Search
  • Follow NativePlanet
Share
» »കയ്യെത്തും ദൂരത്ത് മേഘങ്ങളെ കാണുവാൻ!!

കയ്യെത്തും ദൂരത്ത് മേഘങ്ങളെ കാണുവാൻ!!

ഒന്നു കയ്യെത്തി പിടിച്ചാൽ തൊട്ടുതലോടി പോകുന്ന മേഘങ്ങളെ കാണാൻ മേഘമലയ്ക്ക് പോകാം

By Elizabath Joseph

കയ്യെത്തുന്ന ദൂരത്ത് മേഘങ്ങളെ കണ്ടിട്ടുണ്ടോ? ഒന്നു കയ്യെത്തി പിടിച്ചാൽ തൊട്ടുതലോടി പോകുന്ന മേഘങ്ങളെ കണ്ടിട്ടില്ലെങ്കിൽ എന്തൊരു നഷ്ടമായിരിക്കും? തേയിലത്തോട്ടങ്ങളെ തലോടി മലയുടെ മുകളിലേക്ക് പോകുന്ന മേഘങ്ങളെ കൺനിറയെ കാണാൻ ഒരിടമുണ്ട്.
പച്ചയുടെ വിവിധ രൂപങ്ങളില്‍ കയറിയിറങ്ങി കിടക്കുന്ന കുന്നുകളും അവയ്ക്കിടയിലെ തേയിലത്തോട്ടങ്ങളും കാടുകളും ഒക്കെ ചേരുന്ന മേഘമലയെ അറിയാം...

എവിടെയാണിത്?

എവിടെയാണിത്?

തമിഴ്നാട്ടിലെ തേനി ജില്ലയിലാണ് മേഘമല സ്ഥിതി ചെയ്യുന്നത്. തേയിലത്തോട്ടങ്ങളും ഏലക്കാടുകളും ഒക്കെയായി പതിനെട്ടു വളവുകളുള്ള ചുരം കയറി എത്തുന്ന മേഘമല ഭൂമിയിലെ പറുദീസ എന്നാണ് അറിയപ്പെടുന്നത്.

മൂന്നാറിനെ തോൽപ്പിക്കുന്ന സൗന്ദര്യം

മൂന്നാറിനെ തോൽപ്പിക്കുന്ന സൗന്ദര്യം

മൂന്നാറിനെ തോൽപ്പിക്കുന്ന സൗന്ദര്യമാണ് മേഘമലയുടെ ഏറ്റവും വലിയ പ്രത്യേകത. ഒരു ചെരിഞ്ഞ സ്ഥലത്ത് അടുക്കടുക്കായി വെച്ചിരിക്കുന്ന പോലെ തോന്നിക്കുന്ന തേയിലത്തോട്ടങ്ങൾ മാത്രം മതി മേഘമലയുടെ ഭംഗി തിരിച്ചറിയാൻ. എപ്പോളും വീശുന്ന തണുത്ത കാറ്റും മേഘങ്ങളുടെ സാന്നിധ്യവുമാണ് ഇവിടുത്തെ ആകർഷണം.

PC:Sivaraj.mathi

 അടിവാരത്തിൽ നിന്നും മലയിലേക്ക്

അടിവാരത്തിൽ നിന്നും മലയിലേക്ക്

മേഘമലയിലേക്കുള്ള റൂട്ടുകളെല്ലാം വന്നു നിൽക്കുന്നത് ചിന്നമണ്ണൂർ എന്ന സ്ഥലത്താണ്. ഇവിടെ നിന്നുമാണ് മേഘമലയുടെ ഉയരങ്ങളിലേക്കുള്ള യാത്ര ആരംഭിക്കുന്നത്. മേഘമലയുടെ അടിവാരം എന്നു വേണമെങ്കിൽ വികസനം ഒന്നും അധികം എത്താത്ത, തമിഴ് ഗ്രാമങ്ങളുടെ നേർപ്പതിപ്പായ ഈ സ്ഥലത്തെ വിശേഷിപ്പിക്കാം. ചിന്നമണ്ണൂരിൽ നിന്നും 40 കിലോമീറ്റർ ദൂരമുണ്ട് ഇവിടേക്ക്. ഇവിടെ നിന്നും നാലുമണിക്കുള്ള ആദ്യ ബസ് ഒഴികെ മറ്റൊരു ബസും പ്രത്യേക സമയക്രമം പാലിക്കാത്തതിനാൽ സ്വന്തമായി വണ്ടിയെടുത്ത് ഇവിടെ വരുകയായിരിക്കും നല്ലത്.

PC:Shanmugam. M

18 വളവുകൾ

18 വളവുകൾ

ചിന്നമണ്ണൂരിൽ നിന്നും മേഘമലയിലേക്കുള്ള യാത്ര 18 വളവുകളിലൂടെയാണ് മുന്നേറുന്നത്. കുറിഞ്ഞിപ്പൂവിന്റെ പേരിൽ തുടങ്ങി മുല്ല, തുമ്പ, വാക, പിച്ചി, കൂവളം, മല്ലിക താമര വരെയുണ്ട് ഇവിടുത്തെ കൊടും വളവുകൾക്ക് പേരായി.

