സര്‍പ്പങ്ങളുടെ അനുഗ്രഹം നേടി ജീവിത്തിലെ ദോഷങ്ങൾ അകറ്റുന്ന മറ്റൊരു മണ്ണാറശ്ശാല ആയില്യം നാൾ കൂടി എത്തുകയാണ്. ആയിരക്കണക്കിന് വിശ്വാസികൾ ആശ്രയം തേടിയെത്തുന്ന മണ്ണാറശ്ശാല അമ്മയുടെ സന്നിധിയിലെ തുലാം മാസത്തിലെ ആയില്യം ഇത്തവണ നവംബർ 4 ,5,6 എന്നീ തിയതികളിൽ പുണർതം, പൂയം, ആയില്യം നാളുകളിൽ നടക്കും. ഉമാദേവി അന്തർജ്ജനത്തിന്റെ സമാധി വർഷമായതിനാൽ മുൻപുള്ള പോലുള്ള ആഘോഷങ്ങളും ചടങ്ങുകളും ഇത്തവണ ഉണ്ടായിരിക്കില്ല.
ആയില്യ മഹോത്സവത്തിന്‍റെ ഭാഗമായി എരിങ്ങാടപ്പള്ളിക്കാവിലേതുൾപ്പെടെ അനുബന്ധക്കാവുകളിലെ പൂജകൾ ആരംഭിച്ചു. പുണർതം നാളിൽ ഈ പൂജകൾ പൂർത്തിയായ ശേഷം മണ്ണാറശ്ശാല ക്ഷേത്രത്തില്‍ ആയില്യം പൂജ ആരംഭിക്കും. മുഖ്യ പൂജാരിണിയായിരുന്ന ഉമാദേവി അന്തർജ്ജനത്തിന്റെ സമാധി വർഷമായതിനാൽ കലാ- സാംസ്കാരിക പരിപാടികൾ ഒഴിവാക്കി, ആത്മീയ പരിപാടികൾക്ക് പ്രാധാന്യം നല്കിയാവും ഇത്തവണത്തെ ആയില്യ മഹോത്സവം നടക്കുക.

ഉമാദേവി അന്തർജനത്തിനു ശേഷം മണ്ണാറശ്ശാല അമ്മയായി സ്ഥാനമേറ്റ സാവിത്രി അന്തർജനം സംവത്സര വ്രതദീക്ഷ തുടരുന്നതിനാൽ മണ്ണാറശ്ശാല ആയില്യത്തിന് മണ്ണാറശ്ശാല അമ്മയുടെ നേതൃത്വത്തില്‍ നടത്തുന്ന ചടങ്ങുകളും ഇത്തവണ ഉണ്ടായിരിക്കില്ല, ആയില്യം നാളിലെ എഴുന്നള്ളത്തും നിലവറയ്ക്കു സമീപം അമ്മ നടത്തുന്ന വിശേഷാൽ പൂജകളും ആണ് ഇത്തവണ ഇല്ലാത്തത്.
കളഭമുഴുക്കാപ്പ് ചാർത്തൽ
ആയില്യം മഹോത്സവത്തിന് മുന്നോടിയായി നാഗരാജാവിനും നാഗക്ഷിയ്ക്കും നടത്തുന്ന കളഭമുഴുക്കാപ്പ് ചാർത്തൽ രോഹിണി നാളായ നവംബർ 1ന് നടക്കും. തിരുവാതിര നാളായ നവംബര്‍ മൂന്നിന് ഏകാദശ രുദ്രാഭിഷേകവും ഇല്ലത്ത് നിലവറയ്ക്കു സമീപം സർപ്പം പാട്ടുതറയിൽ രുദ്രാ ഏകാദശിനി കലശാഭിഷേകവും നടക്കും. പുണർതം നാളായ നവംബർ 3 ശനിയാഴ്ച മുഴുക്കാപ്പ് ചാർത്തൽ പൂർണ്ണമാകും. അന്ന് വൈകിട്ട് മഹാദീപക്കാഴ്ചയോടെ ആയില്യ ഉത്സവാഘോഷങ്ങൾക്ക് തുടക്കമാകും.
പൂയം തൊഴൽ
മണ്ണാറശ്ശാല ആയില്യം മഹോത്സവത്തിന്‍റെ പ്രധാന ചടങ്ങുകളിലൊന്നായ പൂയം തൊഴൽ നവംബർ 5 ഞായറാഴ്ച നടക്കും. അനന്തഭഗവാനെ ദർശിക്കുന്ന ചടങ്ങാണ് പൂയം തൊഴൽ എന്നറിയപ്പെടുന്നത്. ഇവിടുത്തെ നിലവറയില്‍ വസിക്കുന്ന അനന്തസങ്കല്പത്തിലുള്ള തിരുവാഭരണമാണ് പൂയംതൊഴലിന് ഭഗവാനെ ധരിപ്പിക്കുന്നത്.
മണ്ണാറശ്ശാല ആയില്യം
നവംബർ 6 തിങ്കളാഴ്ച തുലാം 20ന് മണ്ണാറശ്ശാല ആയില്യം നടക്കും. ക്ഷേത്രത്തിലെ കലശാഭിഷേകം, കുടുംബ കാരണവരുടെ നേതൃത്വത്തില്‍ കലശാഭിഷേകവും നാഗരാജാവിന്റെ വാസുകീ ഭാവത്തിലുള്ള തിരുവാഭരണം ചാര്‍ത്തിയുമുള്ള പ്രത്യേക പൂജകളും നൂറും പാലും എന്നിവ നടക്കും. ആയില്യം നാളില്‍ രാവിലെ 9.30 ന് ശേഷം മണ്ണാറശാല അമ്മ സാവിത്രി അന്തര്‍ജനം നിലവറയ്‌ക്ക് സമീപം തെക്കേത്തളത്തില്‍ ഭക്‌തജനങ്ങള്‍ക്ക് ദര്‍ശനം നല്‍കും.
മണ്ണാറശ്ശാല ആയില്യം 2023- പ്രധാന തിയതികളും ചടങ്ങും
നവംബർ 5 ഞായറാഴ്ച രാവിലെ 9.00ന് നാഗരാജാവിനും സർപ്പയക്ഷിക്കും തിരുവാഭരണം ചാർത്തി നിവേദ്യത്തോടെയുള്ള ഉച്ചപൂജ(ദർശന പ്രാധാന്യം), 11.00 മുതല് പ്രസാദമൂട്ട്. ഈ ദിവസം രാത്രി 10.00 മണിക്ക് നട അടയ്ക്കുകയും 6-ാം തിയതി തിങ്കളാഴ്ച ആയില്യം നാളിൽ വെളുപ്പിന് 4.00 മണിക്ക് നട തുറക്കുകയും ചെയ്യും. തുടർന്ന് ഇവിടെ നിർമ്മാല്യ ദർശനം, അഭിഷേകം, ഉഷപൂജ, വിശേഷാൽ കലശാഭിഷേകം, ഉച്ചപൂജ എന്നിവയും നടക്കും. ഏഴാം തിയതി ചൊവ്വാഴ്ച മകം നാളിൽ ക്ഷേത്രത്തിലെ ശുദ്ധിക്രിയകൾക്ക് ശേഷം വൈകിയായിരിക്കും പതിവ് പൂജകൾ ആരംഭിക്കുക.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












