കൊല്ലൂർ മൂകാംബിക ക്ഷേത്രം നവരാത്രി പൂജകൾ വിശ്വാസത്തിന്‍റെയും ഭക്തിയുടെയും ആഘോഷമാണ്. പതിനായിരക്കണക്കിന് വിശ്വാസികൾ മൂകാംബികയെ തേടിയെത്തുന്ന ദിവസം. ഇവിടെയെത്തി മൂകാംബികയെ തൊഴുത് പ്രാർത്ഥിച്ച് ആശങ്കകളും ആകുലതകളും അമ്മയ്ക്കു മുന്നിലിറക്കി പരിഹരിച്ച്, കലങ്ങിത്തെളിഞ്ഞ മനസ്സോടെ മാത്രമേ ഇവിടുന്ന് മടങ്ങാനാവൂ. കേരളത്തിനു പുറത്ത് ഏറ്റവുമധികം മലയാളികൾ സന്ദർശിക്കുന്ന ക്ഷേത്രവും കൂടിയാണിത്.
ഒരു മലയാളിയെങ്കിലും കൊല്ലൂർ മൂകാംബികയുടെ സന്നിധിയിൽ എത്തിച്ചേരാത്ത ഒരു ദിവസം ഇല്ലെന്നാണ് വിശ്വാസം. എത്ര തടസ്സങ്ങളുണ്ടായാലും മൂകാംബികയ്ക്ക് നിങ്ങളെ കാണണമെന്ന് തോന്നിയാൽ അതിന് മറ്റൊന്നും തടസ്സമാവില്ലത്രെ. എന്നാൽ ദേവി ആഗ്രഹിക്കാതെ ആർക്കും ഇവിടെ വരാനം സാധിക്കില്ല എന്നാണ് പറയപ്പെടുന്നത്. മതത്തിനും ജാതിക്കും അപ്പുറം എത്തിനിൽക്കുന്നതാണ് ഇവിടുത്തെ വിശ്വാസങ്ങൾ.

കൊല്ലൂർ മൂകാംബികയിലെ നവരാത്രി
കൊല്ലൂരിലെ ഏറ്റവും വലിയ ആഘോഷമാണ് നവരാത്രിക്കാലം. ലക്ഷക്കണക്കിന് വിശ്വാസികളാണ് ഈ സമയത്ത് ഇവിടെ എത്തുന്നത്. നവരാത്രിയില്‍ ഒൻപത് ദിവസവും ഇവിടെ സവിശേഷമായ പല ചടങ്ങുകളും പൂജകളും നടക്കും. അതിലേറ്റവും പ്രധാനപ്പെട്ടവയാണ് രഥോത്സവം, കുഞ്ഞുങ്ങളുടെ ആദ്യാക്ഷരം കുറിക്കൽ, വിജയയാത്ര തുടങ്ങിയ ചടങ്ങുകൾ. മൂകാംബികയോട് പ്രാർത്ഥിച്ചാൽ കലയും അക്ഷരങ്ങളും കൂടെ നിൽക്കുമെന്ന വിശ്വാസത്തിൽ കലാകാരന്മാരും എഴുത്തുകാരുമെല്ലാം ഇവിടെ എത്തുന്നു.
കൊല്ലൂർ മൂകാംബിക-നവരാത്രി ആഘോഷം 2023
കൊല്ലൂർ മൂകാംബിക-നവരാത്രി ആഘോഷം 2023 ഒക്ടോബര്‍ 15 മുതൽ 24 വരെ നീണ്ടു നില്ക്കും. ആദിപരാശക്തിയോടും അതിന്റെ മറ്റ് രൂപങ്ങളോടും പ്രാർത്ഥിക്കുവാൻ ഇതിലും സവിശേഷമായ നാളുകൾ വേറെയില്ലത്രെ. നവരാത്രിയുടെ ഒൻപത് ദിവസത്തിൽ ക്ഷേത്രത്തിലെത്തുന്ന ലക്ഷങ്ങള്‍ മൂകാംബികയുടെ അനുഗ്രഹത്തിന് നേർ സാക്ഷ്യമാണ്. അരങ്ങേറ്റത്തിനും വിദ്യാരംഭത്തിനും ആയാണ് അധികവും ആളുകൾ ഇവിടെ എത്തുന്നത്.

