മഹാകുംഭമേളയ്ക്കുള്ള കാത്തിരിപ്പിന്‍റെ ദിനങ്ങളാണിത്. ലോകത്തിലെ ഏറ്റവും വലിയ ആത്മീയ കൂടിച്ചേരലുകളിലൊന്നായ മഹാകുംഭമേള ഉത്തർ പ്രദേശിലെ പ്രയാഗ്രാജിൽ ആണ് നടക്കുന്നത്. നുവരി 13മുതൽ ഫെബ്രുവരി 26വരെ പ്രയാഗ്‌രാജിൽ നടക്കുന്ന മഹാകുംഭമേളയിൽ സന്ദർശകരടക്കം കോടിക്കണക്കിന് ആളുകളെയാണ് പ്രതീക്ഷിക്കുന്നത്. കുംഭമേളയിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർക്കായി പ്രത്യേക ട്രെയിൻ സർവീസുകൾ റെയിൽവേ ഏർപ്പെടുത്തിയിട്ടുണ്ട്.
ഇപ്പോഴിതാ, കേരളത്തിൽ നിന്നുള്ളവർക്കും എളുപ്പത്തിൽ പോകാൻ സാധിക്കുന്ന മഹാകുംഭമേള പ്രത്യേക ട്രെയിൻ സർവീസ് അവതരിപ്പിച്ചിരിക്കുകയാണ് ദക്ഷിണ റെയിൽവേ. , മംഗളൂരു - വാരണസി കുംഭമേള സ്പെഷ്യൽ ട്രെയിൻ കാസർകോഡ് മുതൽ പാലക്കാട് വരെയുള്ള മലബാർ ഭാഗത്തു നിന്നുള്ളവർക്ക് പ്രയോജനപ്പെടുത്താം.

കുംഭമേള സീസണിലെ തിരക്കും യാത്രക്കാരുടെ ആവശ്യകതയും പരിഗണിച്ചാണ് മംഗളൂരുവിൽ നിന്ന് പാലക്കാട് വഴി വാരണാസിയിലേക്കും തിരികെയും സർവീസ് നടത്തുന്ന മംഗളൂരു - വാരണസി- മംഗളൂരു സ്പെഷ്യൽ ട്രെയിന്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഇരു റൂട്ടുകളിലും രണ്ടു വീതം ആകെ നാല് സർവീസുകളാൻണ് ഇത് നടത്തുക. സർവീസ് വിശദാംശങ്ങൾ, റൂട്ട്, ടിക്കറ്റ് നിരക്ക്, സീറ്റ് ലഭ്യത തുടങ്ങിയ കാര്യങ്ങൾ അറിയാം.
മംഗളൂരു സെൻട്രൽ - വാരാണസി സ്പെഷ്യൽ ട്രെയിൻ
ട്രെയിൻ നമ്പർ 06019 മംഗളൂരു സെൻട്രൽ - വരാണസി സ്പെഷ്യൽ ട്രെയിൻ ജനുവരി 18, ഫെബ്രുവരി 15 എന്നീ ശനിയാഴ്ചകളില് മംഗളൂരു സെൻട്രലിൽ നിന്ന് രാവിലെ 04:15 ന് പുറപ്പെടും. മൂന്നാം ദിവസമായ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.50 ന് വാരണാസിയിൽ എത്തും. 58 മണിക്കൂർ 35 മിനിറ്റാണ് യാത്രാ സമയം. സ്ലീപ്പറിന് 1120 രൂപ, എസി ത്രീ ടയറിന് 2830 രൂപ, എസി ടൂ ടയറിന് 4045 രൂപ എന്നിങ്ങനെയാണ് നിരക്ക്.
ആകെ 45 സ്റ്റോപ്പുകളാണുള്ളത്. ഇതിൽ 12 എണ്ണം കേരളത്തിലെ സ്റ്റോപ്പുകളാണ്. ലേശ്വരം,പയ്യന്നൂർ, കണ്ണൂർ, തലശേരി, വടകര, കോഴിക്കോട്, ഫറോക്ക്, തിരൂർ, ഷൊർണൂർ, ഒറ്റപ്പാലം, പാലക്കാട് എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകൾ.
