Search
  • Follow NativePlanet
Share
» »144 വർഷത്തിലൊരിക്കൽ നടക്കുന്ന മഹാ കുംഭമേള; 45 ദിവസത്തെ ചടങ്ങുകൾ, ഏറ്റവും വലിയ ആത്മീയ സമ്മേളനത്തിന് തുടക്കം

144 വർഷത്തിലൊരിക്കൽ നടക്കുന്ന മഹാ കുംഭമേള; 45 ദിവസത്തെ ചടങ്ങുകൾ, ഏറ്റവും വലിയ ആത്മീയ സമ്മേളനത്തിന് തുടക്കം

മഹാകുംഭ് 2025: ലോകത്തിലെ ഏറ്റവും വലിയ ആത്മീയ സമ്മേളനമായ മഹാകുംഭമേളയ്ക്ക് ഇന്ന് തുടക്കമാകും. ഉത്തര്‍ പ്രദേശിലെ പ്രയാഗ്രാജിൽ നടക്കുന്ന മഹാകുംഭമേള ജനുവരി 13 തിങ്കളാഴ്ച ആരംഭിച്ച് ശവരാത്രി ദിവസമായ ഫെബ്രുവരി 26 വരെ നീണ്ടു നിൽക്കും. 45 ദിവസത്തെ ചടങ്ങുകളിൽ വിദേശികള്‍ ഉൾപ്പെടെ 40 കോടി ആളുകൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഒരുപാട് വിശ്വാസങ്ങളും ഐതിഹ്യങ്ങളും കുംഭമേളയെ ചുറ്റിനിൽപ്പുണ്ട്. കുംഭമേളയില്‍ പങ്കെടുത്ത് ത്രിവേളി സംഗമത്തില്‍ സ്നാനം നടത്തുന്നതോടെ പാപങ്ങൾ ഇല്ലാതാകും എന്നതാണ് അതിലൊന്ന്. തീർത്ഥാടകർക്ക് സുഖമമായി സ്നാനം നടത്തുന്നതിനും ഒക്കെയായി മികച്ച സൗകര്യങ്ങളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്.

Mahakumbh 2025 Expecting 40 Crore Devotees In 45 Days Kumbh Mela

കുംഭമേളകൾ പലതുണ്ടെങ്കിലും ഏറ്റവും പ്രധാന്യമുള്ളതാണ് മഹാകുംഭമേള. 12 പൂർണ്ണ കുംഭമേളകള്‍ക്ക് ശേഷം വരുന്നതാണ് മഹാകുംഭമേള. ഇത് പ്രയാഗ്രാജിൽ മാത്രമാണ് നടക്കുക എന്ന പ്രത്യേകതയും ഉണ്ട്. ഹരിദ്വാർ, പ്രയാ​ഗ്‍രാജ്, നാസിക്, ഉജ്ജയ്നിൻ എന്നിവിടങ്ങളിലാണ് മൂന്നു വർഷം കൂടുമ്പോൾ കുംഭമേളകൾ നടക്കുന്നത്. അർധകുംഭമേളകള്‍ 6 വർഷത്തിനിടെ ഹരിദ്വാറിലും പ്രയാ​ഗ്‍രാജിലും നടക്കും.

ലോകത്തിലെ ഏറ്റവും വലിയ മനുഷ്യസംഗമം എന്നാണ് മഹാകുംഭമേളയെ വിശേഷിപ്പിക്കുന്നത്. മഹാകുംഭമേള നടക്കുന്ന പ്രയാഗ്രാജിൽ ഗംഗയും യമുനയും ഒപ്പം അദൃശ്യമായി സരസ്വതിയും
സംഗമിക്കുന്നുവെന്നാണ് വിശ്വാസം. ഗംഗ, യമുന, പുരാണ സരസ്വതി എന്നിവയുടെ പുണ്യ സംഗമമായ സംഗമത്തിൽ 1.5 കോടി (15 ദശലക്ഷം) ഭക്തർ പുണ്യസ്നാനം നടത്തുമെന്ന് കണക്കാക്കപ്പെടുന്നു.

