Search
  • Follow NativePlanet
Share
» »ജന്മനക്ഷത്രത്തിലെ സര്‍പ്പദോഷമകറ്റാം, ശിവരാത്രി ദിനം ഈ മൂന്ന് ശിവക്ഷേത്രദര്‍ശനം അത്യുത്തമം

ജന്മനക്ഷത്രത്തിലെ സര്‍പ്പദോഷമകറ്റാം, ശിവരാത്രി ദിനം ഈ മൂന്ന് ശിവക്ഷേത്രദര്‍ശനം അത്യുത്തമം

ശിവരാത്രി ദിനത്തിലെ പ്രത്യേക പ്രാർത്ഥനകൾക്കും ക്ഷേത്ര ദർശനങ്ങൾക്കും ഒരാളുടെ ജീവിതത്തിലെ കാല്‍സര്‍പ്പ് ദോഷം മാറ്റുവാനുള്ള ശക്തിയുണ്ടത്രെ! എ

മഹാശിവരാത്രി- ഫാല്‍ഗുന മാസത്തിലെ കൃഷ്ണപക്ഷത്തിലെ ചതുര്‍ദശി ദിവസം ആചരിക്കുന്ന മഹാശിവരാത്രിക്ക് പ്രത്യേകതകളും ഫലങ്ങളും ഏറെയുണ്ട്. മഹാദേവനെ ആരാധിക്കുവാനും അനുഗ്രഹങ്ങൾ നേടുവാനും ഇതിനോളം നല്ല മറ്റൊരു ദിനമില്ലത്രെ! ഉറക്കമൊഴിഞ്ഞ് ശിവനെ പൂജിച്ചാൽ ശിവൻ ജീവിതത്തിലുടനീളം സൗഭാഗ്യവും ഐശ്വര്യവും നല്കും.
രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ശിവരാത്രി വലിയ പ്രാധാന്യത്തില്‍ കൊണ്ടാടുന്നു.

ശിവരാത്രി ദിനത്തിലെ പ്രത്യേക പ്രാർത്ഥനകൾക്കും ക്ഷേത്ര ദർശനങ്ങൾക്കും ഒരാളുടെ ജീവിതത്തിലെ കാല്‍സര്‍പ്പ് ദോഷം മാറ്റുവാനുള്ള ശക്തിയുണ്ടത്രെ! എന്താണ് കാല്‍സര്‍പ്പ് ദോഷം എന്നും ഏത് ശിവക്ഷേത്രങ്ങളാണ് ഇതിനായി സന്ദർശിക്കേണ്ടത് എന്നും നോക്കാം.

കാല്‍സര്‍പ്പ് ദോഷം

കാല്‍സര്‍പ്പ് ദോഷം

കാല്‍സര്‍പ്പ് ദോഷം അഥവാ കാള സർപ്പ ദോഷത്തിന് ഒരാളുടെ ജീവിതത്തിൽ മോശമായ പല അവസ്ഥകളും കൊണ്ടുവരുവാൻ സാധിക്കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഒരാളുടെ ജാതകത്തിൽ അതിലെ എല്ലാ ഗ്രഹങ്ങളും രാഹുവിനും കേതുവിനും ഇടയില്‍ നിൽക്കുന്നതിനെയാണ് കാല്‍സര്‍പ്പ് ദോഷം എന്നു വിളിക്കുന്നത്. ജ്യോതിഷമനുസരിച്ച് ചില വ്യവസ്ഥകളുണ്ട് കാല്‍സര്‍പ്പ് ദോഷം ഒരാൾക്കുണ്ട് എന്നു കരുതുന്നതിന്. രാഹു ആദ്യത്തെ ഭാവങ്ങളിലൊന്നിലായിരിക്കണം എന്നതാണ് ഒന്നാമത്തെ വ്യവസ്ഥ. ലഗ്‌നവും ഏഴുഗ്രഹങ്ങളും രാഹു കേതുക്കളുടെ മദ്ധ്യത്തിലായിരിക്കണമെന്നു രണ്ടാമത്തെ വ്യവസ്ഥ പറയുമ്പോൾ രാഹുവിന്റെയോ കേതുവിന്റെയോ രാശിയില്‍ മറ്റൊരു ഗ്രഹവും നില്‍ക്കരുത് എന്നതാണ് അവസാനത്തെ വ്യവസ്ഥ. ഇതു മൂന്നും വന്നാൽ മാത്രമാണ് കാലസർപ്പദോഷം ഉണ്ടെന്ന് പറയുന്നത്.

