Search
  • Follow NativePlanet
Share
» »വെറും 910 രൂപയ്ക്ക് കൊട്ടിയൂർ പോകാം, മലപ്പുറം കെഎസ്ആർടിസിയുടെ തീർത്ഥയാത്ര

വെറും 910 രൂപയ്ക്ക് കൊട്ടിയൂർ പോകാം, മലപ്പുറം കെഎസ്ആർടിസിയുടെ തീർത്ഥയാത്ര

വ്യത്യസ്തമായ യാത്രകളാണ് കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെല്ലിനെ സഞ്ചാരികൾക്ക് പ്രിയപ്പെട്ടതാക്കുന്നത്. ഏറ്റവും കുറഞ്ഞ ചിലവിൽ ആഗ്രഹിക്കുന്ന സ്ഥലങ്ങൾ കണ്ടു വരാം എന്നതിനാലും സീസൺ അനുസരിച്ച് യാത്രകൾ പ്ലാൻ ചെയ്യുന്നതിനാലും സ്ഥിരമായി ബജറ്റ് ടൂറിസത്തെ ആശ്രയിക്കുന്ന നിരവധി സഞ്ചാരികളുണ്ട്. കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും ബജറ്റ് ടൂറിസം സെൽ യാത്രകൾ സംഘടിപ്പിക്കുന്നു.

ഇപ്പോഴിതാ, കൊട്ടിയൂർ വൈശാഖോത്സവത്തിനോടനുബന്ധിച്ച് മലപ്പുറം ജില്ലയിൽ നിന്നും കണ്ണൂരിലേക്ക് തീർത്ഥയാത്ര സംഘടിപ്പിക്കുകയാണ് ബജറ്റ് ടൂറിസം സെൽ. കൊട്ടിയൂര്‍ മഹാദേവ ക്ഷേത്രം സന്ദർശിച്ച് ഒപ്പം കണ്ണൂരിലെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങൾ കൂടി യാത്രയിൽ സന്ദർശിക്കും. ദക്ഷയാഗം നടന്ന, ദക്ഷിണ കാശി എന്നും അറിയപ്പെടുന്ന കൊട്ടിയൂർ വൈശാഖ മഹോത്സവം
ഇടവ മാസത്തിലെ ചോതി (ജൂൺ 1) മുതൽ മിഥുനത്തിലെ ചിത്തിര വരെ (ജൂൺ 27) 27 ദിവസം നീണ്ടുനിൽക്കും.

Malappuram KSRTC Kottiyoor Parassinikadavu Pilgrimage

മൂന്നുത്സവങ്ങളായാണ് കൊട്ടിയൂർ വൈശാഖോത്സവം ആഘോഷിക്കുന്നത് എന്നാണ് വിശ്വാസം. ഭണ്ഡാരം എഴുന്നള്ളത്ത് നാൾ മുതൽ ഉത്രാടം
നാളുവരെ ദേവൻമാരുടെ ഉത്സവം, തിരുവോണം മുതൽ ആയില്യം വരെ മനുഷ്യരുടെ ഉത്സവം, മകം മുതൽ
ഭൂതഗണങ്ങളുടെ ഉത്സവം എന്നിങ്ങനെയാണത്. ജൂൺ 2 വെള്ളിയാഴ്ചത്തെണ്ഡാരം എഴുന്നള്ളത്തിനു ശേഷമാണ് സ്ത്രീകൾക്ക് അക്കരെ കൊട്ടിയൂരിലേക്ക് പ്രവേശിക്കുവാൻ കഴിയുക. പിന്നീട് മകം നാൾ ഉച്ചമുതൽ സ്ത്രീകൾക്ക് പ്രവേശനമുണ്ടായിരിക്കില്ല.

