അജ്മീർ
ഗ്യാങ്‌സ്റ്റർ എന്ന സിനിമയിലെ പ്രധാന ലൊക്കേഷനാണ് അജ്‌മീർ. ചിത്രത്തിന്റെ ക്ലൈമാക്സ് ഷൂട്ട് ചെയ്തത് അജ്‌മീറിൽ വച്ചാണെന്നാണ് വിവരം. മമ്മൂട്ടിയും ശേഖറും തകർപ്പൻ പെർഫോമൻസ് കാഴ്ചവയ്ക്കുന്ന അജ്‌മീർ എന്ന സ്ഥലം, മലയാള സിനിമയെ സംബന്ധിച്ചിടത്തോളം പുതിയ ലോക്കേഷനാണ്. അജ്‌മീറിനെക്കുറിച്ച് കൂടുതൽ അടുത്ത പേജിൽ വായിക്കാം.
Photo Cortesy: Singh92karan
ലേക്ക് പാലസ്
അജ്മീർ തടാകത്തിലെ ഈ കൊട്ടാരം ഒരു പക്ഷെ ഗ്യാങ്‌സ്റ്ററിൽ കണ്ടേക്കാം. ഗ്യാങ്സ്റ്റർ എന്ന സിനിമയിൽ ഇത്തരത്തിൽ ഒരു ദൃശ്യമുണ്ടെങ്കിൽ സംശയിക്കേണ്ട. അത് ഷൂട്ട് ചെയ്തത് അജ്‌മീറിൽ വച്ച് തന്നെ.
Photo Cortesy: Suman.roy
ചേസിംഗ്
പുഷ്കറിൽ നിന്ന് അജ്‌മീറിലേക്കുള്ള റോഡാണ് ഇത്. ഒരു ആക്ഷൻ സിനിമയായാൽ ചേസിംഗ് ഉണ്ടാകുമെന്ന കാര്യം ഉറപ്പ്. ഇത്രയും സുന്ദരമായ ഈ റോഡ് ഗ്യാങ്സ്റ്ററിൽ ചിത്രീകരിച്ചിട്ടുണ്ടോയെന്ന് നമുക്ക് കണ്ടറിയാം.
Photo Cortesy: Singh92karan
സെറ്റല്ല, ഒറിജിനൽ
ഈ സ്ഥലം കണ്ട് സിനിമയുടെ സെറ്റാണെന്ന് വിചാരിക്കരുത്. അജ്മീറിലെ ആനസാഗർ തടാകത്തിന് മുന്നിലെ ഒരു കവാടമാണിത്.
Photo Cortesy: Fatehrawkey
ഇതെങ്ങനെയുണ്ട്?
എങ്ങനെയുണ്ട് ഈ കെട്ടിടം. ഷൂട്ടിംഗിന് പറ്റിയ സ്ഥലം തന്നെയല്ലെ. അജ്മീറിലെ ഒരു മ്യൂസിയമാണ് ഇത്. ഇത് പോലെ സുന്ദരമായ നിരവധി കാഴ്ചകൾ ഉണ്ട് അജ്മീറിൽ. അജ്മീറിനെക്കുറിച്ച് കൂടുതൽ വായിക്കാം. അടുത്ത പേജിൽ കിടിലൻ ഒരു ലൊക്കേഷൻ
Photo Cortesy: Singh92karan
മംഗലാപുരം
കേരളത്തോട് ചേർന്ന് കിടക്കുന്ന ഒരു നഗരമാണ് മംഗലാപുരം. മംഗലാപുരത്തിന്റെ ഭംഗി കാണിച്ചുകൊണ്ട് നിരവധി സിനിമകളൊന്നും ഉണ്ടായിട്ടില്ല. ഒരു പക്ഷേ ഗ്യാങ്‌സ്റ്റർ ആ കുറവ് നികത്തുമായിരിക്കും. ഗ്യാങ്സ്റ്ററിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന അക്ബർ അലിഖാൻ എന്ന അധോലോക നായകന്റെ തട്ടകമായിട്ടാണ് മംഗലാപുരത്തെ അവതരിപ്പിക്കുന്നത്.
