Search
  • Follow NativePlanet
Share
» »കണികാണാന്‍ ഈ കൃഷ്ണ ക്ഷേത്രങ്ങള്‍

കണികാണാന്‍ ഈ കൃഷ്ണ ക്ഷേത്രങ്ങള്‍

ഇതാ കേരളത്തില്‍ ഓരോ മലയാളിയും കൃഷ്ണനെ കണികാണണമെന്ന് ആഗ്രഹിക്കുന കേരളത്തിലെ ശ്രീകൃഷ്ണ ക്ഷേത്രങ്ങള്‍ പരിചയപ്പെടാം...

വിഷു...ലോകമെങ്ങുമുള്ള മലയാളികളുടെ ആഘോഷം. കണി കണ്ടുണരുന്നത് ഐശ്വര്യത്തിലേക്കാകണമെന്ന് ഓരോ മലയാളിയും ആഗ്രഹിക്കുന്ന ദിനം. ഈ വിഷുദിനങ്ങള്‍ അല്‍പം കയ്പ്പ് നിറഞ്ഞതാണെങ്കിലും കൊറോണയെന്ന മഹാമാരിയെ തുരത്തി ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും നിറക്കുന്ന ഒരു ദിനമായാണ് ഓരോ മലയാളിയും വിഷു ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്... ഇതാ കേരളത്തില്‍ ഓരോ മലയാളിയും കൃഷ്ണനെ കണികാണണമെന്ന് ആഗ്രഹിക്കുന കേരളത്തിലെ ശ്രീകൃഷ്ണ ക്ഷേത്രങ്ങള്‍ പരിചയപ്പെടാം...

ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രം

ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രം

കണ്ണനെന്നാല്‍ മലയാളികള്‍ക്ക് ഗുരുവായൂര്‍ ഉണ്ണിക്കണ്ണനാണ്. എല്ലാ മലയാള മാസവും ഒന്നാം തിയതി ഗുരുവായൂരെന്ന ഭൂലോക വൈകുണ്ഡത്തില്‍ കണ്ണനെ തൊഴാനെത്തുന്ന വിശ്വാസികളു‌‌ടെ തിരക്ക് മാത്രം മതി ഇതിനു തെളിവിന്. ജീവിതത്തിലൊരിക്കലെങ്കിലും ഗുരുവായൂരപ്പന്റെ മുന്നില്‍ തൊഴുത് നില്‍ക്കണമെന്ന് ആഗ്രഹിക്കാത്ത മലയാളികളുണ്ടാവില്ല. ഗുരുവായൂരപ്പിനു മുന്നില്‍ കണികണ്ടാല്‍ ആ വര്‍ഷം പിന്നെ തിരിഞ്ഞുനോക്കേണ്ടി വരില്ല എന്നും വിശ്വാസമുണ്ട്.
പേരില്‍ ഗുരുവായൂരപ്പനാണെങ്കിലും ഉണ്ണിക്കണ്ണനായാണ് കൃഷ്ണനെ ഇവിടെ ആരാധിക്കുന്നത്. ശ്രീ കൃഷ്ണൻ തന്റെ അവതാര സമയത്ത് കാരാഗൃഹത്തിൽവെച്ച് വസുദേവർക്കും ദേവകിക്കും ദർശനം നല്കിയ രൂപത്തിലാണ് ഈ വിഗ്രഹമുളളതെന്നാണ് വിശ്വാസം. അതുകൊണ്ടാണ് ഗുരുവായൂരപ്പനെ ഉണ്ണിക്കണ്ണൻ എന്നു വിളിക്കുന്നത്.


