Search
  • Follow NativePlanet
Share
» »മഴയുടെ തലസ്ഥാനം,താമരശ്ശേരി ചുരം കയറിച്ചെല്ലുന്ന ലക്കിടി..കാണാം കോഴിക്കോട് വരെയുള്ള കാഴ്ചകൾ

മഴയുടെ തലസ്ഥാനം,താമരശ്ശേരി ചുരം കയറിച്ചെല്ലുന്ന ലക്കിടി..കാണാം കോഴിക്കോട് വരെയുള്ള കാഴ്ചകൾ

ലക്കിടി, കോഴിക്കോടിന്‍റെ കാഴ്ചകളും വയനാടിന്‍റെ കുളിരും ആവശ്യത്തിലധികമുള്ള നാട്. ചന്നംപിന്നം പെയ്തുകൊണ്ടേയിരിക്കുന്ന മഴയും മുന്നറിയിപ്പില്ലാതെ എപ്പോൾ വേണമെങ്കിലും വരുന്ന കോടമഞ്ഞും പിന്നെ ചരിത്രപ്രേമികൾക്കായി ഇന്നലെയുടെ ഒരു ഭാണ്ഡക്കെട്ടുകളും മുറുക്കി വെച്ചിരിക്കുന്ന ഇടം. ലക്കിടിയെ കുറച്ചെങ്കിലും പരിചയമില്ലാത്ത ആരും കാണില്ല. താമരശ്ശേരി ചുരം കയറിയെത്തുമ്പോള്‌ നമ്മളെ സ്വീകരിക്കുന്ന അതേ ഇടം തന്നെ.

വയനാടിന്‍റെ കവാടമെന്നും കേരളത്തിന്‍റെ ചിറാപുഞ്ചിയെന്നും വിളിക്കപ്പെടുന്ന ലക്കിടി കാഴ്ചകളുടെ ഒരു കേന്ദ്രം തന്നെയാണ്. വെയില്‍ വരുന്ന ദിവസങ്ങളേക്കാളും മഴ പെയ്യുന്ന ദിവസങ്ങളുള്ള ലക്കിടി നമ്മുടെ ചിറാപുഞ്ചിയെന്ന് വിളിക്കപ്പെട്ടില്ലെങ്കിലെ അത്ഭുതമുള്ളൂ. കോഴിക്കോട് നിന്നും ഒരു ഡ്രൈവ് പ്ലാന്‍ ചെയ്യുമ്പോഴോ അല്ലെങ്കിൽ വയനാട് കാണാൻ വരുമ്പോഴോ ഒക്കെ മറക്കാതെ കാണേണ്ട ഇടമാണ് ലക്കിടി.

lakkidi-wayanad

PC:Unsplash

താമരശ്ശേരി ചുരം കയറി വരുമ്പോൾ ആദ്യം എത്തുന്നത് ലക്കിടിയിലേക്കാണ്. അതിനാലാണ് വയനാടിന്‍റെ കവാടം എന്നിവിടം അറിയപ്പെടുന്നത്. വളവും തിരിവും ഉള്ള 9 ഹെയർപിൻ വളവുകളാണ് ഇവിടെയെത്താനായി താണ്ടേണ്ടത്. പച്ചപ്പു നിറഞ്ഞ കാടുകളും മരക്കൂട്ടങ്ങളും പിന്നെ കോടമഞ്ഞും താഴെ ഭാഗത്തെ കൊക്കയും ഒക്കെ ചേരുന്ന കാഴ്ചകൾ അതിമനോഹരമാണ്. താമരശ്ശേരിയിൽ നിന്ന് ചുരം കയറിത്തുടങ്ങുമ്പോൾ ലഭിക്കുന്ന ആ സുഖവും കാഴ്ചകളും ഒൻപതാമത്തെ വളവിൽ ലക്കിടി വ്യൂ പോയിന്‍റിൽ എത്തുമ്പോഴും തീരുന്നില്ല.

ലക്കിടി വ്യൂ പോയിന്‍റിൽ വണ്ടിനിർത്തി ഒന്നിറങ്ങി കാഴ്ചകൾ കാണാതെ സഞ്ചാരികൾ മുന്നോട്ട് പോകാറില്ല. മനംകുളിർപ്പിക്കുന്ന കാഴ്ചകളാണ് ഇവിടെ കാത്തിരിക്കുന്നത്. തെളിവുള്ള ദിവസമാണെങ്കിൽ അങ്ങകലെ കോഴിക്കോട് ജില്ല വരെ കാണാം. കുറച്ചുകൂടി ഭാഗ്യം നിങ്ങൾക്കൊപ്പമുണ്ടെങ്കിൽ കോഴിക്കോട് കടൽത്തീരവും സൂര്യാസ്തമയവും വയനാട് നിന്ന് നിങ്ങൾക്ക് കാണാം. പക്ഷേ ഇത് കാണുന്നത് അത്ര സാധാരണമല്ല കേട്ടോ.

