കൊട്ടിയൂർ വൈശാഖ മഹോത്സവം; ജാതിമത വ്യത്യാസങ്ങളില്ലാതെ, മലബാറിലെ ജനങ്ങൾ ഒരേ മനസ്സോടെ ആഘോഷിക്കുന്ന ക്ഷേത്രോത്സവം. വർഷത്തിൽ 11 മാസവും അഷ്ടബന്ധക്കൂട്ടിലുള്ള കൊട്ടിയൂരപ്പനെ കണ്ണും മനസ്സും നിറയെ കാണാനും ആവലാതികളുടെ കെട്ടഴിക്കാനും പ്രാർത്ഥിച്ചും ആശ്വസിച്ചും മനസ്സ് നിറഞ്ഞ് മടങ്ങാനും വിശ്വാസികൾ ഇവിടെ എത്തുന്നു. 27 ദിവസം നീളുന്ന വൈശാഖോത്സവം ഇവിടുത്തെ ഏറ്റവും വലിയ ആഘോഷം കൂടിയാണ്.
അക്കരെ കൊട്ടിയിരിലെ പെരുമാളിനെ കാണാനും ആരാധിക്കാനും പതിനായിരങ്ങളാണ് ഇവിടെ എത്തുന്നത്. വൈശാഖോത്സവത്തിന് മഴ പെയ്യും എന്നത് കാലം തെളിയിച്ച വിശ്വാസമാണ്. ദക്ഷയാഗ ഭൂമിയായ കൊട്ടിയൂരിൽ വരാനും തേവരെ തൊഴുത് പ്രാർത്ഥിച്ച് മടങ്ങാനും സാധിക്കുകയെന്നത് വിശ്വാസികൾക്ക് ജീവിതാഭിലാഷമാണ്. യാഗഭൂമിയിൽ സ്വയംഭൂവായി അവതരിച്ച കൊട്ടിയൂരിലെ വൈശാഖോത്സവത്തിന് ഇനി വലിയ കാത്തിരിപ്പില്ല.
PC:Vinayaraj

കൊട്ടിയൂർ വൈശാഖ മഹോത്സവം
വടക്കേ മലബാറുകാരുടെ ഏറ്റവും വലിയ ക്ഷേത്രാഘോഷമാണ് കൊട്ടിയൂർ വൈശാഖ മഹോത്സവം. എത്ര വലിയ മഴ ആഞ്ഞുകുത്തി പെയ്താലും കൊട്ടിയൂരപ്പനെ കാണാനും തൊഴുത് പ്രാർത്ഥിക്കാനും വിശ്വാസികൾ എത്തും. വർഷത്തിൽ വെറും 27 ദിവസം മാത്രം തങ്ങള്‍ക്കടുത്തു പ്രാർത്ഥിക്കാൻ കിട്ടുന്ന കൊട്ടിയൂരപ്പനെ കാണാൻ എത്ര കഷ്ചപ്പാടു സഹിച്ചാണെങ്കിലും ഇവിടെ ആളുകളെത്തും.
പ്രക്കൂഴത്തിൽ തുടങ്ങി
കൊട്ടിയൂർ വൈശാഖോത്സവത്തിന്‍റെ ഏറ്റവും ആദ്യ ചടങ്ങാണ് പ്രക്കൂഴം. ഓരോ വർഷത്തെയും ക്ഷേത്രോത്സവത്തിന്‍റെ ദിവസവും സമയവും നാളുകളും ഈ ദിവസമാണ് കുറിക്കുന്നത്. കൊട്ടിയൂർ വൈശാഖ മഹോത്സവം 2024 ന്‍റെ പ്രക്കൂഴം ചടങ്ങ് 2024 ഏപ്രിൽ 25 വ്യാഴാഴ്ച നടക്കും, ഇക്കരെ കൊട്ടിയൂരിലെ കുത്തോട് മണ്ഡപത്തിലാണ് പ്രക്കൂഴം ചടങ്ങ് നടക്കുന്നത്. തൃക്കലശാട്ടോടെ വൈശാഖോത്സവത്തിന് സമാപനമാകും,
കൊട്ടിയൂർ വൈശാഖ മഹോത്സവം 2024 പ്രധാന തിയതികൾ
മേയ് 16 വ്യാഴാഴ്ച നീരെഴുന്നള്ളത്ത്
മേയ് 21 ചൊവ്വാഴ്ച നെയ്യാട്ടം
മേയ് 22 ബുധനാഴ്ച ഭണ്ഡാരം എഴുന്നള്ളത്
മേയ് 29 ബുധനാഴ്ച തിരുവോണം ആരാധന, ഇളനീർവെയ്പ്പ്,
മേയ് 30 വ്യാഴാഴ്ച ഇളനീരാട്ടം അഷ്ടമ ആരാധന
ജൂൺ 2 ഞായർ രേവതി ആരാധന
ജൂൺ 6 വ്യാഴാഴ്ച രോഹിണി ആരാധന
ജൂൺ 8 ശനിയാഴ്ച തിരുവാതിര ചതുശ്ശതം
ജൂൺ 9 ഞായറാഴ്ച പുണർതം ചതുശ്ശതം
ജൂൺ 11 ചൊവ്വാഴ്ച ആയില്യം ചതുശ്ശതം
ജൂൺ 113 വ്യാഴാഴ്ച മകം കലംവരവ്
ജൂൺ 16 ഞായറാഴ്ച അത്തം ചതുശ്ശതം, വാളാട്ടം കലശപൂജ
ജൂൺ 17 തിങ്കളാഴ്ച തൃക്കലശാട്ട് എന്നിങ്ങനെയാണ് ചടങ്ങുകൾ.
കൊട്ടിയൂർ വൈശാഖ മഹോത്സവം
സ്ത്രീ പ്രവേശനം
ഈ വർഷത്തെ കൊട്ടിയൂർ വൈശാഖ മഹോത്സവത്തില് മേയ് 23 മുതൽ ജൂൺ 13 മകം കലം വരവ് ദിവസം വരെയാണ് സ്ര്തീകൾക്ക് പ്രവേശനം ഉണ്ടായിരിക്കുക. ഭണ്ഡാരം എഴുന്നള്ളത്ത് കഴിഞ്ഞാണ് സ്ത്രീകൾക്ക് അക്കരെ കൊട്ടിയൂരിലേക്ക് പ്രവേശിക്കുവാൻ കഴിയുക.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












