Search
  • Follow NativePlanet
Share
» »ലക്ഷദ്വീപ്- മംഗളുരു യാത്രയ്ക്ക് വെറും 7 മണിക്കൂർ; അതിവേഗ ഫെറി സർവീസ് ആരംഭിച്ചു.. ചെലവും കുറവ്

ലക്ഷദ്വീപ്- മംഗളുരു യാത്രയ്ക്ക് വെറും 7 മണിക്കൂർ; അതിവേഗ ഫെറി സർവീസ് ആരംഭിച്ചു.. ചെലവും കുറവ്

മലയാളികൾക്ക് ലക്ഷദ്വീപിനോട് ഒരു പ്രത്യേക പ്രിയമാണ്. വിസ്മയങ്ങളും മായിക കാഴ്ചകളുമാണ് ഇവിടെയുള്ളത് കലർപ്പില്ലാത്ത സ്നേഹവുമായി കാത്തിരിക്കുന്ന ലക്ഷദ്വീപ് നിവാസികളും അതിശയിപ്പിക്കുന്ന വിധത്തിൽ തെളിഞ്ഞു കിടക്കുന്ന കടലും ഭംഗി വിവരിക്കുവാൻ കഴിയാത്ത തീരങ്ങളും ഒക്കെയുള്ള ഇവിടം ഏതൊരു സ‍ഞ്ചാരിയുടെയും യാത്രാ ബക്കറ്റ് ലിസ്റ്റിൽ കാണുകയും ചെയ്യും.

എന്നാൽ ഈ പറയുന്നത്ര പെട്ടന്ന് പോയി വരാൻ സാധിക്കുന്ന ഇടമല്ല ലക്ഷദ്വീപ്. ക്ഷമയും കാത്തിരിപ്പും ഏറെ ആവശ്യമുള്ള യാത്രയെന്ന് ഇതിനെ വിശേഷിപ്പച്ചാലും തെറ്റില്ല. പാക്കേജ് വഴിയാണ് പോകുന്നതെങ്കിൽ പിന്നെയും യാത്ര എളുപ്പമാണ്. അതല്ലെങ്കിൽ ലക്ഷദ്വീപിലേക്ക് പെർമിറ്റ് സംഘടിപ്പിക്കൽ, പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, ടിക്കറ്റ് എടുക്കൽ എന്നിങ്ങനെ ഒരുപാട് കടമ്പകൾ. ഇനി എല്ലാം ശരിയായി ടിക്കറ്റ് എടുക്കാൻ നോക്കുമ്പോൾ കപ്പലിൽ സീറ്റ് വേണം... പെര്‍മിറ്റ് ലഭിച്ച് ഒരു മാസത്തിനുള്ളില്‍ തന്നെ യാത്ര പോയി വരണെന്നാണ് നിയമം.

Lakshadweep To Mangaluru -High Speed Ferry

ഇപ്പോൾ ലക്ഷദ്വീപിലേക്ക് കപ്പലുകളും വിമാന സർവീസുകളുമെല്ലാം പഴയതിനേക്കാൾ കൂടുതലുള്ളതുകൊണ്ട് കാത്തിരിപ്പിന്‍റെ സമയത്തിൽ അല്പം കുറവുണ്ട്. കേരളത്തിൽ കൊച്ചിയിൽ നിന്നാണ് ലക്ഷദ്വീപിലേക്കുള്ള കപ്പലുകൾ പുറപ്പെടുന്നത്. കൊച്ചി വില്ലിംഗ്ഡൺ ഐലൻഡിലുള്ള ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേഷൻ ഓഫീസിൽ നിന്ന് എൻട്രി പെർമിറ്റ് ലഭിച്ച് അതുകൊണ്ട് വേണം യാത്ര പോകാന്‍. എന്നാൽ മലബാറുകാരെ സംബന്ധിച്ചെടുത്തോളം കൊച്ചിയിൽ എത്തിയുള്ള യാത്ര സമയം അപഹരിക്കുന്നതാണ്.

ലക്ഷദ്വീപ്- മംഗളുരു അതിവേഗ കപ്പൽ യാത്ര

ഇപ്പോഴിതാ, ലക്ഷദ്വീപ്- മംഗളുരു തുറമുഖങ്ങളെ ബന്ധിച്ച് യാത്രാ കപ്പൽ സർവീസ് നീണ്ട കാലങ്ങൾക്കു ശേഷം വീണ്ടും പുനരാരംഭിച്ചിരിക്കുകയാണ്. നേരത്തെ, കൊവിഡ് സമയത്ത് നിർത്തിവെച്ച സര്‍വീസാണ് ഇപ്പോൾ വീണ്ടും തുടങ്ങിയിരിക്കുന്നത്. ലക്ഷദ്വീപിൽ നിന്ന് അതിവേഗ കപ്പലായ 'എംഎസ്‌വി പരളി' യാത്രക്കാരുമായി വ്യാഴാഴ്ച പഴയ മംഗലാപുരം തുറമുഖത്ത് എത്തിയതോടെയാണ് സർവീസ് പുനരാരംഭിച്ചത്.