PC:Shijinmts

വെറുതേ കാണാൻ ഒരു മലമേട്

വെറുതേ കാണാൻ ഒരു മലമേട്

ഒത്തിരി പ്രതീക്ഷകളുമായി ഇവിടെ എത്തിയാൽ നിരാശയായിരിക്കും ഫലം. തികച്ചും ശാന്തമായ, ഒരു തരത്തിലുള്ള ബഹളങ്ങളുമില്ലാത്ത കോടമഞ്ഞിൽ പൊതിഞ്ഞ കുന്നുകളും തേയിലത്തോട്ടങ്ങളും ഇടയ്ക്കിടെ വന്നുപോകുന്ന കാറ്റും പച്ചയുടെ വകഭേദങ്ങളിൽ കാണുന്ന തോട്ടങ്ങളും വല്ലപ്പോളും മാത്രം കേൾക്കുന്ന വാഹനങ്ങളുടെ സ്വരങ്ങളും ഒക്കെയാണ് ഇവിടുത്തെ കാഴ്തകൾ.

PC:Shanmugam. M

വെറുതേ നടക്കാൻ

വെറുതേ നടക്കാൻ

ഒന്നും പ്രതീക്ഷിക്കാതെ, പ്രകൃതി ഒരുക്കിയിരിക്കുന്ന കാഴ്ചകൾ മാത്രം ഇവിടെ കണ്ടു നടക്കാം. ചെറിയ ചെറിയ വെള്ളച്ചാട്ടങ്ങളും വെള്ളം കുടിക്കുവാൻ വരുന്ന ആനക്കൂട്ടങ്ങളും കാട്ടുപോത്തും, പ്രഭാതത്തിലെത്തുന്ന അപൂർവ്വങ്ങളായ പക്ഷികളെയും പുള്ളിമാനെയും മലയണ്ണാനെയും എല്ലാം കണ്ടു നടക്കാൻ പറ്റിയ ഇടമാണിത്.

PC:Karthick_1

തേയിലത്തോട്ടത്തിനു നടുവിലെ തടാകം

തേയിലത്തോട്ടത്തിനു നടുവിലെ തടാകം

മേഘമല എന്നു കേൾക്കുമ്പോൾ തന്നെ ഓർമ്മ വരിക എപ്പോഴോ കണ്ടു മറന്ന ഒരു ചിത്രമാണ്. തേയിലത്തോട്ടങ്ങൾക്കു നടുവിൽ മേഘങ്ങളാൽ മൂടപ്പെട്ടു കിടക്കുന്ന ഒരു ജലാശയം. മേഘമലയിലെ ഏറ്റവും വലിയ ആകർഷണവും ഇതുതന്നെയാണ്.

PC:Shanmugam. M

മഹാരാജാമേട് വ്യൂ പോയിന്റ്

മഹാരാജാമേട് വ്യൂ പോയിന്റ്

മേഘമലയിലെത്തിയാൽ സന്ദർശിക്കേണ്ട സ്ഥലങ്ങളിലൊന്നാണ് മഹാരാജാമേട് വ്യൂ പോയിന്റ്. ഇവിടുത്തെ എസ്റ്റേറ്റ് റോഡിൽ കൂടി ഏഴെട്ടു കിലോമീറ്റർ ഉള്ളിലേക്കു സഞ്ചരിച്ചാൽ വ്യൂ പോയിന്‍റിലെത്താം. വെണ്ണിയാർ ഡാമിനടുത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. താഴ്വാരത്തിന്റെ കാഴ്ചയാണ് ഇവിടെ നിന്നും കാണാൻ സാധിക്കുക. ഇതിന്റെ തൊട്ടു മുകളിൽ മഹാരാജയമ്മൻ കോവിലും ഇരവങ്കലാർ ഡാമുമുള്ളത്.

PC:Sivaraj.mathi

വെള്ളിമല

വെള്ളിമല

മേഘമലയുടെ ഹൃദയഭാഗം എന്നു പറയുന്ന സ്ഥലമാണ് വെള്ളിമല. സമുദ്ര നിരപ്പിൽ നിന്നും 1650 മീറ്റർ ഉയരത്തിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. കുന്നുകളുടെ മുകളിൽ വെള്ളി മേഘങ്ങൾ വിശ്രമിക്കാനെത്തുന്നതിനാലാണത്രെ ഇവിടെ വെള്ളിമല എന്നറിയപ്പെടുന്നത്. ഈ മലയുടെ ഏതോ ഭാഗങ്ങളിൽ നിന്നാണ് വൈഗാ നദി ഉത്ഭവിക്കുന്നത്.യ പെരിയാർ വന്യജീവി സങ്കേതത്തിനു സമീപമാണ് ഇവിടം സ്ഥിതി ചെയ്യുന്നത്.