Photo Cortesy: Nithin Bolar k
ഇൻട്രോ
ആക്ഷൻ സിനിമകളിലെല്ലാം നായകന്റെ ഇൻട്രോയ്ക് വലിയ പ്രാധാന്യമുണ്ട്. ഈ സിനിമയിൽ നായകനെ ആദ്യമായി അവതരിപ്പിക്കുന്ന പശ്ചാത്തലം എവിടെയാണെന്ന് വ്യക്തമല്ല. ഈ ബീച്ച് അക്ബർ അലിഖാന്റെ ഇൻട്രോയ്ക്ക് പറ്റിയ ഒരു
സ്ഥലമല്ലേ. മംഗലാപുരത്തെ പനമ്പൂർ ബീച്ചാണ് ഇത്.
Photo Cortesy: Premkudva
ഇതാണ് ആക്ഷൻ
മംഗലാപുരത്തിന്റെ മുഖമാണ് ഈ പാലത്തിന്. മംഗലാപുരത്ത് നിന്ന് കാസർകോടേയ്ക്കുള്ള വഴിയിലാണ് ഈ പാലം സ്ഥിതി ചെയ്യുന്നത്. നമ്മുടെ അധോലോക നായകൻ കേരളത്തിലേക്ക് കടക്കുന്നത് ഈ പാലം കടന്നായിരിക്കും.
Photo Cortesy: Ananth BS
നഗരം
മംഗലാപുരം നഗരത്തിന്റെ ചെറിയ ഒരു ഭാഗം. മംഗലാപുരം കോർപ്പറേഷന്റെ ഹെഡ്കോട്ടേഴ്സ് സ്ഥിതി ചെയ്യുന്ന കെട്ടിടമാണ് പശ്ചാത്തലത്തിൽ.
Photo Cortesy: Crazysoul
ഗ്യാങ്‌സ്റ്ററുമായി ഒരു ബന്ധവുമില്ല
ഇതാണ് മംഗലാപുരം അധോലോകം എന്നൊന്നും കരുതരുതെരുതെ. മംഗലാപുരത്തെ ഒരു ഫാക്ടറിയാണ് ഇത്. മംഗലാപുരത്തെക്കുറിച്ച് കൂടുതൽ അറിയാം. അടുത്ത ലൊക്കേഷൻ ഗോവയാണ്
Photo Cortesy: Haydn Blackey
ഗോവ
ഇതേതാ കൊട്ടാരമെന്നൊന്നും ചോദിച്ചേക്കരുത്. ഇത് കൊട്ടാരമൊന്നും അല്ല. ഗോവയിലെ ഒരു ക്ഷേത്രമാണ്. ശാന്തദുർഗ ക്ഷേത്രം എന്നാണ് ഈ ക്ഷേത്രത്തിന്റെ പേര്. സിനിമകളിലൊന്നും പ്രത്യക്ഷപ്പെട്ടിട്ടില്ലാത്ത ഈ ക്ഷേത്രം ഗ്യാങ്‌സ്റ്ററിൽ കാണുമോ? നമുക്ക് കാത്തിരിക്കാം.
Photo Cortesy: Nkodikal
ചെന്നൈ എക്സ്പ്രസ്
ഈ വെള്ളച്ചാട്ടം നമ്മൾ പരിചയപ്പെട്ടത് സിനിമയിലൂടെയാണ് ചെന്നൈ എക്സ്പ്രസ് എന്ന സിനിമയിലൂടെ ഈ വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം നമ്മൾ ആസ്വദിച്ചതാണ്. ഗോവയിലെ ദൂത്‌സാഗർ എന്ന ഈ വെള്ളച്ചാട്ടം ആഷിഖ് അബു തന്റെ സിനിമയ്ക്ക് വേണ്ടി ചിത്രീകരിച്ചിട്ടുണ്ടാവുമോ? വായിക്കാം: സിനിമകളിലെ വെള്ളച്ചാട്ടങ്ങൾ
Photo Cortesy: Purshi
ബീച്ച്
ഗോവയിൽ ഷൂട്ടിംഗ് ഉണ്ടെന്ന് പറഞ്ഞാൽ ഗോവയിലെ ബീച്ച് കാണിക്കാതെ എന്ത് ഷൂട്ടിംഗ് അല്ലേ? അതുകൊണ്ട് തന്നെ ഗ്യാങ്സ്റ്ററിൽ ഗോവയിലെ ബീച്ച് പ്രതീക്ഷിക്കാം. ഈ അടുത്തകാലത്ത് ഇറങ്ങിയ ഹസ്ബന്റ്സ് ഇൻ ഗോവ, നി കോ ന ച തുങ്ങിയ സിനിമകളിലാണ് നമ്മൾ ഗോവയിലെ ബീച്ചുകൾ കണ്ടിരിക്കുന്നത്. എന്നാൽ ആഷിഖ് അബു അതിലും കിടുവായി ഗോവയിലെ ബീച്ച് കാണിക്കുമെന്ന് വെറുതെ പ്രതീക്ഷിക്കാം.
