മഹാകുംഭമേള 2025: അപൂര്‍വ്വതകളുടെയും അത്ഭുതങ്ങളുടെയും കാഴ്ചാ ലോകം തുറന്നിരിക്കുകയാണ് പ്രയഗ്രാജിലെ മഹാകുംഭമേള. 144 വർഷത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന അപൂർവ്വമായ നിമിഷങ്ങൾ. ഭക്തിയുടെ ഉന്നതിയിൽ എത്തിച്ചേർന്ന സന്യാസികൾ.. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സന്ദർശകർ എന്നിങ്ങനെ തിരക്കിന്‍റെയും ബഹളങ്ങളുടെയും ആത്മീയതയുടെയും ഒക്കെ വേറൊരു ലോകമാണ് പ്രയാഗ്രാജ് ഒരുക്കിയിരിക്കുന്നത്.
45 ദിവസം നീളുന്ന മഹാകുഭമേളയിൽ 40 കോടി ആളുകൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രയാഗ്‌രാജിലെ മഹാകുംഭമേളയുടെ പ്രധാന ഭാഗം എന്നത് സ്നാനം തന്നെയാണ്. ത്രിവേണി ഗമത്തിൽ മുങ്ങി നിവരുമ്പോൾ പാപങ്ങളൊക്കെയും ഇല്ലാതാകുമെന്നാണ് വിശ്വാസം. ആത്മീയതയുടെ ലോകത്തിലെ ഏറ്റവും വലിയ ആഘോഷമെന്ന് വിളിക്കുന്നത് വെറുതേയല്ലെന്ന അറിയാൻ ഇക്കൊല്ലം മകരസംക്രാന്തി ദിനത്തിൽ മഹാംകുംഭമേളയിൽ സ്നാനം ചെയ്തവരുടെ എണ്ണം മാത്രം നോക്കിയാൽ മതി. രണ്ടുകോടിയിലേറെപ്പേർ സ്നാനം ചെയ്തതായാണ് കണക്കുകൾ.

ജനുവരി 13 ന് ആരംഭിച്ച മഹാ കുംഭമേള ഫെബ്രുവരി 25 വരെ നീളും. പ്രയാഗ്രാജും കുംഭമേള നടക്കുന്ന ത്രിവേണി സംഗമവും കുംഭമേള ജില്ലയുമെല്ലാം സന്ദർശകരാലും ജനങ്ങളാലും നിറഞ്ഞ് കഴിഞ്ഞു. എങ്ങും
ജനസാഗരമാണ് കാണാനുള്ളത്. പ്രയാഗ്രാജിൽ ഓരോ 12 വർഷത്തിലും പൂർണ്ണകുംഭമേള നടക്കുന്നു. ഇങ്ങനെ നടക്കുന്ന 12-ാമത് പൂർണ കുംഭമേളയാണ് മഹാ കുംഭമേള എന്നറിയപ്പെടുന്നത്.

മഹാകുംഭമേളയുടെ ആകാശദൃശ്യം കാണാം
ഇത്തവണത്തെ കുംഭമേളയ്ക്ക് വൻ ഒരുക്കങ്ങളും ക്രമീകരണങ്ങളുമാണ് അധികൃതർ നടത്തിയിരിക്കുന്നത്. കുംഭമേളയുടെ ആകാശദൃശ്യങ്ങൾ കാണാൻ സാധാരണക്കാർക്കും സാധിക്കുന്ന വിധത്തിൽ കുറഞ്ഞ ചെലവിലുള്ള ഹെലികോപ്റ്റർ റൈഡ് ഇത്തവണത്തെ പ്രത്യേകതയാണ്.
കുംഭമേള ഹെലികോപ്റ്ററില്‍ കാണാം
കുംഭമേളയുടെ ആഘോഷങ്ങളും അലങ്കാരങ്ങളും വൈകുന്നേരത്തെ ദൃശ്യങ്ങളും വിശുദ്ധ സ്നാനവും ആരതി ഉൾപ്പെടെയുള്ള പൂജകളും പ്രാർത്ഥനകളും ഒക്കെ ആകാശത്ത് നിന്ന് കണ്ടാസ്വദിക്കാനും കുംഭമേള നഗരത്തിന്‍റെ ഭംഗി കാണാനും സാധിക്കുന്ന വിധത്തിലാണ് ഹെലികോപ്റ്റർ റൈഡ് ഒരുക്കിയിട്ടുള്ളത്.