കാല്‍സര്‍പ്പ് ദോഷം വന്നാൽ

കാല്‍സര്‍പ്പ് ദോഷം വന്നാൽ

ജാതകത്തിലെ നല്ല യോഗങ്ങളെ ഒരുപരിധി വരെ ഇല്ലാതാക്കുകയോ അതിന്റെ പ്രഭാവത്തിന് മങ്ങലേല്‍പ്പിക്കുകയോ ചെയ്യുന്നതാണ് കാല്‍സര്‍പ്പ ദോഷം എന്നാണ് പറയപ്പെടുന്നത്. എന്നാൽ പല ജ്യോതിഷഗ്രന്ഥങ്ങളിലും ഇതിനെക്കുറിച്ച് കൃത്യമായി പരാമർശിക്കപ്പെട്ടിട്ടില്ലാത്തതിനാൽ കൃത്യമായ ധാരണ അവകാശപ്പെടുവാൻ സാധിക്കില്ല.

 മഹാശിവരാത്രിയും കാലസർപ്പ ദോഷവും

മഹാശിവരാത്രിയും കാലസർപ്പ ദോഷവും

മഹാശിവരാത്രി നാളിൽ ശിവനോട് പ്രാർത്ഥിച്ചാൽ ജീവിതത്തിലെ ദോഷങ്ങളെല്ലാം ഒഴിവാകും എന്നാണ് വിശ്വാസം. ജന്മനക്ഷത്രവുമായി ബന്ധപ്പെട്ടു കിടക്കുന്ന കാലസർപ്പ ദോഷവും മഹാ ശിവരാത്രി നാളിലെ ശിവക്ഷേത്ര ദർശനത്തിലൂടെ മാറ്റാം.

മൂന്ന് ക്ഷേത്രങ്ങൾ

മൂന്ന് ക്ഷേത്രങ്ങൾ

ജ്യോതിർലിംഗ ക്ഷേത്രങ്ങളായ
ഉജ്ജയിനിലെ മഹാകാലേശ്വര്‍ ക്ഷേത്രം, നാസിക്കിലെ ത്രയംബകേശ്വര് ജ്യോതിര്‍ലിംഗ ക്ഷേത്രം കൂടാതെ പ്രയാഗ്രാജിലെ തക്ഷകേശ്വര്‍ മഹാദേവ ക്ഷേത്രം എന്നീ മൂന്നു ക്ഷേത്രങ്ങളിൽ ഏതെങ്കിലും ഒന്നിൽ ശിവരാത്രി നാളിൽ പോയി ആരാധിക്കുകയും രുദ്രാഭിഷേകം നടത്തുകയും ചെയ്താൽ കാല്‍സര്‍പ്പ് ദോഷം മാറുമെന്നാണ് വിശ്വാസം.