ജൂണ്‍ 7 ബുധനാഴ്ച പുലർച്ചെ 4.00 മണിക്ക് മലപ്പുറം ഡിപ്പോയിൽ നിന്നും യാത്ര ആരംഭിക്കും.ആദ്യം കൊട്ടിയൂർ ക്ഷേത്രം സന്ദര്‍ശിച്ച ശേഷമാണ് മറ്റു ക്ഷേത്രങ്ങളിലേക്ക് ദർശനത്തിനായി പോകുന്നത്. മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രം, പെരളശ്ശേരി സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം എന്നിവിടങ്ങളാണ് ഏകദിന തീർത്ഥാടന യാത്രയിൽ സന്ദർശിക്കുന്ന മറ്റു ക്ഷേത്രങ്ങൾ.

 kottiyoor vysakha mahotsavam 2023

PC:Deepesh ayirathi

മടക്കയാത്രയിൽ സമയം അനുവദിക്കുകയാണെങ്കിൽ കോഴിക്കോട് ജില്ലയിലെ വടകര മേമുണ്ടയിൽ സ്ഥിതി ചെയ്യുന്ന ലോകനാർകാവ് ഭഗവതി ക്ഷേത്രം, കൊയിലാണ്ടിക്കടുത്ത് കൊല്ലത്ത് സ്ഥിതി ചെയ്യുന്ന പിഷാരികാവ് ക്ഷേത്രം എന്നിവിടങ്ങൾ കൂടി സന്ദർശിക്കും. കേരള ചരിത്രത്തിലെ തന്നെ വളരെ പ്രാധാന്യമുള്ള രണ്ടു ക്ഷേത്രങ്ങളാണിത്.

സൂപ്പർ ഫാസ്റ്റ് ബസിൽ ആണ് യാത്രയെങ്കിൽ 910 രൂപയും സൂപ്പർ ഡീലക്സ് ബസിലെ യാത്രയ്ക്ക് 1120 രൂപയുമാണ് ഒരാൾക്കുള്ള ടിക്കറ്റ് നിരക്ക്. വിവിധ ക്ഷേത്രങ്ങളിലേക്കുള്ള യാത്ര മാത്രമാണ് ടിക്കറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഭക്ഷണത്തിനുള്ള ചിലവ് അവരവർ വഹിക്കേണ്ടതാണ്.

ksrtc budget tourism cell

ഇത് കൂടാതെ, ജൂൺ 10 ശനിയാഴ്ച പെരിന്തൽമണ്ണ, പൊന്നാനി കെഎസ്ആർടിസി ഡിപ്പോകളിൽ നിന്നും കൊട്ടിയൂരും കണ്ണൂരിലെ മറ്റു പ്രധാന ക്ഷേത്രങ്ങളും ഉൾപ്പെടുത്തി തീർത്ഥയാത്ര സംഘടിപ്പിക്കുന്നുണ്ട്.

യാത്രയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങള്‍ക്കും ബുക്കിങ്ങിനും 9446389823,
9995726885 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം

വൈശാഖ മഹോത്സവം 2023- പ്രധാന തിയതികൾ

*2023 മെയ് 27 ശനി (1198 എടവം 13) നീരെഴുന്നള്ളത്ത്
*2023 ജൂൺ 1 വ്യാഴം (1198 എടവം 18) നെയ്യാട്ടം
*2023 ജൂൺ 2 വെള്ളി (1198 എടവം 19) ഭണ്ഡാരം എഴുന്നള്ളത്ത്
*2023 ജൂൺ 8 വ്യാഴം (1198 എടവം 25) തിരുവോണം ആരാധന
*2023 ജൂൺ 9 വെള്ളി (1198 എടവം 26) ഇളനീർ വെയ്പ്പ്
*2023 ജൂൺ 10 ശനി (1198 എടവം 27) ഇളനീരാട്ടം അഷ്ടമി ആരാധന
*2023 ജൂൺ 13 ചൊവ്വ (1198 എടവം 30) രേവതി ആരാധന
*2023 ജൂൺ 17 ശനി (1198 മിഥുനം 2) രോഹിണി ആരാധന
*2023 ജൂൺ 19 തിങ്കൾ (1198 മിഥുനം 4) തിരുവാതിര ചതുശതം
*2023 ജൂൺ 20 ചൊവ്വ (1198 മിഥുനം 5) പുണർതം ചതുശ്ശതം
*2023 ജൂൺ 22 വ്യാഴം (1198 മിഥുനം 7) ആയില്യം ചതുശ്ശതം
*2023 ജൂൺ 24 ശനി (1198 മിഥുനം 9) മകം കലം വരവ്
*2023 ജൂൺ 27 ചൊവ്വ (1198 മിഥുനം 12) അത്തം ചതുശ്ശതം വാളാട്ടം കലശപൂജ *2023 ജൂൺ 28 ബുധൻ (1198 മിഥുനം 13) തൃക്കലശാട്ട്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+