മഹാകുംഭമേള 2025 ഹെലികോപ്റ്റര്‍ റൈഡ് നിരക്ക്
മുൻ തവണത്തേക്കാൾ വളരെ കുറഞ്ഞ നിരക്കിലാണ് ഇത്തവണ കുംഭമേള ഹെലികോപ്റ്റർ റൈഡ് ഒരുക്കിയിരിക്കുന്നത്. 1,296 രൂപയുണ്ടെങ്കിൽ കുംഭമേളയുടെ ആകാശ ദൃശ്യം ഏഴു മുതൽ എട്ടു മിനിറ്റ് നേരം വരെ ആസ്വദിക്കാം. നേരത്തെ ഇത് 3000 രൂപയായിരുന്നു. പകുതിയിലധികം കുറവാണ് ഇത്തവണ വന്നിരിക്കുന്നത്.
മഹാകുംഭമേള 2025 ഹെലികോപ്റ്റര്‍ റൈഡ് ബുക്കിങ്
ഉത്തർപ്രദേശ് സ്റ്റേറ്റ് ടൂറിസം ഡെവലപ്‌മെന്‍റ് കോർപ്പറേഷൻ ഗവൺമെൻന്‍റ് ഓഫ് ഇന്ത്യ എന്‍റർപ്രൈസസായ പവൻ ഹാൻസുമായി ചേർന്നാണ് മഹാകുംഭമേള 2025 ഹെലികോപ്റ്റര്‍ റൈഡ് ഒരുക്കുന്നത്. ഉത്തർപ്രദേശ് സ്റ്റേറ്റ് ടൂറിസം ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ്റെ (UPSTDC) ഔദ്യോഗിക വെബ്‌സൈറ്റ് www.upstdc.co.in വഴി ഓൺലൈനായി ബുക്ക് ചെയ്യാം.
പ്രയാഗ്‌രാജില്‍ ഒരുക്കിയിരിക്കുന്ന ഹെലിപാഡുകളിൽ നിന്ന് ഹെലികോപ്റ്റർ സവാരികൾ ആരംഭിക്കും. കുംഭമേളയുടെ തിരക്കേറിയ ദിവസങ്ങളിൽ ഡിമാൻഡ് ഉയർന്നേക്കാമെന്നതിനാൽ ബുക്കിംഗ് പ്ലാറ്റ്‌ഫോമിൽ ഫ്ലൈറ്റ് ഷെഡ്യൂളും ലഭ്യതയും പരിശോധിച്ച് ബുക്ക് ചെയ്യുക. നിങ്ങള്ക്ക് അനുയോജ്യമായ സമയവും തിയതിയും തിരഞ്ഞെടുത്ത് നിങ്ങൾ ഓൺലൈനായി പേയ്‌മെൻ്റ് പൂർത്തിയാക്കേണ്ടതുണ്ട്. ബുക്ക് ചെയ്തതിന് ശേഷം നിങ്ങളുടെ ടിക്കറ്റ് വിശദാംശങ്ങളടങ്ങിയ ഒരു സ്ഥിരീകരണ ഇമെയിൽ നിങ്ങൾക്ക് ലഭിക്കും.
പ്രധാനപ്പെട്ട സ്നാന ദിവസങ്ങളില് വലിയ തിരക്ക് അനുഭവപ്പെടുവാനുള്ള സാധ്യതയുണ്ട്. നിങ്ങൾ ഈ ദിവസങ്ങളിൽ ഹെലികോപ്റ്റർ റൈഡ് നടത്തുവാനാണ് ആഗ്രഹിക്കുന്നതെങ്കിൽ നേരത്തെ തന്നെ നിങ്ങളുടെ സ്ലോട്ട് പണം നല്കി ഉറപ്പിക്കേണ്ടതാണ്.
ജനുവരി 14 -മകര സംക്രാന്തി ജനുവരി 19 - മൗനി അമാവാസ്യ ദിനം ഫെബ്രുവരി 3 - വസന്ത പഞ്ചമി ദിനം ഫെബ്രുവരി 12 - മാഘി പൂർണിമ ദിനം ഫെബ്രുവരി 26 - മഹാ ശിവരാത്രി എന്നിവയാണ് സ്നാനത്തിന് പ്രധാനപ്പെട്ട ദിവസങ്ങൾ.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













