാൽ പത്ത് മണിക്കൂർ വരെ സൈക്കിൾ ഉപയോഗിക്കാം. യാത്ര കഴിയുമ്പോൾ സൈക്കിൾ റാക്കിൽ വച്ച് എൻഡ് ഓപ്ഷൻ കൊടുക്കാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: kochi travel tips ernakulam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+