അടുത്തിടെ നടത്തിയ ലക്ഷദ്വീപ് യാത്രയുടെ ചിത്രങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോഡി കഴിഞ്ഞ ദിവസം സമൂഹമാധ്യമമായ എക്സിൽ പങ്കുവെച്ചിരുന്നു. ലക്ഷദ്വീപ് യാത്രയിൽ കടൽത്തീരത്തുകൂടി രാവിലത്തെ നടത്തവും സ്നോർക്കലിങ്ങും ഒക്കെ ചിത്രങ്ങളായി അദ്ദേഹം പങ്കുവെച്ച് ചിത്രങ്ങൾ പെട്ടന്നു തന്നെ വൈറലായി മാറിയികുന്നു.സാഹസികത താല്പര്യമുള്ളവർ ബക്കറ്റ് ലിസ്റ്റിൽ ലക്ഷദ്വീപ് ഉൾപ്പെടുത്തണമെന്നും അദ്ദേഹം കുറിച്ചു.
ഇന്ത്യയിലെ ഏറ്റവും മനോഹരമായ ലക്ഷ്യസ്ഥാനങ്ങളിൽ ഒന്നാണ് ലക്ഷദ്വീപ്. വിസ്മയിപ്പിക്കുന്ന ദ്വീപാണ് ഒരിക്കലെങ്കിലും കണ്ടവർക്കിവിടം. പവിഴപ്പുറ്റുകളും കടൽക്കാഴ്ചകളും സാഹസിക വിനോദങ്ങളും ബോട്ടിങ്ങും മാത്രമല്ല, ദ്വീപിലെ താമസവും ഭക്ഷണവും മനസ്സിൽ സ്നേഹം മാത്രം സൂക്ഷിക്കുന്ന ദ്വീപുകാരും കൂടിയാകുമ്പോൾ ലക്ഷദ്വീപ് ഒരു സ്വർഗ്ഗമായി മാറും. ഇവിടുത്തെ കടൽത്തീരം മാത്രം കണ്ടിരുന്നാലും യാത്ര ഒരു നഷ്ടമാകില്ല.

ലക്ഷദ്വീപിൽ വെച്ച് സ്നോർക്കലിങ് പരീക്ഷിച്ച പ്രധാനമന്ത്രി എക്സിൽ കുറിച്ചത് ''എന്തൊരു ആവേശകരമായ അനുഭവമായിരുന്നു അത്!.." എന്നാണ്. ഉള്ളിലെ സാഹസികനെ വാരിപ്പുണരുവാൻ ആഗ്രഹിക്കന്നവർ ലക്ഷദ്വീപിനെ യാത്രാ ലിസ്റ്റില്‍ ചേർക്കണം എന്നും അദ്ദേഹം പറഞ്ഞു. കടൽത്തീരത്ത് നിൽക്കുന്ന ഫോട്ടോയിൽ ലക്ഷദ്വീപിന്‍റെ ശാന്തതയെ അദ്ദേഹം പ്രകീർത്തിക്കുകയും ചെയ്തു.സൗന്ദര്യത്തോടൊപ്പം സമാധാനവും പ്രദാനം ചെയ്യുന്നവയാണ് ലക്ഷദ്വീപിലെ ബീച്ചുകളെന്ന് അദ്ദേഹം കുറിച്ചു.
മലയാളികളികൾ ഉൾപ്പെടെയുള്ള സഞ്ചാരികളുടെ പ്രിയപ്പെട്ട ലക്ഷ്യസ്ഥാനമാണ് ലക്ഷദ്വീപ്. ഇതാ ലക്ഷദ്വീപിൽ എത്തിയാൽ എന്തൊക്കെ കാര്യങ്ങൾ ചെയ്യണമെന്ന് നോക്കാം.