നവരാത്രി ആഘോഷം 2023- പ്രധാന ദിവസങ്ങൾ
ഒക്ടോബർ 15ന് മഹാലയ അമാവാസിയോടെ ഇവിടെ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമാവും. ആദ്യ ദിവസത്തെ ആചാരം പുണ്യാഹ ക്രിയ, നവാക്ഷരി കലശം തുടങ്ങിയവയാണ്. ഘട സ്ഥാപനം, തുടർന്ന് കൽപോക്ത പൂജ, സുവാസിനി പൂജ എന്നിവയും നടക്കും. നവരാത്രിയുടെ അഞ്ചാം ദിവസം ലളിതാ വൃതം ആരംഭിക്കും. ഒക്ടോബർ 22ന് എട്ടാം ദിവസം ദുർഗ്ഗാഷ്ടമിയാണ്.
23-ാം തിയതിയാണ് ഒൻപതാം ദിവസമായ മഹാനവമി വരുന്നത്. നവരാത്രിയിലെ ഏറ്റവും സവിശേഷവും പ്രധാനപ്പെട്ടതുമായ ദിവസമാണിത്. മഹാചണ്ഡിക യാഗം, പുഷ്പരഘോത്സവം തുടങ്ങിയ ചടങ്ങുകൾ നടക്കുന്ന ദിവസം കൂടിയാണിത്. രഥമെഴുന്നള്ളത്ത് നടക്കുമ്പോൾ രഥത്തിൽ നിന്നും നാണയം എറിയുന്ന പതിവുണ്ട്. ഇത് ലഭിച്ചാൽ അനുഗ്രഹമെന്നാണ് വിശ്വാസം. രഥോത്സവത്തിന് ശേഷം ഈ ചടങ്ങിന് ശേഷം ഉദ്ഭവ ലിംഗം അല്ലെങ്കിൽ അഭിഷേകം നവാക്ഷരി കലശം കൊണ്ട് വർഷിക്കുന്നു. തുടർന്ന് കതിരു ഹബ്ബ, നവന്ന പ്രാർത്ഥന വിജയോത്സവം, വിദ്യാരംഭം എന്നിവ നടത്തുന്നു.
ഒക്ടോബർ 24-ന് വിജയദശമി ദിനത്തിൽ പുലർച്ചെ 4 മണിക്ക് വിദ്യാരംഭം ആരംഭിക്കുന്നു. ഇവിടെ വന്ന് വിദ്യാരംഭം നടത്തുവാൻ ആയിരക്കണക്കിന് കുഞ്ഞുങ്ങളാണ് വരുന്നത്. അക്ഷരമെഴുതുവാൻ മാത്രമല്ല,കലകളിൽ അരങ്ങേറ്റം നടത്തുവാനും ഏറ്റവും അനുയോജ്യമായ ദിനമാണിത്. സരസ്വതി മണ്ഡപത്തിലാണ് ഇവിടെ അരങ്ങേറ്രം നടത്തുന്നത്.
പുതിയ ബ്രഹ്മരഥം
ഈ വർഷത്തെ രഥോത്സവത്തിന് പുതിര രഥത്തിൽ ദേവി എഴുന്നള്ളും. 400 വർഷത്തോളം പഴക്കമുള്ള പഴയ രഥത്തിന്റെ അതേ രൂപത്തിലും മാതൃകയിലുമാണ് പുതിയ രഥം നിർമ്മിച്ചിരിക്കുന്നത്. പഴയ രഥം ക്ഷേത്രത്തിൽ പുറകിലെ പ്രവേശന കവാടത്തിനടുത്ത് ചില്ലുകൂട്ടിൽ സൂക്ഷിക്കും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












