Search
  • Follow NativePlanet
Share
» »ഒരു വർഷത്തിനുള്ളിൽ വിവാഹം നടക്കണോ...പോകാം ഈ ക്ഷേത്രത്തിൽ

ഒരു വർഷത്തിനുള്ളിൽ വിവാഹം നടക്കണോ...പോകാം ഈ ക്ഷേത്രത്തിൽ

മിഴ്നാട്ടിലെ വ്യത്യസ്ത ക്ഷേത്രങ്ങളിലൊന്നായ മണവാളേശ്വർ ക്ഷേത്രത്തിന്റെ വിശേഷങ്ങൾ

വ്യത്യസ്തങ്ങളായ വിശ്വാസങ്ങളാണ് ഓരോ ക്ഷേത്രത്തിന്റെയും കാതൽ. ഒരു തവണ പോയി പ്രാർഥിച്ചാൽ 16 തവണ കാശിക്കു പോകുന്നതിനു തുല്യമാകുന്ന ക്ഷേത്രങ്ങളുംം ശനിയുടെ അപഹാരങ്ങളിൽ നിന്നും രക്ഷിക്കുന്നു എന്ന വിശ്വാസമുള്ള ക്ഷേത്രങ്ങളുമടക്കം ധാരാളം ക്ഷേത്രങ്ങൾ നമ്മുടെ നാട്ടിലുണ്ട്. ചില ക്ഷേത്രങ്ങൾ ലോകാവസാനം പ്രവചിക്കുമ്പോൾ മറ്റു ചിലത് കഴിഞ്ഞ കാലത്തിന്റെ അടയാളങ്ങളായി നിലകൊള്ളുകയാണ്. ഇങ്ങനെ ഒരു ക്ഷേത്രമാണ് തമിഴ്നാട്ടിൽ വിവാഹം നടക്കുവാനായി ആളുകള്‍ പ്രാർഥിക്കുവാനെത്തുന്ന മണവാളേശ്വർ ക്ഷേത്രം. ഇവിടെ എത്തി മനസ്സറിഞ്ഞു പ്രാർഥിച്ചാൽ കൃത്യം ഒരു വർഷത്തിനുള്ളിൽ വിവാഹം നടക്കുമത്രെ. മണവാളേശ്വർ ക്ഷേത്രത്തിന്റെ വിശേഷങ്ങളിലേക്ക്!!

 ശ്രീ മണവാളേശ്വര്‍ ക്ഷേത്രം

ശ്രീ മണവാളേശ്വര്‍ ക്ഷേത്രം

തമിഴ്നാട്ടിലെ നാഗപട്ടിണം ജില്ലയിൽ വെൽവിക്കുടി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ക്ഷേത്രമാണ് ശ്രീ മണവാളേശ്വർ ക്ഷേത്രം. കല്യാണ സുന്ദരേശ്വർ ക്ഷേത്രം എന്നും ഇത് അറിയപ്പെടുന്നു.

വിവാഹം നടക്കുവാൻ

വിവാഹം നടക്കുവാൻ

വിവാഹ സംബന്ധമായ കാര്യങ്ങൾക്കും പ്രാർഥനകൾക്കും പ്രശസ്തമായ ക്ഷേത്രമാണിത്. അവിവാഹിതർ ഇവിടെ എത്തി പ്രാർഥിച്ചാൽ കൃത്യം ഒരു വർഷത്തിനുള്ളിൽ വിവാഹം നടക്കുമത്രെ. വിവാഹ സംബന്ധമായ എല്ലാ ദോഷങ്ങൾക്കും പരിഹാരം നടത്തുവാൻ പറ്റിയ ക്ഷേത്രം കൂടിയാണിത്. ഇവിടെ 48 ദീപങ്ങൾ തെളിയിച്ച് പ്രാർഥിച്ചാൽ മതി എന്നാണ് വിശ്വാസം.

പൂർണ്ണ ചന്ദ്രനുദിക്കുന്ന ദിവസം

പൂർണ്ണ ചന്ദ്രനുദിക്കുന്ന ദിവസം

എല്ലാ പൗർണ്ണമി ദിവസങ്ങളിലും ഇവിടെ രാവിലെ 10 മുതൽ വൈകിട്ട് 4.00 വരെ നീണ്ടു നിൽക്കുന്ന ഒരു പൂജ നടത്താറുണ്ട്. അന്നേദിവസം വിവാഹത്തിന് തടസ്സം നേരിടുന്നവര്‍ ഇതിൽ പങ്കെടുത്ത് പ്രാർഥിച്ചാൽ മതിയത്രെ. അഭിഷേകവും അർച്ചനയും നടത്തിയാൽ എല്ലാം ശരിയാകുമത്രെ.