Photo Cortesy: McKay Savage
ദൃശ്യഭംഗി
ദൃശ്യഭംഗിയുള്ള നിരവധി ബീച്ചുകൾ ഗോവയിലുണ്ട്. ഗോവയിലെ ബീച്ചുകൾ നമുക്ക് പരിചയപ്പെടാം.
Photo Cortesy: Zerohund
ഇതും ഗോവയാണ്
ഗോവ എന്നാൽ ബീച്ചുകൾ മാത്രമാണെന്ന് കരുതുന്നവർ ഇതൊന്ന് വായിച്ച് നോക്കുക. വായിക്കാം: ഗോവയിലെ പള്ളികൾ. ഇനിയുള്ള ലൊക്കേഷൻ ആ പഴയ കൊച്ചി തന്നെ.
Photo Cortesy: Bogman
കൊച്ചി
കേരളത്തിലെ പ്രധാന ഷൂട്ടിംഗ് ലൊക്കേഷനാണ് കൊച്ചി. സമീപകാലത്ത് നിരവധി സിനിമകളാണ് കൊച്ചി പശ്ചാത്തലമാക്കി ഒരുക്കിയിട്ടുള്ളത്. ഗ്യാങ്സ്റ്ററിന്റെ പ്രധാന ലൊക്കേഷൻ കൊച്ചിയാണ്. വായിക്കാം: കേരളത്തിലെ ലൊക്കേഷനുകൾ
Photo Cortesy: Hans A. Rosbach
വിമാനത്താവളം
എത്രയെത്ര സിനിമകളിൽ നമ്മൾ നെടുമ്പാശ്ശേരി വിമാനത്താവളം കണ്ടതാണ്. ഗ്യാങ്സ്റ്ററിലും ഈ വിമാനത്താവളം കാണിച്ച് പ്രേക്ഷകരെ ബോറടിപ്പിക്കുവോ?
Photo Cortesy: P.K.Niyogi
കൊച്ചി പഴയ കൊച്ചി തന്നെ
കൊച്ചി പശ്ചാത്തലമാക്കി ക്വട്ടേഷൻ സിനിമ പടച്ച് വിടുന്നവരാണ് കൊച്ചിയിലെ ഈ സ്ഥലങ്ങൾ പ്രശസ്തമാക്കിയത്. ഗ്യാങ്സ്റ്ററിലും ഇത് പ്രതീക്ഷിക്കാതിരിക്കണ്ട.
Photo Cortesy: Bernard Gagnon
മട്ടാഞ്ചേരി
ഒരു പക്ഷെ മട്ടാഞ്ചേരിയിലെ ജൂതപ്പള്ളിയും ഗ്യാങ്സ്റ്ററിൽ കണ്ടേക്കാം. കേരളത്തിൽ മട്ടാഞ്ചേരിക്ക് മാത്രമുള്ള ഒരു പ്രത്യേകത വായിക്കാം.
Photo Cortesy: Jungpionier
എവിടെ ക്യാമറ വയ്ക്കും
നിരവധി മലയാള സിനിമകളിൽ കാണിച്ചിട്ടുള്ളതാണ് കൊച്ചിയിലെ മറൈൻഡ്രൈവ്. ഗ്യാങ്സ്റ്ററിലും ഈ സ്ഥലം ചിത്രീകരിക്കുന്നുണ്ടെങ്കിൽ എവിടെയാകും ക്യാമറ വയ്ക്കുക. കാത്തിരുന്നു കാണം. പക്ഷെ കൊച്ചി കാണാൻ അധികം കാത്തിരിക്കേണ്ട. കൊച്ചിയിലേക്ക് പോകാം.
Photo Cortesy: RanjithSiji