വിശേഷണങ്ങളും പ്രത്യേകതകളും ഏറെയുണ്ടെങ്കിലും വിനോദ സഞ്ചാരരംഗത്ത് വളരെ പതിയ മാത്രം അടയാളപ്പെടുത്തപ്പെട്ട ജില്ലയാണ് കാസര്‍കോഡ്. അതില്‍തന്നെ ബേക്കല്‍കോട്ടയും റാണിപുരവും അനന്തപുര തടാക ക്ഷേത്രവും പോലുള്ള വളരെ ചുരുക്കം സ്ഥലങ്ങള്‍ക്കു മാത്രമാണ് സഞ്ചാരികള്‍ക്കിടയില്‍ അറിയപ്പെടുവാനുള്ള ഭാഗ്യമുണ്ടായത്.
ദേവീ ദേവൻമാരുടെ സംഗമഭൂമിയും സപ്തഭാഷകളുടെ നാടും യക്ഷഗാനത്തിന്റെ കേന്ദ്രവും കൂടിയാണ് കാസര്‍കോഡ്.
എന്നാല്‍ ഇതുമാത്രമല്ല കാസര്‍ഗോഡ്..മഞ്ഞംപൊതിക്കുന്നും മഞ്ചേശ്വരവും കസബ ബീച്ചും ഞണ്ടുകുഴി വെള്ളച്ചാട്ടവും ഒക്കെയായി കാസര്‍കോഡ് ജില്ലയില്‍ കണ്ടിരിക്കേണ്ട പത്ത് സ്ഥലങ്ങള്‍ പരിചയപ്പെടാം.
മഞ്ഞംപൊതിക്കുന്ന്
ഞണ്ടുകുഴി
കാസര്‍കോഡ് ജില്ലയില്‍ ഭൂപടത്തില്‍ പോലും അടയാളപ്പെടുത്താത്ത ഇടമാണ് വെള്ളരിക്കുണ്ട് ഭീമനടിക്ക് സമീപം കുറുഞ്ചേരിയിലെ ഞണ്ടുകുഴി വെള്ളച്ചാട്ടം. സ്വകാര്യവ്യക്തിയുടെ സ്ഥലത്തുകൂടി കടന്ന് സര്‍ക്കാര്‍വക വനത്തിനുള്ളിലാണ് ഈ വളരെ ചെറിയ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. വെള്ളച്ചാട്ടത്തിന്റെ വലുപ്പത്തേക്കാള്‍ പ്രദേശത്തിന്റെ ആംബിയന്‍സാണ് എടുത്തുപറയേണ്ടത്. പ്രദേശവാസികളായ ചെറുപ്പക്കാരുടെ ഹാങ്ഔട്ട് സ്ഥലമാണിത്.
മഞ്ചേശ്വരം
കാസര്‍കോഡ് ജില്ലയുടെ ഭാഗമാണെങ്കിലും കര്‍ണ്ണാടകന്‍ ജീവിത ശൈലികളും സ്വാധീനവും കൂടൂതലായുള്ള സ്ഥലമാണ് മഞ്ചേശ്വരം. വിനോദസഞ്ചാരരംഗത്ത് വളര്‍ന്നുകൊണ്ടിരിക്കുന്ന ഇവിടെ ക്ഷേത്രങ്ങളും ബീച്ചുകളും തീരവുമാണ് പ്രധാന കാഴ്ചയായി ഉള്ളത്. ശ്രീമഠ് അനന്തേശ്വര ക്ഷേത്രം അഥവാ മഞ്ചരിഷ ക്ഷേത്രത്തിലെ പ്രതിഷ്ഠയിൽ നിന്നുമാണ് പ്രദേശത്തിന് മഞ്ചേശ്വരം എന്ന പേരുകിട്ടിയത്. കാസർഗോഡ് ജില്ലയിലെ ഏറ്റവും പഴയ ദേവാലയമായ മദർ ഡൊളോറസ് പള്ളി ഇവിടുത്തെ മറ്റൊരു ആകര്‍ഷണമാണ്. കേരളത്തിന്റെയും കര്‍ണ്ണാടകയുടെയും സംസ്കാരങ്ങളുടെ സങ്കലനമാണ് ഇവിടെ കാണുവാന്‍ സാധിക്കുക.
അനന്തപുരം ക്ഷേത്രം
അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമെന്നു വിശേഷിപ്പിക്കപ്പെടുന്ന ക്ഷേത്രമാണ് കാസര്‍കോഡ് ജില്ലയിലെ അനനന്തപുരം തടാക ക്ഷേത്രം. തിരുവനന്തപുരത്തെ അനന്തത്മനാഭന്റെ മൂലസ്ഥാനം എന്നു വിശ്വസിക്കപ്പെടുന്ന അനന്തപുരി ക്ഷേത്രം കേരളത്തിൽ തടാകത്തിന്റെ നടുവിൽ സ്ഥിതി ചെയ്യുന്ന ഏക ക്ഷേത്രം കൂടിയാണ്. ഇരിക്കുന്ന രൂപത്തിലാണ് ഭഗവാനെ ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. യഥാർഥത്തിൽ വലിയ കറുത്ത പാറക്കല്ലിന്റെ നടുവിൽ തടാകം നിർമ്മിച്ച് അതിന്റെ നടുവിൽ ക്ഷേത്രം സ്ഥാപിക്കുകയാണ് ചെയ്തിരിക്കുന്നത്. 100x100അടി വിസ്തൃതിയിലുള്ള ഈ കുളത്തിൽ പാലം വഴിയാണ് കടക്കുന്നത്. എന്നും ഒരേ അളവില്‍ തന്നെയായിരിക്കും ഇവിടുത്തെ തടാകത്തിലെ ജലനിരപ്പ്, തടാകത്തില്‍ വസിക്കുന്ന സസ്യാഹാരിയായ മുതലയും ഇവിടുത്തെ പ്രത്യേകതയാണ്.
കോട്ടഞ്ചേരി
കാപ്പില്‍ ബീച്ച്
ആനന്ദാശ്രമം
അനന്തേശ്വര വിനായക ക്ഷേത്രം
PC:Sreethottam



Click it and Unblock the Notifications













