Search
  • Follow NativePlanet
Share
» »ഓണം,നവരാത്രി ദീപാവലി അവധിക്ക് നാട്ടിൽ വരാം; വിശാഖപട്ടണം-കൊല്ലം പ്രത്യേക ട്രെയിൻ, ബുക്കിങ് തുടങ്ങി.. വൈകേണ്ട

ഓണം,നവരാത്രി ദീപാവലി അവധിക്ക് നാട്ടിൽ വരാം; വിശാഖപട്ടണം-കൊല്ലം പ്രത്യേക ട്രെയിൻ, ബുക്കിങ് തുടങ്ങി.. വൈകേണ്ട

ഓണം ഇതാ ഇങ്ങെത്തി... ദസറ നവരാത്രി ആഘോഷങ്ങൾക്കും ദീപാവലി അവധികളും വേഗത്തിൽ എത്തും. ഓണത്തിന് വരാൻ പറ്റാത്തവർ അടുത്ത അവധിക്ക് നാട്ടിലെത്താനാണ് കാത്തിരിക്കുന്നത്. എന്നാൽ ട്രെയിനിൽ വരികയെന്നത് ഒരു കടമ്പ തന്നെയാണ്. സ്പെഷ്യൽ ട്രെയിനുകളുടെ ദൗര്‍ലഭ്യം മാത്രമല്ല, സ്ഥിരം സർവീസുകളിൽ പലതും നേരത്തെ ബുക്കിങ് പൂർത്തിയാക്കി എന്നതും സാധാരണക്കാരായ യാത്രക്കാർക്ക് വെല്ലുവിളിയാണ്. നവരാത്രി, ദീപാവലി സമയത്തെ തിരക്ക് മുന്നിൽക്കണ്ട് ഈസ്റ്റ് കോസ്റ്റ് റെയിൽവേ പൂജാ സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചിരിക്കുകയാണ്.

വിശാഖപട്ടണം-കൊല്ലം-വിശാഖപട്ടണം റൂട്ടിലാണ് പ്രത്യേക ട്രെയിന്‌ സർവീസ് നടത്തുക. കേരളത്തിലേക്കുള്ള യാത്രക്കാർക്ക് മാത്രമല്ല, ചെന്നൈ, സേലം ഭാഗങ്ങളിലേക്കും യാത്ര ചെയ്യേണ്ടവർക്ക് ഉപയോഗപ്പെടുത്തുവാന്‍ പറ്റിയ ട്രെയിനാണിത്. പതിമൂന്ന് സർവീസ് വീതം ഇരു റൂട്ടുകളിലുമായി ആകെ 26 സർവീസുകളാണ് നിലവിൽ പ്രഖ്യാപിച്ചിട്ടുള്ളത്.

വിശാഖപട്ടണം- കൊല്ലം സ്പെഷ്യൽ ട്രെയിൻ 08539

ട്രെയിൻ നമ്പർ 08539 വിശാഖപട്ടണം- കൊല്ലം സ്പെഷ്യൽ ട്രെയിൻ ബുധനാഴ്ചകളിൽ രാവിലെ 8.20 ന് പുറപ്പെട്ട് പിറ്റേന്ന് രാത്രി 12.55 ന് കൊല്ലത്ത് എത്തിച്ചേരും. 28 മണിക്കൂർ 35 മിനിറ്റാണ് യാത്രാ സമയം. സെപ്റ്റംബർ 4, 11, 18, 25, ഒക്ടോബർ 2, 9, 16, 23,30 നവംബർ 6, 13, 20, 27 എന്നീ ബുധനാഴ്ചകളിലാണ് സര്‍വീസ്. സ്ലീപ്പർ, തേഡ് എസി എക്കണോമി, തേഡ് എസി, എസി ടൂ ടയർ, എസി ഫസ്റ്റ് ക്ലാസ് എന്നീ കോച്ചുകളാണ് ഉള്ളത്.
സ്ലീപ്പറിൽ 845 രൂപ, തേഡ് എസി എക്കണോമിയിൽ 2020 രൂപ, എസി ത്രീ ടയറിൽ 2120 രൂപ, എസി ടൂ ടയറില്‍ 2940 രൂപ, എസി ഫസ്റ്റ് ക്ലാസിൽ 4695 രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. ആകെ 13 സർവീസുകളാണുള്ളത്.