ലക്ഷദ്വീപിലെ കടമത്ത്, കിൽത്താൻ ദ്വീപുകളെ മംഗളുരുവുമായി ബന്ധിപ്പിച്ചുകൊണ്ടാണ് സർവീസ് നടത്തുന്നത്. കടമത്ത് കിൽത്താനിൽ നിന്ന് രാവിലെ പുറപ്പെട്ട എംഎസ്‌വി പരളി വൈകീട്ട് 4.30 ന് പഴയ മംഗ്ളുറു തുറമുഖത്തെത്തി ഒരാൾക്ക് 650 രൂപയാണ് നിരക്ക്. ഒരു പൈലറ്റ്, ഒരു ചീഫ് എൻജിനീയർ, ഒരു അസിസ്റ്റന്‍റ് എൻജിനീയർ, മറ്റ് എട്ട് ഉദ്യോഗസ്ഥർ ഇത്രയും പേരാണ് കപ്പലിൽ ജീവനക്കാരായി ഉള്ളത്.

വെറും 7 മണിക്കൂർ യാത്ര

പൊതുവേ ലക്ഷദ്വീപ്- മംഗളുരു കപപ്ൽ യാത്രയ്ക്ക് 13 മണിക്കൂർ സമയം എടുക്കാറുണ്ട്. എന്നാൽ അതിവേഗ കപ്പലിൽ വെറും ഏഴ് മണിക്കൂർ മാത്രമാണ് വേണ്ടി വന്നത്. എച്ച്എസ്‌സി പരളി വേഗത്തില്‍ സഞ്ചരിക്കുമെന്ന് മാത്രമല്, പഴയ കപ്പലിനേക്കാൾ യാത്ര വളരെ സുഗമവുമാണ്.

കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴിൽ രൂപീകരിച്ച ലക്ഷദ്വീപ് ടൂറിസം ഡെവലപ്‌മെന്‍റ് അതോറിറ്റി (എൽഐടിഡിഎ) യാണ് ഏതാനും ട്രയൽ റണ്ണുകൾക്ക് ശേഷം മംഗലാപുരം-ലക്ഷദ്വീപ് ടൂറിസ്റ്റ് ലൈനർ സർവീസ് ആരംഭിക്കാൻ ഒരുങ്ങുന്നത്. എന്നിരുന്നാലും മഴ ആരംഭിച്ചാൽ സർവീസ് നടത്തുന്നതിലെ ആശങ്കയും നിലനിൽക്കുന്നുണ്ട്.

സമയലാഭം

മംഗലാപുരം ലക്ഷദ്വീപ് യാത്രയ്ക്ക് വെറും 7 മണിക്കൂർ മതിയെന്നു മാത്രമല്ല, യാത്രാ ദൂരവും കൊച്ചിയെ അപേക്ഷിച്ച് കുറവാണ്. . കൊച്ചിയിൽ നിന്ന് ലക്ഷദ്വീപിലേക്കുള്ള ദൂരം 391 കിലോമീറ്റർ ആണ്. അതേസമയം മംഗളുരുവിൽ നിന്നും ലകഷദ്വീപിലേക്ക് നി356 കിലോമീറ്റർ ദൂരമേയുള്ളൂ. ലക്ഷദ്വീപ് ഭൂമിശാസ്ത്രപരമായി നോക്കുമ്പോൾ കൊച്ചിയേക്കാൾ മംഗളുരുവിനോട് അടുത്താണ് ലക്ഷദ്വീപ് സ്ഥിതി ചെയ്യുന്നത്. ഇതോടെ കാസർകോട്, കണ്ണൂർ ജില്ലകലിൽ നിന്നടക്കമുള്ള വിനോദസഞ്ചാരികൾക്കും ലക്ഷ്വദീപിലേക്കുള്ള യാത്ര എളുപ്പമാകും.

പോർട്ട് ടിക്കറ്റ് കൗണ്ടർ -മാംഗ്ലൂര്‍
ലക്ഷദ്വീപ് കമ്മ്യൂണിക്കേഷൻ സെൻ്റർ (മറൈൻ), എൽഡിസിഎൽ ലിമിറ്റഡ്, ഫറോക്ക് കോംപ്ലക്സ്, പഴയ മംഗലാപുരം തുറമുഖം, നോർത്ത് വാർഫ്, ബന്ദർ, മംഗലാപുരം, കർണാടക - 575 001

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+