രാമായണത്തിന്‍റെ പുണ്യം ക്ഷേത്രങ്ങളിലാണെന്ന് വിശ്വസിക്കുന്നവരാണ് നമ്മൾ. രാമായണ പാരായണത്തിനൊപ്പം തന്നെ പ്രാധാന്യമുണ്ട് കർക്കടകമെന്ന രാമായണ മാസത്തിൽ കൗസല്യാ പുത്രനായ ശ്രീരാമനെയും കൈകേയിയുടെ പുത്രനായ ഭരതനെയും സുമിത്രയുടെ പുത്രന്മാരായ ലക്ഷ്മണൻ, ശത്രുഘ്നൻ എന്നിവരെയും ഒരുമിച്ച് തൊഴുത് വരുന്ന നാലമ്പല ദർശനത്തിനും. ഈ ക്ഷേത്രങ്ങളിൽ ഉച്ചപൂജയ്ക്ക് മുൻപായി തൊഴുത് വരികയെന്നതാണ് രീതി.
മുൻവർഷങ്ങളിലെ പോലെ ഇത്തവണയും വിപുലമായ രീതിയിൽ കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ നാലമ്പലങ്ങളിലേക്ക് എല്ലാ ജില്ലകളിൽ നിന്നും തീർത്ഥയാത്ര ഒരുക്കിയിട്ടുണ്ട്. കോട്ടയം ജില്ലയിലെയും തൃശൂർ ജില്ലയിലയും നാലമ്പലങ്ങളിലേക്ക് ആലപ്പുഴ കെഎസ്ആർടിസി ബജറ്റ് ടൂറിസത്തിന്‍റെ നേതൃത്വത്തിൽ തീർത്ഥയാത്ര സംഘടിപ്പിക്കുന്നു.

ആലപ്പുഴയിലെ ഹരിപ്പാട്, എടത്വ, ആലപ്പുഴ, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, ചേർത്തല എന്നീ ഡിപ്പോകളിൽ നിന്നും തൃശൂർ നാലമ്പലത്തിലേക്കും കോട്ടയം നാലമ്പലത്തിലേക്കും ഏകദിന യാത്രകളാണ് നടത്തുന്നത്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായാണ് യാത്ര. അതിരാവിലെ തന്നെ ദർശനം സാധ്യമാകുന്ന വിധത്തിൽ അതാത് ഡിപ്പോകളിൽ നിന്നും പുലർച്ചെ ബസുകൾ പുറപ്പെടുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.
ഉച്ചപൂജയ്ക്ക് മുൻപ് നാല് ക്ഷേത്രങ്ങളിലും ദർശനം പൂർത്തിയാകുന്ന വിധത്തിലാവും യാത്ര.
കോട്ടയം നാലമ്പലങ്ങൾ
കോട്ടയം ജില്ലയിലെ രാമപുരത്തിന് സമീപമാണ് ഇവിടുത്തെ നാലമ്പലങ്ങൾ സ്ഥിതി ചെയ്യുന്നത്. രാമപുരം ശ്രീ രാമ ക്ഷേത്രത്തിൽ നിന്നും ദര്‍ശനം ആരംഭിച്ച് കൂടപ്പലം ശ്രീലക്ഷണണ സ്വാമി ക്ഷേത്രം, അമനകര ഭരത സ്വാമി ക്ഷേത്രം, മേതിരി ശത്രുഘ്‌നസ്വാമി ക്ഷേത്രം എന്നിവിടങ്ങളിൽ പോയി തൊഴുത് തിരികെ രാമപുരം ക്ഷേത്രത്തിൽ തന്നെ എത്തുന്ന രീതിയിലാണ് യാത്ര.
രാവിലെ 11 മണിക്കുള്ളിൽ തന്നെ നാല് ക്ഷേത്രങ്ങളിലും ദർശനം പൂർത്തിയാക്കി തിരികെ രാമപുരം ക്ഷേത്രത്തിൽ തന്നെ വരുന്ന രീതിയിലാണ് പാക്കേജ്.
രാമപുരം ശ്രീരാമ ക്ഷേത്രം- 7.00-7.30, കൂടപ്പലം ശ്രീലക്ഷ്മണ സ്വാമി ക്ഷേത്രം- 7.45-8.15,
അമനകര ഭരത സ്വാമി ക്ഷേത്രം- 9.00-9.30, മേതിരി ശത്രുഘ്‌നസ്വാമി ക്ഷേത്രം - 9.45-10-15,
രാമപുരം ശ്രീരാമ ക്ഷേത്രം- 10.30-11.00 എന്നിങ്ങനെയാണ് സമയക്രമം. ജൂലൈ 17 തിങ്കളാഴ്ച ആരംഭിക്കുന്ന കര്‍ക്കിടകം ഓഗസ്റ്റ് 16 വരെയാണുള്ളത്.
തൃശൂർ നാലമ്പലങ്ങൾ
തൃപ്രയാർ ശ്രീ രാമസ്വാമി ക്ഷേത്രം, ഇരിങ്ങാലക്കുട കൂടൽ മാണിക്യം ഭരത ക്ഷേത്രം, തിരുമൂഴിക്കുളം ലക്ഷ്മണ സ്വാമി ക്ഷേത്രം, പായമ്മൽ ശ്രീ ശത്രുഘനൻ ക്ഷേത്രം എന്നിവയാണ് തൃശൂർ ജില്ലയിലെ നാലമ്പലങ്ങൾ. ഇവിടെയും ഉച്ചയ്ക്ക് മുൻപായി ദർശമം പൂർത്തിയാക്കുന്നതാണ് നല്ലതെന്നാണ് വിശ്വാസം.

