വിശ്വാസികളും സഞ്ചാരികളും ഒരുപോലെ ആഗ്രഹിക്കുന്ന യാത്രകളിലൊന്നാണ് കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലേക്കുള്ളത്. പൊതുവേ നേരിട്ടുള്ള ബസുകളെ ആശ്രയിക്കുകയാണ് സഞ്ചാരികൾ ചെയ്യുന്നത്. ഇപ്പോള്‍ കേരളാ വന്ദേ ഭാരത് മംഗലാപുരം വരെ നീട്ടിയതോടെ മൂകാംബിക യാത്ര എളുപ്പമുള്ളതായി മാറുകയാണ്. ആലപ്പുഴ വഴി സർവീസ് നടത്തുന്ന തിരുവനന്തപുരം-കാസർകോഡ് വന്ദേ ഭാരത് ) ആണ് മംഗലാപുരം വരെ നീട്ടാനുളള ഉത്തരവ് വന്നിരിക്കുന്നത്.
തിരുവനന്തപുരം മുതൽ കാസർകോഡ് വരെ വിവിധ ജില്ലകളിലുള്ളവർക്ക് മൂകാംബികയിലേക്ക് പോകാൻ മംഗലാപുരത്ത് അതിവേഗം എത്തിച്ചേരാം. മംഗലാപുരത്തു നിന്നും കൊല്ലൂരിലേക്ക് പിന്നെ ബസ് എടുത്താൽ മതിയാവും. ഇതുവഴി മണിക്കൂറുകളും നീണ്ട യാത്രകളും ഒഴിവാക്കുവാൻ സഞ്ചാരികൾക്ക് കഴിയുകയും ചെയ്യും.

തിരുവനന്തപുരം-കാസർകോഡ് വന്ദേ ഭാരത് (20632/20631) എന്ന ട്രെയിനാണ് മംഗലാപുരം വരെ നീട്ടിയതയായി റെയിൽവേ ഉത്തരവിറക്കിയത്. എന്നുമുതൽ സർവീസ് ആരംഭിക്കുമെന്ന് വ്യക്തമല്ലെങ്കിലും ഏറ്റവും ഉചിതമായ സമയത്ത് സർവീസ് നടപ്പാക്കുമെന്നാണ് ഉത്തരവില്‍ പറയുന്നത്. നിലവിലെ സമയക്രമത്തിൽ മാറ്റങ്ങൾ വരുത്താതെ,മംഗലാപുരത്ത് നിന്നും 45 മിനിറ്റ് നേരത്തെ ട്രെയിൻ പുറപ്പെടുന്ന വിധത്തിലാണ് ക്രമീകരണം.
പ്രതീക്ഷിക്കുന്ന സമയം അനുസരിച്ച് തിരുവനന്തപുരത്തു നിന്നും വൈകിട്ട് 4.05 ന് പുറപ്പെടുന്ന വന്ദേ ഭാരത് രാത്രി 12:40 ഓടെ മംഗലാപുരത്ത് എത്തും.
തിരുവനന്തപുരം 04:05 PM, കൊല്ലം 04:53 PM, ആലപ്പുഴ 05:55 PM, എറണാകുളം 06:35 PM, തൃശൂർ 07:40 PM, ഷൊർണ്ണൂർ 08:15 PM , തിരൂർ 08:52 PM, കോഴിക്കോട് 09:23 PM ,കണ്ണൂർ 10:24 PM കാസർകോട് 11:58 PM എന്നിങ്ങനെയാണ് സ്റ്റേഷനുകളിൽ എത്തുന്ന സമയം.
തുടർന്ന് 12:40 ഓടെ മംഗലാപുരത്തെത്തി ബസ് സ്റ്റാൻഡിൽ നിന്നും കൊല്ലൂരിന് നേരിട്ടുള്ള ബസുകൾ ലഭിക്കും. മംഗലാപുരം- കൊല്ലൂര്‍ റോഡ് യാത്രാ ദൂരം 111 കിലോമീറ്ററാണ്. രണ്ടേകാൽ മണിക്കൂറിൽ ഈ ദൂരം പിന്നിടാം. പുലർച്ചെ എത്തുന്നതിനാൽ റൂം എടുത്ത് കുളിച്ച് ക്ഷേത്രത്തിൽ പോകാൻ ഒരുങ്ങിയെത്തുമ്പോഴയ്ക്കും ക്ഷേത്രത്തിൽ നിര്‍മ്മാല്യ ദർശനം നടത്താനുള്ള അവസരവും ലഭിക്കും.