ഉജ്ജയിൻ മഹാകാലേശ്വർ ക്ഷേത്രം

ഉജ്ജയിൻ മഹാകാലേശ്വർ ക്ഷേത്രം

ശിവരാത്രി നാളിൽ പോയിരിക്കേണ്ട പ്രധാന ക്ഷേത്രങ്ങളിലൊന്നാണ് ഉജ്ജയിനിയിലെ മഹാകാലേശ്വർ ക്ഷേത്രം. ജ്യോതിർലിംഗ ക്ഷേത്രങ്ങളിലൊന്നായ ഇത് തെക്ക് ദിശയിലേക്ക് ദർശനമുള്ള ഏക ജ്യോതിർലിംഗ ക്ഷേത്രം കൂടിയാണ്. ഭൂമിക്കടിയിൽ ഒരു നിലയും ബാക്കി നാലു നിലകൾ ഭൂനിരപ്പിനു മുകളിലുമായാണ് ഇതിന്റെ നിർമ്മിതി.

നാഗപഞ്ചമിയിൽ

നാഗപഞ്ചമിയിൽ

എന്നാൽ, ഈ ക്ഷേത്രത്തിലെ മൂന്നാമത്തെ നിലയിലേക്ക് പോകുവാൻ വർഷത്തിൽ ഒരു ദിവസം മാത്രമേ അനുമതിയുള്ളൂ. നാഗചന്ദ്രേശ്വരനെ ആണ് മൂന്നാം നിലയിൽ ആരാധിക്കുന്നത്.
സതിദേവിയുടെ ശക്തിപീഠ ക്ഷേത്രങ്ങളിലൊന്നും ഇതാണ്.

ത്രയംബകേശ്വർ ക്ഷേത്രം

ത്രയംബകേശ്വർ ക്ഷേത്രം

മഹാരാഷ്ട്രയിലെ നാസിക്കിൽ ബ്രഹ്മഗിരിക്കുന്നുകളുടെ താഴ്വരയിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് ത്രയംബകേശ്വർ ക്ഷേത്രം. ജ്യോതിർലിംഗ ക്ഷേത്രമായ ഇത് ത്രിമൂര്‍ത്തികൾ വസിക്കുന്ന ജ്യോതിർലിംഗ ക്ഷേത്രം കൂടിയാണ്. ഇവിടുത്തെ മൂന്ന് ശിവലിംഗങ്ങളിലായാണ് ത്രിമൂർത്തികള്‍ ഉള്ളതത്രെ. പൂർണ്ണമായും കരിങ്കല്ലിലാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്, ഭാരതത്തിലെ വരൾച്ച മാറ്റുവാനായി ശിവൻ ഗോദാവരിനദിയെ സൃഷ്ടിക്കുകയും പിന്നീട് അതിന്‍റെ ഉത്ഭവ സ്ഥാനത്ത് ജ്യോതിർലിംഗ രൂപത്തിൽ അവതരിച്ചു എന്നുമാണ് ഈ ക്ഷേത്രത്തെക്കുറിച്ചുള്ള വിശ്വാസങ്ങൾ പറയുന്നത്.

PC:Abhideo21

പ്രയാഗ്രാജിലെ തക്ഷകേശ്വര്‍ മഹാദേവ ക്ഷേത്രം

പ്രയാഗ്രാജിലെ തക്ഷകേശ്വര്‍ മഹാദേവ ക്ഷേത്രം

ഉത്തർ പ്രദേശിൽ യമുനാ നദിയുടെ തീരത്തായാണ് ശിവന് സമർപ്പിച്ചിരിക്കുന്ന തക്ഷകേശ്വര്‍ മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അയ്യായിരത്തോളം വർഷം പഴക്കമുണ്ട് ഈ ക്ഷേത്രത്തിനെന്നാണ് വിശ്വസിക്കപ്പെടുന്നത്. എല്ലാ ദിവസവും തക്ഷകേശ്വരനാഥിനെ ദർശിക്കുന്നതിനായി നാഗങ്ങൾ ഇവിടെ വരാറുണ്ടെന്നാണ് പറയപ്പെടുന്നത്, ആദ്യ കാലങ്ങളിൽ ബഡാ ശിവാലയ എന്നായിരുന്നു ക്ഷേത്രം അറിയപ്പെട്ടിരുന്നത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+