ആയിരത്തിലധികം വർഷത്തെ പഴക്കം

ചരിത്ര രേഖകളിൽ അത്രയൊന്നും പരാമർശിക്കപ്പെട്ടിട്ടില്ലെങ്കിലും ചരിത്രവുമായി ചേർന്നു കിടക്കുന്നതു തന്നെയാണ് മണവാളേശ്വർ ക്ഷേത്രവും. ഇവിടുത്തെ ശിലാ ലിഖിതങ്ങളിൽ ചോള രാജവംശത്തിന്റെയത്രയും പഴക്കുണ്ടെന്നാണ് കരുതപ്പെടുന്നത്. പരാന്തക ചോളൻ ഒന്നാമന്റെയും റാണി സെമ്പിയം മാദേവിയുടെയും കാലത്താണ് ഈ ക്ഷേത്രം കല്ലിൽ പുനർ നിർമ്മിച്ചത് എന്നാണ് കരുതപ്പെടുന്നത്.

 ലോകത്തിലെ ഏറ്റവും സുന്ദരമായ വിവാഹം നടന്നയിടം

ലോകത്തിലെ ഏറ്റവും സുന്ദരമായ വിവാഹം നടന്നയിടം

ലോകത്തിലെ ഏറ്റവും ംനോഹരമായ വിവാഹം എന്നു വിശേഷിപ്പിക്കപ്പെടുന്നത് ശിവന്റെയും പാർവ്വതിയുടെയും വിവാഹമാണല്ലോ....അത് നടന്ന സ്ഥാനത്താണ് ഈ ക്ഷേത്രം നിലനിൽക്കുന്നത് എന്നാണ് വിശ്വസിക്കപ്പെടുന്നത്. ക്ഷേത്രകഥകളിലും പറയുന്നത് ഇതു തന്നെയാണ് തിരുവേൽവിക്കുടിക്ക് അടുത്തുള്ള കുതലം എന്നു പേരായ ഗ്രാമത്തിലാണ് പാർവ്വതി ദേവി അവതാരമെടുത്തതത്രെ. തുടർച്ചയായി 16 തിങ്കളാഴ്ചകളിൽ പാർവ്വതി ദേവി ഉപവാസമെടുക്കുമായിരുന്നുവത്രെ. ശിവനെ വിവാഹം ചെയ്യുക എന്ന ലക്ഷ്യത്തിലായിരുന്നു അത്. അങ്ങനെ മണവാളേശ്വരനായി അവതാരമെടുത്ത് എത്തി. ലോകം മുഴുവനും ഒരുമിച്ച് പങ്കെടുക്കുവാനെത്തിയ ഒരു വിവാഹ ചടങ്ങുകൂടിയായിരുന്നു ഇതെന്നാണ് തമിഴ് ഇതിഹാസങ്ങളിൽ പറയുന്നത്.

PC:Lala Deen Daya

സ്വയംഭൂ ശിവലിംഗം

സ്വയംഭൂ ശിവലിംഗം

സ്വയംഭൂവായി അവതരിച്ച ശിവനെയാണ് മണവാളേശ്വർ ക്ഷേത്രത്തിൽ ആരാധിക്കുന്നത്. കിഴക്കിലേക്ക് അഭിമുഖമായി ഇരുന്ന ദർശനം നല്കുന്ന രീതിയിലാണ് ഇതുള്ളത്.

ക്ഷേത്ര സമയം

എല്ലാ ദിവസവും രാവിലെ 6.00 മുതൽ ഉച്ചയ്ക്ക് 12.00 വരെയും ഉച്ചകഴിഞ്ഞ് നാലു മുതൽ വൈകിട്ട് 8.00 മണി വരെയുമാണ് ക്ഷേത്രം തുറന്നിരിക്കുന്നത്.

നവഗ്രഹങ്ങൾക്ക് സ്ഥാനമില്ല

നവഗ്രഹങ്ങൾക്ക് പ്രത്യേക സ്ഥാനമില്ലാത്ത ഒരു ക്ഷേത്രം കൂടിയാണിത്. മഹാദേവന്റെ വിവാഹ സ്ഥാനമായതിലാണ് ഇവിടെ നവഗ്രഹങ്ങള്‍ക്ക് സ്ഥാനം ഇല്ലാത്തത്. അർഥനാരീശ്വരനായും ശിവനെ ഇവിടെ ആരാധിക്കുന്നു.

ഉപദേവതകൾ

വലംചുഴി വിനായകർ, മുരുഗൻ, നടരാജർ, അഗസ്ത്യമുനി, നൽവാർ, ഈസാന മൂർത്തി, ഗജലക്ഷ്മി, രാമൻ, സീതാ , ലക്ഷ്ണൻ, ഹനുമാൻ, സൂര്യൻ, കാലഭൈരവർ, തുടങ്ങിയവരെയും ഇവിടെ ആരാധിക്കുന്നുണ്ട്.

ആഘോഷങ്ങൾ

ആവണി മാസത്തിലെ വിനായക ചതുർഥി, മാർകഴിയിലെ തിരുവാതിര, മാസിയിലെ ശിവരാത്രി, പന്‍ഗുനിയിലെ പൻഗുനി ഉത്തിരം തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ആഘോഷങ്ങൾ

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

തമിഴ്നാട്ടിലെ നാഗപട്ടണം ജില്ലയിലെ മൈലാടുംതുറൈ താലൂക്കിലാണ് മണവാളേശ്വർ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തിരുവേൽവിക്കുടി എന്നാണ് ക്ഷേത്രം ഇരിക്കുന്ന സ്ഥാനത്തിൻരെ പേര്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: temples tamil nadu pilgrimage
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+