PC:Shahrukhalam334

ആറന്മുള പാര്‍ഥസാരഥി ക്ഷേത്രം

ആറന്മുള പാര്‍ഥസാരഥി ക്ഷേത്രം

പേരുകേട്ട ശ്രീകൃഷ്ണ ക്ഷേത്രങ്ങളില്‍ മറ്റൊന്നാണ് പമ്പാ നദിക്കരയില്‍ സ്ഥിതി ചെയ്യുന്ന ആറന്മുള പാര്‍ഥസാരഥി ക്ഷേത്രം. കേരളത്തിലെ ഏറ്റലും പഴക്കം ചെന്ന ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലൊന്നായ ഇവിടെയാണ് ഏറ്റവും വലിയ കൃഷ്ണ വിഗ്രഹം സ്ഥിതി ചെയ്യുന്നകും. അര്‍ജുനന് വിശ്വരൂപം കാണിച്ചുകൊടുക്കു്ന കൃഷ്ണന്‍റെ രൂപമാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. അര്‍ജുനനാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചത് എന്നുമൊരു വിശ്വാസമുണ്ട്.
കേരളീയ വാസ്തു രീതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ക്ഷേത്രത്തില്‍ അഞ്ച് പൂജകളുണ്ടെങ്കിലും അതില്‍ അര്‍ജുനന്‍ പൂജ നടത്തുന്നു എന്നു വിശ്വസിക്കപ്പെടുന്ന ഉച്ചപൂജയ്ക്കാണത്രെ ഏറ്റവും ഫലമുള്ളത്.
ആറന്മുള ഊട്ട്, ഉത്ര‌‌ട്ടാതി വള്ളംകളി, വള്ളസദ്യ തു‌ടങ്ങിവ ഇവിടുത്തെ പ്രധാനപ്പെട്ട ആഘോഷങ്ങളാണ്.

PC:Akhilan

തിരുവമ്പാടി ശ്രീകൃഷ്ണ ക്ഷേത്രം

തിരുവമ്പാടി ശ്രീകൃഷ്ണ ക്ഷേത്രം

ചരിത്രവും കഥകളും കൊണ്ട് വിശ്വാസികളെ ആകര്‍ഷിക്കുന്ന പുരാതനമായ ക്ഷേത്രങ്ങളിലൊന്നാണ് തിരുവമ്പാടി ശ്രീകൃഷ്ണ ക്ഷേത്രം. ടിപ്പു സുല്‍ത്താന്റെ അക്രമണത്തില്‍ നിന്നും രക്ഷപെൊുവാനായി ശാന്തിക്കാരന്‍ എടുത്തോടിയ ശ്രീകൃഷ്ണനെയാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. എടക്കളത്തുരിൽ നിന്നുമാണ് ഇവിടെ ശ്രീകൃഷ്ണന്‍ എത്തിയതെന്നാണ് വിശ്വാസം. തിരുവമ്പാടി കൃഷ്ണനെന്നാണ് ഇവിടുത്തെ കൃഷ്ണന്‍ അറിയപ്പെടുന്നത്. തൃശൂര്‍ പൂരത്തിന് തിരുവമ്പാടി ക്ഷേത്രത്തിന്‍റെ പങ്ക് എടുത്തുപറയേണ്ടത് തന്നെയാണ്.

PC:Aruna

ആദികടലായി ശ്രീകൃഷ്ണ ക്ഷേത്രം

ആദികടലായി ശ്രീകൃഷ്ണ ക്ഷേത്രം

മലബാറുകാര്‍ക്കിടയില്‍ പ്രത്യേകിച്ച് കണ്ണൂരുകാരുടെ പ്രിയപ്പെട്ട കൃഷ്ണ ക്ഷേത്രമാണ് കണ്ണൂര്‍ നഗരത്തിനടുത്ത് ആദികടലായിയില്‍ സ്ഥിതി ചെയ്യുന്ന ആദികടലായി ശ്രീകൃഷ്ണ ക്ഷേത്രം. ടിപ്പു സുല്‍ത്താനില്‍ നിന്നും രക്ഷപെടുവാനായി കടലായി ക്ഷേത്രത്തിലെ പൂജാരി അവിടുത്തെ വിഗ്രഹമെടുത്ത് തന്റെ ഭവനത്തിലെ കിണറ്റില്‍ സൂക്ഷിക്കുകയും ചെയ്തു. ഇക്കാര്യം കോലത്തിരിയെ അറിയിച്ചപ്പോള്‍ കൃഷ്ണനെ പ്രതിഷ്ഠിക്കുവാനായി ചിറക്കല്‍ കോവിലകത്തോട് ചേര്‍ന്ന് ഒരു ക്ഷേത്രം നിര്‍മ്മിച്ച് കടലായി കൃഷ്ണനെ അവിടെ പ്രതിഷ്ഠിക്കുകയും ചെയ്കു ഇന്നു കാണുന്ന രീതിയില്‍ ക്ഷേത്രം 1981 ലാണ് നിര്‍മ്മിച്ചത്.

