Search
  • Follow NativePlanet
Share
» »പണച്ചിലവില്ലാതെ തായ്‌ലന്‍ഡ്‌ കാണാം വീട്ടിലിരുന്ന്

പണച്ചിലവില്ലാതെ തായ്‌ലന്‍ഡ്‌ കാണാം വീട്ടിലിരുന്ന്

വീ‌‌ട്ടിലിരുന്ന് സൗകര്യം പോലെ സമയമെടുത്ത് തായ്‌ലന്‍ഡ്‌ കാണാനുള്ള അവസരമാണിപ്പോള്‍..

തായ്‌ലന്‍ഡ്‌... മലയാളികളെ ഇത്രത്തോളം കൊതിപ്പിച്ച മറ്റൊരു നഗരമുണ്ടോ എന്ന കാര്യം സംശയമാണ്. അത്രയധികം സ്വാധീനം മലയാളികള്‍ക്കിടയിലുണ്ടാക്കിയ നാടാണ് തായ്‌ലന്‍ഡ്‌. കീശ ഒ‌‌ട്ടും കാലിയാക്കാതെ, കൂട്ടുകാര്‍ക്കൊപ്പം പോയി അര്‍മ്മാദിച്ച് അടിച്ച്പൊളിച്ച് തിരികെ വരാം എന്നതു തന്നെയാണ് ഈ നാ‌‌‌ടിനെ ഇത്രയും ജനപ്രിയമാക്കിയത്.
ഉറങ്ങാതെ സ്വപ്നം കണ്ടുണര്‍ന്നു നില്‍ക്കുന്ന തെരുവുകളും ഒരു സഞ്ചാരി എന്ന നിലയില്‍ സ്വപ്ന സമാനമായി കറങ്ങി നടക്കുവാന്‍ പറ്റിയ കാഴ്ചകളും ചേരുമ്പോള്‍ ആരും അറിയാതെയെങ്കിലും ഒരു തായ്‌ലന്‍ഡ്‌ ട്രിപ്പ് ആഗ്രഹിച്ചു പോകും.
ലോകം ലോക്ഡൗണില്‍ ലോക്ക് ആയതോ‌‌‌ടെ യാത്രകളും നിലച്ചിരിക്കുകയാണല്ലോ. നല്ല സമയമായിരുന്നുവെങ്കില്‍ സഞ്ചാരികളെക്കൊണ്ട് നിറഞ്ഞു നില്‍ക്കേണ്ട തായ്‌ലന്‍ഡ്‌ ഇപ്പോള്‍ ആളനക്കമില്ലാത്ത അവസ്ഥയിലാണ്. എന്നാല്‍ ഇതുകൊണ്ടൊന്നും ആ നാടിനെ തളര്‍ത്തുവാനാവില്ല.
വിര്‍ച്വല്‍ ‌‌‌ടൂറുമായി കളം പിടിക്കുവാനൊരുങ്ങിയിരിക്കുകയാണ് തായ്‌ലന്‍ഡ്‌. വീ‌‌ട്ടിലിരുന്ന് സൗകര്യം പോലെ സമയമെടുത്ത് തായ്‌ലന്‍ഡ്‌ കാണാനുള്ള അവസരമാണിപ്പോള്‍...

തായ്‌ലന്‍ഡ്‌

തായ്‌ലന്‍ഡ്‌

പോക്കറ്റിലൊതുങ്ങുന്ന തുകയില്‍ ഒരു വിദേശ ട്രിപ്പ് പ്ലാന്‍ ചെയ്യുന്നവര്‍ക്ക് പറ്റിയ നാടാണ് തായ്‌ലന്‍ഡ്‌. കുറഞ്ഞ തുകയില്‍ പോയി വരാം എന്നതു തന്നെയാണ് ഇവിടേക്ക് സ‍ഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകം. ആഘോഷം നിറഞ്ഞ പകലുകളും ഉറങ്ങാത്ത രാവുകളും ചേര്‍ന്ന് ഒരു സഞ്ചാരിക്ക് വേണ്ടതെല്ലാം ഈ നാട് നല്കുന്നു.

ബീച്ച് മുതല്‍ കയാക്കിങ് വരെ

ബീച്ച് മുതല്‍ കയാക്കിങ് വരെ

കാഴ്ചയില്‍ ഒരു കൊച്ചു കേരളം തന്നെയാണ് തായ്‌ലന്‍ഡ്‌. ബീച്ചുകളും അവിടുത്തെ ആഘോഷങ്ങളുമാണ് ഇവി‌‌ടുത്തെ പ്രധാന സംഗതി. ഇത് കൂടാതെ നഗരങ്ങളുടെ പകല്‍, രാത്രി കാഴ്ചകള്‍, താഴ്വരകള്‍, പട്ടായ, കനോക്കിങ്, കയാക്കിങ് മുതലായ സാഹസിക പ്രവര്‍ത്തികളും ഇവിടെ സഞ്ചാരികളുടെ മനം കവരാനായി ഉണ്ട്. ഇത് കൂടാതെ ഇവിടുത്തെ വ്യത്യസ്ഥമായ രുചിയും സഞ്ചാരികളെ ആകര്‍ഷിക്കുന്നതാണ്.