വിശാഖപട്ടണം - 08:20
ദുവാഡ - 08:45
സാമർക്കോട്ട് ജംഗ്ഷൻ - 10:18
രാജമഹേന്ദ്രവരം - 11:08
ഏലൂരു - 12:38
വിജയവാഡ ജംഗ്ഷൻ - 14:00
തെനാലി ജംഗ്ഷൻ - 14:48
ഓങ്കോൾ - 16:30
നല്ലൂർ - 18:10
ഗുഡൂർ ജംഗ്ഷൻ - 19:00
റെനിഗുണ്ട ജംഗ്ഷൻ - 21:00
കാട്പാടി ജംഗ്ഷൻ - 22:30
ജോളാർപെട്ടൈ - 00:05
സേലം ജംഗ്ഷൻ - 01:22
ഈറോഡ് ജംഗ്ഷൻ - 02:45
തിരുപ്പൂർ - 03:30
പോഡനൂർ ജംഗ്ഷൻ - 04:48
പാലക്കാട് ജംഗ്ഷൻ - 06:10
തൃശ്ശൂർ - 07:42
അലുവ - 08:40
എറണാകുളം ടൗൺ - 09:15
കോട്ടയം - 10:25
ചങ്ങനാശ്ശേരി - 10:39
തിരുവല്ല - 10:49
ചെങ്ങന്നൂർ - 11:00
മാവേലിക്കര - 11:17
കായംകുളം ജംഗ്ഷൻ - 11:28
കൊല്ലം ജംഗ്ഷൻ - 12:55.

കൊല്ലം-വിശാഖപട്ടണം സ്പെഷ്യൽ ട്രെയിൻ 08540

ട്രെയിൻ നമ്പര്‍ 08540 കൊല്ലം-വിശാഖപട്ടണം സ്പെഷ്യൽ ട്രെയിൻ വ്യാഴാഴ്ചകളിൽ വൈകിട്ട് 7.35 ന് പുറപ്പെട്ട് 28 മണിക്കൂർ 35 മിനിറ്റ് യാത്രയ്ക്കൊടുവില്‍ പിറ്റേന്ന് വെള്ളിയാഴ്ച രാത്രി 11.20 ന് വിശാഖപട്ടണത്ത് എത്തും.
സെപ്റ്റംബർ 5, 12, 19,26, ഒക്ടോബർ 3, 10, 17, 24,31 നവംബർ 7, 14, 21, 28 എന്നീ വ്യാഴാഴ്ചകളിലാണ് സര്‍വീസ്

ഒരു എസി ഫസ്റ്റ് ക്ലാസ് കോച്ച്, 2 എസി ടൂ ടയർ കോച്ച്, 4 എസി ത്രീ ടയർ കോച്ച്, 2 എസി ത്രീ ടയർ എക്കണോമി കോച്ച്, 6 സ്ലീപ്പർ ക്ലാസ് കോച്ച്, 3 ജനറൽ സെക്കൻഡ് ക്ലാസ് കോച്ച്, ഭിന്നശേഷിക്കാര്‍ക്കായി 1 സെക്കൻഡ് ക്ലാസ് കോച്ച്, 1 ലഗേജ് കം ബ്രേക്ക് വാൻ എന്നിവയാണുള്ളത്.

കൊല്ലം ജംഗ്ഷൻ -19:35
കായംകുളം ജംഗ്ഷൻ - 20:18
മാവേലിക്കര - 20:29
ചെങ്ങന്നൂർ - 20:45
തിരുവല്ല - 20:56
ചങ്ങനാശ്ശേരി - 21:06
കോട്ടയം - 21:32
എറണാകുളം ടൗൺ - 22:55
അലുവ - 23:25
തൃശ്ശൂർ - 00:22
പാലക്കാട് ജംഗ്ഷൻ - 01:53
പോഡനൂർ ജംഗ്ഷൻ - 03:33
തിരുപ്പൂർ - 04:15
ഈറോഡ് ജംഗ്ഷൻ - 05:05
സേലം ജംഗ്ഷൻ - 06:12
ജോളാർപെട്ടൈ - 08:35
കാട്പാടി ജംഗ്ഷൻ - 09:33
റേണിഗുണ്ട ജംഗ്ഷൻ - 11:55
ഗുഡൂർ ജംഗ്ഷൻ - 12:13
നല്ലൂർ - 12:38
ഓങ്കോൾ - 14:03
തെനാലി ജംഗ്ഷൻ - 15:33
വിജയവാഡ ജംഗ്ഷൻ - 16:20
ഏലൂർ - 17:28
രാജമഹേന്ദ്രവരം - 18:53
സാമർക്കോട്ട് ജംഗ്ഷൻ - 19:44
ദുവാഡ - 22:35
വിശാഖപട്ടണം - 23:20.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: onam 2024 onam train
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+