thamarassery-churam

PC:Keerikkadanjose

വൈകുന്നേരമാകുമ്പോഴേയ്ക്കും ലക്കിടിയിൽ വളരെ പെട്ടന്ന് കോടമഞ്ഞിറങ്ങും. മഴക്കാലമാണെങ്കിൽ പറയുകയും വേണ്ട. കോടമഞ്ഞ് കാരണം നേരം വൈകിയ ഒരു പ്രതീതിയാണ് ഇവിടെ തോന്നുക. പിന്നെ തൊട്ടടുത്തുള്ള കാഴ്ചകൾ പോലും കാണാൻ വലിയ ബുദ്ധിമുട്ട് ആയിരിക്കും. അതിനാൽ സ്ഥലം അത്ര പരിചിതമല്ലാത്ത ആളാണെങ്കിൽ നേരം ഇരുട്ടുന്നതിനു മുൻപേ തന്നെ ഇവിടെ എത്തുന്നതാവും നല്ലത്.

ഏതുതരം യാത്രകൾക്കും ലക്കിടി ബെസ്റ്റ് ആണ്. കൂട്ടുകാർക്കൊപ്പം അടിച്ചുപൊളിച്ച് ഒരു റൈഡ് വന്ന് ഇവിടെ റിസോർട്ടിൽ ഒരു ദിവസം കഴിയാം. അതല്ലെങ്കിൽ നിങ്ങളുടെ പ്രിയപ്പെട്ടവർക്കൊപ്പം ഒരു റൊമാന്‍റിക് യാത്ര നടത്തുവാനും വീട്ടുകാർക്കും കുട്ടികൾക്കുെ ഒപ്പം വന്ന് കുറേ കാഴ്ചകള് കാണാനും എല്ലാവർക്കും ഒന്നിച്ച് ഒന്നോ രണ്ടോ രാത്രി ചെലവിടുവാനും ലക്കിടി തിരഞ്ഞെടുക്കാം. ലക്കിടിക്കും പരിസരത്തുമായി ചെറുതും വലുതുമായ നിരവധി റിസോർട്ടുകളും ഹോം സ്റ്റേകളും ലഭ്യമാണ്.

Read More: മൂന്നാറും തേക്കടിയും കാണാൻ റോഡ് ട്രിപ്പ്, കെട്ടുവള്ളത്തിൽ ഒരു രാത്രി.. വമ്പൻ പാക്കേജുമായി ഐആർസിടിസി]

ലക്കിടിയിൽ കാണാൻ

ലക്കിടിയുടെ പ്രകൃതിഭംഗി ആസ്വദിച്ചു കഴിഞ്ഞാൽ പിന്നെ ഇതിൻറെ സമീപത്തെ കാഴ്ചകൾ കാണാനിറങ്ങാം. കരിന്തണ്ടനെ ബന്ധിപ്പിച്ചു തളച്ചെന്ന് വിശ്വസിക്കപ്പെടുന്ന ചങ്ങലമരം, ഇന്ത്യയുടെ ഭൂപടത്തിന്‍റെ ആകൃതിയിൽ കാണപ്പെടുന്ന പൂക്കോട് തടകാം എന്നിവ ഇവിടെ അടുത്തുള്ള സ്ഥലങ്ങളാണ്. ഇതു രണ്ടും ഏകദേശം അ‍ഞ്ച് കിലോമീറ്ററിന് ഉള്ളിലായാണ് സ്ഥിതി ചെയ്യുന്നത്. ഇതു കൂടാടെ വൈത്തിരിയും യാത്രയിൽ ഉൾപ്പെടുത്താം. മഴക്കാടുകളും ജൈവവൈവിധ്യവും ചേർന്ന് അതിശയിപ്പിക്കുന്ന ഇടമാണ് വൈത്തിരി. റിസോര്‍ട്ടുകൾക്കും ഇവിടം പ്രസിദ്ധമാണ്.

ലക്കിടിയിൽ എത്തിച്ചേരാൻ

താമരശ്ശേരിയിൽ നിന്ന് ചുരം കയറി വരുമ്പോൾ ലക്കിടിയിലേക്ക് 57.9 കിലോമീറ്റർ ദൂരമുണ്ട്. താമരശ്ശേരി ചുരത്തിന്‍റെ അടിവാരം മുതൽ ലക്കിടി വരെ 12 കിലോമീറ്റരും ദൂരമുണ്ട്. വയനാട്ടിൽ നിന്നാണ് ലക്കിടിയിലേക്ക് വരുന്നതെങ്കിൽ നന്തവാടിയിൽ നിന്നു 45.4 കിലോമീറ്ററും പുൽപ്പള്ളിയിൽ നിന്നു 44.2 കിലോമീറ്ററും കൽപ്പറ്റയിൽ നിന്ന് 15 കിലോമീറ്ററും ദൂരമുണ്ട്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+