Search
  • Follow NativePlanet
Share
» »ലക്‌നൗ- പഴമയില്‍ പുതുമയുള്ള നഗരം

ലക്‌നൗ- പഴമയില്‍ പുതുമയുള്ള നഗരം

പൈതൃകങ്ങള്‍ കഥപറയുന്ന ഭക്ഷണപ്രിയരുടെ നഗരത്തെ പരിചയപ്പെടാം.

By Elizabath

പൗരാണികതയും ആധുനികതയും ഒരുപോലെ ഒത്തിണങ്ങിയ നഗരമാണ് നവാബുമാരുടെ നാടെന്നറിയപ്പെടുന്ന ലക്‌നൗ. പൈതൃക സ്മാരകങ്ങള്‍ കഥപറയുന്ന ഈ നഗരം ഭക്ഷണ പ്രിയരുടെ പ്രിയകേന്ദ്രം കൂടിയാണ്.
സാംസ്‌കാരികമായ അത്രയധികം ഉയര്‍ന്നു നില്‍ക്കുന്ന ഉത്തര്‍പ്രദേശിന്റെ ഈ തലസ്ഥാനത്തിനു മറ്റൊരു ഖ്യാതി കൂടിയുണ്ട്. മതസൗഹാര്‍ദ്ദം. വിവിധ മതങ്ങള്‍ തമ്മില്‍ ഇത്രയധികം സഹിഷ്ണുതയോടെ കഴിയുന്ന മറ്റൊരു ഇന്ത്യന്‍ നഗരം ഇല്ല എന്നുതന്നെ പറയാം. മതങ്ങള്‍ തമ്മില്‍ വേര്‍തിരിവ് കാണിക്കാത്ത ലക്‌നൗവിന്റെ ചരിത്രത്തിനു തുടക്കമാവുന്നത് നവാബുമാരില്‍ നിന്നാണ്. പതിനെട്ടും പത്തൊന്‍പതും നൂറ്റാണ്ടുകളില്‍ അവധിലെ നവാബ് ഭരണത്തിലാണ് ലക്‌നൗ ഇന്നു കാണുന്നത്രയും ഉയര്‍ച്ച നേടിയത്. സാംസ്‌കാരികമായും കലാപരമായും ഉയര്‍ന്നു നില്‍ക്കുന്ന ലക്‌നൗ മറ്റേതു നഗരങ്ങള്‍ക്കും മുന്നില്‍ ഉയര്‍ത്തിക്കാട്ടാവുന്ന ഇന്ത്യന്‍ മോഡലാണ്.

പണ്ഡിതരേയും കലാകാരന്‍മാരേയും കവികളെയും ശില്പികളേയും കരകൗശല നിര്‍മ്മാണക്കാരേയും ഇത്രയധികം ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്തിരുന്ന ഒരു നഗരം ഇല്ലായിരുന്നു എന്നു പറഞ്ഞാല്‍ അതില്‍ തെറ്റില്ല.
ഷെര്‍വാണി ധരിച്ച്, സര്‍വ്വാഭണ വിഭൂഷിതനായി സിംഹാസനത്തില്‍ ഇരുന്ന് കവിതകള്‍ ആസ്വദിക്കുന്ന രാജാവിന്റെ കാരിക്കേച്ചറുകള്‍ മതി അക്കാലത്തെ കലയുടെ സ്വാധീനം വെളിപ്പെടാന്‍. ഇവിടുത്തെ തെരുവുകളിലാണ് കഥക് എന്ന കലാരൂപം രൂപപ്പെട്ടത്. ഇവിടുത്തെ സംഗീതഞ്ജരില്‍ നിന്നാണ് സിത്താറും തബലയും രൂപപ്പെട്ടത്.

പഴമയിലെ പുതുമ

പഴമയിലെ പുതുമ

പുതുമയിലെ പഴമ സൂക്ഷിക്കുന്ന നഗരമാണ് ലക്‌നൗ. പഴയ ലക്‌നൗവില്‍ നിന്നും കുറച്ച് വ്യത്യാസങ്ങള്‍ മാത്രമേ ആധുനിക നഗരത്തിനുള്ളൂ. പഴയ നിര്‍മ്മിതികളും മന്ദിരങ്ങളുമെല്ലാം അതുപോലെ സൂക്ഷിക്കുന്ന നഗരം പഴമയില്‍ പുതുമ തേടുകയാണ്.

