മാടായിക്കാവ്, കണ്ണൂർ
തിരുവാർക്കാട് ഭഗവതി ക്ഷേത്രം എന്ന് പറയുന്നതിനേക്കാൾ മാടായിക്കാവ് എന്ന് പറഞ്ഞാലാണ് വടക്കൻ കേരളത്തിലെ ഭദ്രകാളി ക്ഷേത്രങ്ങളുടെ മാതൃക്ഷേത്രത്തെ തിരിച്ചറിയാൻ കഴിയു. കേരളത്തിലെ ആദ്യത്തെ രണ്ട് ഭദ്രകാളി ക്ഷേത്രങ്ങളിൽ രണ്ടാമത്തെ ക്ഷേത്രമാണ് മാടായിക്കാവ് എന്ന് അറിയപ്പെടുന്ന തിരുവാർക്കാട് ഭഗവതി ക്ഷേത്രം.
PC:Ilango adikal chera
കരിക്കോട് സുബ്രമണ്യ - ധര്‍മ്മ ശാസ്ത ക്ഷേത്രം, മഞ്ചേരി
ഏറെ പ്രത്യേകതകള്‍ ഉള്ള ഈ ക്ഷേത്രം. മലപ്പുറം ജില്ലയിലെ മഞ്ചേരിക്ക് സമീപത്തുള്ള കരിക്കോട് ആണ് സ്ഥിതി ചെയ്യുന്നത്. ബാലമുരുകന്‍, വേലായുധസ്വാമി, അയ്യപ്പന്‍ എന്നീ പ്രതിഷ്ഠകള്‍ ഉള്ള ഈ ക്ഷേത്രത്തിന് ഓരോ ദേവന്മാര്‍ക്കും വേറേ വേറെ തന്ത്രിമാരാണ് ഉള്ളത്. മൂന്ന് കൊടിമരങ്ങള്‍ ഉള്ള ഏക ക്ഷേത്രവും ഇതാണ്.
PC: Dvellakat
അക്ലിയത്ത് ശിവ ക്ഷേത്രം, കണ്ണൂർ
ആയിരം വര്‍ഷത്തെ പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഈ ശിവ ക്ഷേത്രം കണ്ണൂര്‍ ജില്ലയിലെ വന്‍കുളത്താണ് സ്ഥിതി ചെയ്യുന്നത്. ഈ ക്ഷേത്രത്തില്‍ ശിവനെ കിരാത മൂര്‍ത്തിയായി ആണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. കണ്ണൂര്‍ നഗരത്തില്‍ നിന്ന് 8 കിലോമീറ്റര്‍ അകലെയായാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
PC:Jishal prasannan
കാഞ്ഞിരമറ്റം മഹാദേവ ക്ഷേത്രം, തൊടുപുഴ
തൊടുപുഴയിലാണ് കാഞ്ഞിരമറ്റം മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശിവനാണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ട.
PC: RajeshUnuppally
രാമപുരം ശ്രീരാമ ക്ഷേത്രം,
മലപ്പുറം ജില്ലയിലെ രാമപുരം എന്ന സ്ഥലത്താണ് ഈ ശ്രീരാമ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഈ ക്ഷേത്രത്തിന് സമീപത്തായി ഭരതൻ, ശത്രുഘ്നൻ, ലക്ഷ്മണൻ, സീതാദേവി എന്നിവർക്കും ക്ഷേത്രങ്ങളുണ്ട്.
PC: Dvellakat
മാമല്ലശേരി ശ്രീരാമ ക്ഷേത്രം
എറണാകുളം ജില്ലയിൽ മൂവാറ്റുപുഴയാറിന്റെ തീരത്തായാണ് മാമല്ലശ്ശേരി ശ്രീരാമ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. എറണാകുളത്തെ പിറവത്ത് നിന്ന് വളരെ എളുപ്പത്തിൽ ഈ ക്ഷേത്രത്തിൽ എത്തിച്ചേരാം.
PC: PRAVEEN 2987
നീർവേലി ശ്രീരാമ ക്ഷേത്രം, കണ്ണൂർ
അധികം പ്രശസ്തമല്ലെങ്കിലും കേരളത്തിലെ ശ്രീരാമ ക്ഷേത്രങ്ങളിൽ ഒന്നാണ് കണ്ണൂർ ജില്ലയിൽ നീർവേലിയിൽ സ്ഥിതി ചെയ്യുന്ന ഈ ശ്രീരാമ ക്ഷേത്രം. കൂത്തുപറമ്പിൽ നിന്ന് അധികം ദൂരമില്ലാതെ ഇരിട്ടി റോഡിലാണ് നീർവേലി സ്ഥിതി ചെയ്യുന്നത്.
PC: Dvellakat
പഴവങ്ങാടി ശ്രീ മഹാഗണപതി ക്ഷേത്രം
തിരുവനന്തപുരം നഗരത്തില്‍ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്‍റെ വടക്ക് ഭാഗത്തായിട്ടാണ് പ്രശസ്തമായ പഴവങ്ങാടി ശ്രീ മഹാഗണപതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തമിഴ്നാട് ക്ഷേത്രങ്ങളുടെ മാതൃകയിലാണ് ഈ ക്ഷേത്രം. ശ്രീകോവിലില്‍ ഗണപതിയുടെ ചെറിയ വിഗ്രഹം.കിഴക്കോട്ടാണ് ദര്‍ശനം.ശാസ്താവ്, ദുര്‍ഗ്ഗ, നാഗം, രക്ഷസ്സ് എന്നിവരാണ് ഉപദേവതമാര്‍. വിനായക ചതുർത്ഥി പ്രധാന ആഘോഷമായ ഇവിടെ നാളികേരമാണ് പ്രധാന വഴിപാട്.
PC: Jithindop
ലോകനാർകാവ് ക്ഷേത്രം, വടകര
വടക്കൻപാട്ടിൽ പ്രതിപാദിക്കുന്ന ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് കോഴിക്കോട് ജില്ലയിലെ വടകരയിൽ നിന്ന് 5 കിലോമീറ്റർ അകലായായി മേമുണ്ടയിലാണ്. തച്ചോളിക്കളി എന്ന കലാരൂപം ഈ ക്ഷേത്രത്തിന്റെ മാത്രം പ്രത്യേകതയാണ്. കളരിപ്പയറ്റുമായി വളരെ സാമ്യമുണ്ട് ഈ കലാരൂപത്തിന്.
PC:Arkarjun1