Search
  • Follow NativePlanet
Share
» »നിങ്ങളൊരു സാഹസികനാണോ? കര്‍ജാത്തില്‍ പോകാം!

നിങ്ങളൊരു സാഹസികനാണോ? കര്‍ജാത്തില്‍ പോകാം!

By Maneesh

സുന്ദരവും ത്രില്ലടിപ്പിക്കുന്നതുവുമായ നിരവധി സാഹസിക വിനോദ കേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്ന, മഹാരാഷ്ട്രയിലെ ഒരു ജില്ലയാണ് റായ്ഗഡ്. റായ്ഗഡിലെ പ്രശസ്തമായ ഒരു സാഹസിക വിനോദ കേന്ദ്രമാണ് കര്‍ജാത്ത്. മുംബൈയില്‍ നിന്ന് 62 കിലോമീറ്റര്‍ അകലെയായാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. അതിനാല്‍ തന്നെ മുംബൈയില്‍ നിന്ന് വളരെ എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയുന്ന സ്ഥലമാണ് ഇത്.

Thomas Cook ട്രാവല്‍ കൂപ്പണുകള്‍ സൗജന്യമായി നേടാം

സുന്ദരമായ പ്രകൃതി ദൃശ്യങ്ങളും, മലനിരകളും, കോട്ടകളും, ഗുഹാക്ഷേത്രങ്ങളും കാഴ്ചകള്‍ ഒരുക്കുന്ന കര്‍ജാത്ത് സാഹസിക പ്രേമികളുടെ മാത്രമല്ലാ പ്രകൃതി സ്നേഹികളൂടേയും ഇഷ്ട സ്ഥലമാണ്. അതിനാല്‍ തന്നെ മുംബൈയില്‍ നിന്ന് വീക്കെന്‍ഡ് യാത്രയ്ക്ക് പറ്റിയ ഒരു സ്ഥലവുമാണ്.

സാഹസിക വിനോദങ്ങള്‍

വാട്ടര്‍ഫാള്‍ ക്ലൈംമ്പിംഗ് ആണ് ക‌ര്‍ജാത്തിലെ ഏറ്റവും പ്രശസ്തമായ സാ‌ഹസിക വിനോദം. ഇത് കൂടാ‌തെ ട്രെക്കിംഗ്, റാപ്പെല്ലിംഗ് എന്നിവയ്ക്കും സാഹസിക പ്രേമികള്‍ ഇവിടെ എത്താറുണ്ട്. കര്‍ജാത്തിലെ ഉല്ലാസ് നദി റിവര്‍ റാഫ്റ്റിംഗിന് പേരുകേട്ട സ്ഥലമാണ്. കര്‍ജാത്തിനേക്കുറിച്ച് കൂടുതല്‍ മനസിലാക്കാം.

കര്‍ജാത്തിനേക്കുറിച്ച് കൂടുതല്‍ വായിക്കാം

ഹില്‍സ്റ്റേഷന്‍

ഹില്‍സ്റ്റേഷന്‍

ഏതൊരു ഹില്‍ സ്‌റ്റേഷനുമെന്നപോലെ പച്ചപുതച്ചുകിടക്കുന്ന പ്രകൃതിയും വെള്ളച്ചാട്ടങ്ങളും പാറകള്‍ നിറഞ്ഞ കുന്നിന്‍ പുറങ്ങളും തന്നെയാണ് കര്‍ജാത്തിന്റെയും പ്രത്യേകത.

Photo Courtesy: Rishad Daroowala

പ്രകൃതി ദൃശ്യം

പ്രകൃതി ദൃശ്യം

ആദ്യകാഴ്ചയില്‍ത്തന്നെ ആരും കര്‍ജാത്തിനെ പ്രണയിച്ചുപോകുമെന്ന് ഉറപ്പാണ്. മലനിരകളുടെ ഭംഗിയ്‌ക്കൊപ്പം തന്നെ ഇതിലെയൊഴുകുന്ന ഉല്‍ഹാസ് നദിയും കര്‍ജാത്തിന്റെ മോടി കൂട്ടുന്ന ഘടകമാണ്.
Photo Courtesy: Ramnath Bhat

കൊണ്ടാന കേവ്‌സ്

കൊണ്ടാന കേവ്‌സ്

പുരാതനകാലഘട്ടത്തിലെ ബുദ്ധമതവിശ്വാസികളുടെ ജീവിതത്തിലേയ്ക്ക് വെളിച്ചം വീശുന്നതാണ് ഈ ഗുഹകളുടെ ചരിത്രവും ഇവിടുത്തെ കാഴ്ചകളും.
Photo Courtesy: Rudolph.A.furtado

വിശദമായി

വിശദമായി

ഗുഹകള്‍ക്കുള്ളില്‍ സ്തൂപങ്ങളും, വിഹാരങ്ങളും ചൈത്യകളുമെല്ലാം പണിതുവച്ചിരിക്കുകയാണ്. രണ്ടാം നൂറ്റാണ്ടില്‍ പണിതതാണ് ഈ ഗുഹകളെന്നാണ് ചരിത്രകാരന്മാര്‍ പറയുന്നത്, അതായത് ഏതാണ്ട് 2000 വര്‍ഷം പഴക്കമുള്ളവയാണിതെന്ന് ചുരുക്കം. വിശദമായി വായിക്കാം
Photo Courtesy: Rudolph.A.furtado

വെള്ളച്ചാട്ടങ്ങള്‍

വെള്ളച്ചാട്ടങ്ങള്‍

സുന്ദരമായ നിരവധി വെള്ളച്ചാട്ടങ്ങള്‍ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് കര്‍ജാത്ത്. വെള്ളച്ചാട്ടങ്ങള്‍ക്കിടയിലൂടെയു‌ള്ള റോക്ക് ക്ലൈംബിംഗിനായി നിരവധി ആളുകള്‍ ഇവിടെ എത്തിച്ചേരുന്നുണ്ട്.

Photo Courtesy: Shivashree

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: mumbai maharashtra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+