Search
  • Follow NativePlanet
Share
» »മഹാകുംഭ് 2025: പ്രയാഗ്രാജ് കാണാം, കുംഭമേളുടെ അത്ഭുത കാഴ്ചകള്‍ക്കൊപ്പം മറക്കാതെ ചെയ്യേണ്ട കാര്യങ്ങൾ

മഹാകുംഭ് 2025: പ്രയാഗ്രാജ് കാണാം, കുംഭമേളുടെ അത്ഭുത കാഴ്ചകള്‍ക്കൊപ്പം മറക്കാതെ ചെയ്യേണ്ട കാര്യങ്ങൾ

മഹാകുംഭ് 2025: അതിരുകളില്ലാത്ത ആത്മീയ ആഘോഷമാണ് വിശ്വാസികൾക്ക് കുംഭമേള. സഞ്ചാരികൾക്കാവട്ടെ, ഭക്തിയും അപൂർവ്വങ്ങളായ കാഴ്ചകളും വ്യത്യസ്ത സംസ്കാരങ്ങളെയും രീതികളെയും പരിചയപ്പെടുവാനും അനുഭവിക്കുവാനും അതിൽ പങ്കാളികളാകുവാനുമുള്ള അവസരവും. സന്യാസികളും സന്ദർശകരും വിദേശികളും ഉൾപ്പെടെ 40 കോടിയോളം ആളുകളെയാണ് ഈ കുംഭമേളയിൽ പ്രതീക്ഷിക്കുന്നത്.

ഫെബ്രുവരി 26 വരെ നീണ്ടു നിൽക്കുന്ന കുംഭമേളയിൽ പങ്കെടുക്കാൻ ഇനിയും ധാരാളം സമയവും അവസരവുമുണ്ട്. 144 വർഷത്തിലൊരിക്കൽ സംഭവിക്കുന്ന മഹാകുംഭമേളയ്ക്ക് സാക്ഷിയാകാൻ സാധിക്കുകയെന്നത് ജീവിതത്തിലെ ഏറ്റവും അപൂർവ്വമായ നിമിഷങ്ങൾ കൂടിയാണ്. മഹാകുംഭമേളയ്ക്കായി പ്രയാഗ്രാജിൽ എത്തുമ്പോൾ നിർബന്ധമായും ചെയ്യേണ്ട അഞ്ച് കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

Mahakumbh 2025 Things To Do At Kumbh Mela in Prayagraj

സന്യാസിമാരെ കാണാം

സാധാരണ ജീവിതത്തിലും യാത്രകളിലും ഒരിക്കലും കാണാൻ സാധ്യതയില്ലാത്ത പല വിഭാഗങ്ങളിലുള്ള സന്യാസിമാരെ കാണാൻ സാധിക്കും എന്നതാണ് കുംഭമേളയുടെ വലിയ പ്രത്യേകതകളിലൊന്ന്. ദേഹം മുഴുവൻ ഭസ്മം വാരിവിതറി, അല്പം മാത്രം വസ്ത്രം ധരിച്ച്, കാഷായമാലയും ജഡകെട്ടിയ മുടിയും ഒക്കെയുള്ള സാധുക്കളെ കാണാം. പലരും അത്ര സൗഹൃദത്തോടെ ഇടപെട്ടില്ലെങ്കിലും അടുപ്പത്തോടെ പെരുമാറുന്നവരെയും കാണാം.

ദേഷ്യത്തിനും മറ്റും പേരുകേട്ട നാഗസന്യാസിമാരും യോഗയിലൂടെയും ഹിമാലയത്തിലെ തപസ്സിലൂടെയും സിദ്ധികള്‍ നേടിയെന്ന് അവകാശപ്പെടുന്ന സന്യാസിമാരെയും ഇവിടെ കാണാം. ആത്മീയതയ്ക്ക് ഏറെ പ്രധാന്യം നല്കുന്ന ഇവര്‌ പൊതുവേ ആളുകളോടെ അടുപ്പത്തിൽ ഇടപെടാറില്ല.

