Search
  • Follow NativePlanet
Share
» »ഊട്ടിയിൽ നിന്നും വെറും ആറ് കിലോമീറ്റർ! പോകാം ലവ്ഡേയ്ലിൽ, പേരുപോലെ തന്നെ സുന്ദരം

ഊട്ടിയിൽ നിന്നും വെറും ആറ് കിലോമീറ്റർ! പോകാം ലവ്ഡേയ്ലിൽ, പേരുപോലെ തന്നെ സുന്ദരം

ഊട്ടിയിലെത്തിയാൽ പിന്നെ സഞ്ചാരികൾക്ക് ആകെയൊരു വെപ്രാളമാണ്. തിക്കിലും തിരക്കിലും എങ്ങനെയൊക്കെ പോയാലാണ് ഇവിടുത്തെ കാഴ്ചകൾ കണ്ടുതീർക്കുവാൻ സാധിക്കുകയെന്നതാണ് ആശങ്ക. ഇനി ആഗ്രഹിച്ചപോലെ കറങ്ങാൻ പറ്റാതെ വന്നേക്കുമോ എന്ന സംശയവം വേറെയും. എന്നാൽ തിരക്കില്ലാതെ ഇനി ഊട്ടിയാത്രയിൽ പരീക്ഷിക്കുവാൻ പുതിയൊരിടം പരിചയപ്പെട്ടാലോ? ലവ്ഡേയ്ൽ. പേരുപോലെ തന്നെ സ്നേഹം തോന്നുന്ന, അതിമനോഹരമായ ഒരിടം.

പച്ചപ്പു നിറഞ്ഞു നിൽക്കുന്ന ഗ്രാമങ്ങളും മേഘങ്ങൾ വന്നു തൊട്ടുനിൽക്കുന്ന മലകളും അതിനെയെല്ലാം കടത്തിവെട്ടി നിൽക്കുന്ന ഒരു കിടിലന്‍ റെയിൽവേ സ്റ്റേഷനും ചേർന്ന ഇടം. പറഞ്ഞുവരുമ്പോൾ ഇത്രയുമേയുള്ള ലവ്ഡെയിൽ. എന്നാൽ ഇറങ്ങിച്ചെന്നാലോ? തിരിച്ചുകയറുവാൻ തോന്നിപ്പിക്കാത്ത വിധത്തിൽ പിടിച്ചു നിർത്തുന്നയിടം.

Lovedale Ooty

PC:Shiju B

ഊട്ടിക്ക് പകരമാണോ ലവ്ഡെയിൽ എന്നു ചോദിച്ചാൽ ഒരിക്കലും അല്ല. ഊട്ടിക്ക് ഊട്ടിയുടെ സൗന്ദര്യവും ലവ്ഡെയിന് അതിന്‍റെ സൗന്ദര്യവുമുണ്ട്. കാഴ്ചകളിൽ മാത്രമല്ല, രൂപത്തിലും രീതിയിലുമെല്ലാം ഒന്നിനൊന്ന് വ്യത്യസ്തം. എന്നാൽ ഊട്ടിയിൽ തിരക്കിൽപെട്ട് എങ്ങോട്ട് പോകണമെന്നറിയാതെ ഇരിക്കുകയാണെങ്കിൽ നേരെ പോകുവാൻ പറ്റിയ സ്ഥലമാണിത്. ഇതും ഊട്ടിയിൽ തന്നെയാണോ എന്നു സംശയിക്കുന്ന വിധത്തിൽ തിരക്കും ബഹളങ്ങളും ബാധിക്കാത്ത ഇടമാണിത്.

പ്രസന്നമായ കാലാവസ്ഥ, എവിടെത്തതിരിഞ്ഞാലും മനോഹരമായ കാഴ്ചകൾ, വേനലിലാണെങ്കിലും തണുപ്പു നിറഞ്ഞ അന്തരീക്ഷം എന്നിങ്ങനെ ഊട്ടിയോട് സാമ്യപ്പെടുത്തുന്ന കാഴ്ചകൾ ഇവിടെ പലതുണ്ട്. അതുകൊണ്ടുതന്നെ വെറും ഊട്ടിയിൽ നിന്നും വെറും 7.2 കിലോമീറ്റർ ദൂരത്തിൽ ലവ്ഡെയ്ലിലേക്കുള്ള യാത്ര ഒരു നഷ്ടമായിരിക്കില്ല. നീലഗിരിയിൽ സമുദ്രനിരപ്പിൽ നിന്നും 7200 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം 1812 ൽ ബ്രിട്ടീഷുകാരാണ് സ്ഥാപിക്കുന്നത്.

