Search
  • Follow NativePlanet
Share
» »രാവുകളിൽ ശ്രീകൃഷ്ണൻ നൃത്തം ചെയ്യുന്നയിടം, മനുഷ്യര്‍ക്ക് പ്രവേശനമില്ലാത്ത നിധിവൻ! അത്ഭുതം തീരുന്നില്ല ഇവിടെ!

രാവുകളിൽ ശ്രീകൃഷ്ണൻ നൃത്തം ചെയ്യുന്നയിടം, മനുഷ്യര്‍ക്ക് പ്രവേശനമില്ലാത്ത നിധിവൻ! അത്ഭുതം തീരുന്നില്ല ഇവിടെ!

വീണ്ടും ഒരു ശ്രീകൃഷ്ണ ജയന്തി കൂടി വരികയാണ്. മഹാവിഷ്ണുവിന്‍റെ അവതാരമായി ശ്രീകൃഷ്ണൻ ജന്മമെടുത്ത ദിവസം വിശ്വാസികളെ സംബന്ധിച്ചെടുത്തോളം ഏറ്റവും പരിപാവനമായ ദിവസമാണ്. കൃഷ്ണനെ ദൈവമായി കാണുന്നതിനേക്കാൾ ഒരു കളിക്കൂട്ടുകാരനോ ഒരു ബാലനോ ഒക്കെ ആയിക്കാണുവാനാണ് എന്നും വിശ്വാസികൾ താല്പര്യപ്പെടുന്നത്. ആരാധനകളിലും പാട്ടുകളിലും വരെ കൃഷ്ണനെ വർണ്ണിച്ചിരിക്കുന്നത് കൂടുതലും കള്ളക്കണ്ണനായിട്ടാണ്.

കള്ളക്കണ്ണനായ കൃഷ്ണനെപ്പറ്റി പറയുമ്പോൾ കൃഷ്ണന്റെ കുസൃതികളും കളികളും ഒക്കെയാവും ആദ്യം ഓർമ്മവരിക. ഇത് മാത്രമല്ല, കൃഷ്ണനുമായി ബന്ധപ്പെട്ട ഒരുപാട് രഹസ്യങ്ങൾ ഇപ്പോഴും മറഞ്ഞിരിക്കുന്നുണ്ടെന്നാണ് വിശ്വാസികൾ പറയുന്നത്. അതിലൊന്നാണത്രെ മധുരയിലെ വൃന്ദാവനിലെ നിധിവൻ. എന്താണ് നിധിവൻ എന്ന സ്ഥലത്തിന് ഇത്ര പ്രത്യേകത എന്നല്ലേ? തുടർന്ന് വായിക്കാം.

Krishna Janmashtami 2023:

കൃഷ്ണന്‍റെ ജന്മസ്ഥലമായ വൃന്ദാവനിലെ ഏറ്റവും നിഗൂഢവും രഹസ്യവുമായ ഇടങ്ങളിലൊന്നാണ് നിധിവൻ എന്നാണ് കാലങ്ങളായി വിശ്വസിക്കപ്പെടുന്നത്. ബാങ്കി ബിഹാരി ക്ഷേത്രം എന്നും ഇതറിയപ്പെടുന്നു. ഈ ക്ഷേത്രത്തിന് മുരളീധർ ക്ഷേത്രം, കൻഹാ, ഗിരിധർ എന്നിങ്ങനെ പല പേരുകളും ഉണ്ടെങ്കിലും നിധിവൻ ക്ഷേത്രത്തിന് മാത്രം അവകാശപ്പെടുവാൻ സാധിക്കുന്നതാണ് ഈ നിഗൂഢതകൾ എന്നാണ് പറയപ്പെടുന്നത്. എന്താണ് ഇതെന്ന് പറയുന്നതിനു മുൻപ് മറ്റു ചില കാര്യങ്ങൾ കൂടി അറിയണം.

