Search
  • Follow NativePlanet
Share
» »സൗഭാഗ്യം കൊണ്ടുവരുന്ന മകരരാശി ക്ഷേത്രങ്ങൾ! ഐശ്വര്യത്തിനായി പോകാം ഇവിടങ്ങളിൽ

സൗഭാഗ്യം കൊണ്ടുവരുന്ന മകരരാശി ക്ഷേത്രങ്ങൾ! ഐശ്വര്യത്തിനായി പോകാം ഇവിടങ്ങളിൽ

ഇതാ മകരം രാശിക്കാർ സന്ദർശിക്കേണ്ട ക്ഷേത്രങ്ങൾ ഏതൊക്കെയാണെന്നും അതിന്റെ പ്രത്യേകതകളും വായിക്കാം.

ജനനസമയത്തെ രാശികൾ അനുസരിച്ച് ഓരോരുത്തരുടെയും ജീവിതത്തിൽ ജയപരാജയങ്ങൾ മാറിമാറി വരും. രാശികള്‍ വഴി ജീവിതത്തിൽ ഐശ്വര്യം വരണമെങ്കിൽ ക്ഷേത്രദർശനം നിശ്ചയമായും ചെയ്തിരിക്കണം. ഓരോ രാശികൾക്കും അതിന്‍റെ പ്രത്യേകതകൾ അനുസരിച്ചുള്ള ക്ഷേത്രങ്ങളുണ്ട്. ഇതാ മകരം രാശിക്കാർ സന്ദർശിക്കേണ്ട ക്ഷേത്രങ്ങൾ ഏതൊക്കെയാണെന്നും അതിന്റെ പ്രത്യേകതകളും വായിക്കാം.

മകരം രാശി

മകരം രാശി

രാശി ചക്രത്തിൽ ധനു കഴിഞ്ഞുവരുന്ന, പത്താമത്തെ രാശിയാണ മകരം. ശനി അധിപനായി ഈ രാശി അവസാന ഭൂമി രാശിയാണെന്നാണ് വിശ്വാസം. ഭാഗ്യവും നിർഭാഗ്യവും മാറിമാറിത്തരുന്ന ശനി കൂടെയുള്ളതാണ് ഈ രാശിയുടെ പ്രത്യേകത. ഡിസംബർ 22 മുതൽ ജനുവരി 19 വരെ ജനിച്ചവരാണ് ഈ രാശിയിൽ ഉൾപ്പെടുന്നത്.

മകരം രാശിക്കാർ സന്ദർശിക്കേണ്ട ക്ഷേത്രങ്ങൾ

മകരം രാശിക്കാർ സന്ദർശിക്കേണ്ട ക്ഷേത്രങ്ങൾ

മകരം രാശിയിൽ ജനിച്ചവർ ജീവിതത്തിൽ അഭിവൃദ്ധിക്കായി ക്ഷേത്രങ്ങള്‍ സന്ദർശിക്കേണ്ടതുണ്ട്. നടരാജ ക്ഷേത്രം ചിദംബരം, തിരുവനൈക്കാവല്‍ ജംബുകേശ്വർ ക്ഷേത്രം എന്നിവയാണ് ഇതിൽ പ്രധാനം. ഈ രണ്ടു ക്ഷേത്രങ്ങളെക്കുറിച്ചും വിശദമായി വായിക്കാം.

നടരാജ ക്ഷേത്രം ചിദംബരം

നടരാജ ക്ഷേത്രം ചിദംബരം

തിള്ളെ നടരാജ ക്ഷേത്രം അഥവാ ചിദംബരം നടരാജ ക്ഷേത്രം നമുക്ക് പരിചിതമായ ക്ഷേത്രങ്ങളിൽ ഒന്നാണ്. പേരുപോലെ തന്നെ നടരാജ രൂപനായാണ് ഇവിടെ ശിവനെ ആരാധിക്കുന്നത്. കലകളും ആത്മീയതയും തമ്മിലുള്ള ബന്ധം ഏറ്റവും മനോഹരമായി വിവരിക്കുന്ന ക്ഷേത്രങ്ങളിലൊന്നായാണ് നടരാജ ക്ഷേത്രത്തെ പണ്ടുമുതൽ തന്നെ കണ്ടുവരുന്നത്. നാട്യ ശാസ്ത്രത്തിൽ ഭരതമുനി വിവരിച്ചിരിക്കുന്ന ഭരതനാട്യത്തിൽ 108 കരണങ്ങളും അതിന്റെ ഏറ്റവും ഭംഗിയിൽ കൊത്തിവെച്ചിരിക്കുന്നത് ഇവിടെ കാണുവാൻ സാധിക്കും. തെക്കേ ഇന്ത്യയിലെ ഏറ്റവും പഴക്കംചെന്ന ക്ഷേത്രങ്ങളിലൊന്നും കൂടിയാണിത്.