PC: BOMBMAN

വന്‍നഗരങ്ങളുടെ സ്വാധീനം

വന്‍നഗരങ്ങളുടെ സ്വാധീനം

ഒത്തിരി സ്മാരകങ്ങളും പൈതൃക രൂപങ്ങളും ഒക്കെ നിലകൊള്ളുന്ന ലക്‌നൗ അതിശയകരമായൊരു കൂടിച്ചേരലിനു സാക്ഷി കൂടിയാണ്. ഇവിടുത്തെ പലസ്മാകരങ്ങളും ഇന്ത്യന്‍, പേര്‍ഷ്യന്‍, അറബിക് കൂടാതെ ടര്‍ക്കിഷ് നിര്‍മ്മാണ കലകളുടെ മിശ്രണമാണ്. ഇത്രയധികം ഘടകങ്ങള്‍ സമ്മേളിച്ച മറ്റൊരു നഗരം ഇന്ത്യയിലില്ല.

PC: Areeb Anwer

നാവില്‍ വെള്ളമൂറും ലക്‌നൗ രുചികള്‍

നാവില്‍ വെള്ളമൂറും ലക്‌നൗ രുചികള്‍

ഭക്ഷണപ്രിയരുടെ ഇഷ്ടകേന്ദ്രമായ ഇവിടം വ്യത്യസ്തമായ രുചികളുടെ സംഗമ കേന്ദ്രം കൂടിയാണ്. മുഗള്‍ വിഭവങ്ങളായ ടിക്കയുടെയും കബാബിന്റെയും തനത് രുചികള്‍ ലക്‌നൗവിനു മാത്രം സ്വന്തമാണ്.

PC: Anibha Singh

 കലകള്‍ പിറന്ന നാട്

കലകള്‍ പിറന്ന നാട്

പ്രശസ്ത കലാരൂപമായ കഥകിനും പറയാനുള്ളത് ലക്‌നൗ ബന്ധങ്ങള്‍ തന്നെയാണ്. ഇവിടുത്തെ തെരുവുകളിലാണ് ലോകപ്രശസ്തമായ ഈ കലാരൂപം പിറവിയെടുത്തത്. ഉര്‍ദു, ഹിന്ദി, ഹിന്ദുസ്ഥാനി സംഗീത രൂപങ്ങള്‍ ഉണ്ടായതും ഇവിടെ നിന്നു തന്നെയാണ്.

PC: http://www.flickr.com/photos/payalam/

 ബാബ ഇമാംബര

ബാബ ഇമാംബര

1783 ല്‍ നിര്‍മ്മിതമായൊരു വലിയ മന്ദിരമാണിത്. ലക്‌നൗവിലെ വലിയ കെട്ടിടങ്ങളിലൊന്നും ഇതാണ്. മുഗള്‍ വാസ്തുവിദ്യയില്‍ ഒരുക്കിയിരിക്കുന്ന ഈ കെട്ടിടത്തിലാണ് അസഫ് ഉദ് ദൗളയുടെ ശവകൂടീരം സ്ഥിതി ചെയ്യുന്നത്.

pc: Muhammad Mahdi Karim

ലക്‌നൗ കാഴ്ചബംഗ്ലാവ്

ലക്‌നൗ കാഴ്ചബംഗ്ലാവ്

72 ഏക്കര്‍ വിസ്തൃതിയില്‍ നഗരഹൃദയത്തില്‍ ഒരുക്കിയിരിക്കുന്ന ബംഗ്ലാവ് ഇവിടെ പോകുന്നവര്‍ കണ്ടിരിക്കേണ്ട സ്ഥലാണ്. റോയല്‍ ബംഗാള്‍ കടുവ, സിംഹം, ചെന്നായ, ഹിമാലയന്‍ കരടി, വെള്ളക്കടുവ എന്നിവയെ ഇവിടെ സംരക്ഷിക്കുന്നുണ്ട്.

pc: Adeel Anwer

 ശില്പചാരുതയുടെ ഉദാഹരണങ്ങള്‍

ശില്പചാരുതയുടെ ഉദാഹരണങ്ങള്‍

ശില്പചാരുതയുടെ ഉദാഹരണങ്ങളായി നിരവധി
സ്മാരകങ്ങള്‍ ഇവിടെയുണ്ട്. കൈസര്‍ബാഗ് കൊട്ടാരം, താലൂഖ്ദാര്‍ ഷാള്‍, ലക്‌നൗ നഗര കവാടം തുടങ്ങിയവയൊക്കെ ഇന്ത്യയിലെ തന്നെ മികച്ച നിര്‍മ്മിതികളാണ്.

pc:Derek Keats

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: monuments
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+