നിങ്ങള്‍ പലസ്ഥലങ്ങളിലും യാത്ര പോയിട്ടുണ്ടാവും, എന്നാല്‍ ആസ്ഥലങ്ങളൊന്നും ലക്ഷദ്വീപ് പോലെയല്ല. ലക്ഷദ്വീപ് എന്ന 36 ദ്വീപുകളുടെ സമൂഹത്തിലേക്ക് നിങ്ങള്‍ യാത്ര തിരിക്കുമ്പോള്‍. നിങ്ങളുടെ മനസില്‍ സൂക്ഷിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. ലക്ഷ ദ്വീപിലേക്ക് യാത്ര ആരംഭിക്കുന്നത് മുതല്‍ അവിടെ നിന്ന് തിരിച്ച് വരുന്നത് വരെ നിങ്ങള്‍ ചില നിയമങ്ങള്‍ അനുസരിച്ചേ മതിയാകു.
ലക്ഷദ്വീപിലേക്ക് യാത്രയ്ക്ക് പോകുമ്പോള്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ ചില കാര്യങ്ങള്‍ നമുക്ക് മനസിലാക്കം.
ചെയ്യേണ്ടവ
1) ലക്ഷദ്വീപിലേക്ക് യാത്രപോകുമ്പോള്‍ മുന്‍കൂട്ടി യാത്ര ബുക്കുചേയ്യേണ്ടതുണ്ട്. കാരണം ലക്ഷദ്വീപില്‍ ഒരു ദിവസം എത്തുന്ന സഞ്ചാരികളുടെ എണ്ണത്തിന് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
2) പ്രധാനദ്വീപുകളില്‍ ഒഴിച്ച് മറ്റ് ദ്വീപുകളില്‍ അധികം കടകളൊന്നും കാണാന്‍ കഴിയില്ല. അതിനാല്‍ മറ്റു ദ്വീപികളിലേക്ക് സഞ്ചരിക്കുമ്പോള്‍ ആവശ്യമുള്ള സാധനങ്ങള്‍ കൈയ്യില്‍ കരുതണം.
3) യാത്രയില്‍ ഉടനീളം സൊസൈറ്റി ഫോര്‍ പ്രമോഷന്‍ ഓഫ് നാച്വര്‍ ടൂറിസം ആന്റ് സ്‌പോര്‍ട്‌സ് (SPORTS) പ്രതിനിധികളുടെ സഹായം സ്വീകരിക്കാന്‍ മടിക്കരുത്.
ചെയ്യരുതാത്തവ
1) പവിഴപുറ്റുകള്‍ ഉള്ള സ്ഥലത്ത് സഞ്ചരിക്കുമ്പോള്‍ അവ പറിച്ചെടുക്കാന്‍ ശ്രമിക്കുന്നത് കുറ്റകരമാണ്. പവിഴപുറ്റുകള്‍ അടര്‍ത്തിമാറ്റുന്നത് ആവസവ്യസ്ഥയെ താളം തെറ്റിക്കും.
2) നിരോധിക്കപ്പെട്ട മരുന്നുകളും മയക്കുമരുന്നുകളും കൊണ്ട് ചെല്ലുന്നത് ശിക്ഷാര്‍ഹമാണ്.
3) ലക്ഷദ്വീപില്‍ മദ്യം അനുവദനീയമല്ല.
4) നഗ്‌നത പ്രദര്‍ശിപ്പിച്ച് കുളിക്കുന്നതോ സര്യസ്‌നാനം നടത്തുന്നതോ അനുവദനീയമല്ല.
5) പ്രാദേശിക ജനങ്ങളുടെ വികാരങ്ങളെ വൃണപ്പെടുത്ത പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നത് ശിക്ഷാര്‍ഹമാണ്.
അനുമതി
ഇന്ത്യക്കാരന്‍ ആണെങ്കിലും വിദേശിയാണെങ്കിലും ലക്ഷദ്വീപില്‍ വിനോദസഞ്ചാരം നടത്തുമ്പോള്‍ നിങ്ങള്‍ മുന്‍കൂട്ടി അനുവാദം വാങ്ങിയിരിക്കണം. അനുവാദത്തിനായി നിങ്ങളുടെ ശരിയായ വിവരം നല്‍കണം.
