ഉജ്ജയിൻ മഹാകാൽ ക്ഷേത്രം... ലോകമെമ്പാടുമുള്ള ശൈവഭക്തരുടെ അഭയസ്ഥാനങ്ങളിലൊന്ന്.. ദ്വാദശ ജ്യോതിർലിംഗ സ്ഥാനങ്ങളിലൊന്നായ ഇവിടം എന്നും തീർത്ഥാടരുടെ പ്രിയപ്പെട്ട ആരാധന സ്ഥാനങ്ങളിലൊന്നാണ്. ജ്യോതിർലിംഗ ക്ഷേത്രങ്ങളിൽ ഏക സ്വയംഭൂ ശിവലിംഗം സ്ഥിതി ചെയ്യുന്ന മഹാകാൽ ക്ഷേത്രം ഒട്ടേറെ പ്രത്യേകതകൾ നിറഞ്ഞ സ്ഥലമാണ്. ദക്ഷിണി ദിശയിലേക്ക് ദർശനമുള്ള ഈ ഏക ജ്യോതിർലിംഗ ക്ഷേത്രമായ ഇവിടുത്തെ ശിവൻ ഉജ്ജയിൻ നഗരത്തിന്റെ രാജാവാണെന്നാണ് വിശ്വാസം.
ഇപ്പോഴിതാ ലോകശ്രദ്ധയിലേക്ക് ക്ഷേത്രം കടന്നുവരികയാണ്. മഹാകാലേശ്വര്‍ ക്ഷേത്ര ഇടനാഴി- മഹാകാൽ ലോക്- പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യുന്നതോടെ ചരിത്രത്തിന്റെ പുതിയൊരു അധ്യായം തുടങ്ങുകയാണ്. മഹാകാൽ ലോക് ഇടനാഴിയെക്കുറിച്ചും അതിന്‍റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം
മഹാകാൽ ലോക്
ഇന്ത്യയിലെ ഏറ്റവും വലിയ ഇടനാഴി
രണ്ട് കവാടങ്ങള്‍
108 തൂണുകൾ
രാജസ്ഥാനിലെ ബൻസി പഹാർപൂർ പ്രദേശത്തെ മണൽക്കല്ലുകളാണ് ഇതിന്റെ നിർമ്മാണത്തിനായി ഉപയോഗിച്ചിട്ടുള്ളത്. രാജസ്ഥാൻ, ഗുജറാത്ത്, ഒറീസ്സ എന്നിവിടങ്ങളിൽ നിന്നുള്ള കലാകാരന്മാരും കരകൗശല വിദഗ്ധരും ചേർന്നാണ് ആ കല്ലുകളെ ഇത്രയും മനോഹരമായ രീതിയിൽ കൊത്തുപണികളാലും ചിത്രപ്പണികളാലും അലങ്കരിച്ചിരിക്കുന്നത്.
ഉജ്ജൈൻ മഹാകാൽ ഇടനാഴി ആകർഷണങ്ങൾ
മഹാകൽ പ്ലാസ, മഹാകാൽ ഇടനാഴി, മഹാകാൽ തീം പാർക്ക്, 200 മീറ്റർ നീളമുള്ള നടപ്പാത, നന്ദി, നൈറ്റ് ഗാർഡൻ, മഹത്തായ പ്രതിമ. 108 ശിവ സ്തംഭങ്ങൾ, വിവിധ ഭാവങ്ങളിൽ ശിവനെ ചിത്രീകരിക്കുന്ന രൂപങ്ങൾ എന്നിവയാണ് ഉജ്ജൈൻ മഹാകാൽ ഇടനാഴി ആകർഷണങ്ങൾ
കാശിയേക്കാൾ നാലിരട്ടി വലുപ്പം
കാശി വിശ്വനാഥ ക്ഷേത്രത്തിൽ അടുത്തിടെ നിർമ്മിച്ച ക്ഷേത്ര ഇടനാഴിയേക്കാൾ നാലിരട്ടി വലുപ്പം മഹാകാൽ ലോക് ഇടനാഴിക്കുണ്ടെന്നാണ് പറയുന്നത്. ഗംഗാ നദിയെ കാശി വിശ്വനാഥ ക്ഷേത്രവുമായി ബന്ധിപ്പിക്കുന്ന ഇടനാഴി വന്നതോടെ ഗംഗാനദീ തീരത്തുനിന്ന് 400 മീറ്റര്‍ ദൂരം നടന്നാല്‍ ക്ഷേത്രത്തിലെത്താം.
സഞ്ചർ ഫെസിലിറ്റേഷൻ സെന്ററുകൾ സ്ഥാപിച്ചിട്ടുണ്ട്. ലോക്കറുകൾ, ടിക്കറ്റ് കൗണ്ടറുകൾ, ഭക്തർക്കായി പൂജാ സാധനങ്ങൾ വിൽക്കുന്ന കടകൾ തുടങ്ങിയ സൗകര്യങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