നിധിവൻ എന്ന വാക്ക് നിധി എന്നതും വൻ അധവാ വനം എന്ന വാക്കും ചേർന്നതാണ്. അത്ഭുതങ്ങൾ നിറഞ്ഞ ഈ ക്ഷേത്രം പേരുപോലെ തന്നെ ഒരു കനത്ത കാടിനു നടുവിലാണ് സ്ഥിതി ചെയ്യുന്നത്. കാടിനെക്കുറിച്ച് പറയുകയാണെങ്കിൽ അതിൽ പച്ചപ്പോടെ നിൽക്കുന്ന മരങ്ങളല്ലാതെ മറ്റൊന്നും ഇല്ലെന്നും മരങ്ങളെല്ലാം പൊള്ളയാണെന്നുമാണ് പറയപ്പെടുന്നത്. ഇനി നിധിവനിന്റെ കഥയെന്നാണെന്ന് നോക്കാം.

നിധിവനിൽ എല്ലാ ദിവസവും കൃഷ്ണന്‍ രാസലീല ആടുവാനെത്തുമത്രെ. തന്റെ പ്രിയപ്പെട്ട രാധയോടും മറ്റു ഗോപികമാരുമൊത്ത് കളിക്കാനും രാസലീലയാടാനും ആരതി പൂജ കഴിയുന്ന സമയത്ത്കൃഷ്ണൻ വന്നെത്തുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. വൈകിട്ട് ക്ഷേത്രം അടച്ചശേഷം ആണ് കൃഷ്ണനും കൂട്ടരും വന്നെത്തുന്നതത്രെ.

അതുകൊണ്ടുതന്നെ സന്ധ്യ കഴിഞ്ഞാൽ ക്ഷേത്രത്തിനും പരിസരത്തും ആർക്കും നിൽക്കാൻ അനുമതിയില്ല. ഇനി ആരെങ്കിലും അങ്ങനെ നിന്നാൽ തന്നെ അവർക്ക് കാഴ്ച ശക്തിയോ കേൾവി ശക്തിയോ നഷ്ടപ്പെടുമെന്നാണ് വിശ്വാസം. അതായത് കൃഷ്ണലീലകള്‌ കണ്ട ആൾക്ക് അത് മറ്റുള്ളവരോട് പറയാൻ അനുമതിയില്ലത്രെ. ചിലപ്പോൾ കണ്ട ആൾ അത് പറയുവാൻ ജീവനോടോ പുറത്ത് വന്നില്ലെന്നു വരുമെന്നും ഇവിടുള്ള വിശ്വാസങ്ങൾ പറയുന്നു.

ഇവിടെത്തന്നെയുള്ള രംഗ് മഹൽ എന്ന ക്ഷേത്രത്തിൽ രാത്രിയിടെ പൂജ കഴിഞ്ഞ് പുരോഹിതന്മാര്‌ സാരി, വളകൾ, വെറ്റില, വിശുദ്ധ ജലം, ഒരു കിടക്ക എന്നിവയെല്ലാം ഒരുക്കി വയ്ക്കുമത്രെ. നേരം പുലരുമ്പോഴേക്കും അതെല്ലാം ഇപയോഗിച്ച മട്ടിൽ ചിതറി കിടക്കുന്നത് കാണാൻ കഴിയുമെന്നാണ് ഇവിടുള്ളവർ പറയുന്നത്. അതുകൊണ്ടുതന്നെ ആരതി കഴിയുമ്പോഴേക്കും ആരും ഇവിടെ നിൽക്കാതെ സ്ഥലം വിടുകയും ചെയ്യും.

നിധിവനിലെ മരങ്ങൾക്ക് ഒരു പ്രത്യേകത കൂടിയുണ്ട്. ഇവിടുത്തെ മരങ്ങൾ ഉയരം കുറഞ്ഞതാണെന്ന് മാത്രമല്ല, അവ പരസ്പരം ബന്ധപ്പെട്ടു നിൽക്കുകയും ചെയ്യുന്നു. എല്ലാ മരങ്ങൾക്കും ഒരേ വണ്ണവും ഉയരവുമാണത്രെ. ഈ മരങ്ങളെല്ലാം ഗോപികമാരാണെന്നും അവർ പരസ്പരം ചേർന്നു നിൽക്കുന്ന സ്നേഹമാണ് മരങ്ങളുടെ രൂപത്തിൽ കാണുന്നതെന്നും പറയപ്പെടുന്നു. പലരും ഇവിടുത്തെ രഹസ്യങ്ങൾ പഠിക്കാനായി വന്നിട്ടുണ്ടെങ്കിലും കൃഷ്ണന്റെ ഈ സ്ഥലം ഇന്നും നിഗൂഢതകളാൽ നിറഞ്ഞു നിൽക്കുകയാണ്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+