PC: Santoshknambiar
ദർശനം ഉച്ചയ്ക്ക് മുൻപ്
രാമ ക്ഷേത്രത്തില് ആരംഭിച്ച് ഭരത, ലക്ഷ്മണ, ശത്രുഘന ക്ഷേത്രങ്ങളിൽ തൊഴുത് തിരികെ രാമ ക്ഷേത്രത്തിൽ എത്തുന്നതോടെ മാത്രമേ നാലമ്പല ദർശനം പൂർണ്ണമാവുകയുള്ളൂ. ഉച്ചപൂജയ്ക്ക് മുൻപ് നാലമ്പല ദർശനം പൂര്‍ത്തിയാക്കണമെന്നാണ് പണ്ടുമുതലേ വിശ്വസിക്കപ്പെടുന്നത്. ഒരു തവണ രാമായണം മുഴുവനും പാരായണം ചെയ്യുന്നതിന് തുല്യമാണ് ഒരു തവണ നാലമ്പല പ്രദക്ഷിണം നടത്തുന്നതെന്നും വിശ്വസിക്കപ്പെടുന്നു.
ഹരിപ്പാട് ഡിപ്പോ
തൃശൂർ നാലമ്പലം തീർത്ഥയാത്ര-
ജൂലൈ- 19, 21, 23, 30
ഓഗസ്റ്റ്-04,12
കോട്ടയം നാലമ്പലം
ജൂലൈ 28
ഓഗസ്റ്റ് 6,09,13,15
എടത്വ ഡിപ്പോ
തൃശൂർ നാലമ്പലം തീർത്ഥയാത്ര-
ജൂലൈ- 22, 28
കോട്ടയം നാലമ്പലം തീർത്ഥയാത്ര-
ഓഗസ്റ്റ്- 5, 12

ആലപ്പുഴ ഡിപ്പോ
തൃശൂർ നാലമ്പലം തീർത്ഥയാത്ര-
ജൂലൈ- 28
ഓഗസ്റ്റ്- 3, 8, 12
കോട്ടയം നാലമ്പലം തീർത്ഥയാത്ര-
ജൂലൈ 26
ഓഗസ്റ്റ്- 10
ചെങ്ങന്നൂർ ഡിപ്പോ
തൃശൂർ നാലമ്പലം തീർത്ഥയാത്ര-
ജൂലൈ- 19
ഓഗസ്റ്റ് 15
കോട്ടയം നാലമ്പലം തീർത്ഥയാത്ര-
ജൂലൈ- 30
ഓഗസ്റ്റ് -5,14
മാവേലിക്കര ഡിപ്പോ
തൃശൂർ നാലമ്പലം തീർത്ഥയാത്ര-
ജൂലൈ 26
ഓഗസ്റ്റ് -8
കോട്ടയം നാലമ്പലം തീർത്ഥയാത്ര-
ജൂലൈ-23,28
ഓഗസ്റ്റ്- 5,9,13
ചേര്‍ത്തല ഡിപ്പോ
തൃശൂർ നാലമ്പലം തീർത്ഥയാത്ര- ജൂലൈ 27
കായംകുളം ഡിപ്പോ
തൃശൂർ നാലമ്പലം തീർത്ഥയാത്ര- ജൂലൈ 22
ഡിപ്പോകൾക്കനുസരിച്ച് ടിക്കറ്റ് നിരക്കിൽ വ്യത്യാസം വരും. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും ഫോണ്‍- 98464 75874
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