പ്രയാഗ്രാജ് കാണാം

വിശുദ്ധ സ്നാനവും ത്രിവേണി സംഗമത്തിലെ തിരക്കും മാത്രമല്ല ഇവിടെ കാണാനുള്ളത്. പ്രയാഗ്രാജ് എന്ന നാടിനെ പരിചയപ്പെടാനും കണ്ടുതീർക്കുവാനും ഉള്ള അവസരം കൂടിയാണ് കുംഭമേള യാത്ര നല്കുന്നത്. ക്ഷേത്രങ്ങൾ, കോട്ടകൾ, അതിന്‍റെ ചരിത്രം, രസകരമായ വസ്തുതകൾ, വിശ്വാസങ്ങൾ എന്നിങ്ങനെ ഇവിടെ അറിയേണ്ടതായ കുറേ കാര്യങ്ങളുണ്ട്. അക്ബർ കോട്ട എന്നറിയപ്പെടുന്ന അലഹബാദ് കോട്ട, ശ്രീ ബഡേ ഹനുമാൻ ജി ക്ഷേത്രം തുടങ്ങിയവ മറക്കാതെ കാണണം.

കുംഭ് സാഹായക് എഐ

കോടിക്കണക്കിന് ജനങ്ങൾ വന്നും പോയുമിരിക്കുന്ന, തിരക്ക് കൊണ്ട് ബുദ്ധിമുട്ടുന്ന കുംഭമേള ജില്ലയിൽ സഞ്ചരിക്കുക എന്നത് ഒരു പണി തന്നെയാണ്. ഇത് ഒഴിവാക്കുവാനും യാത്ര സുഗമമാക്കുവാനുമായി സാങ്കേതികവിദ്യയും എഐ ഉപകരണങ്ങളും ഉപയോഗിക്കുന്നു. നിങ്ങളുടെ കുംഭമേള യാത്രയില് ഒരു സുഹൃത്തിനെയെന്ന പോലെ കൂട്ടാൻ പറ്റിയ ഒരു ജനറേറ്റീവ് എഐ ടൂളായ Kumbh Sah'AI'yak (കുംഭ് സാഹായക്) പ്രയോജനപ്പെടുത്താം.

യാത്രയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ,ഇവന്‍റ് ഷെഡ്യൂളുകളും മറ്റ് അപ്‌ഡേറ്റുകളും ഇതിലുണ്ട്. ഡിജിറ്റൽ മഹാ കുംഭ് അനുഭവ കേന്ദ്രം നിങ്ങളെ കുംഭമേളയുടെ ആള്‍ക്കൂട്ടത്തിൽ നിന്നും തിരക്കുകളിൽ നിന്നും മാറ്റി തീമാറ്റിക് സോണുകളിലൂടെയും റോബോട്ടിക്‌സുകളിലൂടെയും മേളയുടെ വിവിധ കാഴ്ചകൾ പരിചയപ്പെടുത്തുന്നു.

കുംഭമേള ഹെലികോപ്റ്റർ റൈഡ്

കുംഭമേളയുടെ ആകാശദൃശ്യങ്ങൾ ഏറ്റവും കുറഞ്ഞ ചെലവിൽ ആസ്വദിക്കുന്നതിനായി ഹെലികോപ്റ്റർ റൈഡ് ഇവിടെ ഒരുക്കിയിട്ടുണ്ട്.
കുംഭമേളയുടെ ആകാശ ദൃശ്യം ഏഴു മുതൽ എട്ടു മിനിറ്റ് നേരം വരെ ആസ്വദിക്കുന്നതിന് 1,296 രൂപ മാത്രം മതി. കുംഭമേളയിൽ പങ്കെടുക്കുന്ന ഒരു സഞ്ചാരി എന്ന നിലയിൽ ഇതൊരു നഷ്ടമായിരിക്കില്ല. കുംഭമേള നഗരിയുടെയും ആഘോഷങ്ങളുടെയും പൂജകളുടെയും എല്ലാം മനോഹരമായ ആകാശദൃശ്യം ഇതിൽനിന്ന് ആസ്വദിക്കാം.

ഉത്തർപ്രദേശ് സ്റ്റേറ്റ് ടൂറിസം ഡെവലപ്‌മെന്‍റ് കോർപ്പറേഷൻ ഗവൺമെൻന്‍റ് ഓഫ് ഇന്ത്യ എന്‍റർപ്രൈസസായ പവൻ ഹാൻസുമായി ചേർന്നാണ് മഹാകുംഭമേള 2025 ഹെലികോപ്റ്റര്‍ റൈഡ് ഒരുക്കുന്നത്. ഉത്തർപ്രദേശ് സ്റ്റേറ്റ് ടൂറിസം ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ്റെ (UPSTDC) ഔദ്യോഗിക വെബ്‌സൈറ്റ് www.upstdc.co.in വഴി ഓൺലൈനായി ബുക്ക് ചെയ്യാം. ഇതില് നിങ്ങൾക്ക് സൗകര്യപ്രദമായ തിയതിയും സ്ലോട്ടും തിരഞ്ഞെടുക്കാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: mahakumbh 2025 prayagraj
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+