ഊട്ടിയും കൂനുരും യേർകാടും വെല്ലിങ്ടണും ഒക്കെ സ്ഥാപിച്ചതിനു പിന്നിലെ അതേ ചരിത്രം തന്നെയാണ് ലവ്ഡെയ്ലിനു പിന്നിലുമുള്ളത്. ചൂടിൽ നിന്നും രക്ഷപെട്ടു വന്നു നിൽക്കുവാന്‍ ഒരു സ്ഥലം. അതുകൊണ്ടു തന്നെ ഒരു ബ്രിട്ടീഷ് കൊളോണിയൽ കാഴ്ചകൾ ഇന്നും ഇവിടെയുണ്ട്. പഴയകാല കോട്ടേജുകൾ, ബംഗ്ലാവുകൾ, പള്ളികൾ എന്നിവയിലെല്ലാം ഈ പഴയഭംഗി കാണാം.
എന്നാൽ ലവ്ഡെയ്ൽ പ്രസിദ്ധമായത് നീലഗിരി മൗണ്ടെയ്ൻ റെയിൽവേയുടെ (ഊട്ടി ടോയ് ട്രെയിൻ) സർവീസോടുകൂടിയാണ്. ലവ്ഡെയ്ൽ റെയിൽവേ സ്റ്റേഷൻ അതിന്‍റെ എല്ലാ പഴയകാല ഭംഗിയോടും കൂടി ഇന്നും നിലനിൽക്കുന്നുണ്ട്.

PC:

Lovedale Railway Station Ooty

750 ഏക്കർ സ്ഥലത്തായി വ്യാപിച്ചു കിടക്കുന്ന ലോറൻസ് സ്കൂൾ ആണ് ഇവിടുത്തെ മറ്റൊരാകർഷണം. 1858 ലാണ് ഈ സ്കൂൾ ഇവിടെ സ്ഥാപിക്കുന്നത്. സ്കൂൾ ക്യാംപസിനുള്ളിലായി ഗോഥിക് ശൈലിയിൽ നിർമ്മിച്ചിരിക്കുന്ന ചർച്ച് ഓഫ് അസെൻഷൻ ഉണ്ട്. യേശുവിന്‍റെ സ്വർഗ്ഗാരോഹണം കാണിക്കുന്ന അൾത്താരയിലെ ഗ്ലാസ് പെയിന്‍റ് മറ്റൊരു മനോഹര സൃഷ്ടിയാണ്.

ലവ്ഡെയ്ലിലെ കാഴ്ചകളിൽ പ്രധാനപ്പെട്ടതാണ് ഇവിടുത്തെ തേയിലത്തോട്ടങ്ങൾ. വൈകിട്ടെത്തി, തേയിലത്തോട്ടങ്ങളിലൂടെ നടന്ന്, കാഴ്ചകൾ കണ്ട്, ഫോട്ടോയെടുത്ത് ഒരു ചൂടുചായയും കുടിച്ച് വേണം ഇവിടുന്ന് മടങ്ങുവാൻ. അതിരാവിലെ എത്തിയാൽ ഇവിടുത്തെ പ്രഭാതവും ആസ്വദിക്കാം. ഏതു സീസണിലാണെങ്കിലും തിരക്കില്ല എന്നതാണ് ഇവിടുത്തെ പ്രത്യേകത.

Mornings in Lovedale ooty

PC:Abdullah Ahmad

ചൂടുകാലത്ത് 15 മുതൽ 20 ഡിഗ്രി വരെയും തണുപ്പുകാലത്ത് നാല് ഡിഗ്രിവരെയുമാണ് ഇവിടുത്തെ താപനില. ഹണിമൂൺ യാത്രികരാണ് ഇവിടെയെത്തുന്നവരിൽ അധികവും. ഊട്ടിയില്‍ നിന്ന് ഇവിടേക്ക് യാത്രാ പാക്കേജുകളും ലഭിക്കും.
ലവ്ഡെയ്ലിലെ താമസസൗകര്യങ്ങൾ വളരെ പരിമിതിമാണ്. പലപ്പോഴും ഊട്ടിയിൽ നിന്ന് വന്ന് ഇവിടം കണ്ടശേഷം തിരികെ ഊട്ടിയിലേക്ക് തന്നെ മടങ്ങുന്ന രീതിയാണ് ആളുകൾ പിന്തുടരുന്നത്.

ഊട്ടിയിലേക്ക് ഈ വേനലവധിക്ക് ഒരു യാത്ര പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ ഇ-പാസിന്‍റെ കാര്യം മറക്കേണ്ട. epass.tnega.org എന്ന വെബ്സൈറ്റ് വഴിയാണ് ഊട്ടി, കൊടൈക്കനാല്‍ എന്നിവിടങ്ങളിലേക്ക് പോകുന്നവര്‍ ഇ-പാസിനായി അപേക്ഷിക്കേണ്ടത്

Cover Image: vijay s/ Unsplash

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+