കൊല്ലൂർ മൂകാംബിക നവരാത്രി 2024: നവരാത്രി ആഘോഷങ്ങൾക്ക് കേരളത്തിനു പുറത്ത് മലയാളികൾ ഏറ്റവുമധികം എത്തിച്ചേരുന്ന ക്ഷേത്രമാണ് കർണ്ണാടകയിലെ കൊല്ലൂർ മൂകാംബിക ക്ഷേത്രം. മഹാനവമിയും വിജയദശമിയും ഒരിക്കലെങ്കിലും ഇവിടെ വന്ന് മൂകാംബികയുടെ സന്നിധിയിലിരുന്ന് പങ്കെടുക്കണമെന്ന് ആഗ്രഹിക്കാത്ത വിശ്വാസികൾ കാണില്ല. ഇവിടുത്തെ രഥോത്സവവും വിദ്യാരംഭവും ഒക്കെ തീർത്ഥാടന കാലയളവ് കൂടിയാണ്.
എല്ലാ വർഷത്തെയും പോലെ ഇത്തവണയും കൊല്ലൂരിലെ നവരാത്രി ആഘോഷങ്ങൽ തുടങ്ങി കഴിഞ്ഞു. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി ആയിരക്കണക്കിന് വിശ്വാസികളാണ് ഓരോ ദിവസവും ഇവിടെ എത്തുന്നത്. നവരാത്രിയിലെ പ്രധാന ദിവസങ്ങൾ അടുത്തെത്തുന്നതോടെ വിശ്വാസികളുടെ എണ്ണവും വര്‌ധിക്കും. കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ ആളുകളെത്തുന്നതും ഈ സമയത്താണ്. മൂകാംബികയുടെ സന്നിധിയിൽ കുട്ടികളെ എഴുത്തിനിരുത്തുവാൻ കഴിയുന്നത് ഒരു ഐശ്വര്യമായാണ് വിശ്വാസികൾ കരുതുന്നത്.
കൊല്ലൂർ മൂകാംബിക-നവരാത്രി ആഘോഷം 2024
മൂകാംബികയിലെ നവരാത്രി ആഘോഷങ്ങൾക്ക് ഒക്ടോബർ 3ന് തുടക്കമായി. 12 വരെയാണ് ഇത്തവണത്തെ ആഘോഷങ്ങൾ. ഈ വർഷത്തെ കൊല്ലൂൂരിലെ നവരാത്രി ആഘോഷങ്ങൾക്ക് അല്പം വ്യത്യസ്തത ഉണ്ട്. കേരളത്തിലെ നവരാത്രിക്ക് ഒരു ദിവസം മുന്നേ കൊല്ലൂരിൽ നവരാത്രി ആഘോഷിക്കും. ഓരോ തിഥിയിലെയും നാഴിക വിനാഴിക സമയത്തിലെ ചെറിയ വ്യത്യാസങ്ങൾ കാരണമാണ് ഇത്തവണ ഇങ്ങനെയൊരു വ്യത്യസ്തത. അതുകൊണ്ട് കേരളത്തിൽ ഒക്ടോബർ 13ന് വിജയദശമി ആചരിക്കുമ്പോൾ കൊല്ലൂരിൽ വിജയദശമി ആഘോഷം 12 ന് പൂർത്തിയാകും.
കൊല്ലൂരിൽ മഹാനവമി ഒക്ടോബർ 11 ന് ആയിരിക്കും.
കൊല്ലൂർ നവരാത്രി പ്രധാന ദിവസങ്ങൾ
ഒക്ടോബർ 10- ദുർഗ്ഗാഷ്ടമി
ഒക്ടോബർ 11 - പുഷ്പരഥോത്സവം രാത്രി 9.30 മുതൽ
ഒക്ടോബർ 12 വിജയദശമി വിദ്യാരംഭം പുലർച്ചെ 3.00 മുതൽ
11-ാം തിയതി നടക്കുന്ന രഥോത്സവത്തിൽ പങ്കെടുക്കാനായി ആയിരക്കണക്കിന് വിശ്വാസികൾ ഇവിടെ എത്തും. നവരാത്രിയിലെ ഏറ്റവും പ്രാധാന്യം നിറഞ്ഞ ഒൻപതാം ദിവസമായ മഹാനവമിയിൽ ആണ് രഥോത്സവം നടക്കുക. മഹാചണ്ഡികാ യാഗവും ഈ ദിവസത്തിന്‍റെ പ്രത്യേകതയാണ്. രഥോത്സവ സമയത്ത് രഥത്തിൽ നിന്നും എറിയുന്ന നാണയങ്ങൾ ലഭിച്ചാൽ അത് മൂകാംബികയുടെ അനുഗ്രഹത്തിന്‍റെ അടയാളമാണെന്നാണ് വിശ്വസിക്കപ്പെടുന്നത്.
എന്തുകൊണ്ട് വിദ്യാരംഭം കൊല്ലൂരില്‍
എഴുത്തുകാരുടെയും അക്ഷരപ്രിയരുടെയും ഒക്കെ അഭയകേന്ദ്രമായാണ് മൂകാംബിക അറിയപ്പെടുന്നത്. മൂകാംബികയുടെ സന്നിധിയിൽ അക്ഷരമെഴുതിയാൽ വിദ്യാഭ്യാസരംഗത്ത് ഉന്നതിയിലെത്തുമെന്നും വിജയം കൂടെയുണ്ടാകുമെന്നുമാണ് വിശ്വാസം. നവരാത്രി നാളുകളിൽ ഇവിടെ അരങ്ങേറ്റം നടത്തുന്നതിനും കലാപരിപാടികൾ അവതരിപ്പിക്കുന്നതിനും കുട്ടികളും മുതിർന്നവരും ഇവിടെ എത്തുന്നത്. ത്രിമൂർത്തി ദേവതാഭാവങ്ങൾ സമന്വയിക്കുന്ന മൂകാംബിക ദേവിയെയുടെ മുന്നിലെ വിദ്യാരംഭത്തിന് പ്രത്യേത പ്രാധാന്യമുണ്ട്. ഒക്ടോബർ 12 നാണ് ഇവിടെ വിദ്യാരംഭം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