സ്നോർക്കലിങ്
ലക്ഷദ്വീപിൽ എത്തിയാൽ നിർബന്ധമായും ചെയ്തിരിക്കേണ്ട കാര്യങ്ങളിലൊന്നാണ് സ്നോർക്കലിങ്. കടലിനുള്ളിലെ അത്ഭുത ലോകം കൺമുന്നിലെത്തിക്കുന്ന സ്നോർക്കലിങ് പാക്കേജുകൾ ഇവിടെ നിരവധിയുണ്ട്. നിങ്ങളുടെ ബജറ്റിനും താല്പര്യങ്ങൾക്കുമനുസരിച്ച് അത് തെരഞ്ഞെടുക്കേണ്ട കാര്യം മാത്രമേയുള്ളൂ. ഇവിടെ ടൂറിസ്റ്റുകൾ ഏറ്റവും സന്ദർശകർ ചെയ്യുന്ന സാഹസിക വിനോദം കൂടിയാണിത്. ബംഗാരം, കടമത്ത് എന്നീ ദ്വീപുകളിലാണ് ഇത് ചെയ്യാൻ ഏറ്റവും സൗകര്യമുള്ളത്. ആയിരം രൂപാ മുതല്‍ സ്നോർക്കലിങ് പാക്കേജുകൾ ലഭിക്കും.
സ്കൂബാ ഡൈവിങ്
കടൽക്കാഴ്ചകളിൽ നിങ്ങൾ കുറച്ചുകൂടി താല്പര്യമുള്ളവരാണെങ്കിൽ നിങ്ങൾക്ക് യോജിച്ചത് സ്കൂബാ ഡൈവിങ് ആണ്. 4000-5000 രൂപാ റേഞ്ചിൽ വരുന്ന അരമണിക്കൂർ മുതൽ 45 മിനിറ്റ് വരെ ദൈർഘ്യമുള്ള സ്കൂബാ ഡൈവിങ്ങില്‍ കടലിലെ ഗുഹകളും പവിഴപ്പുറ്റുകളും ഒക്കെ കൺനിറയെ കാണാം. ഒപ്പം മീനുകളുടെ കൂട്ടങ്ങളെയും അവയുടെ യാത്രയും ഒക്കെ കാണാം. കൂടാതെ ഇവിടുത്തെ കടലിലെ സമ്പന്നമായ ജൈവവൈവിധ്യം നിങ്ങളെ നിരാശരാക്കുകയുമില്ല.
ബംഗാരം, കടമത്ത് എന്നീ ദ്വീപുകൾ തന്നെയാണ് സ്കൂബാ ഡൈവിങ്ങിനും പ്രസിദ്ധം.

മീൻപിടിക്കാം
മീൻപിടിക്കാനും കടലിൽ വല വീശാനും ചൂണ്ടയിടുവാനും ഉള്ള അവസരങ്ങളും ലക്ഷദ്വീപ് നല്കുന്നു. പുറത്തെ മീൻപിടുത്ത രീതികൾ ആധുനിക രീതിയിലേക്ക് മാറിയെങ്കിലും ഇവിടെയെത്തിൽ ഏറ്റവും പരമ്പരാഗത രീതിയിൽ മീൻപിടിക്കുന്ന കാര്യങ്ങൾ നിങ്ങൾക്ക് പരിചയപ്പെടാം. മിക്ക ദ്വീപുകളിലും ഈ മീൻപിടുത്ത രീതികൾ പരിചയപ്പെടാുവാൻ നിങ്ങൾക്ക് അവസരമുണ്ടാകും.
കയാക്കിങ്
ലക്ഷദ്വീപിൽ എത്തിയാല്‍ ചെയ്യേണ്ട മറ്റൊരു കാര്യം കയാക്കിങ് ആണ്. കടലിലിറങ്ങിയുള്ള സാഹസിക വിനോദങ്ങൾ ഭയമായിട്ടുള്ളവർക്കു വരെ ചെയ്യാൻ പറ്റിയ ആക്റ്റിവിറ്റിയാണിത്. സിറ്റ് ഓൺ കയാക്ക് , സിറ്റ് ഇൻ കയാക്കിങ് എന്നിങ്ങനെ രണ്ടു തരത്തിലുള്ള കയാക്കിങ് ഇവിടെ ലഭ്യമാണ്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