PC:Richard Mortel

പഞ്ചഭൂത ക്ഷേത്രം

പഞ്ചഭൂത ക്ഷേത്രം

ഹൈന്ദവ വിശ്വാസങ്ങൾ അനുസരിച്ച് പഞ്ചഭൂതങ്ങളിൽ ആകാശത്തിനു പ്രധാന്യം നല്കുന്നതാണ് ചിദംബരം നടരാജ ക്ഷേത്രം. അതുകൊണ്ടുതന്നെ ജ്ഞാനാകാശം എന്നും ചിദംബരം ക്ഷേത്രം അറിയപ്പെടുന്നു. വിശ്വകർമ്മാവ് നിർമ്മിച്ച ക്ഷേത്രമെന്നും, ലോകത്തിലെ ഏറ്റവും ശക്തിയേറിയ ശിവക്ഷേത്രം എന്നുമെല്ലാമുള്ള വിശേഷണങ്ങൾ ഈ ക്ഷേത്രത്തിനുണ്ട്. ഈ ക്ഷേത്രത്തെക്കുറിച്ച് പറയുമ്പോൾ ചിദംബര രഹസ്യം എന്താണെന്നു കൂടി പറയാതെ പൂർത്തിയാവില്ല. മറ്റു ക്ഷേത്രങ്ങളിൽ കാണുന്ന പോലെ ഇവിടെ ശിവലിംഗ പ്രതിഷ്ഠയില്ല! ഈശ്വരനെ ശൂന്യയായി ആരാധിക്കുന്ന ഇവിടെ ദൈവം സങ്കല്പമാണ് എന്നു പറയാം. നടരാജ വിഗ്രഹത്തിനടുത്ത് തിരശീലകൊണ്ട് മറച്ചനിലയിലാണ് ഇതുള്ളത്!

PC:Shinuzaaya

 മകരരാശി പരിഹാര സ്ഥലം

മകരരാശി പരിഹാര സ്ഥലം

മകരം രാശിയിൽ ജനിച്ചവർക്ക് പോകുവാൻ പറ്റിയ ക്ഷേത്രങ്ങളിലൊന്നാണ് നടരാജ ക്ഷേത്രം ചിദംബരം. അവരുടെ രാശിയിലെ ദോഷങ്ങൾ നീക്കി, ജീവിത വിജയത്തിനും ഐശ്വര്യത്തിനും ഈ ക്ഷേത്ര ദർശനം സഹായിക്കും എന്നാണ് വിശ്വാസം.

PC:Destination8infinity

ജംബുകേശ്വർ ക്ഷേത്രം, തിരുവണൈകാവൽ

ജംബുകേശ്വർ ക്ഷേത്രം, തിരുവണൈകാവൽ

തമിഴ്നാട്ടിൽ തന്നെയുള്ള മറ്റൊരു മകരം രാശി ക്ഷേത്രമാണ് ജംബുകേശ്വർ ക്ഷേത്രം. ശ്രീരംഗ രംഗനാഥസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്ന അതേ ദ്വീപിൽ തന്നെയാണ് ഈ ക്ഷേത്രവും ഉള്ളത്. ശിവക്ഷേത്രങ്ങളിൽ പ്രധാനിയായ ഈ ക്ഷേത്രം 275 പാടൽപെട്ര ക്ഷേത്രങ്ങളിൽ ഒന്നുകൂടിയാണ്.

PC:Ssriram mt

പഞ്ചഭൂത ക്ഷേത്രം

പഞ്ചഭൂത ക്ഷേത്രം

പഞ്ചഭൂതങ്ങളിൽ ജലത്തിന് സമർപ്പിച്ചിരിക്കുന്ന ക്ഷേത്രമാണ് തിരുവണൈകാവൽ ക്ഷേത്രം. ഇവിടെ ജംബുകേശ്വരന്റെ കോവിലിനു താഴെ എപ്പോഴും ജലം നിറഞ്ഞു കിടക്കുന്ന ഒരു ഉറവ ഉണ്ടെന്നാണ് വിശ്വാസം. വിശാലമായി നിർമ്മിക്കപ്പെട്ടിട്ടുള്ള ഈ ക്ഷേത്രം ഇതിന്റെ ഉള്ളിലെ നിർമ്മിതികൾക്കും കൊത്തുപണികൾക്കും കൂടി പ്രസിദ്ധമാണ്.

PC:Chandruclicks

ഉപദേശ സ്ഥലം

ഉപദേശ സ്ഥലം

സാധാരണയായി ശിവനും പാർവ്വതിയും പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ള ക്ഷേത്രങ്ങളിൽ അവരുടെ വിവാഹമായ തിരുക്കല്യാണത്തിന് വലിയ പ്രാധാന്യമുണ്ട്. എന്നാൽ ഇവിടെ അവർ ഗുരുവിനെയും ശിഷ്യയെയം പോലെയാണ്. ശ്രീകോവിലിൽ പരസ്പരം എതിരായാണ് പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ളത്. ഇത്തരം രൂപത്തിലുള്ള പ്രതിഷ്ഠകളുള്ള സ്ഥലങ്ങൾ ഉപദേശ സ്ഥലങ്ങൾ എന്നാണ് വിളിക്കുന്നത്.

PC:Nsmohan

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+