PC:Jishal prasannan

തിരുവാര്‍പ്പ് ശ്രീകൃഷ്ണ ക്ഷേത്രം

തിരുവാര്‍പ്പ് ശ്രീകൃഷ്ണ ക്ഷേത്രം

ഭാരതത്തില്‍ തന്നെ ഏറ്റവും ആദ്യം നട തുറക്കുന്ന ക്ഷേത്രങ്ങളിലൊന്നാണ് തിരുവാര്‍പ്പ് ശ്രീകൃഷ്ണ ക്ഷേത്രം. കംസവധത്തിനു ശേഷം ബാലരൂപത്തില്‍ വിശന്നു വലഞ്ഞു നില്‍ക്കുന്ന കൃഷ്ണനെയാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്.
പണ്ട് കാലങ്ങളില്‍ ഈ ക്ഷേത്രത്തില്‍ പൂജാരിയെ നിയമിക്കുമ്പോള്‍ താക്കോലിനൊപ്പം ഒരു കോടാലി കൂടി നല്കുമായിരുന്നുവത്രെ. എന്തു സംഭവിച്ചാലും പുലര്‍ച്ചെ നട കൃത്യ സമയത്ത് തുറക്കണമെന്നാണ്.
എന്തുസംഭവിച്ചാലും പുലര്‍ച്ചെ രണ്ട് മണിക്ക് ഇവിടെ നട തുറന്നിരിക്കണം എന്നാണ്. ഗ്രഹണം ആയാലും മറ്റെന്ത‌ൊക്കെ സംഭവിച്ചാലും ഇവി‌ടെ ന‌‌ട തുറക്കുന്നത് തന്നെയാണ് ഏറ്റവും വലിയ കാര്യം.

അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം

അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം

അമ്പലപ്പുഴ ക്ഷേത്രത്തേക്കാള്‍ ഇവിടെ വിശ്വാസികള്‍ക്ക് പരിചയം അമ്പലപ്പുഴ പാല്‍പ്പായസമാണ്. ചരിത്രവും ഐതിഹ്യവും ചേര്‍ന്ന് ഒരുപോലെ വിശ്വാസികളെ രസിപ്പിക്കുന്ന മറ്റൊരു ക്ഷേത്രമില്ല എന്നുതന്നെ പറയേണ്ടി വരും. ഒരിക്കല്‍ ശ്രീകൃഷ്ണന്‍റെ ഓടക്കുഴല്‍ നാദം മുഴങ്ങിക്കേട്ടരുന്നു എന്നു വിശ്വസിക്കപ്പെടുന്നയിടത്താണ് ഈ ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. നാറാണത്ത് ഭ്രാന്തനാണ് ഈ ക്ഷേത്രത്തിന്‍റെ പ്രതിഷ്ഠ നടത്തിയിരിക്കുന്നത്.

PC:Vinayaraj

തൊ‌‌ടുപുഴ ശ്രീകൃഷ്ണ ക്ഷേത്രം

തൊ‌‌ടുപുഴ ശ്രീകൃഷ്ണ ക്ഷേത്രം

വിശ്വാസികളുടെ ഇടയില്‍ ഏറെ പ്രസിദ്ധമാണ് തൊടുപുഴ ശ്രീകൃഷ്ണ ക്ഷേത്രം. ബകവധത്തിനു ശേഷം സഹിക്കുവാൻ കഴിയാത്ത വിശപ്പുമായി നിൽക്കുന്ന ബാലകൃഷ്ണനെയാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. വളരെ കുറഞ്ഞ സമയം പോലും ശ്രീ കൃഷ്ണന് വിശപ്പ് സഹിക്കുവാൻ സാധിക്കില്ലത്രെ. അതുകൊണ്ടു തന്നെ രാവിലെ ശ്രീ കോവിൽ തുറക്കുമ്പോൾ മേൽശാന്തി കയ്യിൽ നിവേദ്യവും കരുതാറുണ്ട്.
തമിഴ് കേരളീയ ശൈലികള്‍ സനമ്വയിച്ചുള്ള നിര്‍മ്മാണ രീതിയാണ് ക്ഷേത്രത്തിന്‍റേത്.

PC:Ranjith Siji

മാവേലിക്കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം

മാവേലിക്കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം

ആലപ്പുഴയില്‍ അച്ചന്‍കോവിലാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന മാവേലിക്കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം നവനീത കൃഷ്ണനെ ആരാധിക്കുന്ന പ്രധാന ക്ഷേത്രങ്ങളിലൊന്നാണ്. ആയിരത്തിമുന്നൂറിലധികം വര്‍ഷം പഴക്കമുള്ള ഈ ക്ഷേത്രത്തില്‍ എത്തി പ്രാര്‍ഥിച്ചാല്‍ കൃഷ്ണന്‍ കൈവിടില്ല എന്നൊരു വിശ്വാസമുണ്ട്. ഗരുഡ വാഹനത്തിലാണ് ഭഗവാന്‍റെ എഴുന്നള്ളിപ്പ് എന്നുമൊരു പ്രത്യേകത ഈ ക്ഷേത്രത്തിനുണ്ട്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: vishu kerala krishna temples
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+