സഞ്ചാരികള്‍ക്കു മുന്നില്‍ എന്നും കാണാക്കാഴ്ചകളുടെ ഒരുചെപ്പു തുറക്കുന്ന നാടാണ് കാസര്‍കോഡ്.സപ്തഭാഷാ സംഗമഭൂമിയായ കാസര്‍കോഡ് എന്നും വൈവിധ്യങ്ങളാണ് സഞ്ചാരികള്‍ക്കു സമ്മാനിക്കുന്നത്. അത്തരത്തിലൊരിടമാണ് കാസര്‍കോഡുകാര്‍ക്കു മാത്രം സ്വന്തമായിരുന്ന മഞ്ഞംപൊതിക്കുന്ന്. ജില്ലാ ടൂറിസത്തില്‍ ഏറെ പ്രസിദ്ധമാണെങ്കിലും പുറംജില്ലക്കാര്‍ക്കും മറ്റുള്ളവര്‍ക്കും മുന്നില്‍ അധികമൊന്നും തുറക്കാതെ കിടന്ന ഇടമാണ് മഞ്ഞംപൊതിക്കുന്ന്.
ചരിത്രവും മിത്തും തമ്മില്‍കലര്‍ന്ന് മഞ്ഞില്‍പൊതിഞ്ഞു നില്‍ക്കുന്ന മഞ്ഞംപൊതിക്കുന്ന് കേരളത്തിലെ ആദ്യത്തെ ഇക്കോ സെന്‍സിറ്റീവ് ആസ്ട്രോ ടൂറിസം സെന്‍റര്‍ ആയി മാറുവാനൊരുങ്ങുകയാണ്.. മഞ്ഞംപൊതിക്കുന്നിന്‍റെ വിശേഷങ്ങളിലേക്ക്!
മഞ്ഞംപൊതിക്കുന്ന്
മഞ്ഞുപൊതിഞ്ഞ മഞ്ഞംപൊതിക്കുന്ന്
ഇക്കോ സെന്‍സിറ്റീവ് ആസ്ട്രോ ടൂറിസം സെന്‍റര്‍
രണ്ട് വില്ലേജുകളിലായി സ്ഥിതി ചെയ്യുന്ന മഞ്ഞംപൊതി ക്കുന്ന് അജാനൂര്‍ വില്ലേജില്‍ ഉള്‍പെട്ട സ്ഥലമാണ് റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്റെ നിര്‍ദ്ദേശാനുസരണം ഉടമസ്ഥാവകാശം റവന്യൂ വകുപ്പില്‍ നിലനിര്‍ത്തിക്കൊണ്ടാണ് ജില്ലാ കളക്ടര്‍ ടൂറിസം വകുപ്പിന് ഉപയോഗാനുമതി നല്‍കിയത്. പദ്ധതിയുടെ നിര്‍മ്മാണം ആരംഭിക്കുന്നതിനു മുമ്പ് തന്നെ ബെല്ല വില്ലേജില്‍ പെടുന്ന സ്ഥലത്തിനു കൂടി റവന്യൂ വകുപ്പ് ടൂറിസം വകുപ്പിന് ഉപയോഗാനുമതി നല്‍കും.
രാത്രികാലങ്ങളിലെ ആകാശകാഴ്ചകള്‍
മഞ്ഞംപതിക്കുന്നില്‍ എത്തുന്ന സന്ദര്‍ശകര്‍ക്ക് അടിസ്ഥാന സൗകര്യം ഒരുക്കുന്നതിലുപരി സംഗീതത്തിന്റെ പാശ്ചാത്തലത്തില്‍ വര്‍ണ്ണാഭമായ ജലധാര, ബേക്കല്‍ കോട്ട, തൈക്കടപ്പുറം അഴിമുഖം, വിശാലമായ അറബിക്കടല്‍ എന്നിവയുടെ ദൂര കാഴ്ച കുന്നിന്‍മുകളില്‍ നിന്ന് ആസ്വദിക്കാനുള്ള ബൈനോക്കുലര്‍ സംവിധാനങ്ങള്‍, വാനനിരീക്ഷണത്തിനുള്ള ടെലിസ്‌കോപ്പ് എന്നിവ സ്ഥാപിക്കും. ഇരിപ്പിടങ്ങള്‍, സെല്‍ഫി പോയിന്റുകള്‍, ലഘുഭക്ഷണശാല, പാര്‍ക്കിങ് സൗകര്യം എന്നിവ പദ്ധതിയുടെ ഭാഗമായി സജ്ജീകരിക്കും.
റിസപ്ക്ഷന്‍ സോണ്‍, ഫല്‍ര്‍ സോണ്‍,പാര്‍ക്കിങ് സോണ്‍, ഫെസിലിലിറ്റി സോണ്‍, ഫൗണ്ടെയ്ന്‍ ആന്റ് ആസ്ട്രോ സേണ്‍ എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുക. ആദ്യഘട്ടത്തില്‍ റിസപ്ക്ഷന്‍ ടൂറിസം വകുപ്പ് നല്‍കുന്ന ഫണ്ടില്‍ ബ്ലോക്കും ജലധാരയും പാര്‍ക്കിങ് ഏരിയയും പുല്ല് നിറഞ്ഞ കുത്തനെയുള്ള ചെരിവുകളും ടെലസ്‌കോപ്പും ബൈനോക്കുലറും മരത്തോപ്പുകളും ഫൗണ്ടെയ്ന്‍ പ്ലാസയും പദ്ധതിയുടെ ഭാഗമാകും. രണ്ടാം ഘട്ടത്തില്‍ കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി പദ്ധതി വിപുലീകരിക്കും. 150 കാറുകള്‍ക്കും 20 ബസ്സുകള്‍ക്കും 500 ടു വീലറുകള്‍ക്കും ഒരേ സമയം പാര്‍ക്കെ് ചെയ്യാവുന്ന പാര്‍ക്കിങ് സോണാണ് മഞ്ഞം പൊതുക്കുന്ന് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
മിത്തില്‍ പൊതിഞ്ഞചരിത്രം ഇങ്ങനെ
ഫോട്ടോഗ്രാഫര്‍മാരുടെ സ്വര്‍ഗ്ഗം
കാഴ്ചകളുടെ അതിമനോഹരമായ കേന്ദ്രമാണ് മഞ്ഞംപൊതി. കുന്നിന്‍റെ മുകളില്‍ നിന്നാല്‍ സൂര്യോദയവും അസ്തമയും നഗരക്കാഴ്ചകളും കല്‍ക്കാഴ്ചകളും അതിമനോഹരമായി ആസ്വദിക്കാം.
കാഞ്ഞങ്ങാട്ടെ പ്രധാന വെഡ്ഡിങ് ഫോട്ടോഗ്രഫി ഡെസ്റ്റിനേഷന്‍ കൂടിയാണ് ഇവിടം. അസ്തമയക്കാഴ്ചകള്‍ പകര്‍ത്തുവാനും നിരവധി ആളുകള്‍ ഇവിടെ എത്തുന്നു.



Click it and Unblock the Notifications













