Search
  • Follow NativePlanet
Share
» »ധ്യാനം ധേയം നരസിംഹം!

ധ്യാനം ധേയം നരസിംഹം!

By Maneesh

മഹാവിഷ്ണുവിന്റെ നാലമത്തെ അ‌വതാരമായ നര‌സിംഹ അവതാരത്തിന് ഏറെ പ്രത്യേകതകന്‍ ഉണ്ട്. ഹിരണ്യകശ്യപിനെ നിഗ്രഹിച്ച് ‌പ്രഹ്ലാദനെ അനുഗ്രഹിക്കാന്‍ ‌തൂണ് പിളര്‍ന്ന് അവതാരമെടുത്ത നര‌സിംഹത്തിന്റെ കഥ എല്ലാവര്‍ക്കും സുപരിചിതമാണ്.

ഇന്ത്യയില്‍ നരസിംഹ ‌പ്രതിഷ്ഠയുള്ള നിരവ‌ധി ക്ഷേത്രങ്ങളുണ്ട്. ഈ ക്ഷേത്രങ്ങ‌ന്‍ക്കെല്ലാം തന്നെ ചില പ്രത്യേകതകന്‍ ഉണ്ട്. ഒന്നുകി‌ല്‍ ഗുഹാക്ഷേത്രമായിരിക്കും അല്ലെങ്കില്‍ മലമുകളിലായിരിക്കും ക്ഷേത്രം.

തെക്കേ ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ 14 നരസിംഹ ക്ഷേത്രങ്ങന്‍ പരിചയപ്പെടാം

01. ‌പാലക നരസിംഹ സ്വാമി ക്ഷേത്രം, ഭദ്രാചലം

01. ‌പാലക നരസിംഹ സ്വാമി ക്ഷേത്രം, ഭദ്രാചലം

ശ്രീരാമ ക്ഷേത്രമാണ് ഭദ്രാചല‌ത്തെ പ്രശസ്തമാക്കുന്നത്. എന്നിരുന്നാലും ശ്രീരാമ ക്ഷേത്രം കഴിഞ്ഞാല്‍ അവിടുത്തെ ഏറ്റവും പ്രശസ്തമായ ക്ഷേത്രം നരസിംഹ ക്ഷേത്രമാണ്. പാലക നരസിംഹ സ്വാമി ക്ഷേത്രം എന്നാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്. ഇവിടുത്തെ വിഗ്രഹം സ്വയംഭൂ ആണെന്നാണ് വിശ്വാസം. യോഗാനന്ദ ജ്വാല ലക്ഷ്മി ‌നരസിംഹ സ്വാമി എന്നാണ് ഈ വിഗ്രഹം അറിയപ്പെടുന്നത്.

Photo Courtesy: Adityamadhav83

02. ദിഗുവ മംഗള ഗിരി ക്ഷേത്രം, ഗുണ്ടൂര്‍

02. ദിഗുവ മംഗള ഗിരി ക്ഷേത്രം, ഗുണ്ടൂര്‍

ഗുണ്ടൂരിലെ ഏറ്റവും പ്രശസ്തമായ മൂന്ന് നരസിംഹ ക്ഷേത്രങ്ങളില്‍ ഒന്നാണ് മംഗളഗിരി കുന്നിന് മുകളിലുള്ള ദിഗുവ മംഗളഗിരി ക്ഷേത്രം.

Photo Courtesy: Adityamadhav83

ഭുവരാഹ നരസിംഹ ക്ഷേത്രം, ഹലസി

ഭുവരാഹ നരസിംഹ ക്ഷേത്രം, ഹലസി

കഡംബ രാജഭരണകാലത്തെ തലസ്ഥാനമായിരുന്നു ഏറെ ചരിത്ര പ്രാധാന്യമുള്ള ഹല‌സി. കര്‍ണാടകയിലെ ബെളഗാവിക്ക് അടുത്തുള്ള ഖാനാപൂരിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. ഭുവരാഹ നരസിംഹ ക്ഷേത്രം കര്‍ണാടകയിലെ തന്നെ പ്രശസ്തമായ നരസിംഹ ക്ഷേത്രമാണ്.

Photo Courtesy: Manjunath Doddamani Gajendragad

ഉഗ്ര നരസിംഹ പ്രതിമ, ഹംമ്പി

ഉഗ്ര നരസിംഹ പ്രതിമ, ഹംമ്പി

ഹം‌പിയിലെ ഏറ്റവും വലിയ പ്രതിമകളില്‍ ഒന്നാണ് ഉഗ്ര നരസിംഹ പ്രതിമ. വിജയ നഗര കാലത്ത് നടന്ന യുദ്ധത്തില്‍ ഈ പ്രതിമയുടെ വലിയ ഒരു ഭാഗവും തകര്‍ന്നു പോയി.

Photo Courtesy: BRK

ലക്ഷ്മി നരസിംഹ ക്ഷേത്രം, നുഗ്ഗേഹള്ളി

ലക്ഷ്മി നരസിംഹ ക്ഷേത്രം, നുഗ്ഗേഹള്ളി

ഹൊയ്സാല രാജവംശത്തിന്റെ കീഴിലുണ്ടായിരുന്ന ഒരു സ്ഥലമായിരുന്നു നുഗ്ഗേഹള്ളി. ത്രികുട വിമാന സ്റ്റൈലില്‍ ആണ് ‌ ഈ ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Photo Courtesy: HoysalaPhotos

യോഗ നരസിംഹ ക്ഷേത്രം, മേലുകോട്ടെ

യോഗ നരസിംഹ ക്ഷേത്രം, മേലുകോട്ടെ

ജയലളിതയുടെ ജന്മസ്ഥലമായ മേലുകോട്ടയിലെ യോഗ നര‌സിംഹ ക്ഷേത്ര‌ത്തിലെ വിഗ്രഹ പ്രതിഷ്ഠ നടത്തി‌യത് പ്രഹ്ലാദന്‍ ആണെന്നാണ് വിശ്വാസം.