PC:Karthick_1

മേഘമലൈ വെള്ളച്ചാട്ടം

മേഘമലൈ വെള്ളച്ചാട്ടം

സുരുളി വെള്ളച്ചാട്ടമാണ് മേഘമലൈ വെള്ളച്ചാട്ടം എന്ന പേരിൽ അറിയപ്പെടുന്നത്. മേഘമലയിലെ കുന്നുകളിൽ നിന്നും ഉത്ഭവിക്കുന്ന സുരുളി നദിയാണ് സുരുളി വെള്ളച്ചാട്ടത്തിന്റെ കേന്ദ്രം.

PC:Mprabaharan

തൂവാനം ഡാം

തൂവാനം ഡാം

മേഘമലയിലെ മറ്റൊരു കാഴ്ചയാണ് തൂവാനം ഡാം. തേയിലത്തോട്ടങ്ങളുടെ നടുവിൽ നിറ‍ഞ്ഞു കവിഞ്ഞു നിൽക്കുന്ന ഇതിന്റെ കാഴ്ച കണ്ടില്ലെങ്കിൽ പിന്നെ മേഘമലെ യാത്രയ്ക്ക് അർഥമില്ലാതാകും. രണ്ടു വലിയ മലകളെ മാത്രമല്ല, രണ്ടു സംസ്കാരത്തെയും കൂട്ടു യോജിപ്പിക്കുന്ന ഒരു ഡാമാണിത്.

Pc:Sivaraj.mathi

താമസസൗകര്യവും ബസും

താമസസൗകര്യവും ബസും

പഞ്ചായത്ത് അതിഥി മന്ദിരവും സ്വകാര്യ എസ്റ്റേറ്റ് ബംഗ്ലാവുകളുമാണ് മേഘമലയിലെ താമസസൗകര്യത്തിന് ആശ്രയിക്കാവുന്നവ. മേഘമലയിലേക്കുള്ള യാത്രയിൽ ഹൈവേ വിസ് എന്ന സ്റ്റോപ്പിലാണ് പ‍ഞ്ചായത്ത് അതിഥി മന്ദിരമുള്ളത്. കുറഞ്ഞ ബജറ്റിലെത്തുന്നവർക്ക് ഒരു രാത്രി ചിലവഴിക്കാൻ പറ്റിയ സ്ഥലമാണിത്. എസ്റ്റേറ്റ് ബംഗ്ലാവുകളിൽ താമസസൗകര്യം ഉണ്ടെങ്കിലും വലിയ നിരക്കാണ് ഈടാക്കുന്നത്.
ആദ്യ ബസ് രാവിലെ അഞ്ച് മണിക്ക് പോകും. പിന്നീട് എട്ടു മണി , ഉച്ചയ്ക്ക് 12 മണി. മേഘമലയിൽ നിന്നും തിരിച്ച് രാവിലെ ആറു മണി, ഉച്ചയ്ക്ക് ഒരുമണി, മൂന്ന് മണി എന്നിങ്ങനെയാണ് സമയക്രമം. ഇവ പാലിക്കപ്പെടണമെന്ന് യാതൊരു നിർബന്ധവും ഇല്ല.

PC:Karthick_1

എത്തിച്ചേരാൻ

എത്തിച്ചേരാൻ

വഴികൾ കുറേയുണ്ട് മേഘമലയിലേക്ക്. കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നും ഇവിടേക്ക് കടക്കുവാനാകും

കേരളം വഴി

കേരളം വഴി

കേരളം വഴിയാണ് യാത്രയെങ്കിൽ അങ്കമാലിയിൽ നിന്നും കോതമംഗലം നെടുങ്കണ്ടം വഴി കമ്പത്ത് ഇറങ്ങാം. കമ്പത്ത് നിന്നും ചിന്നമണ്ണൂർ എന്ന സ്ഥലത്തെത്തി ഇവിടെ നിന്നാണ് മേഘമലയിലേക്ക് പോകുവാൻ സാധിക്കു. 216 കിലോമീറ്ററാണ് ഈ വഴിയുള്ള ദൂരം
കോതമംഗലത്തു നിന്നും നേര്യമംഗലം-അടിമാലി-വെള്ളത്തൂവൽ-ബോഡിനായ്കന്നൂർ വഴി മേഘമലയിലെത്താം. 229 കിലോമീറ്ററാണ് ദൂരം.

കോട്ടയത്തു നിന്നും വരുമ്പോൾ

കോട്ടയത്തു നിന്നും വരുമ്പോൾ

പാമ്പാടി-മുണ്ടക്കയം-വണ്ടിപ്പെരിയാർ-കുമളി-ഗൂഡല്ലൂർ-കമ്പം-കാമാച്ചിപുരം വഴി മേഘമലയിലെത്താം. 199 കിലോമീറ്ററാണ് ദൂരം.

തമിഴ്നാട് വഴി വരുമ്പോൾ

തമിഴ്നാട് വഴി വരുമ്പോൾ

തമിഴ്നാട് വഴിയുള്ള യാത്രയിലാണ് താല്പര്യമെങ്കിൽ പാലക്കാടു നിന്നും പൊള്ളാച്ചി-ധർമ്മപുരം-ഓടഛത്രം-സെംപട്ടി-ബത്തലഗുണ്ട് -തെൻപളനി വഴി മേഘമലയിലെത്താം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+