Search
  • Follow NativePlanet
Share
» » ഇതിലും മികച്ച മണാലി യാത്ര സ്വപ്നങ്ങളിൽ,മഞ്ഞുരുകുന്നതിനു മുന്നേ പോകാം! ഐആർസിടിസി കൊച്ചി-മണാലി പാക്കേജ്

ഇതിലും മികച്ച മണാലി യാത്ര സ്വപ്നങ്ങളിൽ,മഞ്ഞുരുകുന്നതിനു മുന്നേ പോകാം! ഐആർസിടിസി കൊച്ചി-മണാലി പാക്കേജ്

മഞ്ഞുരുകുന്നതിനു മുന്നേ സീസണില്‍ മണാലിയിലേക്കുള്ള അവസാനവട്ട യാത്രകളുടെ തിരക്കിലാണ് സഞ്ചാരികൾ. മാത്രമല്ല, മധ്യവേനലവധി തീരുന്നതിനു മുന്നേ ആഗ്രഹിച്ച കുറച്ചുയാത്രകളെങ്കിലും പൂർത്തിയാക്കുകയും വേണമല്ലോ. മണാലിയും ഷിംലയും കണ്ടൊരു യാത്ര മനസ്സിലുണ്ടെങ്കിൽ ഐ ആർ സി ടി സി അവതരിപ്പിച്ചിരിക്കുന്ന പുത്തൻ പാക്കേജ് പ്രയോജനപ്പെടുത്താം. മുതിർന്നവർക്കു മാത്രമല്ല, പ്രായമായവർക്കും കുട്ടികൾക്കും ഒരുപോലെ ആസ്വദിക്കുവാൻ പറ്റിയ ഈ പാക്കേജിൽ ഏറ്റവും മികച്ച സ്ഥലങ്ങളും കാഴ്ചകളുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

കൊച്ചിയിൽ നിന്നും പുറപ്പെടുന്ന യാത്ര ഷിംല, മണാലി,കുളു, ചണ്ഡിഗഢ് എന്നിവിടങ്ങളിലെ സ്ഥലങ്ങളും പ്രധാനപ്പെട്ട കാഴ്ചകളുമാണ് സന്ദര്‍ശിക്കുന്നത്. 7 രാത്രിയും എട്ടു പകലും നീണ്ടുനിൽക്കുന്ന യാത്രയിൽ സോലാങ് വാലി, അടൽ ടണൽ തുടങ്ങിയ കാഴ്ചകളും ഉൾപ്പെടുത്തിയിട്ടുണ്ട്. കേരളത്തിൽ നിന്നും മണാലിയിലേക്ക് പോകുവാൻ ഏറ്റവും മികച്ച പാക്കേജുകളിലൊന്നും കൂടിയാണിത്.

Kochi- Manali Shimla 7 Days IRCTC

മെയ് 22 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.40ന് കൊച്ചിയിൽ നിന്നുള്ള യാത്രയാരംഭിക്കും. രാത്രി 10.00 മണിക്ക് ചണ്ഡിഗഡിൽ എത്തും. രാത്രിയിലെ താമസവും ഭക്ഷണവും ചണ്ഡിഗഡിലോ പാഞ്ച്കുലയിലോ ആയിരിക്കും ലഭ്യമാക്കുക. രണ്ടാം ദിവസം മെയ് 23ന് ചണ്ഡിഗഢിലെ റോക്ക് ഗാർഡൻ, റോസ്, ഗാർഡൻ, സുഖ്നാ ലേക്ക് എന്നിവിടങ്ങൾ സന്ദർശിക്കും. ശേഷം ഷിംലയിലേക്ക് പോകും, രാത്രി ഭക്ഷണവും താമസവും ഷിംലയിൽ ആയിരിക്കും. മൂന്നാമത്തെ ദിവസം ഷിംലയിൽ നിന്ന് കുഫ്രിയിലേക്കാണ് പോകുന്നത്. വൈകുന്നേരം മാൾ റോഡും പ്രദേശത്തെ പ്രധാനപ്പെട്ട മറ്റിടങ്ങളും സന്ദര്‍ശിക്കും.