മംഗലാപുരത്തു നിന്നുള്ള കൺഫ്യൂഷൻ ഒഴിവാക്കാനും വേഗത്തിലുള്ള യാത്രയ്ക്കും വേണമെങ്കിൽ നമ്മുടെ സ്വിഫ്റ്റില്‍ തന്നെ പോകാം. കേരളത്തിൽ നിന്നുള്ള മൂകാംബിക സ്വിഫ്റ്റ് ബസ് പുലർച്ചെ 1:40 ന് മംഗലാപുരത്ത് എത്തും. ഇതിന് കയറിയാൽ രാവിലെ നാലരയോടെ മൂകാംബികയിലെത്താം. ടിക്കറ്റ് നിരക്ക് 218 രൂപയാണ്.
പകൽ മുഴുവൻ മൂകാംബികയിലും കൊല്ലൂരിലുമായി ചെലവഴിക്കാം. സമീപത്തെ കുടജാദ്രിയും സർവ്വജ്ഞ പീഠവും കണ്ട് വൈകിട്ടത്തെ പൂജകളിലും പങ്കെടുത്ത് ഒന്നെങ്കിൽ സ്വിഫ്റ്റിന് തന്നെ നാട്ടിലേക്ക് മടങ്ങാം. നാല് കെഎസ്ആർടിസി ബസുകളാണ് വൈകിട്ട് മൂകാംബികയിൽ നിന്നും കേരളത്തിലേക്ക് ഉള്ളത്.
ഉച്ചകഴിഞ്ഞ് 2.15 ന് പുറപ്പെട്ട് പിറ്റേന്ന് രവിലെ 6:20 ന് തിരുവനന്തപുരത്തെത്തുന്ന എസി മൾട്ടി ആക്സിൽ ബസ്,
വൈകിട്ട് 5:30ന് പുറപ്പെട്ട് രാവിലെ 6:00 മണിക്ക് എറണാകുളത്ത് എത്തുന്ന സ്വിഫ്റ്റ് ഡീലക്സ് എയർ ബസ്
രാത്രി 8:02ന് പുറപ്പെട്ട് രാവിലെ 10:30 ന് ആലപ്പുഴയിൽ എത്തുന്ന സ്വിഫ്റ്റ് ഡീലക്സ് എയർ ബസ്,
രാത്രി 9:10 ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1:00 മണിക്ക് കൊട്ടാരക്കരയിൽ എത്തുന്ന സ്വിഫ്റ്റ് ഡീലക്സ് ബസ് എന്നിവയാണവ.
തിരികെ വന്ദേ ഭാരതിന് തന്നെ മടങ്ങണമെങ്കിൽ രാത്രിയോടെ കൊല്ലൂരിൽ നിന്നും മംഗലാപുരത്തേയ്ക്ക് പോകാം. പുലർച്ചെയോടെ മംഗലാപുരം റെയിൽവേ സ്റ്റേഷനിൽ എത്തുക. രാവിലെ 6.15ന് മംഗലാപുരത്തു നിന്നും പുറപ്പെടുന്ന 20632 വന്ദേ ഭാരത് ഉച്ചകഴിഞ്ഞ് 3.05ന് തിരുവനന്തപുരത്ത് എത്തും.
കാസർകോഡ്- 7.00 AM, കണ്ണൂർ- 7.55 AM, കോഴിക്കോട്- 8.57 AM ,തിരൂർ- 9.22 AM, ഷൊർണൂർ ജംങ്ഷൻ- 9.58 AM ,തൃശൂർ- 10.38 AM, എറണാകുളം ജംങ്ഷൻ- 11.45 AM, ആലപ്പുഴ- 12.32 PM, കൊല്ലം ജംങ്ഷൻ- 1.40 PM, തിരുവനന്തപുരം സെന്‍ട്രൽ-3.05 PM എന്നിങ്ങനെയാണ് സമയക്രമം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