ഇന്ത്യക്കാര്‍ക്ക് അഗത്തി, ബംഗാരം, കടമത്ത്, കവരത്തി, കല്‍പ്പേനി, മിനിക്കോയ് എന്നീ ദ്വീപുകളില്‍ സന്ദര്‍ശനം നടത്താം. എന്നാല്‍ വിദേശികള്‍ക്ക് അഗത്തി, ബംഗാരം, കടമത്ത് എന്നിവിടങ്ങളില്‍ മാത്രമേ സഞ്ചരിക്കാന്‍ അനുവാദമുള്ളു.
ഭക്ഷണ പാനീയങ്ങള്‍
കേരളത്തില്‍ ലഭിക്കുന്നത് പോലുള്ള ഭക്ഷണങ്ങള്‍ ലക്ഷദ്വീപിലും ലഭിക്കും. ധാരാളം തെങ്ങുകള്‍ ഉള്ളതിനാല്‍ തേങ്ങയും വെളിച്ചെണ്ണയും ഉപയോഗിച്ചുള്ള ഭക്ഷണങ്ങളാണ് കൂടുതലും.
യാത്രയ്ക്ക് നല്ല സമയം
ഒക്ടോബര്‍ ഡിസംബര്‍ മാസമാണ് ലക്ഷദ്വീപ് യാത്രയ്ക്ക് നല്ല സമയം. ഈ സമയം കാലവസ്ഥ സുന്ദരമായിരിക്കും. ഫെബ്രുവരി കഴിഞ്ഞാണ് യാത്രയെങ്കില്‍ ഒരല്‍പ്പം ചൂടും കുമിര്‍ച്ചയുമൊക്കെ പ്രതീക്ഷിക്കാം. എന്നാല്‍ ഈ ചൂടത്ത് തണുത്തവെള്ളത്തില്‍ എന്‍ജോയ് ചെയ്യാന്‍ കിട്ടുന്ന അവസരം പാഴാക്കരുത് കേട്ടോ?
ലക്ഷദ്വീപിലെ പ്രധാന ദ്വീപുകള്‍ പരിചയപ്പെടാം
അഗത്തി ദ്വീപ്
റിസോര്‍ട്ടുകള്‍, അഗത്തി ദ്വീപ്
Photo Courtesy: Rupankar Mahanta
വിമാനത്താവളം, അഗത്തി ദ്വീപ്
Photo Courtesy: Julio
ബംഗാരം
കോട്ടേജുകൾ, ബംഗാരം
മിനിക്കോയ്
വിസ്തീര്‍ണം, മിനിക്കോയ്
കൽപ്പേനി
ലഗൂൺ, കൽപ്പേനി
Photo Courtesy: Vaikoovery
ടിപ് ബീച്ച്, കൽപ്പേനി
Photo Courtesy: Vaikoovery
ദ്വീപുകൾ, കൽപ്പേനി
കോട്ടേജുകൾ, കൽപ്പേനി
ബോട്ടുജെട്ടി, കൽപ്പേനി
കപ്പൽ, കൽപ്പേനി
മൊയ്ദീൻ മോസ്ക്, കൽപ്പേനി
കവരത്തി
കവരത്തി
കവരത്തി
കവരത്തി
Photo Courtesy: Thejas
കവരത്തി
Photo Courtesy: Thejas
കടമത്ത് ദ്വീപ്
അമിനി ദ്വീപ്
Photo Courtesy: lakshadweep.nic.in
അമിനി ദ്വീപ്
Photo Courtesy: lakshadweep.nic.in
അമിനി ദ്വീപ്
Photo Courtesy: lakshadweep.nic.in
സുഹേലി പാര്‍
സുഹേലി പാര്‍
സുഹേലി പാര്‍
Photo Courtesy: lakshadweep.nic.in



Click it and Unblock the Notifications