25ന് ഷിംലയിൽ നിന്നും മണാലിയിലേക്ക് പോകും. മണാലിയിലെത്തിയ ശേഷം മറ്റു യാത്രകളൊന്നും അന്നുണ്ടായിരിക്കില്ല. 26ന് മണാലിയിലെ പ്രാദേശിക കാഴ്ചകളിലേക്ക് പോകും. ഹിഡിംബ ക്ഷേത്രം, മനു ക്ഷേത്രം, വസിഷ്ഠ ക്ഷേത്രം, വൻ വിഹാർ, ടിബറ്റൻ ആശ്രമം, ക്ലബ് ഹൗസ് എന്നിവിടങ്ങളാണ് കാണുന്നത്. 27ന് റോത്താങ് പാസ്, അടൽ ടണൽ, സോലാങ് വാലി എന്നിവിടങ്ങൾ കൂടി കാണും.

Kochi- Manali Shimla Chandigarh travel package

28ന് മണാലിയിൽ നിന്നു ചണ്ഡിഗഡിലേക്ക് പോകും. ഈ ദിവസം പ്രത്യേക ഇടങ്ങൾയ കാഴ്ചകൾ ഷെഡ്യൂൾ ചെയ്തിട്ടില്ല. അന്ന് രാത്രി താമസം ചണ്ഡിഗഡിൽ ആയിരിക്കും. 29ന് ചണ്ഡിഗഡിൽ നിന്നും കൊച്ചിയിലേക്ക് ഉച്ചകഴിഞ്ഞ് 2.40നാണ് വിമാനം. രാത്രി 10.00 ന് എത്തും.

യാത്രയിൽ 7 ബ്രേക്ഫാസ്റ്റ്, ഏഴ് അത്താഴം, രണ്ട് രാത്രി ഷിംലയിലെ കാമസം, 3 രാത്രി മണാലിയിലെ താമസം, രണ്ട് രാത്രി ചണ്ഡിഗഡിലെ താമസം, കൊച്ചി- ചണ്ഡിഗഡ്- കൊച്ചി വിമാനടിക്കറ്റ്, ഐആർസിടിസി ടൂർ എസ്കോർട്ട്, സൈറ്റ് സീയിങ്ങിനായുള്ള വാഹനങ്ങൾ തുടങ്ങിയവ ടിക്കറ്റ് നിരക്കിൽ ഉൾപ്പെട്ടിട്ടുണ്ട്.

യാത്രയിൽ ട്രിപ്പിൾ ഒക്യുപൻസിയിൽ ഒരാൾക്ക് 47,350 രൂപയും ഡബിൾ ഒക്യുപന്‍സിയിൽ ഒരാൾക്ക് 48,450 രൂപയും സിംഗിൾ ഒക്യുപന്‍സിയിൽ 64,150
രൂപയുമാണ് നിരക്ക്. 5-11 പ്രായത്തിൽ ബെഡ് ആവശ്യമുള്ള കുട്ടിക്ക് 42,400 രൂപ, ബെഡ് ആവശ്യമില്ലാത്ത കുട്ടിക്ക് 36,200 രൂപ , 2-4 പ്രായത്തിലുള്ള കുഞ്ഞിന് 21,500 രൂപ എന്നിങ്ങനെയാണ് തുക ഈടാക്കുക. രണ്ട് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് എയർലൈൻസിന്റെ ചാര്‍ജ് നല്കേണ്ടി വന്നേക്കാം. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും ഐആർസിടിസി എറണാകുളം ഓഫീസിലെ 0484-2382991 എന്ന നമ്പറിൽ ബന്ധപ്പെടാം. പാക്കേജിനെക്കുറിച്ച് കൂടുതലറിയുവാൻ https://www.irctctourism.com/pacakage_description?packageCode=SEA20.

Kochi- Manali Shimla Chandigarh travel package

മെയ് 22ന് കൊച്ചി വിമാനത്താവളത്തിൽ നിന്നും പുറപ്പെടുന്ന യാത്ര 29ന് തിരികെ കൊച്ചിയിലെത്തും. 30 പേർക്കു മാത്രമാണ് ഇതില്‍ പങ്കെടുക്കുവാൻ സാധിക്കുന്നത്. ഇൻഡിഗോ എയര്‍ലൈൻസ് ഇക്കണോമി ക്ലാസിലാണ് യാത്ര ഒരുക്കിയിരിക്കുന്നത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+