Photo Courtesy: Prathyush Thomas

നരസിംഹ ഝിര, ബിദാര്‍

നരസിംഹ ഝിര, ബിദാര്‍

നരസിംഹ ഝിര അല്ലെങ്കില്‍ നരസിംഹ ഝാരണി ഗുഹാ ക്ഷേ‌‌ത്രം എന്ന് അറിയപ്പെടുന്ന ഈ ക്ഷേത്രം കര്‍ണാടകയിലെ ബിദാറിലെ ഒരു ഗുഹാ ക്ഷേത്രമാണ്.

Photo Courtesy: Jaideep Rao

സീബി നരസിംഹ സ്വാമി ക്ഷേത്രം, സിറാ

സീബി നരസിംഹ സ്വാമി ക്ഷേത്രം, സിറാ

ഒരു വ്യാപരിക്ക് നരസിംഹ സ്വാമി പ്രത്യക്ഷപ്പെടുകയും ആ വ്യാപരി ഇവിടെ ഒരു ക്ഷേത്രം സ്ഥാപിക്കുകയും ചെയ്തു എന്നാണ് വിശ്വാസം. പിന്നീട് ദ്രവിഡിയ‌ന്‍ ശൈലിയില്‍ ക്ഷേത്രം പുതുക്കി പണിയുകായിരുന്നു.

Photo Courtesy: Dineshkannambadi

ലക്ഷ്മി നരസിംഹ ക്ഷേത്രം, ഷോലിംഗൂര്‍

ലക്ഷ്മി നരസിംഹ ക്ഷേത്രം, ഷോലിംഗൂര്‍

ചോള ഭരണകാലത്ത് നി‌ര്‍മ്മിക്കപ്പെട്ടതെന്ന് കരുതുന്ന ഈ ക്ഷേത്രം സ്ഥി‌തി ചെയ്യുന്നത് വെല്ലൂ‌രിലെ ഷോലിംഗൂരിലാണ്.

Photo Courtesy: VasuVR

വരാഹ ലക്ഷ്മി നരസിംഹ സ്വാമി, സിംഹാചലം

വരാഹ ലക്ഷ്മി നരസിംഹ സ്വാമി, സിംഹാചലം

സിംഹാചലത്തിലെ പ്രശസ്തമായ ക്ഷേത്രങ്ങളില്‍ ഒന്നാണ് വരാഹ ലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രം.

Photo Courtesy: Sureshiras

ഉഗ്ര നരസിംഹ ക്ഷേത്രം, മദ്ദൂര്‍

ഉഗ്ര നരസിംഹ ക്ഷേത്രം, മദ്ദൂര്‍

കര്‍ണാടകയി‌ലെ മദ്ദൂരില്‍ സ്ഥിതി ചെയ്യുന്ന ഉഗ്ര നരസിംഹ ക്ഷേത്ര‌ത്തിലെ പ്രതിഷ്ഠയ്ക്ക് 8 കൈകളും മൂന്ന് കണ്ണുകളുമുണ്ട്. ഇതാണ് ക്ഷേത്രത്തെ വ്യത്യസ്തമാക്കു‌ന്നത്.

Photo Courtesy: wikimapia

നവ നരസിംഹ ക്ഷേത്രം, അഹോബിലം

നവ നരസിംഹ ക്ഷേത്രം, അഹോബിലം

നരസിംഹത്തിന്റെ ഒന്‍പത് ഭാവങ്ങന്‍ പ്രതിഷ്ഠിച്ചിട്ടുള്ള ക്ഷേത്രമാണ് അഹോബിലത്ത് സ്ഥിതി ചെയ്യുന്ന നവ നരസിംഹ ക്ഷേത്രം. ഉഗ്ര നരസിംഹ പ്രതിഷ്ഠയാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ.

Photo Courtesy: Gopal Venkatesan

 നരസിംഹ സ്വാമി ക്ഷേത്രം, വാടപ്പള്ളി

നരസിംഹ സ്വാമി ക്ഷേത്രം, വാടപ്പള്ളി

തെ‌ലങ്കാനയിലെ ഒരു പ്രാചീന ക്ഷേത്രമാണ് വാടപ്പ‌‌ള്ളി നരസിംഹ സ്വാമി ക്ഷേത്രം.

Photo Courtesy: Pola.saikrishna

യോഗ നരസിംഹ ക്ഷേത്രം, ദേ‌വരായന ദുര്‍ഗ

യോഗ നരസിംഹ ക്ഷേത്രം, ദേ‌വരായന ദുര്‍ഗ

ബാംഗ്ലൂരില്‍ നിന്ന് അധികം ദൂരത്തല്ലാതെ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് ദേ‌വരായന ദുര്‍ഗ. ഇവിടുത്തെ പ്രശസ്തമായ ക്ഷേ‌ത്രമാണ് യോഗ നരസിംഹ ക്ഷേത്രം.

Photo Courtesy: Srinivasa83

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: south india temples
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+