മംഗളൂരു സെൻട്രൽ - 04:15
കാസർഗോഡ് - 04:55
നീലേശ്വരം - 05:25
പയ്യന്നൂർ - 05:53
കണ്ണൂർ - 06:27
തലശ്ശേരി - 06:46
വടകര - 07:03
കോഴിക്കോട് - 07:57
ഫറോക്ക് - 08:12
തിരൂർ - 08:53
ഷൊർണ്ണൂർ ജംഗ്ഷൻ - 10:20
ഒറ്റപ്പാലം - 10:48
പാലക്കാട് ജംഗ്ഷൻ - 11:17
കോയമ്പത്തൂർ ജംഗ്ഷൻ - 13:10
തിരുപ്പൂർ - 13:55
ഈറോഡ് ജംഗ്ഷൻ - 14:40
സേലം ജംഗ്ഷൻ - 15:45
ജോളാർപെട്ട ജംഗ്ഷൻ - 17:35
കാട്ട്പാടി ജംഗ്ഷൻ - 18:55
ആരക്കോണം ജംഗ്ഷൻ - 20:05
പേരമ്പൂർ - 20:55
ഗുദൂർ ജംഗ്ഷൻ - 00:08
നെല്ലൂർ - 00:44
ഓംഗോൾ - 02:13
ചിരാല - 03:03
തെന്നാലി ജംഗ്ഷൻ - 03:43
വിജയവാഡ ജംഗ്ഷൻ - 04:15
ഖമ്മം - 05:53
വാറങ്കൽ - 07:23
രാമഗുണ്ടം - 09:48
സിർപുര്‍ കാഗസ് നഗർ - 11:18
ബല്ഹർഷാ - 13:35
ചന്ദ്രപൂർ - 14:53
നാഗ്പൂർ - 18:20
ഇതാർസി ജംഗ്ഷൻ - 22:55
പിപരിയ - 23:53
നർശിംഗ്പൂർ - 00:58
ജബൽപൂർ - 02:30
കാത്നി - 03:50
മൈഹർ - 04:38
സത്ന - 06:20
മണിക്പൂർ - 08:40
പ്രയാഗ്രാജ് ചേയോക്കി - 10:25
മിർസാപൂർ - 11:35
ചുനാർ - 12:18
വരാണസി ജംഗ്ഷൻ - 14:50
വാരാണസി- മംഗളൂരു സെൻട്രൽ സ്പെഷ്യൽ ട്രെയിൻ
ട്രെയിൻ നമ്പർ 06020 വാരാണസി- മംഗളൂരു സെൻട്രൽ സ്പെഷ്യൽ ട്രെയിൻ ജനുവരി 21, ഫെബ്രുവരി 18 എന്നീ ചൊവ്വാഴ്ചകളിൽ വാരണാസിയില്‍ നിന്ന് വൈകിട്ട് 6.20 ന് പുറപ്പെടും. നാലാം ദിവസമായ വെള്ളിയാഴ്ച പുലര്ച്ചെ 2.30 ന് മംഗളൂരൂ സെൻട്രലിൽ എത്തും. ഒന്നാം ദിവസരം രാത്രി 9.15 ന് പ്രയാഗ്രാജ്, തുടർന്ന് മൂന്നാംദിവസം രാത്രി 08:10ന് പാലക്കാട് എത്തും. തുടർന്ന് ഒറ്റപ്പാലം 08:40, ഷൊർണൂർ 09:05, തിരൂർ 09:48, ഫറോക്ക് 10:13, കോഴിക്കോട് 10:47, വടകര 11:12, തലശേരി 11:38, കണ്ണൂർ 12:02, പയ്യന്നൂർ 12:38, നീലേശ്വരം 12:58, കാസർകോട് 01:33 കഴിഞ്ഞ് മംഗളൂരു സെൻട്രലിൽ പുലർച്ചെ 02:30 ന് എത്തിച്ചേരും.
ആകെ 18 കോച്ചുകളാണ് ഈ സ്പെഷ്യല് സർവീസിനുള്ളത്. ഒരു എസി ടു ടയർ കോച്ച്, മൂന്ന് എസി ത്രീ ടയർ കോച്ച്, 12 സ്ലീപ്പർ ക്ലാസ് കോച്ച്, രണ്ട് ജനറൽ സെക്കൻഡ് ക്ലാസ് കോച്ച് എന്നിവയാണ് സ്പെഷ്യൽ ട്രെയിനിനുള്ളത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