എന്തുകൊണ്ട് 12 കൊല്ലം

12 വർഷത്തിലൊരിക്കലാണ് കുംഭമേള നടക്കുന്നത്. പാലാഴി മഥനത്തിൽ പുറത്തു വന്ന അമൃതിന്‍റെ തുള്ളികൾ കലശത്തിൽ നിന്നും നാലിടങ്ങളിൽ വീണു എന്നാണ് വിശ്വാസം. ഹരിദ്വാർ, പ്രയാ​ഗ്‍രാജ്, നാസിക്, ഉജ്ജയ്നിൻ എന്നിവിടങ്ങളിലാണ് അമൃത് തുള്ളികൾ വീണതെന്ന് വിശ്വാസത്തിലാണ് ഈ സ്ഥലങ്ങളിൽ കുംഭമേള നടത്തുന്നത്. ഈ അമൃത് ലഭിക്കാൻ ദേവന്മാരും അസുരന്മാരും തമ്മിൽ 12 വർഷം നീണ്ട യുദ്ധം നടന്നുവെന്ന വിശ്വാസത്തിലാണ് 12 വർഷത്തിലൊരിക്കൽ കുംഭം വരുന്നത്.

കുറ്റമറ്റ സജ്ജീകരണങ്ങളാണ് പ്രയാഗ്രാജിൽ മഹാകുംഭമേളയ്ക്കായി ഒരുക്കിയിരിക്കുന്നത്.മഹാകുംഭമേള എന്ന പേരിൽ നാലുമാസത്തേക്ക് പുതിയ ജില്ല ഉൾപ്പെടെ രൂപീകരിച്ചിട്ടുണ്ട് ഇവിടെ. മാത്രമല്ല, കർശനമായ സുരക്ഷ ക്രമീകരണങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. സുരക്ഷാ നടപടികളുടെ ഭാഗമായി 45,000 ത്തോളം പോലീസുകാരെ ഇവിടെ വിന്യസിച്ചിട്ടുണ്ട്.

പ്രയാ​ഗ് രാജിൽ 12 കിലോമീറ്റർ നീളത്തിൽ സ്നാന ഘാട്ടുകൾ, താല്‍ക്കാലിക നഗരവിന്യാസത്തിന് വേണ്ടി 4000 ഹെക്ടർ, സജ്ജീകരണങ്ങള്‍ക്കായി മാത്രം 7000 കോടി രൂപ, 3000 സ്പെഷൽ സർവീസുകളുൾപ്പടെ 13000 ട്രെയിൻ സർവീസുകൾ എന്നിങ്ങനെ ഒരുപാട് സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.

പ്രധാന സ്നാന ദിവസങ്ങൾ

മഹാകുംമേളയിൽ വിശ്വാസികൾ ഏറ്റവും പ്രാധാന്യത്തോടെ കാണുന്നതാണ് സ്നാന ദിവസങ്ങൾ,
ജനുവരി 14 -മകര സംക്രാന്തി
ജനുവരി 19 - മൗനി അമാവാസ്യ ദിനം
ഫെബ്രുവരി 3 - വസന്ത പഞ്ചമി ദിനം
ഫെബ്രുവരി 12 - മാഘി പൂർണിമ ദിനം
ഫെബ്രുവരി 26 - മഹാ ശിവരാത്രി എന്നിവയാണ് സ്നാനത്തിന് പ്രധാനപ്പെട്ട ദിവസങ്ങൾ.

ഏറ്റവും കൂടുതൽ വിശ്വാസികളെത്തുന്ന ദിവസം

മഹാകുംഭമേളയുടെ 45 ദിവസങ്ങളും പ്രധാനപ്പെട്ടതാണെങ്കിലും . ജനുവരി 25 മുതൽ 30 വരെയുള്ള മൗനി അമാവാസി ദിവസങ്ങളിലാണ് ഏറ്റവും അധികം ആളുകൾ പ്രയാഗ്രാജിൽ എത്തുന്നത്. ഏകദേശം അഞ്ചുകോടി ഭക്തരെയാണ് ഈ ദിവസങ്ങളിൽ പ്രതീക്ഷിക്കുന്നത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+