ലോക്ഡൗണിലെ തായ്‌ലന്‍ഡ്‌

ലോക്ഡൗണിലെ തായ്‌ലന്‍ഡ്‌

സീസണ്‍ സമയമായ ഇവിടം സഞ്ചാരികളെകൊണ്ട് നിറഞ്ഞിരിക്കേണ്ട സമയമായിരുന്നു. എന്നാല്‍ കൊറോണയു‌െ പശ്ചാത്തലത്തില്‍ നാടും നഗരവും വീടിനുള്ളിലായെങ്കിലും തായ്‌ലന്‍ഡ്‌ വീ‌ട്ടുകൊ‌‌‌ടുത്തി‌‌ട്ടില്ല. വീ‌ട്ടിലിരിക്കുന്ന സഞ്ചാരികള്‍ക്കായി വിര്‍ച്വല്‍ ‌‌‌‌‌ടൂറാണ് തായ്‌ലന്‍ഡ്‌ ടൂറിസം ഒരുക്കിയിരിക്കുന്നത്.

തായ്‌ലന്‍ഡ്‌ വിര്‍ച്വല്‍ ടൂറിസം

തായ്‌ലന്‍ഡ്‌ വിര്‍ച്വല്‍ ടൂറിസം

വിര്‍ച്വല്‍ ടൂറിസം രംഗത്ത് ഏറെ സാധ്യതകളുള്ള നാടാണ് തായ്‌ലന്‍ഡ്‌. ബുദ്ധ ക്ഷേത്രങ്ങള്‍, താഴ്വരകള്‍, ലോകപ്രശസ്തങ്ങളായ വന്യജീവി സങ്കേതങ്ങള്‍, മൃഗശാലകള്‍ തുടങ്ങിയവയെല്ലാം ഇവിടെ വിര്‍ച്വല്‍ ടൂറിനായി ഒരുങ്ങിയി‌‌ട്ടുണ്ട്.

യാത്ര ചെയ്യാം ഫോ‌ട്ടോ എടുക്കാം

യാത്ര ചെയ്യാം ഫോ‌ട്ടോ എടുക്കാം

നിരവധി സൈറ്റുകള്‍ തായ്‌ലന്‍ഡ്‌ വിര്‍ച്വല്‍ ‌‌ടൂര്‍ സംവിധാനം സഞ്ചാരികള്‍ക്ക് നല്കുന്നുണ്ട്. www.thaivirtualtour.com തായ്‌ലന്‍ഡ്‌ വിര്‍ച്വല്‍ ‌ടൂറിന് യോജിച്ച ഒരു സൈറ്റാണ്. പ്രധാന സ്ഥലങ്ങള്‍ 360‍ ഡിഗ്രിയില്‍ കാണാം എന്നു മാത്രമല്ല, ഫോ‌‌ട്ടോ എടുക്കുവാനും ന‌ടന്നു പോകുന്ന തോന്നല്‍ നല്കുവാനും എല്ലാം ഇത് സഹായിക്കും.

വാട്ട് രച്ചബുരാന

വാട്ട് രച്ചബുരാന

തായ്‌ലന്‍ഡിലെ ഏറ്റവും പ്രസിദ്ധമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് വാട്ട് രച്ചബുരാന. ആയുത്തായ ഹിസ്റ്റോറിക്കല്‍ പാര്‍ക്കില്‍ സ്ഥിതി ചെയ്യുന്ന ഇവിടം പതിനാലാം നൂറ്റാണ്ടിലാണ് നിര്‍മ്മിക്കപ്പെട്ടത്.

വാട്ട് കുഡി ദാവോ

വാട്ട് കുഡി ദാവോ

വിര്‍ച്വല്‍ ‌‌ടൂറിലൂടെ സന്ദര്‍ശിക്കുവാന്‍ പറ്റിയ മറ്റൊരു ഇ‌ടമാണ് വാട്ട് കുഡി ദാവോ. തായ്‌ലന്‍ഡില്‍ ഏറ്റവുമധികം സഞ്ചാരികള്‍ എത്തിച്ചേരുന്ന ക്ഷേത്രപ്രദേശവും ഇത് തന്നെയാണ്. തകര്‍ന്നതെങ്കിലും ഏറെ മനോഹരമായ ഒരു നിര്‍മ്മിതിയാണിത്. തായ്‌ലന്‍ഡിന്റെ ചരിത്രത്തോട് ചേര്‍ന്നു കിടക്കുന്ന പ്രദേശം എന്ന പ്രത്യേകതയും ഇതിനുണ്ട്.

കിംഗ് പവര്‍ മഹാനഖോന്‍

കിംഗ് പവര്‍ മഹാനഖോന്‍

തായ്ലന്‍ഡിന്റെ ഉയരം കൂ‌‌‌ടിയ കാഴ്ചകള്‍ സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്ന ഇ‌ടമാണ് കിംഗ് പവര്‍ മഹാനഖോന്‍. ഇവി‌ടുത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ഇവിടെ നിന്നാല്‍ തലസ്ഥാനമായ ബാംങ്കോക്കിന്‍റെ അതിമനോഹരമായ കാഴ്ചകള്‍ കാണാം.

കഫേകള്‍

കഫേകള്‍

തായ്‌ലന്‍ഡ് വിര്‍ച്വല്‍ ‌ടൂറില്‍ കഫേകളു‌ടെ കാഴ്ചയും ഒരുക്കിയിട്ടുണ്ട്. കൂടാതെ റിസോര്‍ട്ടുകള്‍, വ്യൂ പോയിന്റുകള്, പള്ളികള്‍, ബുദ്ധ ക്ഷേത്രങ്ങള്‍, കിംഗ് പവര്‍ മഹാനഖോന്‍ തുടങ്ങിയവയെല്ലാം വിര്‍ച്വല്‍ ടൂറിലൂടെ കാണാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+